ഗേറ്റ് വഴിതുറക്കും : പിജി, ഗവേഷണ പഠനത്തിന് മാത്രമല്ല, ജോലിക്കും
കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ എൻജിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ മാസ്റ്റേഴ്സ് / ഡോക്ടറൽ പഠനത്തിനും ആർട്സ്, സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഡോക്ടറൽ പഠനത്തിനും അർഹത നിർണയിക്കുന്ന പരീക്ഷയാണ് ഗേറ്റ് ( Graduate Aptitude Test in Engineering). പ്രമുഖ പൊതുമേഖലാ സ്‌ഥാപനങ്ങളിലെ നിയമനങ്ങൾക്കും ഗേറ്റ്
കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ എൻജിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ മാസ്റ്റേഴ്സ് / ഡോക്ടറൽ പഠനത്തിനും ആർട്സ്, സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഡോക്ടറൽ പഠനത്തിനും അർഹത നിർണയിക്കുന്ന പരീക്ഷയാണ് ഗേറ്റ് ( Graduate Aptitude Test in Engineering). പ്രമുഖ പൊതുമേഖലാ സ്‌ഥാപനങ്ങളിലെ നിയമനങ്ങൾക്കും ഗേറ്റ്
കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ എൻജിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ മാസ്റ്റേഴ്സ് / ഡോക്ടറൽ പഠനത്തിനും ആർട്സ്, സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഡോക്ടറൽ പഠനത്തിനും അർഹത നിർണയിക്കുന്ന പരീക്ഷയാണ് ഗേറ്റ് ( Graduate Aptitude Test in Engineering). പ്രമുഖ പൊതുമേഖലാ സ്‌ഥാപനങ്ങളിലെ നിയമനങ്ങൾക്കും ഗേറ്റ്
കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ എൻജിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ മാസ്റ്റേഴ്സ് / ഡോക്ടറൽ പഠനത്തിനും ആർട്സ്, സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഡോക്ടറൽ പഠനത്തിനും അർഹത നിർണയിക്കുന്ന പരീക്ഷയാണ് ഗേറ്റ് ( Graduate Aptitude Test in Engineering). പ്രമുഖ പൊതുമേഖലാ സ്‌ഥാപനങ്ങളിലെ നിയമനങ്ങൾക്കും ഗേറ്റ് സഹായിക്കും. കേന്ദ്രസർക്കാരിലെ ഗ്രൂപ്പ് എ തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിനും ഗേറ്റ് സ്കോർ ഉപയോഗിക്കാറുണ്ട്. https://gate2025.iitr.ac.in. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും 7 ഐഐടികളും ചേർന്നാണ് ഗേറ്റ് 2025 നടത്തുന്നത്.ഐഐടി റൂർക്കിയാണ് ഓൺലൈൻ പരീക്ഷ നടത്തുക. ഒരാൾക്ക് എത്ര തവണ വേണമെങ്കിലും ഗേറ്റ് എഴുതാം
പ്രധാന തീയതികൾ / അപേക്ഷാഫീ
∙ ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത്: ഓഗസ്റ്റ് 24
∙ അപേക്ഷിക്കാനുള്ള അവസാനതീയതി: സെപ്റ്റംബർ 26
∙ ലേറ്റ് ഫീ സഹിതം അപേക്ഷിക്കാനുള്ള അവസാനതീയതി: ഒക്ടോബർ 7
∙ പരീക്ഷ: ഫെബ്രുവരി 1,2,15,16 (ശനി, ഞായർ)
∙ അപേക്ഷാഫീ ഓൺലൈനായി അടയ്ക്കാം. ഒരു പേപ്പറിന് 1800 രൂപ. പെൺകുട്ടികളും പട്ടിക, ഭിന്നശേഷി വിഭാഗക്കാരും 900 രൂപ. ലേറ്റ്ഫീ യഥാക്രമം 2300 / 1400 രൂപ.
∙ 2 പേപ്പർ എഴുതാൻ ഇരട്ടി ഫീസ് നൽകണം; പക്ഷേ, അപേക്ഷ ഒന്നേ പാടുള്ളൂ.
3 വർഷപ്രാബല്യം
ഗേറ്റ് ഒരു പ്രവേശന പരീക്ഷയല്ല; യോഗ്യതാ നിർണയംമാത്രമാണ്. പ്രവേശനം, ജോലി എന്നിവയ്ക്കായി അതത്
സ്ഥാപനങ്ങളിൽ നേരിട്ട് അപേക്ഷിക്കണം. ഫലപ്രഖ്യാപനം മുതൽ 3 വർഷത്തേക്ക് ഗേറ്റ് സ്കോറിന് പ്രാബല്യമുണ്ട്.
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ
1.ഐഐഎസ്‌സി ബെംഗളൂരു സോൺ: പത്തനംതിട്ട, അങ്കമാലി, തൃശൂർ, പാലക്കാട്, മലപ്പുറം, വടകര, കോഴിക്കോട്, കണ്ണൂർ, വയനാട്, പയ്യന്നൂർ, കാസർകോട്.
