ADVERTISEMENT

സംസ്ഥാന സർക്കാരിനു കീഴിലുള്ള സിഡിറ്റ് (സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി) നടത്തുന്ന കംപ്യൂട്ടർ / ഐടി കോഴ്സുകളിലെ പ്രവേശനത്തിന് 31 വരെ നേരിട്ടുള്ള അപേക്ഷ സ്വീകരിക്കും.

കോഴ്സുകൾ
∙ ഏതെങ്കിലും ബിരുദമുള്ളവർക്ക്: പിജിഡിസിഎ, ഒരു വർഷം
∙ പ്ലസ്ടു ജയിച്ചവർക്ക്: അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ (1) കംപ്യൂട്ടർ ഹാർഡ്‌വെയർ നെറ്റ്‌വർക് (2) കംപ്യൂട്ടർ ട്രെയ്നിങ് ഫോർ ടീച്ചേഴ്സ്, ഒരു വർഷം വീതം
∙ 10 ജയിച്ചവർക്ക്: പിസി ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ് മെയ്ന്റനൻസ്, ഒരു വർഷം
∙ 10 ജയിച്ചവർക്ക് 6–മാസ ഡിപ്ലോമ കോഴ്സുകൾ: കംപ്യൂട്ടർ ആപ്ലിക്കേഷൻ / ഓഫിസ് ഓട്ടമേഷൻ / കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ മാനേജ്മെന്റ് / ഡെസ്ക്ടോപ് പബ്ലിഷിങ് മൾട്ടിമീഡിയ / ഫോറിൻ അക്കൗണ്ടിങ്
∙ 10 ജയിച്ചവർക്ക് 3–മാസ സർട്ടിഫിക്കറ്റ് കോഴ്സുകൾ: വെബ് ഡിസൈൻ / ഡെസ്ക്ടോപ് പബ്ലിഷിങ് / ഇലക്ട്രോണിക് ഓഫിസ് / ഡേറ്റ എൻട്രി ആൻഡ് കൺസോൾ ഓപ്പറേഷൻ / കാഡ് ടെക്നോളജി / കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് / ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്
∙ പ്ലസ്ടു / ഡിപ്ലോമ ജയിച്ചവർക്ക് 3 മാസ സർട്ടിഫിക്കറ്റ്: ജാവ / പിഎച്ച്പി/ പൈതൺ/ ഡോട്നെറ്റ്
∙10 ജയിച്ചവർക്ക് 2–മാസ സർട്ടിഫിക്കറ്റ്: മലയാളം കംപ്യൂട്ടിങ് ആൻഡ് ഡിജിറ്റൽ പബ്ലിഷിങ്
∙10 ജയിച്ചവർക്ക് ഒരു മാസത്തെ സർട്ടിഫിക്കറ്റ്: മലയാളംകംപ്യൂട്ടിങ്
∙10 ജയിച്ചവർക്ക് 25 മണിക്കൂർ സർട്ടിഫിക്കറ്റ്: ഐടി ആപ്ലിക്കേഷൻ ഇൻ ഡെയ്‌ലി ലൈഫ്
∙ പ്ലസ്ടുക്കാർക്ക്: ടാലി കോഴ്സ്.

മറ്റു വിവരങ്ങൾ
സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി ഏറ്റവും അടുത്ത പഠനകേന്ദ്രത്തിലെത്തി പ്രവേശനം നേടാം.പഠനകേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ https://tet.cdit.org എന്ന സൈറ്റിലുണ്ട്. അപേക്ഷാഫീസില്ല. 8 കോഴ്സുകൾക്കു നോർക്കയുടെ എച്ച്ആർഡി അറ്റസ്റ്റേഷൻ ലഭിക്കും. പലതും പിഎസ്‌സി നിയമനത്തിനും സഹായകമാകും. വാട്സാപ്: 9895889892. tet@cdit.org; വെബ് : https://cdit.org & https://tet.cdit.org

English Summary:

State Govt's CDIT Invites Applications for IT Courses: Key to Success in PSC Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com