ഫുൾബ്രൈറ്റ്, ഇറാസ്മസ് മുണ്ടസ്, മേരി ക്യൂറി ആക്‌ഷൻ‍സ്, ചീവ്നിങ്- ഈ വിദേശ സ്കോളർഷിപ്പുകൾ ഇപ്പോൾ ഇവിടെയും പരിചിതമായിവരുന്നു. നമ്മുടെ സുഹൃദ്‌വലയത്തിലുള്ള കൂടുതൽ പേർ ഈ സ്കോളർഷിപ്പുകൾ നേടുന്നതു തന്നെ കാരണം. ഇതേപോലെ തന്നെ മികച്ചതെങ്കിലും സീനിയേഴ്സോ അധ്യാപകരോ പറഞ്ഞുകേട്ടിട്ടില്ലാത്തതിനാൽ ശ്രദ്ധയിൽപെടാതെ

ഫുൾബ്രൈറ്റ്, ഇറാസ്മസ് മുണ്ടസ്, മേരി ക്യൂറി ആക്‌ഷൻ‍സ്, ചീവ്നിങ്- ഈ വിദേശ സ്കോളർഷിപ്പുകൾ ഇപ്പോൾ ഇവിടെയും പരിചിതമായിവരുന്നു. നമ്മുടെ സുഹൃദ്‌വലയത്തിലുള്ള കൂടുതൽ പേർ ഈ സ്കോളർഷിപ്പുകൾ നേടുന്നതു തന്നെ കാരണം. ഇതേപോലെ തന്നെ മികച്ചതെങ്കിലും സീനിയേഴ്സോ അധ്യാപകരോ പറഞ്ഞുകേട്ടിട്ടില്ലാത്തതിനാൽ ശ്രദ്ധയിൽപെടാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫുൾബ്രൈറ്റ്, ഇറാസ്മസ് മുണ്ടസ്, മേരി ക്യൂറി ആക്‌ഷൻ‍സ്, ചീവ്നിങ്- ഈ വിദേശ സ്കോളർഷിപ്പുകൾ ഇപ്പോൾ ഇവിടെയും പരിചിതമായിവരുന്നു. നമ്മുടെ സുഹൃദ്‌വലയത്തിലുള്ള കൂടുതൽ പേർ ഈ സ്കോളർഷിപ്പുകൾ നേടുന്നതു തന്നെ കാരണം. ഇതേപോലെ തന്നെ മികച്ചതെങ്കിലും സീനിയേഴ്സോ അധ്യാപകരോ പറഞ്ഞുകേട്ടിട്ടില്ലാത്തതിനാൽ ശ്രദ്ധയിൽപെടാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫുൾബ്രൈറ്റ്, ഇറാസ്മസ് മുണ്ടസ്, മേരി ക്യൂറി ആക്‌ഷൻ‍സ്, ചീവ്നിങ്- ഈ വിദേശ സ്കോളർഷിപ്പുകൾ ഇപ്പോൾ ഇവിടെയും പരിചിതമായിവരുന്നു. നമ്മുടെ സുഹൃദ്‌വലയത്തിലുള്ള കൂടുതൽ പേർ ഈ സ്കോളർഷിപ്പുകൾ നേടുന്നതു തന്നെ കാരണം. ഇതേപോലെ തന്നെ മികച്ചതെങ്കിലും സീനിയേഴ്സോ അധ്യാപകരോ പറഞ്ഞുകേട്ടിട്ടില്ലാത്തതിനാൽ ശ്രദ്ധയിൽപെടാതെ പോകുന്ന എത്രയോ സ്കോളർഷപ്പുകളുണ്ടാകും. വിദേശപഠനം ലക്ഷ്യമിടുന്നവർക്കു പരിഗണിക്കാവുന്ന അത്തരം 10 സ്കോളർഷിപ്പുകൾ പരിചയപ്പെടാം. 

കോമൺവെൽത്ത് സ്കോളർഷിപ്
യുകെ-എഫ്സിഡിഒയുടെ (ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡവലപ്മെന്റ് ഓഫിസ്) ധനസഹായത്തോടെയുള്ള സ്കോളർഷിപ്. വികസ്വര കോമൺവെൽത്ത് രാജ്യങ്ങളിൽനിന്നുള്ളവർക്ക് യുകെയിൽ ബിരുദാനന്തര ബിരുദവും ഡോക്ടറൽ പഠനവും നടത്താം. ഡോക്ടറൽ പഠനത്തിനു തൊഴിൽപരിചയം നിർബന്ധമല്ല.

