പഠനത്തിന്റെ കാര്യമാകുമ്പോൾ ജോർജ്കുട്ടി എഴുപതാം വയസ്സിലും കുട്ടിയാണ്; പഠിച്ചുകൊണ്ടേയിരിക്കുന്നു. 20–ാം വയസിൽ ആദ്യ ബിരുദം സ്വന്തമാക്കിയ ജോർജ്കുട്ടിയുടെ അടങ്ങാത്ത പഠനദാഹത്തിനു സാക്ഷ്യമായി ഇതിനകം സമ്പാദിച്ചത് 20 മാസ്റ്റേഴ്സ് ബിരുദങ്ങളും 3 ബിരുദങ്ങളും 4 പിജി ഡിപ്ലോമകളും 3 ഡിപ്ലോമകളും. എംഎകൾ കൂടാതെ 3

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഠനത്തിന്റെ കാര്യമാകുമ്പോൾ ജോർജ്കുട്ടി എഴുപതാം വയസ്സിലും കുട്ടിയാണ്; പഠിച്ചുകൊണ്ടേയിരിക്കുന്നു. 20–ാം വയസിൽ ആദ്യ ബിരുദം സ്വന്തമാക്കിയ ജോർജ്കുട്ടിയുടെ അടങ്ങാത്ത പഠനദാഹത്തിനു സാക്ഷ്യമായി ഇതിനകം സമ്പാദിച്ചത് 20 മാസ്റ്റേഴ്സ് ബിരുദങ്ങളും 3 ബിരുദങ്ങളും 4 പിജി ഡിപ്ലോമകളും 3 ഡിപ്ലോമകളും. എംഎകൾ കൂടാതെ 3 എംബിഎകളും 3 എംഫിലും എംഎഡും എംഎസ്ഡബ്ല്യുവും കൂടിയുണ്ട്. നിയമ ബിരുദധാരിയുമാണ്. കൈക്കുഞ്ഞായിരിക്കെ ഗുരുതരമായ തീപ്പൊള്ളലേറ്റ് സ്വാധീനം നഷ്ടപ്പെട്ട ഇടതു കൈയുടെ പരിമിതിയെ മറികടന്നാണ് ഈ പഠനവഴികളെല്ലാം അദ്ദേഹം താണ്ടിയത്. പുനലൂർ സ്വദേശിയായ ജോർജ്കുട്ടി 1975ൽ കേരള സർവകലാശാലയിൽ നിന്ന് മലയാളത്തിൽ ബിഎയും തുടർന്ന് എംഎയും സ്വന്തമാക്കിയാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ അശ്വമേധം ആരംഭിക്കുന്നത്. ബിഎഡും എംഎഡും നേടി സർക്കാർ സ്കൂൾ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിക്കുമ്പോഴും പഠനം അവസാനിപ്പിച്ചില്ല. പിന്നീട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിൽ ഗൈഡൻസ് കൗൺസലറായി സ്കൂൾ അധ്യാപകരുടെ അധ്യാപകനായി. അതോടെയാണ് കൂടുതൽ വിഷയങ്ങൾ പഠിക്കണമെന്ന തീരുമാനത്തിലെത്തിയതെന്ന് അദ്ദേഹം പറയുന്നു.

പഠിക്കാത്ത വിഷയങ്ങളില്ല
പ്രൈവറ്റ് റജിസ്ട്രേഷനിലൂടെയും വിദൂര വിദ്യാഭ്യാസത്തിലൂടെയുമായിരുന്നു തുടർപഠനം. കേരള സർവകലാശാലയ്ക്കു പുറമേ കോഴിക്കോട്, ഇഗ്നോ, പോണ്ടിച്ചേരി, മധുര കാമരാജ്, അണ്ണാമലൈ, അളഗപ്പ സർവകലാശാലകളിൽ നിന്നാണ് ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും. ഡൽഹി എൻസിഇആർടി, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റികളിൽ നിന്ന് ഡിപ്ലോമകളും സ്വന്തമാക്കി. ഇംഗ്ലിഷ് സാഹിത്യം, ചരിത്രം, വിദ്യാഭ്യാസം, നിയമം, സൈക്കോളജി, ലിംഗ്വിസ്റ്റിക്സ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, എച്ച്ആർ മാനേജ്മെന്റ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, മാർക്കറ്റിങ് മാനേജ്മെന്റ്, ഇന്റർനാഷനൽ ബിസിനസ്, ഡിസാസ്റ്റർ മാനേജ്മെന്റ്, ടൂറിസം, തൊഴിൽ പഠനം, റൂറൽ ഡവലപ്മെന്റ്, പരിസ്ഥിതി പഠനം, ക്രിമിനോളജി ആൻഡ് ഫൊറൻസിക് സയൻസ് എന്നീ വിഷയങ്ങളിലാണ് ബിരുദവും ഡിപ്ലോമകളും. കേരള സർവകലാശാലയിൽ നിന്ന് മലയാളം വിദ്വാൻ കോഴ്സും പൂർത്തിയാക്കി. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്ന് ടൂറിസത്തിൽ എംബിഎ നേടിയതിനു പിന്നാലെ സൈക്കോളജിയിൽ പിഎച്ച്ഡി നേടാനുള്ള ശ്രമത്തിലാണിപ്പോൾ.

ADVERTISEMENT

തുടരുന്ന അധ്യാപനം
എസ്‌സിഇആർടിയിൽ നിന്ന് 2005ൽ അസി. പ്രഫസറായി വിരമിച്ച അദ്ദേഹം തിരുവനന്തപുരം പട്ടത്ത് നീമാറ്റ് എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ച് അധ്യാപനവും തുടരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് അന്തരിച്ച ഭാര്യ, സ്കൂൾ അധ്യാപികയായിരുന്ന മേരിയായിരുന്നു പഠന വഴിയിൽ ജോർജ്കുട്ടിയുടെ വലിയ പിന്തുണ. മക്കളായ ജോജിനും ജിജിനയും ജിജിനും പഠനകാര്യത്തിൽ‌ പിതാവിന്റെ വഴിയേതന്നെ. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ ജോജിനും ജിജിനും ഇതിനകം നാലു മാസ്റ്റേഴ്സ് ബിരുദങ്ങൾ സ്വന്തമാക്കിക്കഴിഞ്ഞു.

English Summary:

70-Year-Old Earns Over 20 Degrees: A Testament to Lifelong Learning