വൈദ്യുത മേഖലയിൽ സാങ്കേതികത്തികവുള്ള വിദഗ്‌ധരെ പരിശീലിപ്പിക്കുന്നതിന് കേന്ദ്ര പവർ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നാഷനൽ പവർ ട്രെയ്നിങ് ഇൻസ്‌റ്റിറ്റ്യൂട്ട്, വിവിധകേന്ദ്രങ്ങളിൽ പിജി ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അവസരമൊരുക്കുന്നു. ബന്ധപ്പെടാനുള്ള വിലാസം: The Director (Training), National

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുത മേഖലയിൽ സാങ്കേതികത്തികവുള്ള വിദഗ്‌ധരെ പരിശീലിപ്പിക്കുന്നതിന് കേന്ദ്ര പവർ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നാഷനൽ പവർ ട്രെയ്നിങ് ഇൻസ്‌റ്റിറ്റ്യൂട്ട്, വിവിധകേന്ദ്രങ്ങളിൽ പിജി ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അവസരമൊരുക്കുന്നു. ബന്ധപ്പെടാനുള്ള വിലാസം: The Director (Training), National Power Training Institute, Sector-33, NPTI Complex, Faridabad-121003 (Haryana), ഫോൺ: 9891537995, nptipgdcadmissions@gmail.com, വെബ്: https://npti.gov.in.
ആലപ്പുഴ കേന്ദ്രത്തിന്റെ വിലാസം: NPTI, Pallippuram, Cherthala, Alappuzha– 688524, ഫോൺ: 9946117430, nptikerala@gmail.com, വെബ്: https://nptikerala.in.

പിജി ഡിപ്ലോമ
എ) പവർ പ്ലാന്റ് എൻജിനീയറിങ്: ഒരു വർഷം. താപ, ഗ്യാസ്, സോളർ, കാറ്റാടി, ബയോമാസ് തുടങ്ങിയ രീതികളിലെ വൈദ്യുതോൽപാദനകേന്ദ്രങ്ങളുടെ സ്ഥാപനവും പരിപാലനവും അടക്കമുള്ള വിഷയങ്ങളിലെ സമഗ്രപരിശീലനം. 60% എങ്കിലും മാർക്കോടെ മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ / പവർ എൻജിനീയറിങ് ബിടെക് വേണം. തുല്യയോഗ്യതയും പരിഗണിക്കും.
ഫരീദാബാദ്, നാഗ്പുർ, നെയ്‌വേലി, ആലപ്പുഴ, ശിവപുരി (മധ്യപ്രദേശ്), ദുർഗാപുർ, നംഗൽ എന്നീ കേന്ദ്രങ്ങളിൽ 60 സീറ്റു വീതം.
ബി) ഹൈഡ്രോ പവർ–പ്ലാന്റ് എൻജിനീയറിങ്: 9 മാസം. ജലവൈദ്യുതപദ്ധതികളുടെ സ്ഥാപനം, കമ്മിഷനിങ്, ഓപ്പറേഷൻ, പരിപാലനം, വൈദ്യുതിവിതരണം, താരിഫ് (വിലവിവരങ്ങൾ) തുടങ്ങിയവയിൽ പരിശീലിക്കാം. നംഗലിൽ മാത്രം 60 സീറ്റ്. 60% എങ്കിലും മാർക്കോടെ മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / പവർ എൻജിനീയറിങ് ബിടെക് വേണം. തുല്യയോഗ്യതയും പരിഗണിക്കും.
സി) റിന്യൂവബിൾ എനർജി ആൻഡ് ഗ്രിഡ് ഇന്റർഫേസ് ടെക്നോളജീസ്: ഒരു വർഷം. 60% എങ്കിലും മാർക്കോടെ ഏതെങ്കിലും ശാഖയിലെ ബിടെക് അഥവാ തുല്യയോഗ്യത മതി. ബദർപൂർ (ന്യൂഡൽഹി), ശിവപുരി, നെയ്‌വേലി, ആലപ്പുഴ എന്നീ കേന്ദ്രങ്ങളിൽ പഠിക്കാം.

ADVERTISEMENT

മറ്റു വിവരങ്ങൾ
അപേക്ഷകർക്ക് ഉയർന്ന പ്രായമില്ല. യോഗ്യതാപരീക്ഷയിലെ മാർക്ക് മാത്രം നോക്കിയാണു സിലക്‌‌ഷൻ. കൗൺസലിങ്ങിലൂടെ സീറ്റുകൾ വകയിരുത്തി നൽകും. പഠനത്തിന്റെ ഭാഗമായി വൈദ്യുതനിലയങ്ങളിൽ നേരിട്ടുള്ള പരിശീലനവും പ്രോജക്ടുമുണ്ട്. ഹോസ്റ്റൽ സൗകര്യം ലഭിക്കും. അപേക്ഷാരീതി സൈറ്റിലെ പ്രോസ്പെക്ടസിലുണ്ട്. 28ന് അകം ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷാഫീ 500 രൂപ.

English Summary:

Secure Your Future with the Best Placement History Diploma at National Power Training Institute