‘‘പന്തീരാണ്ടു കാലം കുഴലിലിട്ടാലും നായയുടെ വാൽ വളഞ്ഞുതന്നെയിരിക്കും’’ എന്നൊരു പഴഞ്ചൊല്ലുണ്ട്. എത്ര ഉപദേശിച്ചാലും നന്നാവാത്തവരെക്കുറിച്ചു പറയുമ്പോൾ പലരും ഇത് ഉദാഹരണമായി പറയാറുണ്ട്. നന്നാവാൻ ഒരുപാട് അവസരം കൊടുത്തിട്ടും ചെയ്ത തെറ്റിനെക്കുറിച്ച് പശ്ചാത്താപം തോന്നാത്ത ഒരു വിദ്യാർഥിനിയെ ക്കുറിച്ചുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘പന്തീരാണ്ടു കാലം കുഴലിലിട്ടാലും നായയുടെ വാൽ വളഞ്ഞുതന്നെയിരിക്കും’’ എന്നൊരു പഴഞ്ചൊല്ലുണ്ട്. എത്ര ഉപദേശിച്ചാലും നന്നാവാത്തവരെക്കുറിച്ചു പറയുമ്പോൾ പലരും ഇത് ഉദാഹരണമായി പറയാറുണ്ട്. നന്നാവാൻ ഒരുപാട് അവസരം കൊടുത്തിട്ടും ചെയ്ത തെറ്റിനെക്കുറിച്ച് പശ്ചാത്താപം തോന്നാത്ത ഒരു വിദ്യാർഥിനിയെ ക്കുറിച്ചുള്ള ഓർമകളാണ് കോതമംഗംലം മാതിരപ്പള്ളി ജിവിഎച്ച്എസ്എസിലെ അധ്യാപിക എമി കുര്യൻ ‘വർക്ക് എക്സ്പീരിയൻസ്’ എന്ന പംക്തിയിലൂടെ പങ്കുവയ്ക്കുന്നത്. നന്നാവാൻ നിരവധി അവസരം കൊടുത്തിട്ടും അതിന് ശ്രമിക്കാതെ സ്കൂൾ മാറിപ്പോയ വിദ്യാർഥിനിയെക്കുറിച്ച് അധ്യാപിക പറയുന്നതിങ്ങനെ :- 

കുറച്ചു കാലം മുമ്പ് നടന്ന സംഭവം. സ്കൂൾ ബസിൽ വരുന്ന പെൺകുട്ടി പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോൾ സ്റ്റാഫ് റൂമിലേക്ക് ഓടി വന്നു പറഞ്ഞു. ‘‘ടീച്ചർ, എന്റെ രൂപ കാണുന്നില്ല’’. വിവരം തിരക്കിയപ്പോൾ, ബസിൽ നിന്നാണ് കാശ് പോയിരിക്കുന്നത് എന്ന് ഉറപ്പായി. പല അധ്യാപകരും പല മാർഗങ്ങൾ നിർദേശിച്ചു. എന്റേതായ രീതിയിൽ ഒരു അന്വേഷണം നടത്താൻ ഞാൻ തീരുമാനിച്ചു. അപ്പോഴേക്കും എക്സാം കഴിഞ്ഞിരുന്നു. ‘‘അഞ്ചു മിനിറ്റ് എല്ലാവരും ഇരിക്കണേ. ടീച്ചർ ഇപ്പോൾ വിടാം. കുറച്ചു കാര്യങ്ങൾ അറിയാനുണ്ട്. ഇവളുടെ കുറച്ചു പണം നഷ്ടപ്പെട്ടിട്ടുണ്ട്. ആരെങ്കിലും അത് കണ്ടിട്ടുണ്ടെങ്കിൽ അത് നിലത്തിടാം. ഒരബദ്ധം എല്ലാവർക്കും പറ്റും. ഇപ്രാവശ്യത്തേക്ക് ക്ഷമിക്കാം. എല്ലാവരും കണ്ണടയ്ക്കും. ഞാൻ ഉൾപ്പെടെ’’. ഞാൻ ഒരു പരീക്ഷണത്തിനൊരുങ്ങി. എല്ലാവരും കണ്ണടയ്ക്കുന്നു. പിന്നീട് കണ്ണു തുറന്ന് പരിസരം നിരീക്ഷിക്കുന്നു. കാശ് മാത്രം നിലത്ത് ഇല്ലായിരുന്നു. മോഷ്ടാവ് ചില്ലറക്കാരിയല്ല എന്നെനിക്ക് മനസിലായി. 
‘‘എന്തായാലും ഞാൻ ആളെ പിടിച്ചിരിക്കും’’ ദൃഢനിശ്ചയത്തോടെ പറഞ്ഞ് ഓരോരുത്തരെ നിരീക്ഷിക്കാൻ തുടങ്ങി. അപ്പോൾ ഒരു പെൺകുട്ടി പറഞ്ഞു.
‘‘ടീച്ചർ, ഇവളുടെ ബാഗ് ബസിൽ വച്ച് തുറന്നു കിടക്കുന്നത് ഞാൻ കണ്ടായിരുന്നു’’. 
‘‘അതെന്താ  അപ്പോൾ നീ അവളോടത് പറയാഞ്ഞത്’’.

