പിഎം ഇന്റേൺഷിപ് സ്കീമിൽ അപേക്ഷിച്ചോ? വിശദാംശങ്ങൾ അറിയാം
പഠനശേഷം മുൻനിര സ്ഥാപനത്തിൽ ഇന്റേൺഷിപ് ചെയ്യുക ആരുടെയും സ്വപ്നമാണ്. പക്ഷേ, പലർക്കും ഇതു സ്വപ്നമായി തന്നെ അവശേഷിക്കുകയാണു പതിവ്. സ്ഥാപനങ്ങളുടെ നയം, യോഗ്യത, സ്വാധീനം അങ്ങനെ തടസ്സങ്ങൾ പലതായിരിക്കും. എന്നാൽ ഇന്ത്യയിലെ 500 മുൻനിര കമ്പനികളിൽ സർക്കാരിന്റെ സാമ്പത്തികസഹായത്തോടെ ജോലിപരിചയം നേടാൻ അവസരം
പഠനശേഷം മുൻനിര സ്ഥാപനത്തിൽ ഇന്റേൺഷിപ് ചെയ്യുക ആരുടെയും സ്വപ്നമാണ്. പക്ഷേ, പലർക്കും ഇതു സ്വപ്നമായി തന്നെ അവശേഷിക്കുകയാണു പതിവ്. സ്ഥാപനങ്ങളുടെ നയം, യോഗ്യത, സ്വാധീനം അങ്ങനെ തടസ്സങ്ങൾ പലതായിരിക്കും. എന്നാൽ ഇന്ത്യയിലെ 500 മുൻനിര കമ്പനികളിൽ സർക്കാരിന്റെ സാമ്പത്തികസഹായത്തോടെ ജോലിപരിചയം നേടാൻ അവസരം
പഠനശേഷം മുൻനിര സ്ഥാപനത്തിൽ ഇന്റേൺഷിപ് ചെയ്യുക ആരുടെയും സ്വപ്നമാണ്. പക്ഷേ, പലർക്കും ഇതു സ്വപ്നമായി തന്നെ അവശേഷിക്കുകയാണു പതിവ്. സ്ഥാപനങ്ങളുടെ നയം, യോഗ്യത, സ്വാധീനം അങ്ങനെ തടസ്സങ്ങൾ പലതായിരിക്കും. എന്നാൽ ഇന്ത്യയിലെ 500 മുൻനിര കമ്പനികളിൽ സർക്കാരിന്റെ സാമ്പത്തികസഹായത്തോടെ ജോലിപരിചയം നേടാൻ അവസരം
പഠനശേഷം മുൻനിര സ്ഥാപനത്തിൽ ഇന്റേൺഷിപ് ചെയ്യുക ആരുടെയും സ്വപ്നമാണ്. പക്ഷേ, പലർക്കും ഇതു സ്വപ്നമായി തന്നെ അവശേഷിക്കുകയാണു പതിവ്. സ്ഥാപനങ്ങളുടെ നയം, യോഗ്യത, സ്വാധീനം അങ്ങനെ തടസ്സങ്ങൾ പലതായിരിക്കും. എന്നാൽ ഇന്ത്യയിലെ 500 മുൻനിര കമ്പനികളിൽ സർക്കാരിന്റെ സാമ്പത്തികസഹായത്തോടെ ജോലിപരിചയം നേടാൻ അവസരം നൽകുന്നതാണ് ‘പിഎം ഇന്റേൺഷിപ് സ്കീം’. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയുടെ പൈലറ്റ് ഘട്ടം റജിസ്ട്രേഷൻ തുടങ്ങി 24 മണിക്കൂറിനുള്ളിൽ 1.55 ലക്ഷത്തിലേറെ യുവജനങ്ങളാണു റജിസ്റ്റർ ചെയ്തത്. അന്തിമമായ തിരഞ്ഞെടുക്കപ്പെടുന്ന 1.25 ലക്ഷം പേരുടെ ഇന്റേൺഷിപ് ഡിസംബർ രണ്ടിന് അതതു കമ്പനികളിൽ ആരംഭിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിൽ ശക്തമായ വേരോട്ടമുള്ള മുത്തൂറ്റ് ഫിനാൻസ്, മലബാർ ഗോൾഡ്, എംആർഎഫ് ലിമിറ്റഡ്, മണപ്പുറം ഫിനാൻസ്, ശോഭ ലിമിറ്റഡ്, കിറ്റെക്സ്, അപ്പോളോ ടയേഴ്സ് തുടങ്ങിയ കമ്പനികളും ഇന്റേൺഷിപ് ഓഫർ ചെയ്തിട്ടുണ്ട്. ഇവയടക്കം 39 കമ്പനികൾ കേരളത്തിൽ 1800 അവസരങ്ങളാണ് ഇതുവരെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ മൂന്നിലൊന്നും എറണാകുളം ജില്ലയിലാണെങ്കിലും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അവസരങ്ങളുണ്ട്. ഓട്ടമൊബീൽ, ടെക്സ്റ്റൈൽ, മാനുഫാക്ചറിങ്, ബാങ്കിങ്, ട്രാവൽ–ടൂറിസം–ഹോസ്പിറ്റാലിറ്റി രംഗങ്ങളിലാണ് അവസരങ്ങളേറെയും. പൈലറ്റ് പദ്ധതിയിൽ പരിഗണിക്കപ്പെടണമെങ്കിൽ 25നു മുൻപ് അപേക്ഷിക്കണം.
