നമ്മൾ പൊതുവേ കരുതുന്നതുപോലെ വ്യാകരണത്തിൽ നിന്നല്ല ഇംഗ്ലിഷ് പഠനം തുടങ്ങേണ്ടത്. അതുകൊണ്ടുതന്നെ ഈ പുസ്തകം ഒരു ഗ്രാമർ ബുക്കല്ല. പക്ഷേ പരിപൂർണമായി വ്യാകരണത്തെ ഒഴിവാക്കിയുമല്ല ഇതിന്റെ രചന. ഭാഷ എന്നു പറയുന്നത് സംസാരിക്കാനും എഴുതുന്നതിനും ഉള്ളതു മാത്രമല്ല, ആളുകൾ തമ്മിൽ ആശയ വിനിമയം സാധ്യമാക്കുന്ന എല്ലാ കാര്യങ്ങളുടെയും ഒരു വലിയ സ്പെക്ട്രം ആണത്

നമ്മൾ പൊതുവേ കരുതുന്നതുപോലെ വ്യാകരണത്തിൽ നിന്നല്ല ഇംഗ്ലിഷ് പഠനം തുടങ്ങേണ്ടത്. അതുകൊണ്ടുതന്നെ ഈ പുസ്തകം ഒരു ഗ്രാമർ ബുക്കല്ല. പക്ഷേ പരിപൂർണമായി വ്യാകരണത്തെ ഒഴിവാക്കിയുമല്ല ഇതിന്റെ രചന. ഭാഷ എന്നു പറയുന്നത് സംസാരിക്കാനും എഴുതുന്നതിനും ഉള്ളതു മാത്രമല്ല, ആളുകൾ തമ്മിൽ ആശയ വിനിമയം സാധ്യമാക്കുന്ന എല്ലാ കാര്യങ്ങളുടെയും ഒരു വലിയ സ്പെക്ട്രം ആണത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മൾ പൊതുവേ കരുതുന്നതുപോലെ വ്യാകരണത്തിൽ നിന്നല്ല ഇംഗ്ലിഷ് പഠനം തുടങ്ങേണ്ടത്. അതുകൊണ്ടുതന്നെ ഈ പുസ്തകം ഒരു ഗ്രാമർ ബുക്കല്ല. പക്ഷേ പരിപൂർണമായി വ്യാകരണത്തെ ഒഴിവാക്കിയുമല്ല ഇതിന്റെ രചന. ഭാഷ എന്നു പറയുന്നത് സംസാരിക്കാനും എഴുതുന്നതിനും ഉള്ളതു മാത്രമല്ല, ആളുകൾ തമ്മിൽ ആശയ വിനിമയം സാധ്യമാക്കുന്ന എല്ലാ കാര്യങ്ങളുടെയും ഒരു വലിയ സ്പെക്ട്രം ആണത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മൾ പൊതുവേ കരുതുന്നതുപോലെ വ്യാകരണത്തിൽ നിന്നല്ല ഇംഗ്ലിഷ് പഠനം തുടങ്ങേണ്ടത്. അതുകൊണ്ടുതന്നെ ഈ പുസ്തകം ഒരു ഗ്രാമർ ബുക്കല്ല. പക്ഷേ പരിപൂർണമായി വ്യാകരണത്തെ ഒഴിവാക്കിയുമല്ല ഇതിന്റെ രചന. ഭാഷ എന്നു പറയുന്നത് സംസാരിക്കാനും എഴുതുന്നതിനും ഉള്ളതു മാത്രമല്ല, ആളുകൾ തമ്മിൽ ആശയ വിനിമയം സാധ്യമാക്കുന്ന എല്ലാ കാര്യങ്ങളുടെയും ഒരു വലിയ സ്പെക്ട്രം ആണത്. സംസാരഭാഷയിൽ പദപ്രയോഗങ്ങൾക്കു പുറമെ നിങ്ങളുടെ ആംഗ്യങ്ങളും നിങ്ങളുടെ ഭാവനയും ഭാവപ്രകടനങ്ങളും ശബ്ദപ്രകടനങ്ങളും ഉൾപ്പെടും. സംസാരഭാഷയുടെ 70 ശതമാനവും ആംഗ്യങ്ങൾ ഉൾപ്പെടെയുള്ള നിങ്ങളുടെ ചലനങ്ങളും ചേർന്നതാണ് ഭാഷ.

