ഓരോ 25 വര്‍ഷത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ സംഭവിക്കുന്ന മേഖലയാണ്‌ ഇന്ത്യയിലെ തൊഴില്‍ രംഗം. 1975 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തില്‍ ഐടി കമ്പനികളുടെ ജനനത്തിനും വളര്‍ച്ചയ്‌ക്കും രാജ്യം സാക്ഷ്യം വഹിച്ചു. സോഫ്‌ട്‌ വെയര്‍ ഡവലപ്പര്‍, നെറ്റ്‌ വര്‍ക്ക്‌ മാനേജര്‍, സോഫ്‌ട്‌ വെയര്‍ ടെസ്റ്റര്‍, ഐടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ 25 വര്‍ഷത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ സംഭവിക്കുന്ന മേഖലയാണ്‌ ഇന്ത്യയിലെ തൊഴില്‍ രംഗം. 1975 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തില്‍ ഐടി കമ്പനികളുടെ ജനനത്തിനും വളര്‍ച്ചയ്‌ക്കും രാജ്യം സാക്ഷ്യം വഹിച്ചു. സോഫ്‌ട്‌ വെയര്‍ ഡവലപ്പര്‍, നെറ്റ്‌ വര്‍ക്ക്‌ മാനേജര്‍, സോഫ്‌ട്‌ വെയര്‍ ടെസ്റ്റര്‍, ഐടി സപ്പോര്‍ട്ട്‌ സ്‌പെഷ്യലിസ്റ്റ്‌ പോലുള്ള ജോലികളെ പറ്റി ഇന്ത്യക്കാര്‍ കേട്ട്‌ തുടങ്ങുന്നത്‌ ഇക്കാലത്താണ്‌. 2000ന്‌ ശേഷം ഇന്ത്യന്‍ ഐടി വ്യവസായം അതിന്റെ ബാല്യകൗമാരദശകള്‍ പിന്നിട്ട്‌ പക്വമായ സ്ഥിര വളര്‍ച്ചയുടെ പാതയിലേക്ക്‌ കടന്നു. ഐടി, ഐടി അനുബന്ധ വ്യവസായങ്ങളുടെ പല മേഖലകളിലേക്കുള്ള കടന്നു കയറ്റത്തിനും നിര്‍മ്മിത ബുദ്ധി, ഡേറ്റ സയന്‍സ്‌, മെഷീന്‍ ലേണിങ്‌ പോലുള്ള നൂതന സാങ്കേതിക വിദ്യകള്‍ക്കും 2000 മുതല്‍ 2024 വരെയുള്ള കാലഘട്ടം സാക്ഷിയായി. 

അടുത്ത 25 വര്‍ഷത്തില്‍ എന്ത്‌ സംഭവിക്കും എന്നതിനെ കുറിച്ച്‌ ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയാത്ത സാഹചര്യമാണ്‌ നിലവിലുള്ളത്‌. എന്നാലും എന്തിനും ഏതിനും ഐഎയുടെ സഹായം തേടുന്ന ഇക്കാലത്ത്‌ തൊഴില്‍ പ്രവചനത്തിനും നിര്‍മ്മിത ബുദ്ധിയെ ഉപയോഗപ്പെടുത്തിയിരിക്കുകയാണ്‌ ഫിനാന്‍ഷ്യല്‍ എക്‌സ്‌പ്രസില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം. ചാറ്റ്‌ ജിപിടി, ഗൂഗിളിന്റെ ജെമിനി എന്നിവയുടെ സഹായത്തോടെയാണ്‌ ഭാവി തൊഴിലുകളെ സംബന്ധിച്ച പ്രവചനം നടത്തിയത്‌. 

അടുത്ത 25 വര്‍ഷത്തില്‍ ഏറ്റവുമധികം സാധ്യതയും ശമ്പളവുമുള്ള ജോലികളായി ചാറ്റ്‌ ജിപിടി കണ്ടെത്തിയത്‌ ഇനി പറയുന്നവയെയാണെന്ന്‌ ലേഖനം ചൂണ്ടിക്കാട്ടുന്നു. 