ഓട്ടമേറ്റഡ് റെസ്യൂമെ
∙ pminternship.mca.gov.in എന്നെ വെബ്സൈറ്റിൽ റജിസ്ട്രേഷൻ സമയത്തു നൽകുന്ന വിവരങ്ങൾ ഉപയോഗിച്ച് ഒരു ഓട്ടമേറ്റഡ് റെസ്യൂമെ (സി.വി) ജനറേറ്റ് ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലാണ് ചുരുക്കപ്പട്ടികയും സിലക‍്ഷനും. ∙ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറും ഡിജിലോക്കർ ഐഡിയും ഉപയോഗിച്ചാണ് പ്രാഥമിക ഇ–കെവൈസി (തിരിച്ചറിയൽ) നടപടി. വ്യക്തിവിവരങ്ങൾ നൽകിയശേഷം വിദ്യാഭ്യാസ വിവരങ്ങൾ അപ്‍ലോഡ് ചെയ്യണം.
∙ പ്രായം: 21-24. പൂർണസമയ വിദ്യാഭ്യാസമോ പൂർണസമയ ജോലിയോ ചെയ്യുന്നവരാകരുത്. പത്താം ക്ലാസ്, ഐടിഐ, ഡിപ്ലോമ, ബിരുദം കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ബിരുദാനന്തരബിരുദധാരികൾക്കു പറ്റില്ല.
∙ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് നൽകണം. അവസാനഘട്ടത്തിൽ നിങ്ങളുടെ സ്കില്ലുകൾ, ഭാഷാപരിചയം, അധികയോഗ്യത തുടങ്ങിയവ പരാമർശിക്കാം.
ഓപ്‍ഷൻ റജിസ്ട്രേഷൻ ഉടൻ
റജിസ്റ്റർ ചെയ്തവർക്ക് ഇന്റേൺഷിപ് അവസരങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉടൻ ലഭ്യമാകും. 5 അവസരങ്ങൾ വരെ തിരഞ്ഞെടുക്കാം (സ്വന്തം സംസ്ഥാനത്തായിരിക്കണം). സി.വിയിൽ പരാമർശിച്ചിരിക്കുന്ന സ്കില്ലുകളും കമ്പനികളുടെ ആവശ്യകതയും പരിഗണിച്ച് കേന്ദ്രം ചുരുക്കപ്പട്ടികയുണ്ടാക്കും. ഇതിൽ പിന്നാക്ക വിഭാഗങ്ങൾക്കു പ്രാതിനിധ്യം ഉറപ്പാക്കും. ഓരോ ഇന്റേൺഷിപ് അവസരത്തിലും ആവശ്യമുള്ളവരുടെ മൂന്നിരട്ടി എണ്ണമുള്ള ലിസ്റ്റ് കമ്പനികൾക്ക് കൈമാറും. ഇതിൽനിന്നു കമ്പനികൾ തിരഞ്ഞെടുക്കും. ഇന്റേൺഷിപ് ആരംഭിക്കുന്ന ദിവസം പ്രാഥമിക ചെലവുകൾക്കായി 6000 രൂപ ഒറ്റത്തവണയായി സർക്കാർ നൽകും. ഓരോ മാസവും സ്റ്റൈപൻഡ് 5000 രൂപ. ഇതിൽ 500 രൂപ കമ്പനിയും 4500 രൂപ സർക്കാരും നൽകും. ആവശ്യമെങ്കിൽ കമ്പനിക്കു വിഹിതം കൂട്ടാം. അതനുസരിച്ചു സ്റ്റൈപൻഡ് കൂടും.