അതുകൊണ്ടുതന്നെയാണ് നിങ്ങളുടെ 'പ്രവൃത്തികൾ വാക്കുകളെക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നു' എന്നു പറയുന്നത്. ഒരാൾ തീയിൽ തൊട്ടാൽ 'പൊള്ളി' എന്നു പറയുന്നതിനു മുൻപ് അയാളുടെ ആംഗ്യം കണ്ടാൽ നമുക്ക് പൊള്ളലിന്റെ കാഠിന്യം മനസ്സിലാക്കാൻ സാധിക്കുമല്ലോ.  നമുക്ക് മാതൃഭാഷയിൽ എങ്ങനെ വൃത്തിയായ പദപ്രയോഗങ്ങൾ കൈകാര്യം ചെയ്യാൻ പറ്റും എന്നു ചിന്തിക്കാം.  നമ്മുടെ ദൈനംദിന ജീവിതത്തിൽ എത്രയധികം പദപ്രയോഗങ്ങൾ നമ്മൾ നടത്തുന്നു. നാമാരും ഇവയൊന്നും നിഘണ്ടു നോക്കിയല്ല പഠിച്ചിട്ടുള്ളത്. നമ്മൾ ജനിച്ചു വളർന്ന സാഹചര്യങ്ങളിൽ ആദ്യം ശബ്ദങ്ങൾ അനുകരിക്കുകയും പിന്നീട് ഈ പദങ്ങൾ (ശബ്ദങ്ങൾ) വേണ്ട സമയത്ത് വളരെ കൃത്യതയോടെ ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. ഒരു ഭാഷ സ്വാഭാവികമായും ഏറ്റെടുക്കുന്ന വഴിയാണിത്. ഇതുപോലെ തന്നെയാണ് ഇംഗ്ലിഷും. നമ്മുടെ സാഹചര്യം (ചുറ്റുപാടുകൾ) ഇംഗ്ലിഷ് സംസാരിക്കത്തക്കതായിത്തീർന്നാൽ കാര്യങ്ങൾ എളുപ്പമായി.

Representative Image. Photo Credit: Ajijchan / iStockPhoto.com

വിദ്യാസമ്പന്നരായ മലയാളികൾ എന്തുകൊണ്ടാണ് ഇംഗ്ലിഷ് പറയാൻ ബുദ്ധിമുട്ടുന്നത് ? കാരണം മറ്റൊന്നുമല്ല, ഗ്രാമർ പഠിക്കുന്നതിനാണ് നമ്മൾ കൂടുതൽ സമയവും ചെലവഴിക്കുന്നത്. അതോടെ നമ്മുടെ ചിന്തകളും ആശയങ്ങളും  ഗ്രാമറിന്റെ വഴിക്ക് നേരെയാക്കി നേരെയാക്കി അവതരിപ്പിക്കാൻ നോക്കും. അത് മിക്കപ്പോഴും പാളിപ്പോവുകയുമാണ് ചെയ്യുക. മറിച്ച് നമ്മൾ ഇംഗ്ലിഷ് ഗ്രാമറിന് കൂടുതൽ ഊന്നൽ നൽകാതെ ഇംഗ്ലിഷ് സംസാരിക്കുവാനും കേൾക്കുവാനുമുള്ള അവസരങ്ങൾ ഉണ്ടാക്കിയിരുന്നെങ്കിൽ ഭാഷ അനായാസം കൈകാര്യം ചെയ്യാൻ കഴിഞ്ഞേനേ. അത്ര ലളിതവും സുഗമവുമാണ് ഇംഗ്ലിഷിന്റെ ഘടന.

