2024 കേരളത്തിൽ നവംബർ പിറവി ആഘോഷിക്കുമ്പോൾ കേരളത്തിന്റെ വിദ്യാഭ്യാസ ഭാവിയെപ്പറ്റി അത് കാലത്തിനൊപ്പം സഞ്ചരിക്കേണ്ട ആവശ്യകതയെപ്പറ്റി ചിന്തിക്കേണ്ടതുണ്ട്. അതിനെ ചിന്തയോടൊപ്പം പ്രവർത്തിക്കേണ്ടതുണ്ട്. പഴയകാലത്തെ വിദ്യാലയങ്ങൾ ഒരു പഴയകാലത്തെ വിദ്യാലയങ്ങൾ ഒരു പൂജാ വേദിയായിരുന്നു എന്നതിനെ യാതൊരു സംശയവും

2024 കേരളത്തിൽ നവംബർ പിറവി ആഘോഷിക്കുമ്പോൾ കേരളത്തിന്റെ വിദ്യാഭ്യാസ ഭാവിയെപ്പറ്റി അത് കാലത്തിനൊപ്പം സഞ്ചരിക്കേണ്ട ആവശ്യകതയെപ്പറ്റി ചിന്തിക്കേണ്ടതുണ്ട്. അതിനെ ചിന്തയോടൊപ്പം പ്രവർത്തിക്കേണ്ടതുണ്ട്. പഴയകാലത്തെ വിദ്യാലയങ്ങൾ ഒരു പഴയകാലത്തെ വിദ്യാലയങ്ങൾ ഒരു പൂജാ വേദിയായിരുന്നു എന്നതിനെ യാതൊരു സംശയവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2024 കേരളത്തിൽ നവംബർ പിറവി ആഘോഷിക്കുമ്പോൾ കേരളത്തിന്റെ വിദ്യാഭ്യാസ ഭാവിയെപ്പറ്റി അത് കാലത്തിനൊപ്പം സഞ്ചരിക്കേണ്ട ആവശ്യകതയെപ്പറ്റി ചിന്തിക്കേണ്ടതുണ്ട്. അതിനെ ചിന്തയോടൊപ്പം പ്രവർത്തിക്കേണ്ടതുണ്ട്. പഴയകാലത്തെ വിദ്യാലയങ്ങൾ ഒരു പഴയകാലത്തെ വിദ്യാലയങ്ങൾ ഒരു പൂജാ വേദിയായിരുന്നു എന്നതിനെ യാതൊരു സംശയവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2024 കേരളത്തിൽ നവംബർ പിറവി ആഘോഷിക്കുമ്പോൾ കേരളത്തിന്റെ വിദ്യാഭ്യാസ ഭാവിയെപ്പറ്റി അത് കാലത്തിനൊപ്പം സഞ്ചരിക്കേണ്ട ആവശ്യകതയെപ്പറ്റി ചിന്തിക്കേണ്ടതുണ്ട്.  അതിനെ ചിന്തയോടൊപ്പം പ്രവർത്തിക്കേണ്ടതുണ്ട്. പഴയകാലത്തെ വിദ്യാലയങ്ങൾ ഒരു പഴയകാലത്തെ വിദ്യാലയങ്ങൾ ഒരു പൂജാ വേദിയായിരുന്നു എന്നതിനെ യാതൊരു സംശയവും മില്ല. ഓൺലൈൻ സമ്മിദാനം ഇല്ലാത്ത സമയത്ത്  വിദ്യാർത്ഥികൾ ഭൗതിക സാന്നിധ്യത്തിൽ തന്നെ പഠനം നടത്തിയിരുന്നത്. നേരിട്ട് പഠിപ്പിക്കുകയും പരസ്പരം സമ്മതിക്കുകയും കൂട്ടുകാരുമൊത്തിരുന്നു പഠിക്കുകയും ഒക്കെ ചെയ്തിരുന്നതാണ് അടിത്തറ. അവിടെയൊരു വ്യക്തിത്വവികസനം രൂപപ്പെടുന്നതിന് അത് സഹായിച്ചു.  പക്ഷേ കഴിഞ്ഞ കുറെ വർഷങ്ങളായിട്ട് വിദ്യാഭ്യാസ രീതിയിൽ മാറ്റങ്ങൾ വന്നു. അതിനകത്ത് ഓൺലൈൻ രീതികൾ വന്നു. പിന്നെ ഭൗതികരീതി കണ്ടിന്യൂ ചെയ്തു. ഹൈബ്രിഡ് മോഡൽ വന്നു. ഇത്തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടായി. ഇതിനൊരു കാരണം തന്നെ ലോകം ഒട്ടാകെ വന്ന കോവിഡ് മഹാമാരിയാണ്. ഈയൊരു കോവിഡ് മഹാമാരി കാലത്തു വന്ന ഓൺലൈൻ പഠനം ഉണ്ട്. കോവിഡിനു ശേഷവും ഹൈബ്രിഡായിട്ടുമുള്ള മോഡലുകളുമുണ്ട്. അതിനോടൊപ്പം നേരത്തെ പറഞ്ഞ ഭൗതികവിദ്യാഭ്യാസ രീതിയുമുണ്ട്. അപ്പോൾ ഇതിനെ ഓരോന്നിനെപ്പറ്റിയും ആദ്യം ചുരുക്കത്തിൽ ഒന്നു പറയാം. 