Representative image. Photo Credit : inus12345/iStock.
ADVERTISEMENT

അവൾക്കതിന് ഉത്തരമില്ല. ആ സംസാരം അവിടെ അവസാനിപ്പിച്ചു. കുട്ടികളെ പറഞ്ഞയച്ചു. അവൾ തന്നെയാണ് കാശെടുത്തത് എന്നെനിക്കുറപ്പായിരുന്നു. പക്ഷേ പണം തിരിച്ചു കിട്ടാൻ പ്രയാസമാണെന്നും മനസ്സിലായി. പിറ്റേന്ന് രാവിലെ പണം നഷ്ടപ്പെട്ട കുട്ടി സ്റ്റാഫ് റൂമിൽ വന്നു. കാശ് വീട്ടിൽത്തന്നെ ഉണ്ടായിരുന്നു എന്ന്  പറഞ്ഞു. അതു സത്യമല്ലന്നെനിക്കുറപ്പായിരുന്നു. സംഭവമറിഞ്ഞ അധ്യാപകരിൽ ചിലർ വിമർശിച്ചു. പക്ഷേ ആ ക്ലാസ്സിലെ കുട്ടികൾ രഹസ്യമായി എന്നോട് ആ സത്യം പറഞ്ഞു. പണം എടുത്ത കുട്ടി അത് പണം നഷ്ടപ്പെട്ടക്കുട്ടിക്ക് തിരികെ നൽകി. ഇക്കാര്യം ആരോടും പറയരുതെന്നു  അവളെ ചട്ടം കെട്ടി. പണം വീട്ടിൽത്തന്നെ ഉണ്ടായിരുന്നുവെന്ന് അധ്യാപികയോട് പറയുമെന്ന ഉറപ്പും വാങ്ങി. പക്ഷേ അതുകൊണ്ടൊന്നും കളവ് നിർത്താൻ ആ കുട്ടി കൂട്ടാക്കിയില്ല. സ്കൂളിൽ നിന്ന് വിനോദയാത്ര പോകുന്ന സമയത്ത് പേരും പണവും നൽകാതെ സൗജന്യമായി വിനോദയാത്ര നടത്തിയ ആ കുട്ടിയുടെ കള്ളത്തരം വെളിച്ചത്തു കൊണ്ടു വന്നതും വിനോദയാത്രയുടെ പണം ഈടാക്കിയതും ഞാൻ തന്നെയാണ്. തന്റെ തെറ്റുകൾ ഒരിക്കലും തിരുത്താൻ കൂട്ടാക്കാത്ത ആ കുട്ടി ഒടുവിൽ സ്കൂൾ മാറ്റം വാങ്ങി പോയി.

English Summary:

The Unredeemed Student: A Teacher’s Eye-Opening Experience with Unchanging Behavior