ആഴത്തിൽ അറിയണം പരിസ്ഥിതിയെ - മൻസൂർ അലി കാപ്പുങ്ങൾ പാരിസ്ഥിതിക അറിവുകൾ പിഎസ്‌സി ഉദ്യോഗാർഥികൾക്കു വളരെ പ്രധാനമാണ്. വയനാട്ടിലേതുപോലെയുള്ള ദുരന്തമേഖലകളിൽ ഏറ്റവുമധികം ഇടപെടേണ്ടത് സർക്കാർ ഉദ്യോഗസ്ഥരാണ്

ആഴത്തിൽ അറിയണം പരിസ്ഥിതിയെ - മൻസൂർ അലി കാപ്പുങ്ങൾ പാരിസ്ഥിതിക അറിവുകൾ പിഎസ്‌സി ഉദ്യോഗാർഥികൾക്കു വളരെ പ്രധാനമാണ്. വയനാട്ടിലേതുപോലെയുള്ള ദുരന്തമേഖലകളിൽ ഏറ്റവുമധികം ഇടപെടേണ്ടത് സർക്കാർ ഉദ്യോഗസ്ഥരാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ്ഥിതിക അറിവുകൾ പിഎസ്‌സി ഉദ്യോഗാർഥികൾക്കു വളരെ പ്രധാനമാണ്. വയനാട്ടിലേതുപോലെയുള്ള ദുരന്തമേഖലകളിൽ ഏറ്റവുമധികം ഇടപെടേണ്ടത് സർക്കാർ ഉദ്യോഗസ്ഥരാണ്. ചില ചോദ്യങ്ങൾ:

1 ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
(1) ജൈവവൈവിധ്യ സംരക്ഷണം എന്ന മുഖ്യ ലക്ഷ്യത്തോടെ സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടനയാണ് IUCN
(2) ജൈവവൈവിധ്യ സംരക്ഷണം, പ്രകൃതിവിഭവങ്ങളുടെ ചൂഷണവും മലിനീകരണവും തടയൽ തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന സംഘടനയാണ് WWF
(3) ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽത്തന്നെ സംരക്ഷിക്കുന്ന രീതിയാണ് എക്‌സിറ്റു കൺസർവേഷൻ
(4) ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കു പുറത്ത് സംരക്ഷിക്കുന്ന രീതിയാണ് ഇൻസിറ്റു കൺസർവേഷൻ

A. (1), (3) എന്നിവ
B. (1), (2) എന്നിവ
C. ഇവയെല്ലാം
D. (1), (2), (3) എന്നിവ

ADVERTISEMENT

2 ഇക്കോളജിക്കൽ ഹോട്സ്പോട്ടുമായി ബന്ധപ്പെട്ട ശരിയായ സവിശേഷതകൾ ഏതെല്ലാം.
(1) മനുഷ്യവാസ പ്രദേശങ്ങളിൽ സംരക്ഷിക്കപ്പെട്ടു വരുന്ന വിസ്തൃതി കുറഞ്ഞ ജൈവവൈവിധ്യ മേഖല
(2) അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ജൈവസമ്പന്ന മേഖലയാണ് ഓരോ ഹോട്സ്പോട്ടും
(3) പൂർവഘട്ടം, തെക്കുകിഴക്കൻ ഹിമാലയം എന്നിവ ഇക്കളോജിക്കൽ ഹോട്സ്പോട്ടിന് ഉദാഹരണങ്ങളാണ്

A. (1), (2) എന്നിവ
B. (3) മാത്രം
C. (2) മാത്രം
D. (1), (2), (3) എന്നിവ

ADVERTISEMENT

3 താഴെ തന്നിരിക്കുന്നതിൽ ക്ലോറിനേഷൻ നടത്തുന്നതിനു പകരമായി വാട്ടർ പ്യൂരിഫയറിൽ ഉപയോഗിക്കുന്ന സംവിധാനമേത്:
A. അൾട്രാ വയലറ്റ് രശ്മികളെ കടത്തിവിടുന്നത്
B. ഫിൽറ്റർ ഉപയോഗിക്കുന്നത്
C. എയറേഷൻ നടത്തുന്നത്
D. ഇവയൊന്നുമല്ല

4 ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം:
(1) ജീവിയ ഘടകങ്ങളും അജീവിയ ഘടകങ്ങളും ഉൾപ്പെടുന്നതും അവയുടെ പരസ്പരബന്ധത്തിലൂടെ നിലനിൽക്കുന്നതുമായ സംവിധാനമാണ് ആവാസവ്യവസ്ഥ
(2) ജീവമണ്ഡലത്തിന്റെ അടിസ്ഥാനഘടകം ആവാസവ്യവസ്ഥ ആകുന്നു
(3) ഏണസ്റ്റ് ഹെയ്ക്കലാണ് ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്

ADVERTISEMENT

A. (1), (2) എന്നിവ
B. (1), (2), (3) എന്നിവ
C. (3) മാത്രം
D. (2), (3) എന്നിവ

5 വിസർജ്യ വസ്തുക്കളിലൂടെ ജലത്തിൽ എത്തുന്ന ഇ-കോളി ബാക്ടീരിയമൂലം ഉണ്ടാകുന്ന രോഗമേത്:
A. ഡയറിയ B. എലിപ്പനി C. ടെറ്റനസ് D. മലേറിയ

6 ചേരുംപടി ചേർക്കുക. (1) ജല നിയമം (2) മലിനീകരണനിയന്ത്രണ നിയമം (3) വായു നിയമം (4) ഇന്ത്യൻ വന നിയമം
a. 1981
b. 1974
c. 1927
d. 1986

A. 1-c, 2-a, 3-d, 4-b
B. 1-d, 2-b, 3-c, 4-a
C. 1-b, 2-d, 3-a, 4-c
D. 1-a, 2-c, 3-b, 4-d
ഉത്തരങ്ങൾ: 1 B, 2 C, 3 A, 4 B, 5 A, 6 C

English Summary:

Understanding Biodiversity Conservation: Key Concepts for Competitive Exams