ഓൺലൈൻ പഠനത്തെപ്പറ്റി ആദ്യം പറയുകയാണെങ്കിൽ പണ്ട് ആധുനിക സാങ്കേതിക വിദ്യകൾ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ബ്ലോക്ക് ചെയ്യാൽ, ഡേറ്റാസ്, റോബർട്ട്, അതുപോലെ ക്ലൗഡ് കംപ്യൂട്ടിംഗ്, പേഴ്സണലൈസ്ഡ് ഫീഡ് ബാക്ക്, വെർച്വൽ റിയാലിറ്റി, വോക്ക്മെന്റ് റിയാലിറ്റി.  ഇപ്പോൾ ഗെയിംമിങ് രീതിയിലുള്ള പഠനരീതികൾ ഇതൊക്കെ തന്നെ ആധുനിക സാങ്കേതിക വിദ്യകളാണ്. ആധുനിക സാങ്കേതിക വിദ്യകൾ നമ്മുടെ വിദ്യാഭ്യസ രംഗത്തെ സമഗ്രമങ്ങളായ മാറ്റങ്ങൾ വരുത്തി എന്ന് കഴിഞ്ഞ ഏതാനു വർഷങ്ങളായിട്ട് വഴി തെളിഞ്ഞു. അതോടൊപ്പം കോവിഡ് 19 എന്ന മഹാമാരിയും ഈയൊരു ഓൺലൈൻ വിദ്യാഭ്യസരീതി നമ്മുടെ നാട്ടിലേക്കു വരാനും അത് കുട്ടികളും അദ്ധ്യാപകരും അവരുടെ ജീവിതരീതിയുടെ ഭാഗമായിട്ട് മാറാനും മാറ്റാനും കാരണമായി. ഓൺലൈൻ പഠനം വളരെ വേഗത്തിൽ തന്നെ സാഹചര്യങ്ങൾ ധരണം ചെയ്യാൻ സാധിക്കപ്പെട്ടും. 2023 ലെ കണക്കുകൾ പ്രകാരം  ഇന്ത്യയിൽ ഏകദേശം 227 ദശലക്ഷം വിദ്യാർത്ഥികൾ ഓൺലൈൻ പഠന സംവിധാനങ്ങൾ ഉപയോഗിച്ചു. ഇതിൽ 65% മുതൽ 70% പേരും സ്മാർട്ട് ഫോൺ ഉപയോഗിച്ചു തന്നെയാണ് പഠനം നടത്തിയത്. അതിനർത്ഥം ഓൺലൈൻ പഠനംകൊണ്ട് പല കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടെങ്കിലും കൂടുതൽ കുട്ടികൾക്ക് സൗകര്യവും ലഭ്യതയും നൽകി. ഇത് കോവിഡിനു ശേഷവും കണ്ടിന്യൂ ചെയ്യുന്നു എന്നുള്ളതാണ്. പല വിദൂര വിദ്യാർത്ഥികൾക്ക് ജോലി ചെയ്തു, വിദ്യാർത്ഥികൾക്കും ഒക്കെ പഠനം തുടർന്നു ഓൺലൈൻ സമ്മതിദാനങ്ങൾ അനുകൂലമാണ്. ലോകത്തിൽ ആദ്യമായിട്ടു തന്നെ ഐഐടി ചെന്നൈ നടപ്പിലാക്കിയ വേൾഡിലെ ആദ്യത്തെ ബിഎസ്‌സി ഓൺലൈൻ ഡിഗ്രി അത് പ്രോഗാമിങ്ങിലും ഡേറ്റാ സയൻസിലും ഐഐടി ചെന്നൈയാണ് അത് നടപ്പിലാക്കിയത്. ഇനി വരാൻ പോകുന്ന മാറ്റങ്ങളുടെ ഒരു സൂചനയാണ്. ഇതിനോടൊപ്പം കുട്ടികൾക്ക് അന്താരാഷ്ട്ര രീതിയിലുള്ള ലേണിങ് പ്ലാറ്റ്ഫോമുകളിൽ കൂടെ കോഴ്സര, എഡക്സ്, യുഡമി ഇതുപോലുള്ള പ്ലാറ്റ് ഫോമുകളിൽ വിവിധ കോഴ്സുകൾ ചെയ്യുകയും അത്തരത്തിലുള്ള കോഴ്സുകൾ യൂണിവേഴ്സിറ്റിക്ക് പഠനരീതിയിലൂടെ ക്രെഡിറ്റുകൾ ലഭ്യമാകുകയും ചെയ്യുന്നു. 

