ഇഷ്ടപ്പെട്ടു നേടിയ ജോലിയിൽ അർഹിക്കുന്ന സമയത്തൊന്നും സ്ഥാനക്കയറ്റം കിട്ടുന്നില്ലെന്ന് പലരും പരാതി പറയാറുണ്ട്. മേലധികാരികൾ ആവശ്യപ്പെട്ട ജോലികളെല്ലാം കൃത്യസമയത്തു ചെയ്തിട്ടും ജോലിയിൽ ഉയർച്ച നേടാൻ കഴിഞ്ഞില്ലെന്ന് പരിതപിക്കുന്നവരുണ്ട്. പ്രകടനത്തിലെ പോരായ്മോ, നിങ്ങളുടെ കഴിവില്ലായ്മയോ അല്ല. ആസൂത്രണത്തിലെ

ഇഷ്ടപ്പെട്ടു നേടിയ ജോലിയിൽ അർഹിക്കുന്ന സമയത്തൊന്നും സ്ഥാനക്കയറ്റം കിട്ടുന്നില്ലെന്ന് പലരും പരാതി പറയാറുണ്ട്. മേലധികാരികൾ ആവശ്യപ്പെട്ട ജോലികളെല്ലാം കൃത്യസമയത്തു ചെയ്തിട്ടും ജോലിയിൽ ഉയർച്ച നേടാൻ കഴിഞ്ഞില്ലെന്ന് പരിതപിക്കുന്നവരുണ്ട്. പ്രകടനത്തിലെ പോരായ്മോ, നിങ്ങളുടെ കഴിവില്ലായ്മയോ അല്ല. ആസൂത്രണത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇഷ്ടപ്പെട്ടു നേടിയ ജോലിയിൽ അർഹിക്കുന്ന സമയത്തൊന്നും സ്ഥാനക്കയറ്റം കിട്ടുന്നില്ലെന്ന് പലരും പരാതി പറയാറുണ്ട്. മേലധികാരികൾ ആവശ്യപ്പെട്ട ജോലികളെല്ലാം കൃത്യസമയത്തു ചെയ്തിട്ടും ജോലിയിൽ ഉയർച്ച നേടാൻ കഴിഞ്ഞില്ലെന്ന് പരിതപിക്കുന്നവരുണ്ട്. പ്രകടനത്തിലെ പോരായ്മോ, നിങ്ങളുടെ കഴിവില്ലായ്മയോ അല്ല. ആസൂത്രണത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇഷ്ടപ്പെട്ടു നേടിയ ജോലിയിൽ അർഹിക്കുന്ന സമയത്തൊന്നും സ്ഥാനക്കയറ്റം കിട്ടുന്നില്ലെന്ന് പലരും പരാതി പറയാറുണ്ട്. മേലധികാരികൾ ആവശ്യപ്പെട്ട ജോലികളെല്ലാം കൃത്യസമയത്തു ചെയ്തിട്ടും ജോലിയിൽ ഉയർച്ച നേടാൻ കഴിഞ്ഞില്ലെന്ന് പരിതപിക്കുന്നവരുണ്ട്. പ്രകടനത്തിലെ പോരായ്മോ, നിങ്ങളുടെ കഴിവില്ലായ്മയോ അല്ല. ആസൂത്രണത്തിലെ അപാകതയാണ് കാരണം. കരിയർ പ്ലാനിങ്ങ് പുതിയ കാലത്ത് ജീവനക്കാരന്റെ മാത്രം ചുമതലയോ കടമയോ അല്ല. തൊഴിലുടമ തന്നെ ജീവനക്കാർ‌ക്കുവേണ്ടി പ്ലാനിങ് സെഷനുകൾ സംഘടിപ്പിക്കാറുണ്ട്. പ്രമോഷൻ ഉൾപ്പെടെ പല നേട്ടങ്ങളും ഇതുകൊണ്ട് ഉണ്ടാകാമെങ്കിലും ദോഷവശങ്ങളും ഇതിനുണ്ട്. നിലവിലുള്ള ജോലിയിലെ ഏണിപ്പടിയായി ഇതിനെ കാണാം. ജീവനക്കാരെ ജോലിയിലെ പുതിയ വെല്ലുവിളികൾക്കനുസരിച്ച് പ്രാപ്തരാക്കുക എന്നതായിരിക്കും ഉടമയുടെ ലക്ഷ്യം. ജീവനക്കാരെക്കുറിച്ചും അവർക്കുണ്ടാകുന്ന പുരോഗതിയെക്കുറിച്ചും വ്യക്തമായ പദ്ധതിയും ഇതിനു പിന്നിലുണ്ടായിരിക്കും. ഉടമ ആഗ്രഹിക്കുന്ന തൊഴിൽ നിലവാരത്തിലേക്ക് എത്തുക എന്നതായിരിക്കും ജീവനക്കാരിൽ‌ നിന്നു പ്രതീക്ഷിക്കുന്നത്. ഇത് നേടാനായില്ലെങ്കിൽ നിലവിലെ ജോലിയിൽ തന്നെ കോട്ടങ്ങൾ സംഭവിക്കാം. 

