എന്തു ജോലി ചെയ്യണം? കുടുംബത്തിലുള്ളവർ തീരുമാനിക്കും!
ഇഷ്ടമുള്ള ജോലി കഷ്ടപ്പെട്ട് നേടിയെടുത്തിട്ടും അതിൽ തുടരാൻ സാധിക്കാത്ത നിസാഹയരായ ആളുകളുണ്ട്. കുടുംബത്തിന്റെ ഇടപെടൽ ഏറിയും കുറഞ്ഞും കരിയർ വളർച്ചയെ സ്വാധീനിക്കാറുണ്ട്. കുടുംബാംഗങ്ങളുടെ താൽപര്യമനുസരിച്ചാകും ചിലർ ജോലി തിരഞ്ഞെടുക്കുന്നതു പോലും. കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനായി ജോലി
ഇഷ്ടമുള്ള ജോലി കഷ്ടപ്പെട്ട് നേടിയെടുത്തിട്ടും അതിൽ തുടരാൻ സാധിക്കാത്ത നിസാഹയരായ ആളുകളുണ്ട്. കുടുംബത്തിന്റെ ഇടപെടൽ ഏറിയും കുറഞ്ഞും കരിയർ വളർച്ചയെ സ്വാധീനിക്കാറുണ്ട്. കുടുംബാംഗങ്ങളുടെ താൽപര്യമനുസരിച്ചാകും ചിലർ ജോലി തിരഞ്ഞെടുക്കുന്നതു പോലും. കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനായി ജോലി
ഇഷ്ടമുള്ള ജോലി കഷ്ടപ്പെട്ട് നേടിയെടുത്തിട്ടും അതിൽ തുടരാൻ സാധിക്കാത്ത നിസാഹയരായ ആളുകളുണ്ട്. കുടുംബത്തിന്റെ ഇടപെടൽ ഏറിയും കുറഞ്ഞും കരിയർ വളർച്ചയെ സ്വാധീനിക്കാറുണ്ട്. കുടുംബാംഗങ്ങളുടെ താൽപര്യമനുസരിച്ചാകും ചിലർ ജോലി തിരഞ്ഞെടുക്കുന്നതു പോലും. കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനായി ജോലി
ഇഷ്ടമുള്ള ജോലി കഷ്ടപ്പെട്ട് നേടിയെടുത്തിട്ടും അതിൽ തുടരാൻ സാധിക്കാത്ത നിസാഹയരായ ആളുകളുണ്ട്. കുടുംബത്തിന്റെ ഇടപെടൽ ഏറിയും കുറഞ്ഞും കരിയർ വളർച്ചയെ സ്വാധീനിക്കാറുണ്ട്. കുടുംബാംഗങ്ങളുടെ താൽപര്യമനുസരിച്ചാകും ചിലർ ജോലി തിരഞ്ഞെടുക്കുന്നതു പോലും. കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനായി ജോലി ഉപേക്ഷിക്കുന്നവരും കുറവല്ല. ഇഷ്ട കരിയർ തിരഞ്ഞെടുക്കുന്നതിനു പിന്നിൽ ഒട്ടേറെ കാരണങ്ങളുണ്ടെങ്കിലും ഏറ്റവും കുടുതൽ സ്വാധീനിക്കുന്നതു കുടുംബം തന്നെയാണ്. ഏതു കരിയർ തിരഞ്ഞെടുക്കണമെന്ന കാര്യത്തിൽ ഒട്ടും അവഗണിക്കാനും കഴിയില്ല കുടുംബത്തിന്റെ സ്വാധീനം. ചില വീടുകളിലെങ്കിലും പ്രത്യേക കരിയർ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചായിരിക്കും കുട്ടികളെ വളർത്തുക. വലുതാവുമ്പോൾ ഇതേ കരിയർ തന്നെ അവർ തിരഞ്ഞെടുക്കണമെന്നില്ലെങ്കിലും കുടുംബ സാഹചര്യങ്ങൾ, അച്ഛനമ്മമാരുടെ സ്വാധീനം, ജോലി, സാമ്പത്തിക സാഹചര്യങ്ങൾ എന്നിങ്ങനെ അനുകൂലമായും പ്രതികൂലമായും ചൂണ്ടിക്കാണിക്കാ വുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. ഏതു സാഹചര്യത്തിലായാലും കുടുംബത്തിന്റെ കൂടി പിന്തുണയോടെ കരിയർ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. തുറന്ന ചർച്ചകളിലൂടെയും സൗഹൃദ സംഭാഷണങ്ങളിലൂടെയും കരിയർ തീരുമാനത്തിൽ അഭിപ്രായ ഐക്യം ഉണ്ടാക്കാൻ ശ്രമിക്കണം.