ADVERTISEMENT

കോമൺവെൽത്ത് സ്‌കോളർഷിപ് കമ്മിഷന്റെ ഓൺലൈൻ സംവിധാനത്തിലൂടെയും നോമിനേറ്റിങ് ഏജൻസികളിലൂടെയുംഅപേക്ഷിക്കണം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നതവിദ്യാഭ്യാസ വകുപ്പാണ് ഇന്ത്യയിലെ നാമനിർദേശക ഏജൻസി. ട്യൂഷൻ ഫീസ്, യാത്രച്ചെലവ്, പ്രതിമാസ ജീവിത അലവൻസ്, അവശ്യ ചെലവുകൾ എന്നിവ സ്കോളർഷിപ്പിൽ ഉൾപ്പെടുന്നു. വിശദ വിവരങ്ങൾക്ക് : http://www.acu.ac.uk/scholarships/commonwealth-scholarships/

Representative Image. Photo Credit : Jinda Noipho / iStockPhoto.com

ഡാഡ് (DAAD) സ്കോളർഷിപ്
വികസ്വര രാജ്യങ്ങളിൽനിന്നുള്ളവർക്കു ജർമനിയിൽ മാസ്റ്റേഴ്സ്, ഡോക്ടറൽ, പോസ്റ്റ്-ഡോക്ടറൽ പ്രോഗ്രാമുകൾക്കായി ജർമൻ അക്കാദമിക് എക്സ്ചേഞ്ച് സർവീസ് നൽകുന്ന സ്കോളർഷിപ്പാണിത്. വാർഷിക പഠന അലവൻസ്, ചികിത്സാസഹായം, അപകട- വ്യക്തിഗത-ഇൻഷുറൻസ്, യാത്രാബത്ത, ഭാഷാ പഠനത്തിനുള്ള ഫീസ്, വ്യവസ്ഥകൾക്ക് വിധേയമായി ആശ്രിതർക്കുള്ള ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും. വിശദ വിവരങ്ങൾക്ക് : https://www.daad.de/en/study-and-research-in-germany/scholarships/

ADVERTISEMENT

ഓസ്ട്രേലിയ അവാർഡ്സ് സ്കോളർഷിപ്
ബിരുദ, ബിരുദാനന്തര പഠനത്തിന് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രാലയമാണ് സ്കോളർഷിപ് നൽകുന്നത്. ഓസ്‌ട്രേലിയയിലെ താമസവും പഠനവും സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്ന ആമുഖ അക്കാദമിക് പ്രോഗ്രാം (ഐഎപി) നിർബന്ധമാണ്. ആനുകൂല്യങ്ങളിൽ മുഴുവൻ ട്യൂഷൻ ഫീസ്, വിമായാത്ര, സ്ഥാപന അലവൻസ്, ഹെൽത്ത് കവർ സ്റ്റൈപൻഡ്, ഫീൽഡ് വർക്കിന് ആവശ്യമെങ്കിൽ ഇക്കോണമി ക്ലാസ് വിമാനക്കൂലി എന്നിവ ഉൾപ്പെടുന്നു.
വിശദ വിവരങ്ങൾക്ക് : https://www.dfat.gov.au/people-to-people/australia-awards

റോഡ്സ് സ്കോളർഷിപ്
ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാലയിൽ ബിരുദാനന്തര ബിരുദ പഠനത്തിനു റോഡ്സ് ട്രസ്റ്റ് നൽകുന്ന സ്കോളർഷിപ്. ആനുകൂല്യങ്ങൾ: യൂണിവേഴ്സിറ്റി / കോളജ് ഫീസ്, സ്റ്റൈപൻഡ്, വിമാന ടിക്കറ്റ് എന്നിവ.വിശദ വിവരങ്ങൾക്ക് https://www.rhodeshouse.ox.ac.uk/scholarships/

ഗേറ്റ്സ് കേംബ്രിജ് സ്കോളർഷിപ്
ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനാണ് ഫണ്ടിങ് ഏജൻസി. ബ്രിട്ടനിലെ കേംബ്രിജ് സർവകലാശാലയിൽ ബിരുദാനന്തര ബിരുദ പഠനത്തിനാണ് അവസരം. ആനുകൂല്യങ്ങൾ: ട്യൂഷൻ ഫീസ്, മെയിന്റനൻസ് അലവൻസ്, വിമാന ടിക്കറ്റ്, വീസ ചെലവുകൾ. 
വിശദ വിവരങ്ങൾക്ക് : https://www.gatescambridge.org/

