‘സർ’ വിളികൾ യുഎസിൽ ഇല്ല; ഇന്ത്യൻ വിദ്യാർഥികൾ വരുത്തുന്ന തെറ്റുകൾ അറിയാം
‘‘ഡിയർ സർ... ഉപരിപഠന, ഗവേഷണ അവസരങ്ങൾ തേടി ലഭിക്കുന്ന കത്തുകളിലെ അഭിസംബോധന ഇങ്ങനെയാണെങ്കിൽ ഉറപ്പിക്കാം– അത് ഇന്ത്യയിൽനിന്നുള്ള വിദ്യാർഥികളായിരിക്കും’’ – ഡോ. ജയൻ തോമസിന്റെ ഈ വാക്കുകളിൽ നമുക്കൊക്കെ സംഭവിക്കാവുന്ന അബദ്ധങ്ങളുടെ നേർചിത്രമുണ്ട്. ‘‘ബ്രിട്ടിഷ് സ്വാധീനത്തിൽനിന്നാകും നമ്മുടെ ‘സർ’ വിളികൾ.
‘‘ഡിയർ സർ... ഉപരിപഠന, ഗവേഷണ അവസരങ്ങൾ തേടി ലഭിക്കുന്ന കത്തുകളിലെ അഭിസംബോധന ഇങ്ങനെയാണെങ്കിൽ ഉറപ്പിക്കാം– അത് ഇന്ത്യയിൽനിന്നുള്ള വിദ്യാർഥികളായിരിക്കും’’ – ഡോ. ജയൻ തോമസിന്റെ ഈ വാക്കുകളിൽ നമുക്കൊക്കെ സംഭവിക്കാവുന്ന അബദ്ധങ്ങളുടെ നേർചിത്രമുണ്ട്. ‘‘ബ്രിട്ടിഷ് സ്വാധീനത്തിൽനിന്നാകും നമ്മുടെ ‘സർ’ വിളികൾ.
‘‘ഡിയർ സർ... ഉപരിപഠന, ഗവേഷണ അവസരങ്ങൾ തേടി ലഭിക്കുന്ന കത്തുകളിലെ അഭിസംബോധന ഇങ്ങനെയാണെങ്കിൽ ഉറപ്പിക്കാം– അത് ഇന്ത്യയിൽനിന്നുള്ള വിദ്യാർഥികളായിരിക്കും’’ – ഡോ. ജയൻ തോമസിന്റെ ഈ വാക്കുകളിൽ നമുക്കൊക്കെ സംഭവിക്കാവുന്ന അബദ്ധങ്ങളുടെ നേർചിത്രമുണ്ട്. ‘‘ബ്രിട്ടിഷ് സ്വാധീനത്തിൽനിന്നാകും നമ്മുടെ ‘സർ’ വിളികൾ.
‘‘ഡിയർ സർ... ഉപരിപഠന, ഗവേഷണ അവസരങ്ങൾ തേടി ലഭിക്കുന്ന കത്തുകളിലെ അഭിസംബോധന ഇങ്ങനെയാണെങ്കിൽ ഉറപ്പിക്കാം– അത് ഇന്ത്യയിൽനിന്നുള്ള വിദ്യാർഥികളായിരിക്കും’’ – ഡോ. ജയൻ തോമസിന്റെ ഈ വാക്കുകളിൽ നമുക്കൊക്കെ സംഭവിക്കാവുന്ന അബദ്ധങ്ങളുടെ നേർചിത്രമുണ്ട്. ‘‘ബ്രിട്ടിഷ് സ്വാധീനത്തിൽനിന്നാകും നമ്മുടെ ‘സർ’ വിളികൾ. യുഎസിൽ ആ വിളിയില്ല. ‘ഡിയർ പ്രഫസർ തോമസ്’, ‘ഡിയർ ഡോക്ടർ തോമസ്’ പോലെയുള്ള അഭിസംബോധനകളാണ് കൂടുതൽ അഭികാമ്യം.