പിഎസ്‌സി പരീക്ഷകളിലെ ജീവശാസ്ത്ര ഭാഗങ്ങളിൽ രോഗങ്ങളെകുറിച്ചു ചോദ്യങ്ങൾ ഉണ്ടാകാറുണ്ട്. വൈറസ് മൂലമുള്ള വിവിധ രോഗങ്ങളെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും പഠിക്കാം 1.ജലദോഷം ∙രോഗകാരണം–റൈനോ വൈറസ് ∙വായുവിലൂടെയാണ് പകരുന്നത് ∙തുമ്മൽ, മൂക്കൊലിപ്പ്‌, മൂക്കടപ്പ്‌, തലവേദന,തൊണ്ടവേദന, ചുമ പ്രധാന ലക്ഷണങ്ങൾ. 2.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിഎസ്‌സി  പരീക്ഷകളിലെ ജീവശാസ്ത്ര ഭാഗങ്ങളിൽ രോഗങ്ങളെകുറിച്ചു ചോദ്യങ്ങൾ ഉണ്ടാകാറുണ്ട്. വൈറസ് മൂലമുള്ള വിവിധ രോഗങ്ങളെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും പഠിക്കാം

1.ജലദോഷം
∙രോഗകാരണം–റൈനോ വൈറസ്
∙വായുവിലൂടെയാണ് പകരുന്നത്
∙തുമ്മൽ, മൂക്കൊലിപ്പ്‌, മൂക്കടപ്പ്‌, തലവേദന,തൊണ്ടവേദന, ചുമ പ്രധാന ലക്ഷണങ്ങൾ.
2. മുണ്ടിനീര്‌
∙ രോഗകാരണം–മിക്‌സോ വൈറസ്‌ ∙സ്പർശനം, ഉമിനീര്‌ എന്നിവയിലൂടെ പകരുന്നു
∙ ചെവിവേദന, വിറയൽ,പനി, ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട്‌, തൊണ്ടവീക്കം എന്നിവ ലക്ഷണങ്ങൾ.
3.ഡെങ്കിപ്പനി
∙രോഗകാരണം–ഡെങ്കിവൈറസ്‌
∙പകരുന്നത് ഈഡിസ്‌ ഈജിപ്തി പെൺ കൊതുകുകൾ വഴി
∙കഠിനമായ പനി, തലവേദന,സന്ധികളിലും പേശികളിലും വേദന, ഛർദി, വിശപ്പില്ലായ്മ എന്നിവ ലക്ഷണങ്ങൾ.
4. പോളിയോ
∙രോഗകാരണം–പോളിയോ വൈറസ്
∙രോഗിയുടെ വിസർജ്യത്തിലൂടെ പുറത്തെത്തുന്ന വൈറസ്‌ കുടിവെള്ളം, ഭക്ഷണം എന്നിവയിലൂടെ പകരുന്നു.
∙കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിച്ചു ശരീരത്തിന്റെ ഏതെങ്കിലുമൊരു ഭാഗം സ്ഥിരമായി തളർന്നു പോകുന്നു
5. പക്ഷിപ്പനി
∙രോഗകാരണം– ഏവിയൻ ഇൻഫ്ലുവൻസ വൈറസ്‌
∙പക്ഷികളുടെ വിസർജ്യത്തിലൂടെയും ശരീരസ്രവങ്ങൾ വഴിയും വായുവിലൂടെ രോഗം പടരുന്നു
∙പനി, ശ്വാസംമുട്ടൽ, ശരീരവേദന, മൂക്കൊലിപ്പ്‌, ചുമ എന്നിവയാണ് ലക്ഷണങ്ങൾ
6. എച്ച് വൺ എൻ വൺ ഇൻഫ്ലുവൻസ (swine flue)
∙രോഗകാരണം–എച്ച് വൺ എൻ വൺ ഇൻഫ്ലുവൻസ വൈറസ്
∙വായുവിലൂടെയോ , രോഗബാധിതർ ഉപയോഗിച്ച വസ്തുക്കളുമായുള്ള സമ്പർക്കത്തിലൂടെയോ രോഗം പടരുന്നു
∙ശരീരവേദന, തലവേദന, തൊണ്ടവേദന, ചുമ, വയറിളക്കം, ഛർദി എന്നിവയാണ് ലക്ഷണങ്ങൾ

7. ചിക്കുൻഗുനിയ
∙രോഗകാരണം–ചിക്കുൻഗുനിയ വൈറസ്.
∙ഈഡിസ്‌ ഈജിപ്തി വിഭാഗത്തിലെ പെൺ കൊതുകുകൾ ആണ് രോഗം പടർത്തുന്നത്
∙സന്ധിവേദന, വിറയലോടു കൂടിയ കഠിനമായ പനി, ശേഷം ശരീരത്തിൽ കുരുക്കൾ പ്രത്യക്ഷപ്പെടുക, ഇടയ്ക്കിടെ ഛർദി എന്നിവ ലക്ഷണങ്ങൾ.
8. അരിമ്പാറ
∙രോഗകാരണം–ഹ്യൂമൻ പാപ്പിലോമ വൈറസ്
∙രോഗം വരുന്നത് സ്പർശനത്തിലൂടെ.
∙ത്വക്കിലോ ത്വക്കിനോടു ചേർന്ന ശ്ലേഷ്മ സ്തരത്തിലോ ഉണ്ടാകുന്ന മുഴകൾ പോലെയുള്ള വളർച്ചയാണ് ലക്ഷണം