∙ അഭിരുചിക്കു മുൻഗണന നൽകി കരിയർ പ്ലാൻ ചെയ്യാം
എല്ലാ വ്യക്തികൾക്കും ജീവിതത്തിലെന്നപോലെ കരിയറിലും ലക്ഷ്യങ്ങൾ ഉണ്ടായിരിക്കും. ഇവ നേടുക എന്നതാണ് സന്തോഷത്തിന്റെയും സംതൃപ്തിയുടെയും അടിസ്ഥാനം. തൊഴിലുടമ ജീവനക്കാരുടെ കരിയർ പ്ലാൻ ചെയ്യുമ്പോൾ ഈ ലക്ഷ്യങ്ങൾ മനസ്സിൽ വരണമെന്നില്ല. നിലവിൽ വഹിക്കുന്ന പദവിയെക്കുറിച്ചു ചിന്തിക്കുന്ന ഉടമ ജീവനക്കാരനെ പുതിയൊരു പദവിയിലേക്ക് ഉയർത്തുന്നത് ലക്ഷ്യമായിക്കാണുന്നുണ്ടാകും. ഉദാഹരണത്തിന് കസ്റ്റമർ സർവീസ് വിഭാഗത്തിൽ‌ ജോലി ചെയ്യുകയും കമ്പനിയുടെ ലാഭത്തിൽ മികച്ച സംഭാവന ചെയ്യുന്ന വ്യക്തിയെ സൂപ്പർവൈസർ പദവിയിലേക്കു നിയോഗിക്കാനായിരിക്കും ഉടമയ്ക്ക് താൽപര്യം. അത് കരിയർ പ്ലാനിങ്ങിന്റെ ഭാഗമാണ്. ജീവനക്കാരന് പ്രത്യേകമായൊരു കരിയർ നിശ്ചയിക്കപ്പെടുകയാണ്. ഇവിടെ ജീവനിക്കാരന്റെ താൽപര്യങ്ങൾക്ക് പ്രത്യേക പരിഗണന ലഭിക്കുന്നില്ല. സെയിൽസ് വിഭാഗത്തിൽ പ്രവർത്തിക്കാനാണ് താൽപര്യമെങ്കിൽ സംഘർഷവും ഉടലെടുക്കാം. തൊഴിലിടത്തിനു പുറത്ത് ആർജിച്ച കഴിവുകളെക്കുറിച്ച് ഉടമ ചിന്തിക്കണമെന്നില്ല. ഇതിൽ നിന്നു വ്യത്യസ്തമായി പുതിയ കാലത്ത് പല കമ്പനികളും ജീവനക്കാരുടെ താൽപര്യങ്ങൾക്കും അഭിരുചികൾക്കും മുൻതൂക്കം നൽകുന്ന കരിയർ‌ പ്ലാനുകൾ അവതരിപ്പിക്കാറുണ്ട്. 