ക്ലാസ്റൂം പരിശീലനമുണ്ടാകുമെങ്കിലും കുറഞ്ഞത് 6 മാസം പ്രവൃത്തിപരിചയം കമ്പനികൾ ഉറപ്പാക്കണം. ഓരോ ഇന്റേണിനും മെന്ററും വേണം. ക്ലീനിങ്, ഡെലിവറി, പോർട്ടർ, സെക്യൂരിറ്റി ഗാർഡ്, ഓഫിസ് ബോയ് പോലെയുള്ള അൺ–സ്കിൽഡ് തൊഴിലുകളിൽ ഇന്റേൺഷിപ് പാടില്ല.
ഒടുവിൽ സർട്ടിഫിക്കറ്റും
മൂന്നു മാസത്തിലൊരിക്കൽ ഇന്റേണുകളുടെ പ്രകടനം സംബന്ധിച്ച റിപ്പോർട്ട് കമ്പനികൾ പോർട്ടലിൽ അപ്‍ലോഡ് ചെയ്യണം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. അടിയന്തര സാഹചര്യങ്ങളിൽ പരമാവധി 2 മാസം വരെ ഇന്റേണിന് അവധി നൽകും. ഈ സമയത്ത് സ്റ്റൈപൻഡ് ഉണ്ടാകില്ല. അവധി 2 മാസത്തിൽ കൂടിയാൽ ഇന്റേൺഷിപ് തുടരാനാകില്ല. അടുത്തവർഷം വീണ്ടും അപേക്ഷിക്കണം. ഇടയ്ക്കുവച്ചു നിർത്തുന്നവർക്ക് സർട്ടിഫിക്കറ്റും ലഭിക്കില്ല. ഇന്റേൺഷിപ് കഴിഞ്ഞവർക്ക് അവിടെ ജോലി നൽകണമെന്നു വ്യവസ്ഥയില്ല. എന്നാൽ മികവു കാട്ടുന്നവരെ കമ്പനികൾക്കു റിക്രൂട്ട് ചെയ്യാം.
റിലയൻസ് ഇൻഡസ്ട്രീസ്, എൽ ആൻഡ് ടി, മാരുതി സുസുക്കി ഇന്ത്യ, ജിൻഡൽ സ്റ്റീൽ, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, അദാനി ഗ്രൂപ്പ് കമ്പനികൾ, നാഷനൽ സ്റ്റോക് എക്സ്ചേഞ്ച്, ഹിന്ദുസ്ഥാൻ യൂണിലീവർ, ടാറ്റ സ്റ്റീൽ, ഐടിസി ലിമിറ്റഡ്, ഗെയിൽ ലിമിറ്റഡ്, ഒഎൻജിസി, പവർഗ്രിഡ് കോർപറേഷൻ, ഇന്ത്യൻ ഓയിൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടിസിഎസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടിവിഎസ് മോട്ടർ കമ്പനി, ബജാജ് ഫിനാൻസ് തുടങ്ങിയ കമ്പനികൾ പിഎം ഇന്റേൺഷിപ് പദ്ധതിയുടെ ഭാഗമാണ്.
24 മേഖലകൾ
ഓയിൽ–ഗ്യാസ്–എനർജി, ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റി, ഓട്ടമോട്ടിവ്, ബാങ്കിങ്, മെറ്റൽസ് ആൻഡ് മൈനിങ്, മാനുഫാക്ചറിങ്, ഇൻഫ്രാസ്ട്രക്ചർ–കൺസ്ട്രക‍്ഷൻ, ടെലികോം, കൃഷി, ഏവിയേഷൻ, എഫ്എംസിജി (നിത്യോപയോഗ ഉൽപന്നങ്ങൾ), ഐടി, ഫാർമ, ടെക്സ്റ്റൈൽ, കെമിക്കൽസ്, ജ്വല്ലറി, സിമന്റ്, ഹൗസിങ്, ഹെൽത്ത്കെയർ, റീട്ടെയ്ൽ–കൺസ്യൂമർ ഡ്യൂറബിൾസ്, മീഡിയ/ വിനോദം/ വിദ്യാഭ്യാസം, കൺസൽറ്റിങ്, സ്പോർട്സ്, മറ്റുള്ളവ.