മികച്ച തൊഴിൽസാധ്യതകളുള്ള കാലാവസ്ഥാ ശാസ്ത്രം പഠിച്ചാലോ?
മികച്ച തൊഴിൽസാധ്യതകളുള്ള പഠന മേഖലയാണ് കാലാവസ്ഥാ ശാസ്ത്രം. അറ്റ്മോസ്ഫറിക് സയൻസസ്, ഓഷ്യനോഗ്രഫി, എർത്ത് സയൻസസ്, എൻവയൺമെന്റൽ സയൻസസ് എന്നിവയുമായി കാലാവസ്ഥാ ശാസ്ത്രം ചേർന്നുനിൽക്കുന്നു. അധ്യാപനം, ഗവേഷണം; കാലാവസ്ഥാ വകുപ്പ്, വിവിധ സർക്കാർ ഏജൻസികൾ എന്നിവയിലെ ഗവേഷണവും പ്രോജക്ട് നിർവഹണവും; പരിസ്ഥിതി സംരക്ഷണ

മികച്ച തൊഴിൽസാധ്യതകളുള്ള പഠന മേഖലയാണ് കാലാവസ്ഥാ ശാസ്ത്രം. അറ്റ്മോസ്ഫറിക് സയൻസസ്, ഓഷ്യനോഗ്രഫി, എർത്ത് സയൻസസ്, എൻവയൺമെന്റൽ സയൻസസ് എന്നിവയുമായി കാലാവസ്ഥാ ശാസ്ത്രം ചേർന്നുനിൽക്കുന്നു.
അധ്യാപനം, ഗവേഷണം; കാലാവസ്ഥാ വകുപ്പ്, വിവിധ സർക്കാർ ഏജൻസികൾ എന്നിവയിലെ ഗവേഷണവും പ്രോജക്ട് നിർവഹണവും; പരിസ്ഥിതി സംരക്ഷണ സംഘടനകളിലെ ഗവേഷണ പഠനങ്ങൾ; മീഡിയ, എൻജിഒകൾ, ക്ലൈമറ്റ് മോഡലിങ്, ക്ലൈമറ്റ് അഡാപ്റ്റേഷൻ പദ്ധതികളുടെ രൂപീകരണവും നിർവഹണവും എന്നിങ്ങനെ വിവിധ മേഖലകളിലും യുഎൻഡിപി, യുഎൻഇപി, ലോകബാങ്ക്, ക്ലൈമറ്റ് ആൻഡ് ക്ലീൻ എയർ കൊയലീഷൻ, ഗ്ലോബൽ എൻവയൺമെന്റൽ ഫെസിലിറ്റി, ഗ്രീൻ ക്ലൈമറ്റ് ഫണ്ട് തുടങ്ങി രാജ്യാന്തരതലത്തിലുള്ള സംഘടനകളിലും പദ്ധതികളിലും തൊഴിൽസാധ്യതകൾ. ഇന്ത്യയിലും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മിറ്റീയറോളജി, നാഷനൽ സെന്റർ ഫോർ ഓഷ്യനോഗ്രഫി, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി, കൗൺസിൽ ഓൺ എനർജി എൻവയൺമെന്റ് & വാട്ടർ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി, യൂണിവേഴ്സിറ്റികൾ എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളിലും പ്രോജക്ടുകളിലും അവസരങ്ങളുണ്ട്.
പഠനാവസരങ്ങൾ കേരളത്തിൽ
∙കുസാറ്റ്: എംഎസ്‌സി ഓഷ്യൻ & അറ്റ്മോസ്ഫറിക് സയൻസസ്, പിഎച്ച്ഡി
∙കേരള സർവകലാശാല: എംഎസ്‌സി/പിഎച്ച്ഡി എൻവയൺമെന്റൽ സയൻസ്, ക്ലൈമറ്റ് ചേഞ്ച് & ഡിസാസ്റ്റർ മാനേജ്മെന്റ്
∙എംജി യൂണിവേഴ്സിറ്റി: എംഎസ്‌സി/പിഎച്ച്ഡി
∙കേരള അഗ്രികൾചറൽ യൂണിവേഴ്സിറ്റി : എംസ്‌സി ഓഷ്യൻ & അറ്റ്മോസ്ഫെറിക് സയൻസ്. ബിഎസ്‌സി (ഓണേഴ്‌സ്) ക്ലൈമറ്റ് ചേഞ്ച് & എൻവയൺമെന്റൽ സയൻസ്; പിഎച്ച്ഡി.
∙കുഫോസ്: എംഎസ്‌സി ക്ലൈമറ്റ് സയൻസ്.
ഇന്ത്യയിൽ
∙ഐഐടി ഡൽഹി: എംടെക് അറ്റ്മോസ്ഫെറിക്, ഓഷ്യാനിക് സയൻസ് & ടെക്നോളജി
∙ ഐഐടി കാൻപുർ: ബിടെക് എനർജി എൻവയൺമെന്റ് & ക്ലൈമറ്റ്
∙ ഐഐടി ഭുവനേശ്വർ: എംടെക് ക്ലൈമറ്റ് സയൻസ് & ടെക്നോളജി
∙ ഐഐടി ഹൈദരാബാദ്: എംടെക് ക്ലൈമറ്റ് ചേഞ്ച്
∙ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ്: എംടെക് ആർഎസ് & ജിഐഎസ്
∙ ഐഐടിഎം പുണെ: എംഎസ്‌സി /എംടെക് ക്ലൈമറ്റ് സയൻസ്
∙ടിസ്: എംഎ എൻവയൺമെന്റ്, ക്ലൈമറ്റ് ചേഞ്ച് & സസ്റ്റെയ്നബിലിറ്റി
∙പൂണെ സർവകലാശാല: എംഎസ്‌സി അറ്റ്മോസ്ഫെറിക് സയൻസസ്
∙ ടിഇആർഐ സ്കൂൾ ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്: എംഎസ്‌സി ക്ലൈമറ്റ് സയൻസ് & പോളിസി
∙ഐഐഎസ്‌സി: ബിഎസ് എർത് & എൻവയൺമെന്റൽ സയൻസ്, എംടെക് എർത് & ക്ലൈമറ്റ് സയൻസ്, പിഎച്ച്ഡി
∙ജെഎൻയു: എംഎസ്‌സി/പിഎച്ച്ഡി
∙യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്: എംഎസ്‌സി മിറ്റീയറോളജി, എംടെക് അറ്റ്മോസ്ഫറിക് സയൻസ്, പിഎച്ച്ഡി
∙നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി: പിഎച്ച്ഡി.