∙പരമ്പരാഗത തൊഴിൽ തിരഞ്ഞെടുക്കാനിഷ്ടം
കുട്ടികൾ ചെറുപ്പത്തിൽ മാതാപിതാക്കളെപ്പോലെയാകണം എന്നായിരിക്കും ആഗ്രഹിക്കുക. സ്വാഭാവികമായും മാതാപിതാക്കളുടെ ജോലി തന്നെ ലഭിക്കണം എന്നും ആഗ്രഹിക്കും. അമ്മ അധ്യാപികയാണെങ്കിൽ മുതിരുമ്പോൾ അധ്യാപകരോ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരോ ആകാൻ കുട്ടികൾ ആഗ്രഹിക്കുന്നതു സ്വാഭാവികമാണ്. പല കുടുംബങ്ങളിലും മാതാപിതാക്കൾ കുട്ടികളെ ചില പ്രത്യേക കരിയർ സ്വീകരിക്കാൻ പ്രേരിപ്പിക്കാറുണ്ട്. കുടുംബത്തിനു സ്വന്തമായ ബിസിനസ് ഉണ്ടെങ്കിൽ മക്കൾ അതേ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാഗ്രഹിക്കുന്നത് പതിവാണ്. മക്കൾ ഉയർന്ന നിലയിൽ എത്തണം എന്ന ആഗ്രഹത്തിന്റെ പേര് പറഞ്ഞ് ഉയർന്ന ജോലികളിൽ എത്തിപ്പെടാൻ പ്രേരിപ്പിക്കുന്നവരും ഒട്ടേറെയുണ്ട്. വിദഗ്ധ ജോലികളിൽ ഏർപ്പെടാത്ത മാതാപിതാക്കളും മക്കൾ ഉയർന്ന നിലയിൽ എത്തണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി ശ്രമിക്കുകയും കുട്ടികൾക്ക് ആവശ്യമായ സാഹചര്യം ഒരുക്കിക്കൊടുക്കുകയും ചെയ്യും. തങ്ങൾ ഉന്നത നിലയിൽ എത്തിയതിനു പിന്നിൽ കുടുംബമാണെന്ന കടപ്പാട് തുറന്നുപ്രകടിപ്പിക്കുന്നവരിൽ ലോക രംഗത്തുതന്നെ ശ്രദ്ധിക്കപ്പെടുന്ന പ്രതിഭാശാലികളുണ്ട്. ഇവരുടെ വിജയകരമായ കരിയർ കുടുംബത്തിന്റെ ഗുണപരമായ സ്വാധീനത്തിന്റെ കൂടി ഫലമാണ്.
∙ സമ്മർദ്ദം ചെലുത്തി തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കും
ചില കരിയർ സ്വീകരിക്കാൻ മാതാപിതാക്കൾ കുട്ടികളിൽ സമ്മർദം ചെലുത്തുന്നത് തെറ്റായ ഫലം ഉണ്ടാക്കും. കരിയറുകളെക്കുറിച്ച് നിർദേശങ്ങൾ നൽകുന്നതും ഉപദേശങ്ങൾ കൊടുക്കുന്നതും നല്ലതാണെങ്കിലും സമ്മർദം ചെലുത്തുന്നത് തീർത്തും തെറ്റാണ്. സമ്മർദം കൂടും തോറും അതിനെതിരെ പ്രവർത്തിക്കാനും തെറ്റായ തീരുമാനങ്ങളെടുക്കാനുമുള്ള ചാൻസും കൂടൂം. മാതാപിതാക്കൾ വിദ്യാഭ്യാസമില്ലാത്തവരോ സാമ്പത്തികമായി കഷ്ടപ്പെടുന്നവരോ ആണെങ്കിൽ കുട്ടികൾ ഉയർന്ന വരുമാനം ലഭിക്കുന്ന ജോലിക്കുവേണ്ടി ശ്രമിക്കാനാണു സാധ്യത. കൂടുതൽ സമയം ഓഫിസിൽ ചെലവഴിക്കുന്നവരും കുട്ടികളോടൊത്ത് ചെലവിടാൻ സമയമില്ലാത്തവരുമാണ് മാതാപിതാക്കളെങ്കിൽ, കുട്ടികൾ വ്യത്യസ്തമായ കരിയറുകളായിക്കും തിരഞ്ഞെടുക്കുക. വീട്ടിലെ അതേ അന്തരീക്ഷം തങ്ങളുടെ ഭാവി ജീവിതത്തിൽ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടുതലാണെന്ന് പല പഠന റിപ്പോർട്ടുകളും ചൂണ്ടിക്കാണിക്കുന്നു.
