അന്തര്‍മുഖര്‍ മികച്ച കോര്‍പ്പറേറ്റ് നേതാക്കളാകുന്നു? അറിയാം 3 കാര്യങ്ങൾ
പെരുമാറ്റത്തിന്റെ സവിശേഷതകള്‍ വച്ച് മനുഷ്യരെ പൊതുവേ രണ്ടായി തിരിക്കുന്നു. ആദ്യത്തെ കൂട്ടര്‍ എല്ലാവരോടും വളരെ എളുപ്പം ഇടപഴകുകയും വാതോരാതെ സംസാരിക്കുകയും തങ്ങളുടെ ചുറ്റും നില്‍ക്കുന്നവരില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളുകയും ചെയ്യുന്നവരാണ്. സാമൂഹികമായ കൂടിച്ചേരലുകള്‍ ഇഷ്ടപ്പെടുന്ന ഇവര്‍ക്ക് നിരവധി

പെരുമാറ്റത്തിന്റെ സവിശേഷതകള്‍ വച്ച് മനുഷ്യരെ പൊതുവേ രണ്ടായി തിരിക്കുന്നു. ആദ്യത്തെ കൂട്ടര്‍ എല്ലാവരോടും വളരെ എളുപ്പം ഇടപഴകുകയും വാതോരാതെ സംസാരിക്കുകയും തങ്ങളുടെ ചുറ്റും നില്‍ക്കുന്നവരില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളുകയും ചെയ്യുന്നവരാണ്. സാമൂഹികമായ കൂടിച്ചേരലുകള്‍ ഇഷ്ടപ്പെടുന്ന ഇവര്‍ക്ക് നിരവധി സുഹൃത്തുക്കളും ഉണ്ടാകും. ഇക്കൂട്ടരെ എക്‌സ്‌ട്രോവേര്‍ട്ടുകള്‍ അഥവാ ബഹിര്‍മുഖ വ്യക്തിത്വങ്ങള്‍ എന്ന് വിളിക്കാം.
അടുത്ത കൂട്ടര്‍ പൊതുവേ ശാന്തരും അല്‍പം ലജ്ജാലുക്കളും അധികം ഒച്ചയും ബഹളവുമില്ലാതെ ഒതുങ്ങി കൂടിയവരുമായിരിക്കും. അധികം ആള്‍ കൂടുന്നിടത്ത് പോകാനും മറ്റുള്ളവരോട് പെട്ടെന്ന് ഇടപഴകാനുമൊക്കെ ഇവര്‍ക്ക് മടിയാകും. ഒറ്റയ്‌ക്കിരിക്കുമ്പോള്‍ ഊര്‍ജ്ജം കണ്ടെത്തുന്ന ഇവരെ ഇന്‍ട്രോവേര്‍ട്ടുകള്‍ അഥവാ അന്തര്‍മുഖ വ്യക്തിത്വങ്ങള്‍ എന്ന് വിളിക്കാം. വളരെ വേഗത്തില്‍ ചലിക്കുന്ന, മീറ്റിങ്ങുകളും പ്രസന്റേഷനുകളുമെല്ലാം നിറഞ്ഞ കോര്‍പ്പറേറ്റ് ലോകത്തില്‍ ഇതില്‍ ഏത് കൂട്ടരാകും ഏറ്റവും വിജയിക്കുന്ന നേതാക്കളായി മാറുക. സ്വാഭാവികമായും എല്ലാവരും ചിന്തിക്കുക ഉച്ചത്തില്‍ സംസാരിക്കുകയും തന്നിലേക്ക് എല്ലാ ശ്രദ്ധയും ആകര്‍ഷിക്കുകയും ചെയ്യുന്ന ബഹിര്‍മുഖരാകും എന്നാകും അല്ലേ. എന്നാല്‍ സത്യമതല്ലെന്നും ഇന്നത്തെ കോര്‍പ്പറേറ്റ് വ്യവസായത്തിന്റെ തലപ്പത്ത് നിരവധി അന്തര്‍മുഖരായ നേതാക്കളെ കാണാമെന്നും ലൈഫ് കോച്ചും ടെഡ് എക്‌സ് സ്‌പീക്കറും എഴുത്തുകാരിയുമൊക്കെയായ സ്‌മിത ദാസ് ജെയിന്‍ ലിങ്ക്‌ഡ് ഇന്നില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
ലോകത്തിന്റെ തലവര മാറ്റി എഴുതിയ നേതാക്കളായ മഹാത്മ ഗാന്ധി, ഏബ്രഹാം ലിങ്കണ്‍, ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റീന്‍ തുടങ്ങി പലരും അന്തര്‍മുഖരായിരുന്നു. കോര്‍പ്പറേറ്റ് ലോകമെടുത്ത് നോക്കിയാല്‍ ബില്‍ ഗേറ്റ്‌സ്, മാർക്ക് സക്കർബർഗ്, വാറൻ ബഫറ്റ് എന്നിങ്ങനെ അന്തര്‍മുഖരുടെ നീണ്ട നിര കാണാം. അന്തര്‍മുഖരായ കോര്‍പ്പറേറ്റ് നേതാക്കളുടെ ഗുണങ്ങള്‍ ഇനി പറയുന്നവയാണെന്ന് സ്‌മിത ദാസ് പറയുന്നു.
1. ശാന്തമായ തൊഴില്‍ സാഹചര്യം
വലിയ ബഹളമില്ലാതെ ശാന്തമായ തൊഴില്‍ സാഹചര്യം സൃഷ്ടിക്കാന്‍ അന്തര്‍മുഖര്‍ ശ്രദ്ധിക്കാറുണ്ട്. സ്വയം സംസാരിക്കുന്നതിനേക്കാള്‍ മറ്റുള്ളവരെ കേള്‍ക്കാനും അവരുടെ അഭിപ്രായങ്ങള്‍ക്ക് വില കൊടുക്കാനും ഇവര്‍ തയ്യാറാകും. സംസാരിക്കുന്നതിന് മുന്‍പ് ആലോചിച്ച് കാര്യങ്ങളെ വിലയിരുത്താനും ഇവര്‍ ശ്രമിക്കും. എടുത്ത് ചാടി തീരുമാനങ്ങള്‍ എടുക്കാതെ അവയുടെ പ്രത്യാഘാതങ്ങള്‍ ശ്രദ്ധാപൂര്‍വം വിലയിരുത്തി മാത്രം ഓരോ ചുവടും വയ്‌ക്കുന്നവരാണ് അന്തര്‍മുഖരായ നേതാക്കള്‍.
2. ടീം അംഗങ്ങളെ കരുത്തരാക്കും
എല്ലാ ശ്രദ്ധയും തന്നിലേക്ക് മാത്രം ആകര്‍ഷിക്കാതെ കൂടെ നില്‍ക്കുന്നവരെ കൂടി ശക്തിപ്പെടുത്തി അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കുന്നവരാകും അന്തര്‍മുഖര്‍. ഇത് ടീം അംഗങ്ങള്‍ക്ക് ഉത്തരവാദിത്തബോധവും ഉടമസ്ഥ മനോഭാവവും നല്‍കും. കൂടുതല്‍ ഉത്‌പാദനക്ഷമരാകാനും ഇതവരെ സഹായിക്കും. അധികം വാചകമടിക്കില്ലെങ്കിലും തങ്ങളുടെ ചിന്തകളും ആവശ്യങ്ങളും വ്യക്തമായും കൃത്യമായും ടീം അംഗങ്ങള്‍ക്ക് പകര്‍ന്നു നല്‍കാനും അന്തര്‍മുഖര്‍ക്ക് അറിയാം. ഇത് ടീമിനിടയില്‍ മികച്ച വിവരവിനിമയം സാധ്യമാക്കുന്നു.
3. വിശ്വാസ്യതയുടെയും സഹകരണത്തിന്റെയും മനോഭാവം
ടീം അംഗങ്ങളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും കേള്‍ക്കാനും മനസ്സിലാക്കാനും ശ്രമിക്കുന്നവരാണ് പല അന്തര്‍മുഖരായ നേതാക്കളും. ഇത് ടീമില്‍ പരസ്‌പര വിശ്വാസവും സഹകരണമനോഭാവവും വളര്‍ത്തും. ഒത്തിണക്കത്തോടെ പ്രശ്‌നങ്ങളെ പരിഹരിച്ച് മുന്നോട്ട് പോകാനും തീരുമാനങ്ങള്‍ എടുക്കാനും അന്തര്‍മുഖരുടെ നേതൃത്വത്തിലുള്ള ടീമിന് സാധിക്കും.