ഡിയർ എന്നതിനു ശേഷം പ്രഫസറുടെ സർനെയിം ഉപയോഗിക്കുക’. പേരു വിളിക്കുമ്പോഴും സർനെയിം ആയിരിക്കാന്‍ ശ്രദ്ധിക്കുക. ഡോ. ജയൻ തോമസിനെ ഡോ. ജയൻ എന്നല്ല, ഡോ. തോമസ് എന്നാണു പരാമർശിക്കേണ്ടത്. തിരുത്താൻ നമ്മുടെ മുൻവിധികളും മിഥ്യാധാരണകളുമൊക്കെയായി ഇങ്ങനെ പലതുമുണ്ട്. അതിനുള്ള അവസരമായിരുന്നു മലയാള മനോരമ ‘കരിയർ ഗുരു’വും എസ്‌സിഎംഎസ് ഗ്രൂപ്പ് ഓഫ് എജ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസും ചേർന്ന് കൊച്ചി കളമശേരിയിൽ സംഘടിപ്പിച്ച യുഎസ് ഉപരിപഠന സെമിനാർ. നേതൃത്വം നൽകിയ ഡോ. ജയൻ തോമസ് യുഎസിലെ സെൻട്രൽ ഫ്ലോറിഡ സർവകലാശാലയിൽ നാനോടെക്നോളജി, ഒപ്റ്റിക്സ് ആൻഡ് ഫോട്ടോണിക്സ് വിഭാഗം, കോളജ് ഓഫ് എൻജിനീയറിങ് വിഭാഗം പ്രഫസറും ഗവേഷകനുമാണ്. കോട്ടയം കാഞ്ഞിരപ്പാറ സ്വദേശിയായ അദ്ദേഹം യുഎസ് സർക്കാരും ഫുൾബ്രൈറ്റ് ഫൗണ്ടേഷനും ചേർന്നുള്ള ഫുൾബ്രൈറ്റ് സ്പെഷലിസ്റ്റ് പുരസ്കാരനേട്ടത്തിന്റെ ഭാഗമായാണ് കേരളത്തിലെത്തിയത്.
ഓർക്കണം ഇക്കാര്യങ്ങൾ
യുഎസ് സർവകലാശാലകളിലേക്കുള്ള പ്രവേശന നടപടികൾ എങ്ങനെ ? പ്രാഥമികമായി അറിയേണ്ട ചില കാര്യങ്ങൾ ഇവയാണ്.
∙ സർവകലാശാലകൾക്കോ കോളജുകൾക്കോ അല്ലാതെ മറ്റാർക്കും അപേക്ഷകർ പണം നൽകേണ്ട.
∙ അപേക്ഷിക്കുന്നതിനു മുൻപ് സ്ഥാപനത്തിന്റെയും പഠിക്കാൻ ഉദ്ദേശിക്കുന്ന കോഴ്സിന്റെയും റാങ്കിങ് വിലയിരുത്തണം. സർവകലാശാലയ്ക്ക് ഉയർന്ന റാങ്കിങ് ഉണ്ടെങ്കിലും നമ്മൾ പഠിക്കാൻ ലക്ഷ്യമിടുന്ന കോഴ്സിന് അതേ റാങ്കിങ് ഉണ്ടാവണമെന്നില്ല. തിരിച്ചുമാകാം. ഇതെല്ലാം അറിയാൻ US News and World Report പോലുള്ളവയുടെ വെബ്സൈറ്റുകൾ (www.usnews.com) പരിശോധിക്കാം.
∙ സർവകലാശാല സ്ഥിതി ചെയ്യുന്ന സ്ഥലം, കാലാവസ്ഥ, താമസസൗകര്യം തുടങ്ങിയ കാര്യങ്ങളും നോക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു നേരിട്ടു വേണം അപേക്ഷിക്കാൻ.
∙ ഒരു വർഷം 3 അഡ്മിഷൻ സീസണുകളുണ്ട് (Fall: ഓഗസ്റ്റ്- സെപ്റ്റംബർ, Spring: ജനുവരി- ഫെബ്രുവരി, Summer: മേയ് - ഓഗസ്റ്റ്).
∙ റിസർച് യൂണിവേഴ്സിറ്റികളിലേക്ക് അപേക്ഷിക്കുമ്പോൾ Carnegie Classification R1 ഉള്ളവ നോക്കണം. മികച്ച ഗവേഷണങ്ങൾ നടക്കുന്ന യൂണിവേഴ്സിറ്റികളാണിവ.