1. എഐ സ്‌പെഷലിസ്റ്റ്
ശരാശരി ശമ്പളം പ്രതിവര്‍ഷം 50 ലക്ഷം രൂപ മുതല്‍ 1 കോടി വരെ
2. മെഷീന്‍ ലേണിങ്‌ എന്‍ജിനീയര്‍
ശരാശരി ശമ്പളം പ്രതിവര്‍ഷം 45 ലക്ഷം രൂപ മുതല്‍ 90 ലക്ഷം വരെ
3. റോബോട്ടിക്‌സ്‌ എന്‍ജിനീയര്‍
ശരാശരി ശമ്പളം പ്രതിവര്‍ഷം 40 ലക്ഷം രൂപ മുതല്‍ 80 ലക്ഷം വരെ
4. ഡേറ്റ സയന്റിസ്റ്റ്‌ 
ശരാശരി ശമ്പളം പ്രതിവര്‍ഷം 35 ലക്ഷം രൂപ മുതല്‍ 75 ലക്ഷം വരെ
5. ക്വാണ്ടം കംപ്യൂട്ടിങ്‌ അനലിസ്റ്റ്‌
ശരാശരി ശമ്പളം പ്രതിവര്‍ഷം 40 ലക്ഷം രൂപ മുതല്‍ 85 ലക്ഷം വരെ
6. ബയോടെക്‌നോളജി റിസര്‍ച്ചര്‍
ശരാശരി ശമ്പളം പ്രതിവര്‍ഷം 30 ലക്ഷം രൂപ മുതല്‍ 70 ലക്ഷം രൂപ വരെ
7. സൈബര്‍സെക്യൂരിറ്റി വിദഗ്‌ധ
ശരാശരി ശമ്പളം പ്രതിവര്‍ഷം 50 ലക്ഷം രൂപ മുതല്‍ ഒരു കോടി വരെ
8. ഫിന്‍ടെക്‌ സ്‌പെഷ്യലിസ്റ്റ്‌ 
ശരാശരി ശമ്പളം പ്രതിവര്‍ഷം 40 ലക്ഷം രൂപ മുതല്‍ 85 ലക്ഷം വരെ
9. സ്‌പേസ്‌ സയന്റിസ്റ്റ്‌/ എന്‍ജിനീയര്‍
ശരാശരി ശമ്പളം പ്രതിവര്‍ഷം 45 ലക്ഷം രൂപ മുതല്‍ 90 ലക്ഷം വരെ
10. സസ്റ്റൈനബിള്‍ എനര്‍ജി കണ്‍സള്‍ട്ടന്റ്‌ 
ശരാശരി ശമ്പളം പ്രതിവര്‍ഷം 30 ലക്ഷം രൂപ മുതല്‍ 65 ലക്ഷം വരെ.

ഇതേ ചോദ്യം ഗൂഗിളിന്റെ എഐയായ ജെമിനിയോട്‌ ആവര്‍ത്തിച്ചപ്പോള്‍ ലഭിച്ചത്‌ ഇനി പറയുന്ന ജോലികളാണ്‌. 

1. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ ആന്‍ഡ്‌ മെഷീന്‍ ലേണിങ്‌
ശരാശരി ശമ്പളം പ്രതിവര്‍ഷം 1 കോടി രൂപ മുതല്‍ 2.5 കോടി വരെ
2. റിന്യൂവബിള്‍ എനര്‍ജി ആന്‍ഡ്‌ സസ്‌റ്റൈനബിലിറ്റി
ശരാശരി ശമ്പളം പ്രതിവര്‍ഷം 50 ലക്ഷം രൂപ മുതല്‍ 1.5 കോടി വരെ
3. ബയോടെക്‌നോളജി ആന്‍ഡ്‌ ഹെല്‍ത്ത്‌ കെയര്‍
ശരാശരി ശമ്പളം പ്രതിവര്‍ഷം 75 ലക്ഷം രൂപ മുതല്‍ രണ്ട്‌ കോടി രൂപ വരെ
4. സൈബര്‍ സെക്യൂരിറ്റി 
ശരാശരി ശമ്പളം പ്രതിവര്‍ഷം 75 ലക്ഷം രൂപ മുതല്‍ 2 കോടി രൂപ വരെ
5. റോബോട്ടിക്‌സ്‌ ആന്‍ഡ്‌ ഓട്ടോമേഷന്‍
ശരാശരി ശമ്പളം പ്രതിവര്‍ഷം 75 ലക്ഷം രൂപ മുതല്‍ 1.5 കോടി രൂപ വരെ
6. ക്ലൗഡ്‌ കംപ്യൂട്ടിങ്‌ 
ശരാശരി ശമ്പളം പ്രതിവര്‍ഷം 75 ലക്ഷം രൂപ മുതല്‍ 1.5 കോടി രൂപ വരെ 
7. ഡേറ്റ സയന്‍സ്‌ ആന്‍ഡ്‌ അലറ്റിക്‌സ്‌ 
ശരാശരി ശമ്പളം പ്രതിവര്‍ഷം 75 ലക്ഷം രൂപ മുതല്‍ 1.5 കോടി രൂപ വരെ
8. ക്വാണ്ടം കംപ്യൂട്ടിങ്‌
ശരാശരി ശമ്പളം പ്രതിവര്‍ഷം ഒരു കോടി രൂപ മുതല്‍ 2.5 കോടി രൂപ വരെ
9. ബ്ലോക്ക്‌ ചെയ്‌ന്‍ ടെക്‌നോളജി
ശരാശരി ശമ്പളം പ്രതിവര്‍ഷം 75 ലക്ഷം രൂപ മുതല്‍ 1.5 കോടി വരെ
10. നാനോടെക്‌നോളജി
ശരാശരി ശമ്പളം പ്രതിവര്‍ഷം 75 ലക്ഷം രൂപ മുതല്‍ 1.5 കോടി വരെ 

English Summary:

Future-Proof Your Career: Top Jobs in India According to ChatGPT & Google Gemini

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT