നല്ലൊരു കരിയര്‍ കെട്ടിപ്പെടുക്കാന്‍ സൂസൻ വുച്റ്റ്സ്കിയുടെ 6 കരിയർ മന്ത്രങ്ങൾ
ടെക് ലോകത്തിന് എന്നും വിലപ്പെട്ട പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ മികച്ചൊരു മാര്‍ഗദര്‍ശിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച യുട്യൂബിന്റെ പ്രഥമ സിഇഒയും ദീർഘകാലം ഗൂഗിളിന്റെ എക്സിക്യൂട്ടീവ് ഒാഫിസറുമായിരുന്ന സൂസൻ വുച്റ്റ്സ്കി. 2 വര്‍ഷം അര്‍ബുദത്തോട് പോരാടിയ ശേഷമായിരുന്നു 56 കാരിയായ സൂസന്റെ വിടവാങ്ങല്‍.

ടെക് ലോകത്തിന് എന്നും വിലപ്പെട്ട പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ മികച്ചൊരു മാര്‍ഗദര്‍ശിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച യുട്യൂബിന്റെ പ്രഥമ സിഇഒയും ദീർഘകാലം ഗൂഗിളിന്റെ എക്സിക്യൂട്ടീവ് ഒാഫിസറുമായിരുന്ന സൂസൻ വുച്റ്റ്സ്കി. 2 വര്‍ഷം അര്‍ബുദത്തോട് പോരാടിയ ശേഷമായിരുന്നു 56 കാരിയായ സൂസന്റെ വിടവാങ്ങല്‍. ഗൂഗിളിലെ 16-ാമത്തെ ജീവനക്കാരിയായി 1999ല്‍ കരിയര്‍ ആരംഭിച്ച സൂസന്‍ 2014 മുതല്‍ 2023 വരെ യൂടൂബ് സിഇഒ ആയിരുന്നു. പുതുതായി ഈ മേഖലയിലേക്ക് വരുന്നവര്‍ക്ക് പിന്തുടരാവുന്ന പാഠപുസ്‌തകമാണ് സൂസന്റെ ജീവിതവും നിര്‍ദ്ദേശങ്ങളും. മുന്‍പൊരിക്കല്‍ തന്റെ മാതൃവിദ്യാഭ്യാസ സ്ഥാപനമായ കലിഫോര്‍ണിയ സര്‍വകലാശാല സന്ദര്‍ശിക്കവേ വിദ്യാര്‍ഥികള്‍ക്ക് സൂസന്‍ നല്‍കിയ ചില കരിയര്‍ ടിപ്‌സ് എക്കാലത്തും പ്രസക്തമായവയാണ്. ഭര്‍ത്താവും ഗൂഗിള്‍ പ്രോഡക്ട് മാനേജ്‌മെന്റ് ഡയറക്ടര്‍ ഫോര്‍ വെയര്‍ ഒഎസുമായ ഡെന്നീസ് ട്രോപ്പറിനൊപ്പമാണ് അന്ന് സൂസന്‍ വിദ്യാര്‍ഥികളോട് സംവദിക്കാനെത്തിയത്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥികളായ സൂസനും ഡെന്നീസും ക്യാംപസില്‍ വച്ചാണ് കണ്ട് മുട്ടുന്നതും പ്രണയിക്കുന്നതും. 1998ലായിരുന്നു ഇവരുടെ വിവാഹം. നല്ലൊരു കരിയര്‍ കെട്ടിപ്പെടുക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് സൂസന്‍ അന്ന് വിദ്യാര്‍ഥികളോട് പറഞ്ഞു.
1. ഫ്‌ളെക്‌സിബിള്‍ ആയിരിക്കണം
ഏത് തരം ജോലിയും ചെയ്യാന്‍ തയ്യാറായി വേണം കരിയര്‍ ആരംഭിക്കാന്‍. വളര്‍ച്ച സാധ്യതയുള്ള നല്ലൊരു കമ്പനിയില്‍ കയറുകയെന്നതാണ് മുഖ്യം. കമ്പനിയില്‍ കയറി കഴിഞ്ഞാല്‍ ഭാവി സാധ്യതകള്‍ തുറന്നിടുന്ന എന്തും അവിടെ ചെയ്യാന്‍ തയ്യാറായിരിക്കണം.