2.ഐഐടി മദ്രാസ് സോൺ: തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, ആലപ്പുഴ, ചെങ്ങന്നൂർ, കോട്ടയം, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ, കോതമംഗലം ആലുവ–എറണാകുളം. ഒരേ സോണിലെ 3 കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് അപേക്ഷയിൽ കാണിക്കാം.
അപേക്ഷ ആർക്ക്
താഴെപ്പറയുന്നവർക്ക് ഗേറ്റ് 2025 ന് അപേക്ഷിക്കാം
∙ എൻജിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ, ആർട്സ്, സയൻസ്, കൊമേഴ്സ്, മാനവികവിഷയങ്ങൾ ഇവയൊന്നിലെ യുജി പ്രോഗ്രാമിന്റെ 3–ാം വർഷമെങ്കിലും പഠിക്കുന്നവർക്കും ബിരുദം പൂർത്തിയാക്കിയവർക്കും.
∙ 4–വർഷ ബിഎസ് ബിരുദത്തിന്റെ മൂന്നാം വർഷ വിദ്യാർഥികൾക്ക്.
∙ മെഡിസിൻ, ഡെന്റൽ സർജറി, വെറ്ററിനറി സയൻസ് ബാച്‌ലർ അഞ്ചാം സെമസ്റ്റർ പഠിക്കുന്നവർക്ക്.
∙ എൻജിനീയറിങ്, ടെക്നോളജി, അഗ്രികൾചർ, ഹോർട്ടികൾചർ, ഫോറസ്ട്രി, ഫാർമസി, ആർക്കിടെക്ചർ ബാച്‌ലർ മൂന്നാം വർഷക്കാർക്ക്.
∙ ഫാംഡി മൂന്നാം വർഷക്കാർക്ക്.
∙ എംഎ, എംഎസ്‌സി, എംസിഎ, പോസ്റ്റ് ബിഎസ്‌സി ഇന്റഗ്രേറ്റഡ് എംടെക് ഒന്നാം വർഷമോ അതിനു മേലോട്ടുള്ള ക്ലാസുകളിൽ പഠിക്കുന്നവർക്ക്.
∙ നിർദിഷ്ട ബാച്‌ലർ ബിരുദത്തിനു തുല്യമായി കേന്ദ്രസർക്കാർ അംഗീകരിച്ച പ്രഫഷനൽ അംഗത്വമുള്ളവരെയും പരിഗണിക്കും. ഉയർന്ന യോഗ്യതകൾ േനടിയവർക്കും അപേക്ഷിക്കാം.
പരീക്ഷ ഇങ്ങനെ
∙ ആകെ 30 സബ്ജക്ട് പേപ്പറുകൾ. ഓരോ പേപ്പറിനും 100 മാർക്ക്. 15 മാർക്കിന്റെ ‘ജനറൽ ആപ്റ്റിറ്റ്യൂഡ്’ എല്ലാ പേപ്പറിനും പൊതുവായുണ്ട്. ബാക്കി 85 മാർക്ക് നിർദിഷ്ട വിഷയത്തിന്(എൻജിനീയറിങ് മാത്‌സ് 13, ബന്ധപ്പെട്ട വിഷയം 72 എന്നിങ്ങനെ) 10 പേപ്പറുകളിൽ മാത്‌സില്ല; 85 മാർക്കും വിഷയത്തിനുതന്നെ.
∙ പരീക്ഷാസമയം 3 മണിക്കൂർ.
∙ ഒബ്ജക്ടീവ് ചോദ്യങ്ങൾ മാത്രം. മൾട്ടിപ്പിൾ ചോയ്സ് / മൾട്ടിപ്പിൾ സിലക്ട് / ന്യൂമെറിക്കൽ ആൻസർ എന്നിങ്ങനെ 3 രീതികൾ. മൾട്ടിപ്പിൾ ചോയ്സിൽ ശരിയുത്തരം ഒന്നു മാത്രം. ഇതിൽ തെറ്റിനു മാർക്കു കുറയ്ക്കും. മറ്റു 2 രീതികളിൽ നെഗറ്റീവ് മാർക്കില്ല.
∙ ഒരു പേപ്പറോ രണ്ടു പേപ്പറോ ഇഷ്ടപ്രകാരമെഴുതാം. രണ്ടെണ്ണം എഴുതുന്നുണ്ടെങ്കിൽ നിർദിഷ്ട കോംബിനേഷനുകളിൽനിന്നു തിരഞ്ഞെടുക്കണം. ആദ്യം സ്പെഷൽ വിഷയത്തിനു ചേർന്ന പേപ്പർ തിരഞ്ഞെടുക്കുക. തുടർന്ന് അതിനോടുചേർത്ത് അനുവദിച്ചിട്ടുള്ള പേപ്പറുകളിലൊന്നും തീരുമാനിക്കുക. കോംബിനേഷൻ സൈറ്റിൽ കാണിച്ചിട്ടുണ്ട്.