സ്റ്റാൻഫഡ് റിലയൻസ് ധിരുഭായ് ഫെലോഷിപ്
ഇന്ത്യക്കാർക്കു മാത്രമായി റിലയൻസ് ഇൻഡസ്ട്രീസ് നൽകുന്ന സ്കോളർഷിപ്. യുഎസിലെ സ്റ്റാൻഫഡ് ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ എംബിഎ പഠനത്തിനാണു ലഭിക്കുന്നത്.ആനുകൂല്യങ്ങൾ: ട്യൂഷൻ ഫീസ്, അനുബന്ധ ചെലവുകൾ.
വിശദ വിവരങ്ങൾക്ക് : https://www.gsb.stanford.edu/

ഓക്സ്ഫഡ് ആൻഡ് കേംബ്രിജ് സൊസൈറ്റി സ്കോളർഷിപ്
ഇന്ത്യക്കാർക്ക് ബിരുദം മുതൽ പിഎച്ച്ഡി വരെയുള്ള പ്രോഗ്രാമുകൾ ഓക്സ്ഫഡിലോ കേംബ്രിജിലോ പഠിക്കാം. ഓക്സ്ഫഡ് ആൻഡ് കേംബ്രിജ് സൊസൈറ്റി ഓഫ് ഇന്ത്യയാണ് സ്കോളർഷിപ് തരുന്നത്. ഭാഗികമായ സാമ്പത്തിക സഹായം ഒരു നിശ്ചിത തുകയായി തരുന്ന രീതിയാണുള്ളത്.
വിശദ വിവരങ്ങൾക്ക് : https://www.oxbridgeindia.org/scholarships

സ്വീഡിഷ് ഇൻസ്റ്റിറ്റ്യൂട്ട് സ്കോളർഷിപ്
സ്വീഡനിലെ സർവകലാശാലകളിൽ ബിരുദാനന്തര ബിരുദ പഠനത്തിനായി വികസ്വര രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക്.ട്യൂഷൻ ഫീസ്, ജീവിതച്ചെലവ്, ഇൻഷുറൻസ് എന്നിവ ലഭിക്കുന്നു. https://si.se/en/apply/scholarships/

മനാക്കി (MANAAKI)
ന്യൂസീലൻഡ് സ്കോളർഷിപ് വികസ്വര രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്കു ന്യൂസീലൻഡിൽ ബിരുദ, ഹ്രസ്വകാല പ്രോഗ്രാമുകൾ പഠിക്കാൻ അവിടത്തെ സർക്കാർ നൽകുന്ന സ്കോളർഷിപ്. ട്യൂഷൻ ഫീസ്, ജീവിത അലവൻസ്, യാത്ര, ഇൻഷുറൻസ് എന്നിവ ലഭിക്കും. 
വിശദ വിവരങ്ങൾക്ക് : https://www.nzscholarships.govt.nz/

സിംഗപ്പൂർ ഇന്റർനാഷനൽ ഗ്രാജ്വേറ്റ് അവാർഡ്
ഗവേഷണ പഠനത്തിനു സിംഗപ്പൂർ സർക്കാരിലെ വിവിധ ഏജൻസികളുടെ കൺസോർഷ്യം നൽകുന്ന സ്കോളർഷിപ്.  ആനുകൂല്യങ്ങൾ: ട്യൂഷൻ ഫീസ്, ജീവിത അലവൻസ്, ഒറ്റത്തവണ യാത്രച്ചെലവ്.വിശദ വിവരങ്ങൾക്ക് : https://www.a-star.edu.sg/singa /

ശ്രദ്ധിക്കുക
ഓരോ സ്കോളർഷിപ്പും സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ മാത്രമാണു പങ്കുവച്ചിരിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റുകൾ പരിശോധിച്ചും ലിങ്ക്ഡ്ഇൻ പോലെയുള്ള സമൂഹമാധ്യമങ്ങളിലെ നെറ്റ്‌വർക്കിങ് സാധ്യതകൾ ഉപയോഗിച്ചും കൂടുതൽ വിവരങ്ങൾ കണ്ടെത്തണം. സമാനമായ പേരുകളും ലോഗോകളും അനുകരിക്കുന്ന വ്യാജ സ്ഥാപനങ്ങളുടെ കെണിയിൽ കുടുങ്ങാതെ സൂക്ഷിക്കുക. 

(തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (NISH) അക്കാദമിക് ലൈബ്രേറിയനാണ് ലേഖകൻ)