യുഎസിൽ പഠനം ഇങ്ങനെ
1. അണ്ടർ ഗ്രാജ്വേറ്റ് (ബിഎസ്: 4 വർഷം): കുറഞ്ഞത് 120 ക്രെഡിറ്റ്
2. ഗ്രാജ്വേറ്റ് (എംഎസ്: 2 വർഷം): 30 – 36 ക്രെഡിറ്റ്
3. ഡോക്ടറൽ (പിഎച്ച്ഡി: 3 – 6 വർഷം): 72 – 90 ക്രെഡിറ്റ് പോസ്റ്റ് ഡോക്ടറൽ പഠനം.
കോമൺ ആപ് വെബ്സൈറ്റ്
അണ്ടർഗ്രാജ്വേറ്റ് വിദ്യാർഥികൾ കോളജ്, കോഴ്സ് എന്നിവ തീരുമാനിച്ചാൽ ‘കോമൺ ആപ്’ എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഇതൊരു കേന്ദ്രീകൃത അപേക്ഷാ സംവിധാനമാണ്. തൊള്ളായിരത്തിലേറെ യൂണിവേഴ്സിറ്റികളും കോളജുകളും ഇതുപയോഗിക്കുന്നുണ്ട്. ഒന്നിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഈ ആപ് വഴി അപേക്ഷ അയയ്ക്കാം. https://www.commonapp.org/apply/first-year-students
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
1) കോമൺ ആപ് വെബ്സൈറ്റിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം.
2) വ്യക്തി– കുടുംബ വിവരങ്ങൾ, വിദ്യാഭ്യാസ കാര്യങ്ങൾ, വിവിധ യോഗ്യതാപരീക്ഷകളുടെ വിവരങ്ങൾ ( SAT, ACT തുടങ്ങിയവയിലെ സ്കോർ), പാഠ്യേതര കാര്യങ്ങൾ, essay (ഉപന്യാസം) തുടങ്ങിയവ ചേർക്കാം.
3) കോമൺ ആപ്പിൽ ഉൾപ്പെട്ട യൂണിവേഴ്സിറ്റികളിൽനിന്നും കോളജുകളിൽനിന്നും അപേക്ഷകർക്കു വേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കണം.
4) ചില കോളജുകൾക്ക് അധിക വിവരങ്ങൾ വേണ്ടിവന്നേക്കാം. അവ നൽകിയെന്ന് ഉറപ്പാക്കണം.
5) ആവശ്യമായ റെക്കമന്റേഷൻ ലെറ്ററുകൾ നൽകണം. പഠിച്ച സ്ഥലത്തെ അധ്യാപകർ, കൗൺസലർമാർ ഉൾപ്പെടെയുള്ളവരുടെ കത്തുകളാണു വേണ്ടത്.
6) നൽകിയ വിവരങ്ങൾ കൃത്യമാണോയെന്നു സൂക്ഷ്മമായി പരിശോധിക്കണം. തുടർന്ന് കോളജുകളിലേക്ക് അയയ്ക്കാം. ഈ ഘട്ടത്തിൽ അപേക്ഷാ ഫീസും അടയ്ക്കണം.
7) തുടർനടപടികൾ കോമൺ ആപ് ഡാഷ്ബോർഡ് വഴി ട്രാക്ക് ചെയ്യാം.
അണ്ടർ ഗ്രാജ്വേറ്റ് പഠനം
അപേക്ഷിക്കുന്നതിനു മുൻപ് ഇക്കാര്യങ്ങൾ ഉറപ്പാക്കണം
1) ഇംഗ്ലിഷ് നൈപുണ്യം വിലയിരുത്തുന്ന TOEFL അല്ലെങ്കിൽ IELTS, അക്കാദമിക്– പ്രഫഷനൽ യോഗ്യതകളുടെ രേഖകൾ.
2) വിദ്യാഭ്യാസ യോഗ്യതകളുടെ ട്രാൻസ്ക്രിപ്റ്റുകൾ.
