ആഴ്ചയിൽ 4 ദിവസം ജോലി, 3 ദിവസം അവധി, പുതിയ ട്രെൻഡ്, എന്നാൽ എല്ലാവർക്കും അതുവേണ്ട!
ടോക്കിയോയിലെ സ്പെൽഡേറ്റ എന്ന ടെക് കമ്പനിയിൽ ജോലി ചെയ്യുന്ന അകികോ യോകോഹാമ ബുധനാഴ്ചകളിൽ എക്സ്ട്രാ ഹാപ്പിയാണ്. കാരണം അന്നു കക്ഷിക്ക് ഓഫ് ആണ്. വെറും ഓഫ് അല്ല, ശനിക്കും ഞായറിനും പുറമേയുള്ള ആഴ്ചയിലെ മൂന്നാം ഓഫ്. ജപ്പാനിൽ സർക്കാർ തന്നെ പ്രോത്സാഹിപ്പിക്കുന്ന പുതിയ ട്രെൻഡാണിത് - ആഴ്ചയിൽ 4 ദിവസം ജോലി, 3

ടോക്കിയോയിലെ ‘സ്പെൽഡേറ്റ’ എന്ന ടെക് കമ്പനിയിൽ ജോലി ചെയ്യുന്ന അകികോ യോകോഹാമ ബുധനാഴ്ചകളിൽ എക്സ്ട്രാ ഹാപ്പിയാണ്. കാരണം അന്നു കക്ഷിക്ക് ഓഫ് ആണ്. വെറും ഓഫ് അല്ല, ശനിക്കും ഞായറിനും പുറമേയുള്ള ആഴ്ചയിലെ മൂന്നാം ഓഫ്.
ജപ്പാനിൽ സർക്കാർ തന്നെ പ്രോത്സാഹിപ്പിക്കുന്ന പുതിയ ട്രെൻഡാണിത് - ആഴ്ചയിൽ 4 ദിവസം ജോലി, 3 ദിവസം അവധി. ജോലിഭാരം ജപ്പാൻകാരുടെ ആരോഗ്യം തകർക്കുന്നുവെന്നും മരണത്തിനു വരെ കാരണമാകുന്നുവെന്നുമുള്ള കണ്ടെത്തലാണു കാരണം. ജോലിഭാരം മൂലമുള്ള മരണത്തിനു ജാപ്പനീസിൽ 'കരോ ഷി' എന്നാണു പറയുന്നത്.
വർഷം 54 മരണങ്ങൾ വരെ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോഴാണ് ഓഫ് ദിനങ്ങൾ കൂട്ടാൻ സ്വകാര്യ കമ്പനികളെ സർക്കാർ പ്രോത്സാഹിപ്പിച്ചു തുടങ്ങിയത്. 8% കമ്പനികൾ ഇതു നടപ്പാക്കിക്കഴിഞ്ഞു. ഇക്കൂട്ടത്തിലുള്ള പാനസോണിക്കിലെ 63,000 ജീവനക്കാരിൽ മൂന്നുദിവസം ഓഫ് എടുക്കുന്നവരുടെ എണ്ണം എത്രയാണെന്നോ? വെറും 150. എല്ലാവരും അകികോയെപ്പോലെയല്ല എന്നർഥം. അതാണു ജപ്പാൻ !
ജോലിസ്ഥലത്തെ രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം +919846061027 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും.