പണി തരും ‘മ്യാവ്യൂൂൂ...’; വളർത്തുമൃഗങ്ങളോടു കമ്പമുണ്ടെങ്കിൽ മാത്രം തിരഞ്ഞെടുക്കാം
ലോകത്തെ മികച്ച ഇനം പൂച്ചകളുടെ പരിപാലനം, അവയുടെ സുരക്ഷ ചുമതല, സന്ദർശകരെ കാണിക്കാൻ അണിയിച്ചൊരുക്കൽ തുടങ്ങിയവ ചെയ്യാൻ താൽപര്യമുണ്ടോ? ‘ക്യാറ്റ് കഫെ’ എന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പൂച്ചകൾക്കൊപ്പം സുഖവാസം നടത്താൻ സൗകര്യമൊരുക്കുന്ന ജോലികൾ അത്തരക്കാരെ കാത്തിരിക്കുന്നു. സന്ദർശകർക്കു പൂച്ചകളെ

ലോകത്തെ മികച്ച ഇനം പൂച്ചകളുടെ പരിപാലനം, അവയുടെ സുരക്ഷ ചുമതല, സന്ദർശകരെ കാണിക്കാൻ അണിയിച്ചൊരുക്കൽ തുടങ്ങിയവ ചെയ്യാൻ താൽപര്യമുണ്ടോ? ‘ക്യാറ്റ് കഫെ’ എന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പൂച്ചകൾക്കൊപ്പം സുഖവാസം നടത്താൻ സൗകര്യമൊരുക്കുന്ന ജോലികൾ അത്തരക്കാരെ കാത്തിരിക്കുന്നു. സന്ദർശകർക്കു പൂച്ചകളെ സ്നേഹിക്കാൻ അവസരമൊരുക്കുന്ന റസ്റ്ററന്റുകളാണു ക്യാറ്റ് കഫെകൾ. ചിലയിടത്തു റസ്റ്ററന്റുകളില്ലാതെയും ക്യാറ്റ് കഫെ പ്രവർത്തിക്കുന്നുണ്ട്. പൂച്ചകൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളോടു കമ്പമുള്ളവർക്കു ചേർന്ന ജോലികളാണു ക്യാറ്റ് കഫെകളിലുള്ളത്. തികച്ചും പ്രഫഷനൽ രീതിയിലാണ് പ്രവർത്തനം. അത്യാവശ്യം നല്ല ശമ്പളവും ലഭിക്കും.
വ്യത്യസ്തം, ജോലികൾ
മാഞ്ചസ്റ്ററിലുള്ള കഫെ ഈ രംഗത്തു പ്രശസ്തമാണ്. എല്ലാ വർഷവും അവർ ജോലികൾക്കായി അപേക്ഷ സ്വീകരിക്കാറുണ്ട്. ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റ് മുതലുള്ള ജോലികൾ അവിടെയുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ജോലികൾക്കായി തിരഞ്ഞെടുക്കപ്പെടാറുമുണ്ട്. ‘ക്യാറ്റ് നാനി’ അഥവാ ‘പൂച്ച മുത്തശ്ശി’ എന്ന ജോലിയാണ് ഇതിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്നതും ആകർഷകമായതും. പൂച്ചകളുടെ നേരിട്ടുള്ള പരിപാലനമാണ് നാനി ചെയ്യേണ്ടത്. കഫെ സന്ദർശിക്കുന്നവർക്കു പൂച്ചകളെ പരിചയപ്പെടുത്തേണ്ടതും നാനിയുടെ ചുമതലയാണ്. കൂടാതെ മാനേജർ ഉൾപ്പെടെയുള്ള ജോലികളുമുണ്ട്. ശമ്പളത്തിനല്ലാതെ വൊളന്ററിയായി ജോലികൾക്കെത്തുന്ന മൃഗസ്നേഹികളുമുണ്ട്.
തുടക്കം തയ്‌വാനിൽ
1998 ൽ തയ്‌വാനിലാണു ലോകത്ത് ആദ്യ ക്യാറ്റ് കഫെ പ്രവർത്തനമാരംഭിക്കുന്നത്. തുടർന്നു ലോകത്തു പല സ്ഥലങ്ങളിലും ക്യാറ്റ് കഫെകൾ തുറന്നു. ജപ്പാനിലാണ് കൂണുപോലെ ക്യാറ്റ് കഫെകൾ മുളച്ചുപൊന്തിയത്. ജോലിയുടെ സമ്മർദം അതിജീവിക്കാൻ ആളുകൾ വൈകുന്നേരങ്ങളിൽ ക്യാറ്റ് കഫെയിലെത്തും. പൂച്ചകളോടൊപ്പം കഴിയുന്ന കുറച്ചു മണിക്കൂറുകൾ അവർക്കു ശാന്തത നൽകും. ഇന്ത്യയിലെ ആദ്യ ക്യാറ്റ് കഫെ മുംബൈയിലാണ്. നിലവിൽ അഞ്ചിലേറെ ക്യാറ്റ് കഫെകൾ രാജ്യത്തെ വിവിധ നഗരങ്ങളിലായുണ്ട്.