Representative Image. Photo Credit: LeoPatrizi / iStockPhoto.com
ADVERTISEMENT

ഇംഗ്ലിഷിനോട് അടുക്കാം
എല്ലാവർക്കും ഇംഗ്ലിഷ് മീഡിയത്തിൽ പഠിക്കുവാനോ ഒരുപക്ഷേ ഇംഗ്ലിഷ് സംസാരിക്കുന്ന ഒരു കുടുംബത്തിൽ ജനിക്കുവാനോ സാധിച്ചു എന്നുവരില്ല. അപ്പോൾ നിങ്ങളുടെ (ഇംഗ്ലിഷ് സംസാരിക്കുന്ന) സുഹൃത്തുക്കളുമായോ കുടുംബത്തിലുള്ളവരുമായോ ഇംഗ്ലിഷ് പ്രാക്ടീസ് ചെയ്യുന്നത് തികച്ചും നന്നായിരിക്കും. ഇങ്ങനെ തുടക്കത്തിൽ ഇംഗ്ലിഷ് സംസാരിച്ചു തുടങ്ങുമ്പോൾ സ്വാഭാവികമായും നാണവും ഒരു ഭയവും നമുക്ക് ഉണ്ടാകാം. അത് ഒട്ടു കാര്യമാക്കാനില്ല. നമ്മുടെ കൂട്ടുകാരോടോ കുടുംബക്കാരോടോ മടി കൂടാതെ ഇംഗ്ലിഷ് സംസാരിക്കുവാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഇംഗ്ലിഷ് പഠിക്കുവാൻ പറ്റുക ? തനിയെ ഉറക്കെ സംസാരിച്ച് പ്രാക്ടീസ് ചെയ്താൽ കുറെയൊക്കെ തെറ്റുകൾ കുറയ്ക്കാൻ പറ്റും. കൂടാതെ നിങ്ങളുടെ ചിന്തകൾ പേപ്പറിൽ എഴുതിവയ്ക്കുന്നതും നന്നായിരിക്കും. ഇംഗ്ലിഷിൽ ചിന്തിക്കാൻ നിങ്ങളെത്തന്നെ പ്രാപ്തരാക്കേണ്ട ഒരു സാഹചര്യം ഉണ്ടാക്കിയെടുക്കേണ്ടത് ഇക്കാര്യത്തിൽ അത്യാവശ്യമാണ്.

ഇതിനു പുറമെ നമ്മൾ സംസാരിക്കാൻ ഉദ്ദേശിക്കുന്ന വാക്യങ്ങൾ മലയാളത്തിൽ നിന്നും അതേപടി ഇംഗ്ലിഷിലേയ്ക്ക് പരിഭാഷ ചെയ്ത് സംസാരിക്കാൻ ശ്രമിച്ചാൽ ധാരാളം സമയനഷ്ടവും തെറ്റുകളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് നിശ്ചയമായും ഇംഗ്ലിഷ് ഭാഷയിൽത്തന്നെ ചിന്തിക്കാൻ തുടങ്ങേണ്ടതുണ്ട്.ഇംഗ്ലിഷ് വാർത്തകൾ കേൾക്കുക, ഇംഗ്ലിഷ് പുസ്തകങ്ങൾ വായിക്കുക, കോമിക്ക് സ്ട്രിപ്പുകൾ വായിക്കുക, സബ്ടൈറ്റിലുകൾ (ടി.വിയിലും പത്രത്തിലും വരുന്നത്) വായിക്കുക, സുഹൃത്തുക്കളോട് ഇംഗ്ലിഷിൽ സംസാരിക്കാൻ ശ്രമിക്കുക, ഇംഗ്ലിഷിൽ ഡയറിക്കുറിപ്പുകൾ എഴുതുക എന്നിങ്ങനെയുള്ള കാര്യങ്ങൾ നിങ്ങളെ ഇംഗ്ലിഷിൽ വളരെ നന്നായി സംസാരിക്കുവാൻ പ്രാപ്തരാക്കും. ഇക്കാര്യങ്ങൾ സ്ഥിരമായി തുടർന്നാൽ ക്രമേണ നിങ്ങൾക്ക് ഇംഗ്ലിഷ് ഭാഷയിൽ പ്രാവീണ്യം നേടാനാകും.

Representative Image. Photo Credit: Triloks / iStockPhoto.com
ADVERTISEMENT

മലയാള ഭാഷയിൽ നിന്നും പദാനുപദ വിവർത്തനം (ഇംഗ്ലിഷിലേക്ക്) നടത്തിയാലുണ്ടാകുന്ന പ്രശ്നങ്ങൾ
മലയാള ഭാഷയിൽ നിന്നും പദാനുപദം വിവർത്തനം ഇംഗ്ലിഷിലേക്ക് നടത്തുന്നത് ധാരാളം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. കാരണം ഇംഗ്ലിഷ് ഭാഷയിൽ നമ്മൾ (Subject-verb-Object) (S V O) എന്ന രീതി അവലംബിക്കുമ്പോൾ മലയാളത്തിൽ (Subject-Object-Verb)(SOV) എന്ന രീതിയാണ് അവലംബിക്കുന്നത്. മലയാളത്തിൽ നിന്നും ഇംഗ്ലിഷിലേക്ക് പദാനുപദം വിവർത്തനം നടത്തിയാൽ വാക്യങ്ങളുടെ ഇടയ്ക്കുവച്ച് നമുക്ക് ഒഴുക്ക് നിന്നുപോകുന്നതായിട്ടു കാണാം. ഇതിനു കാരണം SVO-SOV എന്ന പ്രയോഗ വ്യത്യാസങ്ങളാണ്.