ADVERTISEMENT

 ∙ നെഗറ്റീവടിക്കാതെ പിടിച്ചു നിൽക്കണം
മറ്റൊരാളുടെ പദ്ധതിയനുസരിച്ച് ലക്ഷ്യങ്ങൾ പുനർനിർവചിക്കേണ്ടിവരുന്നു എന്നതാണ് കമ്പനി തീരുമാനിക്കുന്ന പ്ലാനിങ്ങിന്റെ ഏറ്റവും വലിയ പോരായ്മ. വ്യക്തികൾ ഇഷ്ടപ്പെടുന്ന ജോലി മാത്രമായിരിക്കില്ല കമ്പനി നൽകുന്നത്. എന്നാൽ, അതുകൂടി വിജയകരമായി ചെയ്യുന്നവർക്കു മാത്രമാണ് പ്രമോഷൻ ഉൾപ്പെടെയുള്ള അവസരങ്ങൾ കിട്ടുന്നത്. എന്നാൽ അസന്തുഷ്ടിയും അസംതൃപ്തിയും മാത്രമാണുള്ളതെങ്കിൽ ഒരു ജീവനക്കാരനും സ്വാതന്ത്ര്യത്തോടു കൂടിയോ സന്തോഷത്തോടുകൂടിയോ ജോലി ചെയ്യാനാകില്ല. അർഹതയില്ലാത്ത സഹപ്രവർത്തകന് ആഗ്രഹിച്ച പ്രമോഷൻ ലഭിച്ചു എന്നതടക്കമുള്ള ചിന്തകളും ജോലി നന്നായി ചെയ്യാൻ തടസ്സമാകും. അതുപോലെ, പ്രമോഷൻ ലഭിച്ചാൽതന്നെയും സഹപ്രവർത്തകർ അതു മാനിക്കാതെ വരുന്നതും കടുത്ത നിഷേധ ചിന്തകളിലേക്കു നയിക്കും. 

∙ഏറ്റവും മികച്ച പ്രകടനം നടത്താം
കമ്പനി നടപ്പാക്കുന്ന കരിയർ പ്ലാനിങ് ഫലവത്തായില്ലെങ്കിൽ അത് ഉൽപാദന ക്ഷമതയെ ബാധിക്കാം. ജീവനക്കാർ ക്കിടയിൽ വ്യാപക അസംതൃപ്തിക്കും കാരണമാകാം. കരിയർ പ്ലാനിങ് പരാജയപ്പെടുകയും അർഹതയില്ലാത്തവർ‌ക്ക് ഉയർന്ന സ്ഥാനങ്ങൾ ലഭിക്കുകയും ചെയ്താലും കമ്പനിയുടെ ലാഭത്തെ ബാധിക്കാം. ഏതു ജോലിക്കാണോ ഒരാൾ ഏറ്റവും മികച്ചതാകുക ആ പദവി ലഭിക്കുന്നതിനു പകരം ഇഷ്ടമില്ലാത്ത സ്ഥാനമാണു ലഭിക്കുന്നതെങ്കിൽ മുഴുവൻ ജീവനക്കാരുടെയും മനോഭാവത്തെത്തന്നെ സാരമായി സ്വാധീനിക്കും. 

ADVERTISEMENT

∙ ആസൂത്രണം തിരിച്ചടിയാകാതെ നോക്കാം
ഓരോ ജീവനക്കാരന്റെയും അഭിരുചികൾക്ക് അവർ ചെയ്യുന്ന ജോലിയിൽ വലിയ പങ്കുണ്ട്. ഓരോരുത്തരുടെയും വ്യത്യസ്തമായ കുടുംബ, ജീവിത സാഹചര്യങ്ങൾക്കും ജോലിയുമായി ബന്ധമുണ്ട്. അഭിരുചികളും ഇഷ്ടാനിഷ്ടങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞാൽ നേട്ടം കമ്പനിക്കു തന്നെയാണ്. ഒരു വ്യക്തി ജോലി തുടങ്ങുമ്പോൾ അവിവാഹിതനാണെന്നു കരുതുക. ക്രമേണ ആ വ്യക്തിക്ക് കൂടുതൽ സങ്കീർണമായ സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടിവന്നേക്കാം. എന്നാൽ ഇതിനിടെ അയാൾ വിവാഹിതനാവുകയും ജനിക്കുന്ന കുട്ടിക്ക് നിരന്തര പരിചരണവും വേണമെങ്കിൽ അതു മനസ്സിലാക്കാനും അതനുസരിച്ച് ജോലി സമയമോ സ്ഥലമോ സാഹചര്യമോ ക്രമപ്പെടുത്താനും ഉചിതമായ തീരുമാനങ്ങളുണ്ടാവണം. ഇല്ലെങ്കിൽ പ്ലാനിങ് ലക്ഷ്യങ്ങൾ തിരിച്ചടിക്കുകയും ഉദ്ദേശിച്ച ഫലം കാണാതെ പരാജയപ്പെടുകയും ചെയ്യും. 

English Summary:

How Proper Planning Can Ensure Your Promotion