3) പാഠ്യേതര മികവുകൾ, വിനോദങ്ങൾ, സാമൂഹിക പ്രവർത്തനങ്ങളും മികവുകളും, കുടുംബവുമായുള്ള ഇഴയടുപ്പം, ഉത്തരവാദിത്തം ഇതെല്ലാം വിശദമാക്കുന്ന ഉപന്യാസം (essay).
4) യോഗ്യതാപരീക്ഷയിലെ സ്കോറുകൾ (എന്തു യോഗ്യതകളാണ് അഡ്മിഷനു വേണ്ടതെന്ന് കോളജുകളുടെ പോളിസി നോക്കി മനസ്സിലാക്കണം).
5) രക്ഷിതാക്കളുടെ വിശദാംശങ്ങൾ, സമ്മതപത്രം
6) അക്കാദമിക രംഗത്തെ മികവുകൾ.
നിസ്സാരമല്ല എസ്സേ
എസ്സേയിൽ പറയുന്ന കാര്യങ്ങൾ സത്യസന്ധമാകണം. ഒരു കഥ പോലെ ഒഴുക്കോടെ എഴുതണം. നമ്മുടെ ചിന്തകളും അനുഭവങ്ങളുമെല്ലാം ചേർക്കാം. എന്നാൽ, വിഷയത്തിൽനിന്നു മാറിപ്പോകരുത്. പഴകിത്തേഞ്ഞ പദപ്രയോഗങ്ങളും പൊതു പ്രസ്താവനകളും ഒഴിവാക്കാം. നിങ്ങൾ എന്താണോ, അതാണു വ്യക്തമായി പറയേണ്ടത്. സ്വന്തം സാംസ്കാരിക പശ്ചാത്തലം വിവരിക്കാൻ മടിക്കേണ്ടതില്ല. എസ്സേ അധ്യാപകരെയോ ഉപദേശകരെയോ കാണിച്ചു വിലയിരുത്തണം. ആവശ്യമായ മാറ്റങ്ങൾ വരുത്തണം. എസ്സേ, അപേക്ഷയിലെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എന്നിവ ശ്രദ്ധയോടെ വായിച്ച് അക്ഷരത്തെറ്റും വ്യാകരണ പ്രശ്നങ്ങളുമില്ലെന്ന് ഉറപ്പാക്കണം.
ഗ്രാജ്വേറ്റ് പഠനം
∙ എംഎസ്, പിഎച്ച്ഡി: ഇതിൽ ഏതു പ്രോഗ്രാമിനാണ് ചേരേണ്ടതെന്നു തീരുമാനിക്കണം. പിഎച്ച്ഡി ആണെങ്കിൽ 3- 6 വർഷം വേണം.
∙ യോഗ്യതാപരീക്ഷകൾ: ഗ്രാജ്വേറ്റ് റെക്കോർഡ് എക്സാം (ജിആർഇ), ഗ്രാജ്വേറ്റ് മാനേജ്െമന്റ് അഡ്മിഷൻ ടെസ്റ്റ് (ജിമാറ്റ്), മെഡിക്കൽ കോളജ് അഡ്മിഷൻ ടെസ്റ്റ് (എംകാറ്റ്), ലോ സ്കൂൾ അഡ്മിഷൻ ടെസ്റ്റ് (എൽസാറ്റ്) തുടങ്ങിയ പരീക്ഷകളുണ്ട്.
∙ പഴ്സനൽ സ്റ്റേറ്റ്മെന്റ് അല്ലെങ്കിൽ സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ്: അക്കാദമിക– പ്രഫഷനൽ മികവുകളും ലക്ഷ്യങ്ങളും വ്യക്തമാക്കുന്ന എസ്സേ, എന്തുകൊണ്ട് ഈ പ്രോഗ്രാം തിരഞ്ഞെടുക്കുന്നു, നിങ്ങളുടെ പശ്ചാത്തലം എങ്ങനെയാണ് ഈ ബിരുദ പഠനത്തിന് അനുയോജ്യമാകുന്നത് എന്നെല്ലാം വ്യക്തമാക്കണം.