ഉദാഹരണത്തിന് 'നിങ്ങൾ എന്താണു ചെയ്യുന്നത് ?' എന്ന ചോദ്യത്തിന് മലയാളത്തിൽ നമുക്ക് 'ഞാൻ ഒരു കത്ത് എഴുതുകയാണ്' എന്നു മറുപടി നൽകാം. ഇവിടെ 'ഞാൻ' എന്ന വാക്ക് കർത്താവാണ് (subject). കർമം (object) എന്നത് 'കത്ത്' ആണെന്നും ക്രിയ(Verb) 'എഴുതുക'യാണെന്നും സ്പഷ്ടമാണല്ലോ. എന്നാൽ മേൽപറഞ്ഞ വാക്യം ഇതേ ക്രമത്തിൽ ഇംഗ്ലിഷിലാക്കിയാൽ വാക്യങ്ങൾ ഇടയ്ക്കുവച്ച് മുറിഞ്ഞുപോകും. മലയാളത്തിൽ മുൻപറഞ്ഞ വാക്യം ഇംഗ്ലിഷിലാക്കിയാൽ നമ്മൾ പറയേണ്ടത് ഇങ്ങനെയാണല്ലോ: I am writing a letter. അല്ലാതെ I am a letter writing എന്നാവരുതല്ലോ. ഇവിടെ നമ്മൾ svoയാണ് ഉപയോഗിക്കുന്നത്. I am എന്നത് subject, writing എന്നത് verb ഉം a letter എന്നത് object ഉം (SVO) ആണ്. മലയാളത്തിൽ നിന്നും ഇംഗ്ലിഷിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോൾ ഈ വ്യത്യാസം അറിയാതെ പോയാൽ സംസാരത്തിനിടയിൽ ഗുരുതരമായ പിഴവിലേക്ക് നമ്മൾ വഴുതി വീഴാം.

ശരിയായ തയാറെടുപ്പുകൾ അനിവാര്യം
ലോകത്തിലെ പ്രമുഖരായ പ്രാസംഗികർ എല്ലാംതന്നെ വളരെയധികം തയാറെടുപ്പുകൾ നടത്തിയിട്ടാണ് ആദ്യമാദ്യം പ്രസംഗം നടത്തിയിരുന്നത്. കൂടുതൽ തയാറെടുത്താൽ കൂടുതൽ വൃത്തിയായി പ്രസംഗിക്കാൻ പറ്റും എന്ന അടിസ്ഥാന തത്വമാണ് അവർ അനുവർത്തിക്കുന്നത്. എന്റെ ആദ്യത്തെ പ്രസംഗം തന്നെ ഉദാഹരണം. നന്നായി പഠിച്ചു പോയിട്ടുപോലും എന്റെ കൈകൾ ഭയം മൂലം വിറയ്ക്കുകയുണ്ടായി. പ്രസംഗിക്കാനുള്ളത് മുഴുവൻ എഴുതിക്കൊണ്ടു പോയാലേ എനിക്കു സംസാരിക്കാൻ ധൈര്യമുണ്ടായിരുന്നുള്ളൂ. ക്രമേണ പരിശീലനത്തിലൂടെ എനിക്കുണ്ടായിരുന്ന ഭയവും സഭാകമ്പവും വിട്ടകലുകയും മണിക്കൂറുകളോളം സ്റ്റേജിൽ നിന്നു സംസാരിക്കുവാനുള്ള ശേഷി കൈവരികയും ചെയ്തു.

