ADVERTISEMENT

കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ദേശീയ ഇൻസ്റ്റിറ്റ്യൂട്ടായ ‘എൻഐപിഎച്ച്എം’ നടത്തുന്ന ഒരു വർഷ പിജി ഡിപ്ലോമ, 6-മാസ ഡിപ്ലോമ എന്നിവയിലെ 2024-25 പ്രവേശനത്തിന് 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

National Institute of Plant Health Management, Rajendranagar, Hyderabad- 500 030; ഫോൺ: 040-24015374, niphm@nic.in, വെബ്: https://niphm.gov.in. യോഗ്യത നേടുന്നവർക്കെല്ലാം നിയമനം ലഭിക്കുന്ന പ്രോഗ്രാമുകളാണ്. PGDPHM– പിജി ഡിപ്ലോമ ഇൻ പ്ലാന്റ് ഹെൽത്ത് മാനേജ്‌മെന്റ്: 30 സീറ്റ്, അഗ്രികൾചർ, ഹോർട്ടികൾചർ, അഗ്രി ആൻഡ് റൂറൽ ഡവലപ്മെന്റ് ഇവയൊന്നിലെ ബിഎസ്‌സി / ബിടെക് അഗ്രി എൻജിനീയറിങ് / എംഎസ്‌സി ലൈഫ് സയൻസസ് ഇവയിലേതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പെസ്റ്റിസൈഡ് മാനേജ്മെന്റ് സ്പെഷലൈസേഷനിൽ മാത്രം കെമിസ്ട്രി ബിഎസ്‌സിക്കാർക്ക് 5 സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.

കോഴ്സ് ഫീ 80,000 രൂപ. സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർ 2 ലക്ഷം രൂപ കോഴ്സ് ഫീ മാത്രം നൽകണം. DPHM- ഡിപ്ലോമ ഇൻ പ്ലാന്റ് ഹെൽത്ത് മാനേജ്‌മെന്റ്: പ്രവേശനയോഗ്യത പിജി ഡിപ്ലോമയുടേതു തന്നെ, പക്ഷേ എംഎസ്‌സിക്കാർ അപേക്ഷിക്കേണ്ട. കോഴ്സ് ഫീ 40,000 രൂപ. കോഴ്സ് ഏതായാലും അപേക്ഷാഫീ 200 രൂപ ഓൺലൈനായി അടയ്ക്കണം. എഴുത്തുപരീക്ഷ ഓഗസ്റ്റ് 12ന്. സിലക്‌ഷൻ ലിസ്റ്റ് ഓഗസ്റ്റ് 19ന്. ക്ലാസുകൾ ഓഗസ്റ്റ് 29ന് തുടങ്ങും.

English Summary:

Apply Now for NIPHM's 2024-25 PG and Diploma Programs in Plant Health Management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com