∙ റെസ്യൂമെ / സിവി: അക്കാദമിക് നേട്ടങ്ങൾ, ജോലിപരിചയം, റിസർച് പബ്ലിക്കേഷനുകൾ, പാഠ്യേതര മികവ് ഇതെല്ലാം വിശദമാക്കുന്നതാകണം റെസ്യൂമെ. എക്സിപീരിയൻസ് ലെറ്ററുകളും വേണം. സന്നദ്ധസേവന പരിചയം, നേതൃഗുണങ്ങൾ, ഗവേഷണ പരിചയം, പ്രസിദ്ധീകരിച്ച ജേണലുകൾ/ പേപ്പറുകൾ, ദീർഘകാല ലക്ഷ്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കാം.
∙സ്കോളർഷിപ്: ഇതിനു പ്രത്യേക അപേക്ഷ നൽകണം. ഇതിനായി ഒന്നിലധികം പ്രഫസർമാരെ സമീപിക്കാം.
എംബിഎ: അപേക്ഷാഘട്ടത്തിൽ ശ്രദ്ധിക്കേണ്ടത്
∙ ജിമാറ്റ്, ജിആർഇ അല്ലെങ്കിൽ എക്സിക്യൂട്ടീവ് അസെസ്മെന്റ് നേടണം. ഇതോടൊപ്പം TOEFL, IELTS, അല്ലെങ്കിൽ PTE സ്കോറും നേടണം.
∙ ഇൻഫർമേഷൻ സെഷനുകളിൽ പങ്കെടുക്കുക.
∙ എംബിഎയ്ക്കു ശേഷമുള്ള കരിയർ ലക്ഷ്യങ്ങൾ വിശദീകരിക്കേണ്ടി വന്നേക്കും. (സമയമെടുത്ത് ഏറ്റവും മികച്ച എസ്സേയാണു തയാറാക്കേണ്ടത്. അതിൽ വിട്ടുവീഴ്ചയരുത്)
∙ വിദ്യാഭ്യാസയോഗ്യതകൾ, ജോലിപരിചയം തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കുന്ന റെസ്യൂമെ.
∙ 2–3 റെക്കമന്റേഷൻ ലെറ്ററുകൾ വേണ്ടിവരും.
∙ ബിഎ പ്രവേശന അഭിമുഖത്തിന് ഒരുങ്ങണം.
സെമിനാറിലെ ചോദ്യോത്തര സെഷനിൽനിന്ന്:
Q സോഷ്യോളജിയിൽ പിഎച്ച്ഡി പൂർത്തിയാക്കി. യുഎസിൽ പോസ്റ്റ് ഡോക്ടറൽ പഠനത്തിന് ആഗ്രഹമുണ്ട്. യുഎസിൽ അസി. പ്രഫസർ ജോലി നേരിട്ടു കിട്ടുമോ ?
A നാട്ടിൽനിന്നെത്തി യുഎസിൽ അസിസ്റ്റന്റ് പ്രഫസർ ജോലി നേരിട്ടു കിട്ടുക വളരെ ബുദ്ധിമുട്ടാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ഫാക്കൽറ്റി പോസ്റ്റിലേക്ക് അപേക്ഷിക്കുന്നത് ഒട്ടേറെപ്പേരാണ്. ലോകത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ പഠിച്ചവരാകും അതിലേറെപ്പേരും. നിങ്ങളുടെ മേഖല അത്രകണ്ടു യുണീക് ആണെങ്കിൽ മാത്രമാണു നേരിട്ടുള്ള ഫാക്കൽറ്റി പോസ്റ്റിലേക്കു സാധ്യത. യുഎസിൽ സ്ഥിരം നിയമനങ്ങൾ വളരെ കുറവാണ്. അതിൽ വ്യത്യസ്തരായിട്ടുള്ളത് പ്രഫസർമാരും അധ്യാപകരുമാണ്. ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കേണ്ടതാണ് പ്രഫസർമാരും അധ്യാപകരുമെന്ന് അവിടത്തെ സംവിധാനം കരുതുന്നു. അതുകൊണ്ട് ഈ തസ്തികകളിൽ നിയമനം നടത്തുക ഏറെക്കാര്യങ്ങൾ വിലയിരുത്തിയും പരിശോധിച്ചുമാണ്.
