പരാജയപ്പെടുമോ എന്ന ഭീതിയാണ് പലപ്പോഴും സ്വപ്നങ്ങളെ യാഥാർഥ്യമാക്കുന്നതിൽ തടസ്സമാകുന്നത്. മിക്കപ്പ‍ോഴും തോൽവികളാണു ജീവിതത്തെ കരുപ്പിടിപ്പിക്കുകയും കരുത്തുറ്റതാക്കുകയും ചെയ്യുന്നത്. പരാജയങ്ങളാണു വിജയത്തിലേക്കുള്ള ചവിട്ടുപടികൾ എന്നു കേട്ടിട്ടില്ലേ? ഭൂതകാലത്തിന്റെ വാതിൽ അടച്ചുവയ്ക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരാജയപ്പെടുമോ എന്ന ഭീതിയാണ് പലപ്പോഴും സ്വപ്നങ്ങളെ യാഥാർഥ്യമാക്കുന്നതിൽ തടസ്സമാകുന്നത്. മിക്കപ്പ‍ോഴും തോൽവികളാണു ജീവിതത്തെ കരുപ്പിടിപ്പിക്കുകയും കരുത്തുറ്റതാക്കുകയും ചെയ്യുന്നത്. പരാജയങ്ങളാണു വിജയത്തിലേക്കുള്ള ചവിട്ടുപടികൾ എന്നു കേട്ടിട്ടില്ലേ? ഭൂതകാലത്തിന്റെ വാതിൽ അടച്ചുവയ്ക്കുക. പരിശ്രമിക്കാതിരിക്കലാണ് യഥാർഥ പരാജയം.  കഴിഞ്ഞ നൂറ്റാണ്ടിലെ പ്രതിഭാശാലിയായ കലാകാരൻ, നടൻ, വ്യവസായ സംരംഭകൻ എന്നിങ്ങനെയാണ് നാം വാൾട്ട് ഡിസ്നിയെ ഒാർമിക്കുന്നത്. പ്രതിസ്ഥാപനത്തിൽനിന്നു പുറന്തള്ളപ്പെട്ടതിനുശേഷം അദ്ദേഹമാരംഭിച്ച Laugh-O-Gram ഫിലിംസ് തകർന്നു തരിപ്പണമായി. പിന്നീട് നിരവധി വെല്ലുവിളികളെയും തോൽവികളെയും അതിജീവിച്ചുകൊണ്ടാണ് നമ്മൾ ഇന്നറിയുന്ന വാൾട്ട് ഡിസ്നി രൂപപ്പെടുന്നത്.  പരാജയങ്ങളിൽനിന്നു പാഠം പഠിക്കുകയും ഫീനിക്സ് പക്ഷിയെപ്പോലെ ചാരത്തിൽനിന്ന് ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത നിരവധി പേരുണ്ട്. ചിലരെക്കുറിച്ചു കേട്ടോളൂ:

ഹെൻറി ഫോഡ്
ലോകപ്രശസ്ത കാർ നിർമാണ കമ്പനി ഫോർഡ് മോട്ടോഴ്സിന്റെ സ്ഥാപകൻ. ഫോർഡ് മോട്ടോഴ്സ് സ്ഥാപിക്കുന്നതിനു മുൻപ് അദ്ദേഹം നടത്തി യിരുന്ന എല്ലാ ബിസിനസ്സുകളും വൻ പരാജയങ്ങളായിരുന്നു. 

ADVERTISEMENT

സോയിച്ചിറോ ഹോണ്ട
എൻജിനീയർ പോസ്റ്റിലേക്കുള്ള ടയോട്ട മോട്ടോർ കോർപറേഷന്റെ ഇന്റർ വ്യൂവിൽ പരാജയപ്പെട്ടു തൊഴിൽ രഹിതനായി കുറേക്കാലം അലഞ്ഞ സോയി ച്ചിറേ ആണ് പിന്നീട് ഹോണ്ട എന്ന ലോകോത്തര ബ്രാൻഡ് സൃഷ്ടിച്ചെ ടുത്തത്.

ആൽബർട്ട് െഎൻസ്റ്റൈൻ
നാലാം വയസ്സിലാണ് െഎൻസ്റ്റൈൻ വാക്കുകൾ ഉച്ചരിക്കാൻ തുടങ്ങുന്നത്. വായിക്കാൻ പഠിച്ചു തുടങ്ങുന്നത് ഏഴാം വയസ്സിലും. മന്ദബുദ്ധിയെന്നും അന്തർ മുഖനെന്നും അധ്യാപകർ മുദ്ര കുത്തിയ െഎൻസ്റ്റൈൻ സ്കൂളിൽനിന്നു പുറത്താക്കപ്പെട്ടു. പക്ഷേ, അതേ െഎൻസ്റ്റൈൻ തന്നെയാണ് പിന്നീട് തന്റെ വിഖ്യാതമായ കണ്ടെത്തലുകളിലൂടെ ഭൗതികശാസ്ത്രത്തിന്റെ മുഖച്ഛായ മാറ്റിമറിച്ചത്. 

ADVERTISEMENT

തോമസ് ആൽവാ എഡിസൻ
ഒന്നും പഠിക്കാൻ കൊള്ളാത്തവൻ എന്നാണ് അധ്യാപകർ എഡിസനെക്കുറിച്ചു പറഞ്ഞത്. നിരാശയായ എഡിസന്റെ അമ്മ, അവന്റെ ഗുരുനാഥയുടെ സ്ഥാന മേറ്റെടുക്കുകയായിരുന്നു. 12–ാം വയസിൽ എഡിസന്റെ ശ്രവണശേഷിയും നഷ്ടമായി. പക്ഷേ, പരിമിതികളും വിമർശനങ്ങളുമൊന്നും എഡിസനെ തളർത്തിയില്ല എന്നതാണു ചരിത്രം.

Representative Image. Photo Credit : Ankit Sah / iStockPhoto.com

വിജയത്തിലേക്കു കുറുക്കുവഴികളൊന്നുമില്ല. പക്ഷേ, ചില മാർഗനിർദേശകതത്ത്വങ്ങൾ സൂച‍ിപ്പിക്കാം. 

1. ലക്ഷ്യം നിർവചിക്കുക
A goal properly set is half way reached
2. വെല്ലുവിളികൾ സ്വീകരിക്കുക
Life is either a daring adventure or nothing at all
3. പരാജയങ്ങളെ ഭയപ്പെടാതിരിക്കുക
If you are not prepared to be wrong, you will never come up with anything original
4. പഠിച്ചുകൊണ്ടേയിരിക്കുക
The more I read the more I accquire the more certain I am that I know nothing
5. ലക്ഷ്യങ്ങളിലും മൂല്യങ്ങളിലും വിട്ടു വീഴ്ച ചെയ്യാതിരിക്കുക
Try not to become a man of success, rather become a man of value
6. കുറച്ചു സംസാരിക്കുക കൂടുതൽ ശ്രദ്ധിക്കുക
we have two ears and one mouth, so we should listen more than we say
7. നല്ല ബന്ധങ്ങൾ സൃഷ്ടിക്കുക
No road is long with good company
8. ആത്മപരിശോധന നടത്തുക
Any fool can know. The point is to understand

English Summary:

Conquer Your Fear of Failure: Unleash Your Potential