നഴ്സുമാർക്കു വിശേഷ ശാഖകളിൽ പരിശീലനം നൽകി പ്രവർത്തനക്ഷമത ഉയർത്താനുള്ള പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ് ഡിഗ്രി കോഴ്സിൽ 2024–25 വർഷത്തെ പ്രവേശനത്തിന് ഓഗസ്റ്റ് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. കോഴ്സ് ദൈർഘ്യം 24 മാസം. സ്വാശ്രയ മേഖലയിലെ 16 എണ്ണമടക്കം 19 കോളജുകളിൽ പഠനസൗകര്യമുണ്ട്. ഫിസിക്സ്, കെമിസ്ട്രി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നഴ്സുമാർക്കു വിശേഷ ശാഖകളിൽ പരിശീലനം നൽകി പ്രവർത്തനക്ഷമത ഉയർത്താനുള്ള പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ് ഡിഗ്രി കോഴ്സിൽ 2024–25 വർഷത്തെ പ്രവേശനത്തിന് ഓഗസ്റ്റ് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. കോഴ്സ് ദൈർഘ്യം 24 മാസം. സ്വാശ്രയ മേഖലയിലെ 16 എണ്ണമടക്കം 19 കോളജുകളിൽ പഠനസൗകര്യമുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി അടങ്ങിയ പ്ലസ്ടു ഉണ്ടായിരിക്കണം. 50% എങ്കിലും മൊത്തം മാർക്കോടെ ജിഎൻഎം, കേരള നഴ്സസ് ആൻഡ് മിഡ്‌വൈ‌വ്സ് കൗൺസിൽ റജിസ്ട്രേഷൻ എന്നിവയും വേണം. 45 വയസ്സു കവിയരുത്; സർവീസ് ക്വോട്ടയ്‌ക്കു 49 വരെയാകാം.

ഇന്ത്യൻ പൗരരോടൊപ്പം പിഐഒ, ഒസിഐ വിഭാഗക്കാർക്കും അപേക്ഷിക്കാം. സർവീസ് ക്വോട്ടയായി മെഡിക്കൽ എജ്യുക്കേഷൻ വകുപ്പിനു 12, ഹെൽത്ത് സർവീസസിനു 11, ഇൻഷുറൻസ് മെഡിക്കൽ സർവീസസിന് ഒന്ന് എന്ന ക്രമത്തിൽ സീറ്റ് സംവരണമുണ്ട്. സർക്കാർ സീറ്റുകളിൽ പ്രഫഷനൽ കോഴ്സുകൾക്കുള്ള സംവരണക്രമം പാലിക്കും. എയ്ഡഡ് / സ്വാശ്രയ കോളജുകളിലെ വിശേഷ സംവരണക്രമം പ്രോസ്പെക്ടസിലുണ്ട്.

ADVERTISEMENT

അപേക്ഷ
എല്ലാ വിഭാഗം കോളജുകളിലേക്കും ചേർത്ത് ഒറ്റ അപേക്ഷ മതി. ജനറൽ വിഭാഗത്തിനും സർവീസ് ക്വോട്ടയ്ക്കും അപേക്ഷാഫീ 1000 രൂപ; പട്ടികവിഭാഗത്തിന് 500 രൂപ. തുക ഓൺലൈനായി അടയ്ക്കാം. സർവീസ് ക്വോട്ടക്കാർ 0210–03–105–99 എന്ന ഹെഡിൽ തുക ട്രഷറിയിൽ അടയ്ക്കണം.

പ്രവേശനപരീക്ഷ
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ പ്രവേശനപരീക്ഷ നടത്തും. തീയതി പിന്നീടു വെബ്സൈറ്റിലൂടെ അറിയിക്കും. സർവീസ് ക്വോട്ടക്കാരും ടെസ്റ്റ് എഴുതണം. ജിഎൻഎം സിലബസ് അനുസരിച്ചുള്ള 100 ഒബ്ജക്ടീവ് ചോദ്യങ്ങൾക്ക് 90 മിനിറ്റിൽ ഉത്തരം നൽകണം. തെറ്റിനു മാർക്കു കുറയ്ക്കില്ല. യോഗ്യതയ്ക്ക് പ്രവേശനപരീക്ഷയിൽ 45% മാർക്ക് നേടണം; പട്ടികവിഭാഗക്കാർ 35%. എൻട്രൻസ് മാർക്ക് നോക്കി റാങ്ക്‌ലിസ്റ്റ് തയാറാക്കും. സർവീസ് ക്വോട്ടയിലെ റാങ്കിങ്ങിനു സേവനദൈർഘ്യമടക്കം പരിഗണിക്കും. പ്രവേശന പരീക്ഷയുടെ ചുമതല തിരുവനന്തപുരം എൽബിഎസ് സെന്ററിനാണ് (https://lbscentre.kerala.gov.in). എൽബിഎസ് സെന്റർ ഓപ്ഷനുകൾ ക്ഷണിച്ച് സീറ്റുകൾ അലോട്ട് ചെയ്യും. സർക്കാർ കോളജുകളിൽ 24,550 രൂപയാണു വാർഷിക ഫീസ്. 2320 രൂപ ഡിപ്പോസിറ്റ് വേറെ.

English Summary:

Apply Now for Post Basic B.Sc Nursing Course 2024-25: Online Applications Open Until August 5