എന്റെ ബിരുദാനന്തര ബിരുദത്തിനുള്ള ഒരു വിഷയം Presentation skills ആയിരുന്നു. ആ ഒരു സബ്ജക്റ്റ് എടുത്തത് യഥാർഥത്തിൽ എന്റെ മനസ്സിലുണ്ടായിരുന്ന ഭയത്തെ മാറ്റാനായിരുന്നു. സഭാകമ്പം പൊതുവെ എല്ലാവർക്കും ഉണ്ടാകാം. എന്നാൽ നമ്മുടെ അതേ തലങ്ങളിലുള്ള (കൂട്ടുകാർ, പ്രായക്കാർ, വിദ്യാഭ്യാസ യോഗ്യത)വരുടെ മുന്നിൽ സഭാകമ്പം കുറയുകയും ഒരുപക്ഷേ തീരെ ഇല്ലാത്ത ഒരവസ്ഥയിലേക്കു വ്യക്തിത്വം വളരുകയും ചെയ്യും. അതേ സമയം ഉയർന്ന പദവിയിലുള്ളവരുടെ മുന്നിൽ പ്രസംഗിക്കുമ്പോൾ സഭാ കമ്പം പൊതുവെ കൂടുതലായിരിക്കും. പരിചയത്തിലൂടെയും പരിശീലനത്തിലൂടെയും അതും മറികടക്കാൻ കഴിയുന്ന അവസ്ഥ കൈവരും. അങ്ങനെ ഏതു സദസ്സിന്റെ മുന്നിലും ശാന്തമായും പ്രസന്നമായും തന്റെ ആശയങ്ങൾ അവതരിപ്പിക്കാനുള്ള പ്രാപ്തി നേടാം. ആത്മവിശ്വാസം നിങ്ങളിൽ പൂർണ വളർച്ച നേടി എന്നാണ് ഇതിനർഥം.

ഇവിടെ ഒരു കാര്യംകൂടി ശ്രദ്ധിച്ചാൽ നന്ന്; നമ്മൾ ഒരു പ്രസംഗ മധ്യേ അൽപം ചെറിയ തെറ്റുവരുത്തിയാൽ ഒരുപക്ഷേ ശ്രോതാക്കൾ മനസ്സിലാക്കിയാൽ പോലും അൽപം കഴിയുമ്പോൾ അവർ മറക്കുന്നതായിട്ടാണ് കണ്ടുവരുന്നത്; തന്മൂലം ഒരു ചെറിയ തെറ്റ് പ്രസംഗത്തിൽ ഉണ്ടായാൽ അതിനെ ഓർക്കാതിരിക്കുകയായിരിക്കും നല്ലത്. ഒരു പക്ഷേ ആ തെറ്റിനെക്കുറിച്ചോർത്ത് വ്യാകുലപ്പെട്ടാൽ ബാക്കിയുള്ള സംസാരത്തിന് താളഭംഗം വരാം.ഇപ്പറഞ്ഞതിനർഥം ശരിയായ തയാറെടുപ്പിലൂടെയും പരിശീലനത്തിലൂടെയും ഇംഗ്ലിഷ് ഭാഷയെ വരുതിയിലാക്കാം എന്നാണ്. അതിന് ഇംഗ്ലിഷിൽ സംസാരിക്കാനുള്ള ഒരു സാഹചര്യവും ഒഴിവാക്കാതിരിക്കുക, കൂടുതൽ സംസാരിക്കാനുള്ള അവസരങ്ങൾ കണ്ടെത്തുക.

സംഭാഷണം എങ്ങനെ തുടങ്ങണം ?
Greeting someone in a kind, courteous manner is probably the best way to initiate a conversation with them. Please find below, a non-exhaustive list of greetings that can be used to strike up conversations with friends, acquaintances or even strangers.
സാധാരണയായി രണ്ടു പേർ തമ്മിൽ ഉപചാരവാക്കുകൾ കൈ മാറിയതിനുശേഷം സംഭാഷണം തുടരുന്നതിന് താഴെപ്പറയുന്ന ചോദ്യങ്ങൾ ആവശ്യമായി വരാം.

Representative Image. Photo Credit: Mango Star Studio / iStockPhoto.com

“What’s happening ?”
“How’s it going ?”
“What’s up  ?”
“How are you doing ?”
“How have you been ?”
“How’s everything ?”
“How are things going ?”
“ What’s going on ?”
“ What’s new ?”
“What’s up ?”
“Whassup ?”
“What are you up to ?”

Here are some typical responses to the above questions:
ഈ ചോദ്യങ്ങൾക്ക് സാധാരണ പറയുന്ന മറുപടികൾ ഇങ്ങനെയായിരിക്കും.

“What’s happening ?”
“Not much.”
“How’s it going ?”
“Not bad. ”
“What’s up ?”
“The usual.”
“How have you been ?”
“Pretty good.”

English Summary:

Enhance Your English Communication Skills Without Focusing on Grammar