പ്രോത്സാഹനമായി ഇൻസ്പയർ ‘ഷീ’; 80,000 രൂപ വാർഷിക സ്കോളർഷിപ് നേടാം
∙ സയൻസിന്റെ വിസ്മയങ്ങളലേക്കു യുവജനങ്ങളെ ആകർഷിക്കുന്നതിനു കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് ഇൻസ്പയർ (INSPIRE: Innovation in Science Pursuit for Inspired Research; www.online-inspire.gov.in). ഈ പദ്ധതിയുടെ ഘടകമായ ‘ഷീ’ (SHE: Scholarship for Higher Education) പ്രകാരമുള്ള

∙ സയൻസിന്റെ വിസ്മയങ്ങളലേക്കു യുവജനങ്ങളെ ആകർഷിക്കുന്നതിനു കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് ഇൻസ്പയർ (INSPIRE: Innovation in Science Pursuit for Inspired Research; www.online-inspire.gov.in). ഈ പദ്ധതിയുടെ ഘടകമായ ‘ഷീ’ (SHE: Scholarship for Higher Education) പ്രകാരമുള്ള സ്കോളർഷിപ്പിനു ഒക്ടോബർ 15 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.∙
പഠനവിഷയങ്ങൾ
താഴെ സൂചിപ്പിച്ചിട്ടുള്ള 18 ശാസ്ത്രവിഷയങ്ങൾ (ബേസിക് / നാച്വറൽ സയൻസ്) ബിഎസ്‌സി / ബിഎസ് / ബിഎസ്‌സി വിത്ത് റിസർച് / ഇന്റഗ്രേറ്റഡ് എംഎസ്‌സി / ഇന്റഗ്രേറ്റഡ് എംഎസ് ഇവയൊന്നിൽ പഠിക്കുന്നവർക്കാണ് ഷി–സ്കോളർഷിപ്പുകൾ. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, അസ്ട്രോഫിസിക്സ്, അസ്ട്രോണമി, ഇലക്ട്രോണിക്സ്, ബോട്ടണി, സുവോളജി, ബയോകെമിസ്ട്രി, ആന്ത്രപ്പോളജി, മൈക്രോബയോളജി, ജിയോഫിസിക്സ്, ജിയോകെമിസ്ട്രി, അറ്റ്മോസ്ഫെറിക് സയൻസസ്, ഓഷ്യാനിക് സയൻസസ്.പിജി-തലത്തിൽ നിർദിഷ്ട 30 ശാസ്ത്രവിഷയങ്ങളിലൊന്നിൽ വേണം പഠനം. ലിസ്റ്റ് സൈറ്റിലുണ്ട്.
∙ അർഹത ആർക്കെല്ലാം?
എ) ഇന്ത്യയിലെ ഏതെങ്കിലും ഹയർ സെക്കൻഡറി ബോർഡിന്റെ 2024 ലെ 12–ാം ക്ലാസ് പരീക്ഷയിൽ മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിൽ ഏറ്റവും മുകളിലത്തെ ഒരു ശതമാനത്തിൽപെട്ടവർ. (അർഹതയെപ്പറ്റി ഏകദേശരൂപം കിട്ടാൻ 2023 ൽ ഓരോ ബോർഡിലെയും കട്ട് ഓഫ് മാർക്ക് എത്രയെന്നു നോക്കാം. ഇത് സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. കേരളം– 98.50, സിബിഎസ്ഇ– 94.40, സിഐഎസ്‌സിഇ– 95.50. ഈ വർഷത്തെ കട്ട് ഓഫ് ഇതുപോലെ ആവർത്തിക്കില്ല.)
ബി) ജെഇഇ അഡ്വാൻസ്ഡ് / നീറ്റ്–യുജി പരീക്ഷയിൽ ആദ്യ 10,000 റാങ്കിൽപെട്ടവർ. അടിസ്ഥാന ശാസ്ത്രവിഷയത്തിലെ പഠനം ഇന്ത്യയിൽ നടത്തുകയും വേണം
സി) നാഷനൽ ടാലന്റ് സേർച് എക്സാമിനേഷൻ (NTSE) / ജഗദീഷ് ബോസ് നാഷനൽ സയൻസ് ടാലന്റ് സേർച് (JBNSTS) സ്കോളർമാർ, ഇന്റർനാഷനൽ ഒളിംപ്യാഡ് മെഡൽ ജേതാക്കൾ. ഇവർ അടിസ്ഥാന ശാസ്ത്രത്തിൽ ബാച്‌ലർ / മാസ്റ്റർ ബിരുദത്തിനു പഠിക്കുന്നവരായിരിക്കണം. 2024 ൽ 12 ജയിച്ചവരെ മാത്രമേ പരിഗണിക്കൂ. മുൻപു ജയിച്ചവർ അപേക്ഷിക്കേണ്ട. പ്രായം 17– 22 വയസ്സ്.
∙ സഹായം എത്ര?
പ്രതിമാസം 5,000 രൂപ നിരക്കിൽ വർഷം 60,000 രൂപ സ്കോളർഷിപ്. കൂടാതെ അംഗീകൃത ഗവേഷണസ്ഥാപനത്തിൽ വേനലവധിക്കാലത്തു നടത്തുന്ന റിസർച് പ്രോജക്ടിനു പ്രതിവർഷം 20,000 രൂപ സമ്മർ മെന്റർഷിപ് ഗ്രാന്റുമുണ്ട്. ഈ തുകയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ എസ്ബി അക്കൗണ്ടിലേക്കു നേരിട്ട് അയയ്ക്കും. 5 വർഷംവരെ സഹായം ലഭിക്കും. ആണ്ടുതോറും 12,000 പേർക്കാണ് സ്കോളർഷിപ്. www.online-inspire.gov.in എന്ന സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷാരീതിയും സമർപ്പിക്കേണ്ട രേഖകളും സംബന്ധിച്ച വിവരങ്ങൾ സൈറ്റിലെ വിജ്ഞാപനം, FAQ എന്നിവ നോക്കുക.