അല്ലൂരി സീതാരാമ രാജു, കാത്തുവിലെ കണ്ടൻ; ഷോബി തിലകന്റെ വോയ്സ് മാജിക്!
ആരു പറഞ്ഞു മ്യാവൂ...ഞാനാ നിങ്ങടെ കാത്തൂ... കാത്തുവിനെയും കൂട്ടരെയും അറിയാത്തവർ ചുരുക്കം. കണ്ടനു പിന്നാലെ പോയപ്പോഴാണ് ആ ഒരു രഹസ്യം പുറത്തായത്; ബാഹുബലിയിലെ പൽവാൽ ദേവൻ (റാണ ദഗ്ഗുബട്ടി), ആർആർആറിലെ അല്ലൂരി സീതാരാമ രാജു (റാം ചരൺ) തുടങ്ങിയവരുടെ അതേ ശബ്ദം കാത്തുവിലെ കണ്ടനും! ഇതാണു ഷോബി തിലകന്റെ വോയ്സ്

ആരു പറഞ്ഞു മ്യാവൂ...ഞാനാ നിങ്ങടെ കാത്തൂ... കാത്തുവിനെയും കൂട്ടരെയും അറിയാത്തവർ ചുരുക്കം. കണ്ടനു പിന്നാലെ പോയപ്പോഴാണ് ആ ഒരു രഹസ്യം പുറത്തായത്; ബാഹുബലിയിലെ പൽവാൽ ദേവൻ (റാണ ദഗ്ഗുബട്ടി), ആർആർആറിലെ അല്ലൂരി സീതാരാമ രാജു (റാം ചരൺ) തുടങ്ങിയവരുടെ അതേ ശബ്ദം കാത്തുവിലെ കണ്ടനും! ഇതാണു ഷോബി തിലകന്റെ വോയ്സ് മാജിക്! പാറപ്പുറത്തുരയ്ക്കുന്നത്, കിളിപോലെ, കുട്ടിത്തം, കൊഞ്ചൽ, ഗാംഭീര്യം ഇങ്ങനെ പലവിധത്തിൽ ശബ്ദത്തെ പ്രഫഷനാക്കാം.
ജോലികൾ ഇങ്ങനെ
നിങ്ങൾ നല്ലൊരു ശബ്ദത്തിനുടമയാണോ... എങ്കിൽ ഇതാണ് അവസരം... പണ്ട് ആർജെ (റേഡിയോ ജോക്കി) ആകാനുള്ള പരസ്യവാക്യമായിരുന്നു ഇതെങ്കിൽ ഇന്നിതു പഴങ്കഥയാണ്. അവതാരകർ, റേഡിയോ എന്നതിലുപരി ശബ്ദത്തെ വരുമാനമാർഗമാക്കാൻ സാധ്യതകളേറെ. ഒടിടി പ്ലാറ്റ്ഫോമുകളിൽ ഏതു സിനിമയും ഏതു ഭാഷയിലും കാണാമെന്നതു വന്നതോടെ ഡബ്ബിങ് ആർട്ടിസ്റ്റുകൾക്കു തൊഴിലവസരങ്ങൾ കൂടി. ഒരേ സിനിമയിൽ തന്നെ ഒന്നിലധികം കഥാപാത്രങ്ങൾക്കും ശബ്ദം നൽകാം. എഐ സാങ്കേതികവിദ്യ വന്നതോടെ പ്രായത്തിനൊത്തു ശബ്ദം എന്നതും മാറി. ഏതുപ്രായക്കാർക്കും ആർക്കുവേണ്ടിയും ശബ്ദം നൽകാം. വെബ്സീരീസുകളാണ് മറ്റൊരു സാധ്യത. മിമിക്രി ചെയ്യാൻ കഴിവുണ്ടെങ്കിൽ കാർട്ടൂൺ ലോകത്തും കുട്ടികളുടെ സിനിമ, സീരീസ് മേഖലയിലും ധാരാളം അവസരങ്ങളുണ്ട്. മറ്റു ജോലികൾക്കൊപ്പവും ഇവ ചെയ്യാമെന്നതാണു പ്രത്യേകത. ഫിലിം ബേസ്ഡ് ഡിഗ്രി കോഴ്സുകളിൽ മാത്രമല്ല ഡബ്ബിങ് മാത്രം പഠിപ്പിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുമുണ്ട്. ഓൺലൈൻ കോഴ്സുകളും ധാരാളം. വോയ്സ് ഓവർ രംഗം തുറന്നിടന്നതും മികച്ച അവസരങ്ങളാണ്. കഥാപാത്രങ്ങൾക്കു മാത്രമല്ല ഉള്ളടക്കങ്ങൾക്കും ശബ്ദം നൽകാം. പരസ്യങ്ങളാണു പ്രധാനവഴി. പോഡ്കാസ്റ്റുകളും ഓഡിയോ ബുക്കുകളും താരമായതോടെ അവിടെയും ജോലിസാധ്യതയുണ്ട്. എല്ലാ പ്രസിദ്ധീകരണശാലകളും ഓൺലൈൻ സ്റ്റോറി ടെല്ലിങ് ആപ്പുകളും ഓഡിയോ ബുക്കുകളും ആരംഭിച്ചുകഴിഞ്ഞു. ഇവ പാർട്ട് ടൈം ജോലിയായും ചെയ്യാം.