Q ഇന്ത്യൻ വിദ്യാർഥികൾക്കായി യുഎസ് നൽകുന്ന സ്കോളർഷിപ്പുകളുണ്ടോ ?
A യുഎസ് സർക്കാരും ഇന്ത്യൻ സർക്കാരും ചേർന്നു നൽകുന്ന സ്കോളർഷിപ്പുണ്ട്. ഇന്ത്യക്കാർക്കു മാത്രമായി യുഎസിൽ നൽകുന്ന സ്കോളർഷിപ്പില്ല.
Q യുഎസിലേക്ക് അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ വരുത്തുന്ന തെറ്റുകളെന്താണ് ?
A എന്തെല്ലാം സന്നദ്ധ ജോലികൾ ചെയ്തു എന്നതു വ്യക്തമാക്കുന്നതിലാണ് ഇന്ത്യൻ വിദ്യാർഥികൾ പലപ്പോഴും പിന്നാക്കം പോകുന്നത്. യുഎസിൽ അക്കാദമിക് മികവു മാത്രമല്ല നോക്കുക. മറ്റു പ്രവർത്തനങ്ങളും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനും പ്രാധാന്യമുണ്ട്. ഇവിടെ എൻഎസ്എസ്, എൻസിസി പ്രവർത്തനങ്ങളെല്ലാം അങ്ങനെ പറയാവുന്നതാണ്.
Q യുഎസിൽ പഠനത്തോടൊപ്പം പാർട്‌ടൈം ജോലി സാധ്യതകളുണ്ടോ ?
A ഗ്രാജ്വേറ്റ് വിദ്യാർഥികൾക്കു പുറത്തുപോയി ജോലി ചെയ്യാനാവില്ല. യൂണിവേഴ്സിറ്റികളിൽ ജോലി ചെയ്യാം. ലാബുകളിൽ വർക്ക് ചെയ്യുന്നവർക്ക് 20 മണിക്കൂറിന്റെ വേതനം കിട്ടും. യൂണിവേഴ്സിറ്റികളിൽ ടീച്ചിങ് അസിസ്റ്റന്റ്, റിസർച് അസിസ്റ്റന്റ് ജോലികളും നോക്കാവുന്നതാണ്.
Q വിദ്യാർഥികൾക്ക് ഇംഗ്ലിഷ് പ്രാവീണ്യം പ്രശ്നമാണോ ?
A അങ്ങനെ കരുതുന്നില്ല. ലോകത്തിന്റെ പലയിടത്തുനിന്നുള്ളവരും യുഎസിലുണ്ട്. അതിൽ ചിലർക്കു നന്നായി ഇംഗ്ലിഷ് സംസാരിക്കാനാകും. ചിലർക്കു കഴിയില്ല. അവിടത്തെ ഭൂരിപക്ഷം പേരും ഇംഗ്ലിഷ് സംസാരിക്കുന്നതിലെ തെറ്റും ശരിയും കണ്ടുപിടിക്കാൻ നടക്കാറില്ല.
സ്കോളർഷിപ് പലവിധം
സ്കോളർഷിപ്പുകൾക്കും സാമ്പത്തിക സഹായത്തിനും അർഹരാണോയെന്നു പരിശോധിക്കണം. യൂണിവേഴ്സിറ്റികൾ സ്കോളർഷിപ് നൽകുന്നുണ്ടോയെന്നു നോക്കി അപേക്ഷിക്കുക. സംഘടനകൾ നൽകുന്ന സ്കോളർഷിപ്പുകളുമുണ്ട്.
തീരുമാനം വൈകേണ്ട
പ്രവേശനം ലഭിച്ചാൽ യൂണിവേഴ്സിറ്റിയിൽനിന്ന് ഓഫർ ലെറ്റർ ലഭിക്കും. നിങ്ങളുടെ ഇഷ്ട ചോയ്സ് അംഗീകരിച്ച് മറുപടി നൽകണം. ഇതു ചൂണ്ടിക്കാട്ടി മറ്റുള്ളവർക്കും മറുപടി നൽകണം.