∙ പങ്കാളിക്കും പങ്കുണ്ട്
കരിയർ ഉൾപ്പെടെ ജീവിതത്തിലെ എല്ലാ തീരുമാനങ്ങളിലും പങ്കാളി നിർണായക സ്വാധീനം ചെലുത്തും. യാത്ര ഇഷ്ടപ്പെടുന്നവരാണ് പങ്കാളികളെങ്കിൽ കൂടെയുള്ളവർ ആ മേഖലയിലെ ജോലി തിരഞ്ഞെടുക്കണം എന്നായിരിക്കും ആഗ്രഹിക്കുക. കുട്ടികൾക്കും മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പം വീട്ടിൽ കൂടുതൽ സമയം ചെലവിടാൻ ആഗ്രഹിക്കുന്നവരുമുണ്ട്. കൂടുതൽ സമയം വീട്ടിൽ ചെലവഴിക്കാൻ അവസരം ലഭിക്കുന്ന ജോലിയായിരിക്കും ഇവർ തിരഞ്ഞെടുക്കുക. പങ്കാളികളും ഇതേ തരക്കാരാണെങ്കിൽ സന്തോഷപ്രദമായ കുടുംബ ജീവിതം സാധ്യമാകും. പങ്കാളിക്ക് ഉയർന്ന പദവിയുള്ള ജോലി വേണമെന്ന് ആഗ്രഹിക്കുന്നവരാണ് മറ്റു ചിലർ. ഇതിനുവേണ്ടി പ്രചോദിപ്പിക്കുന്നവരുമുണ്ട്. തെറ്റായിട്ടല്ലെങ്കിൽ ഇത്തരം സ്വാധീനം പലരുടെയും ജീവിതത്തിൽ ഉയർച്ചയ്ക്കു വഴികാട്ടും.
∙ കുട്ടികളുടെ വളർച്ചയ്ക്കനുസരിച്ച് കരിയർ മാറുന്നവർ
കുട്ടികളുണ്ടാകുന്നതിനു മുമ്പും ശേഷവും കരിയറിനെക്കുറിച്ചുള്ള ആഗ്രഹവും വ്യത്യസ്തമായിരിക്കും. മാതാപിതാക്കളാകുന്നതിനു മുമ്പ് കൂടുതൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ പിൽക്കാല ജീവിതത്തിൽ കൂടുതൽ സമയം വീട്ടിൽ ചെലവഴിക്കാനായിരിക്കും ആഗ്രഹിക്കുക. കുട്ടികൾ വളർന്നുവരുന്നതനുസരിച്ച് കരിയർ മാറുന്നവരുമുണ്ട്. കുടുംബ ജീവിതവും ജോലിയും തമ്മിലുള്ള ബാലൻസ് പ്രധാനമാണ്. ജോലിയിൽ ഉഴപ്പാതെയും എന്നാൽ വീട്ടിലെ കാര്യങ്ങളിൽ സജീവപങ്കാളിത്തവുമായി മുന്നോട്ടുപോകുന്നവർ പൊതുവെ സന്തുഷ്ടരും സംതൃപ്തിയുള്ളവ രുമായിരിക്കും. ജോലിയിലെ സമ്മർദം കുടുംബ ബന്ധത്തിൽ ബാധിക്കാതിരിക്കാനും ശ്രദ്ധിക്കണം.
∙ തേടാം വർക്ക് ലൈഫ് ബാലൻസിന് അവസരം നൽകുന്ന ജോലികൾ
കുട്ടികൾക്കു പുറമേ വീട്ടിൽ മുതിർന്നവരുമുണ്ടെങ്കിൽ അതും കരിയർ തിരഞ്ഞെടുക്കുന്നതിനെ സ്വാധീനിക്കാം. വർക് ഫ്രം ഹോം പോലുള്ള സാധ്യതകൾ സ്വീകരിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. പരിചരണത്തിനൊപ്പം മികച്ച ഗൃഹാന്തരീക്ഷം നിലനിർത്താനും ഇത് പലരെയും സഹായിക്കാറുണ്ട്. അവസരങ്ങളെ ഉചിതമായും നല്ല രീതിയിലും പ്രയോജനപ്പെടുത്താമെങ്കിൽ മികച്ച കുടുംബജീവിതത്തിനൊപ്പം കരിയറിലും ഉയർച്ച നേടി ജീവിതത്തിൽ സന്തോഷം നേടാം.