2. തുടരാം പഠനം
ജോലി കിട്ടിയെന്ന് പറഞ്ഞ് പഠനം ഉപേക്ഷിക്കരുത്. അതൊരു തുടര്‍ പ്രക്രിയയാണ്. നിരന്തരം പഠിക്കാനും പുതിയ നൈപുണ്യശേഷികള്‍ ആര്‍ജ്ജിക്കാനും ശ്രമിച്ചു കൊണ്ടിരിക്കണം. ഇത് അടുത്ത ഉയര്‍ന്ന ജോലിയിലേക്ക് നിങ്ങളെ നയിക്കും.
3. ഇഷ്ടപ്പെട്ട പാഷന്‍ പിന്തുടരുക
നിങ്ങള്‍ക്ക് അര്‍ത്ഥപൂര്‍ണ്ണമെന്ന് തോന്നുന്നതും വളര്‍ച്ച സാധ്യതകള്‍ ഉണ്ടെന്ന് കരുതുന്നതുമായ മേഖലകള്‍ തിരഞ്ഞെടുത്ത് അതില്‍ കൂടുതല്‍ സമയം ചെലവഴിക്കുക.
4. ദീര്‍ഘകാലത്തേക്ക് ചിന്തിക്കുക
അടുത്ത 10 വര്‍ഷം കഴിഞ്ഞ് ലോകം എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കുക. അപ്പോള്‍ വളര്‍ച്ചയ്‌ക്ക് സാധ്യതയുള്ള മേഖലകള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തുക. അതനുസരിച്ച് കരിയര്‍ ആസൂത്രണം ചെയ്യുക.
5. വിനയുമുള്ളവരായിരിക്കുക
തെറ്റ് ആര്‍ക്കും പറ്റാം. തെറ്റ് പറ്റാനുള്ള സാധ്യതകളെ കുറിച്ച് ബോധവാന്മാരായിരിക്കുക. വിനയത്തോടെ തെറ്റുകളെ അംഗീകരിച്ച് അതില്‍ നിന്ന് പാഠങ്ങള്‍ പഠിച്ച് മുന്നേറുക.
6. സംരംഭക മനോഭാവം വളര്‍ത്തുക
പുതിയൊരു ബിസിനസ് ആരംഭിക്കുന്ന സംരംഭകന്റെ മനസ്സായിരിക്കണം എപ്പോഴും. ആശയങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനും ചുറ്റുമുള്ളവരുടെ വിശ്വാസം ആര്‍ജ്ജിക്കാനും മറ്റുള്ളവരെ നയിക്കാനും മൂല്യവത്തായ പുതിയൊരു ആശയത്തെ കുറിച്ച് അവരെ ബോധ്യപ്പെടുത്താനും പഠിക്കുക.
എളുപ്പമുള്ള വഴി ഒഴിവാക്കി ബുദ്ധിമുട്ടേറിയ ടാസ്‌കുക്കള്‍ ഏറ്റെടുത്ത് ചെയ്യണമെന്ന് ഡെന്നീസ് ട്രോപ്പറും അന്ന് വിദ്യാര്‍ഥികളോട് നിര്‍ദ്ദേശിച്ചു. ഇത് കരിയറില്‍ വളര്‍ച്ചയുണ്ടാക്കും. നമ്മുടെ സംസ്‌കാരത്തിന് പുറത്തുള്ള പുതിയ സംസ്‌കാരങ്ങളെ അറിയാനും പഠിക്കാനും ശ്രമിക്കുന്നതും ഗുണം ചെയ്യും. വൈവിധ്യം ഉത്‌പന്നങ്ങളെ കൂടുതല്‍ വിജയിപ്പിക്കുമെന്നും ഡെന്നീസ് തന്റെ പ്രഭാഷണത്തില്‍ പറഞ്ഞു.