ADVERTISEMENT

ഇതിനു സൗകര്യം ചെയ്യുന്നതിനോടൊപ്പം ഓൺലൈൻ പഠനത്തിനു പരിമിതികളും ഉണ്ട്.  എൻസിആർടിയുടെ പഠനത്തിൽ കാണുന്നതുപോലെ വിദ്യാർത്ഥികളിൽ ഏകദേശം 35% കുട്ടികൾക്കും ഡിജിറ്റൽ കണക്ടിവിറ്റി  പ്രശ്നമാണ്. അതുകൊണ്ട് തന്നെ പഠനത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇതുപോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാത്ത പക്ഷം ഓൺലൈൻ പഠനം നമ്മുടെ രാജ്യത്ത് പ്രത്യേകിച്ച് ആഗോളതലത്തിൽ സർവ്വ വ്യാപകമാകാൻ ഇടയില്ല. അപ്പോൾ അതിന് കണക്ടിവിറ്റി ഇഷ്യൂസ് കൂടുതലാക്കേണ്ടതുണ്ട്. പക്ഷേ ഓൺലൈൻ പഠനം നിലനിൽക്കെ തന്നെ.

ഇനി രണ്ടാമത്തെ രീതിയിൽ പരമ്പരാഗതമായിട്ട് നടന്നുപോകുന്ന ഭൗതികപഠനരീതി ഓഫ് ലൈൻ പഠനം അതു വിദ്യാർത്ഥികൾക്ക് സാമൂഹ്യവും മാനസികമായ വളർച്ചയ്ക്ക് മികവും നൽകും. അതിൽ അദ്ധ്യാപകരുമായി നേരിട്ട് സമ്മന്തിക്കാനും കൂട്ടുകാരുമായി ചർച്ച നടത്താനും മൊക്കെ ഇതിനു അവസരം നൽകും. ഇതിൽ എംഐടി  അതായത്  മാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തു പഠനങ്ങളിൽ വിദൂര പഠനങ്ങൾ40 മുതൽ 50% വരെ സോഷ്യൽ  എൻഗേജ്മെന്റ് കുറവായിട്ടാണ് കുട്ടികളിൽ കാണപ്പെടുന്നത്. അതുകൊണ്ട് കുട്ടികളിൽ ഓരോ വിദ്യാർത്ഥികളുടെയും സാമൂഹികവും മാനസികവുമായിട്ടുള്ള വളർച്ചയ്ക്കു സ്കൂൾ കോളേജിൽ അടിസ്ഥാനപരമായ സൗകര്യങ്ങളോടു കൂടിയ ഭൗതിക പഠനരീതി അത്യാവശ്യമാണ്. അതിവിടെ നിലനിൽക്കുക തന്നെ ചെയ്യും

അപ്പോൾ ഓൺലൈൻ പഠനരീതികൾ നമ്മുടെ സമൂഹം ഏറ്റെടുത്തു. അത് ഇവിടെ തുടരും ഭൗതികരീതികൾ പരമ്പരാഗത രീതികൾ അതുതുടരും അപ്പോൾ ഇതുരണ്ടും തുടരുമ്പത്തേക്കു ഇത് രണ്ടു നടത്തുമ്പോൾ വരുന്ന രീതിയാണ് ഹൈബ്രിഡ് മോഡൽ.  ഇത് ഭാവി പഠനരീതിയുടെ ഒരു ഡയറക്ഷനിലേക്കാണ് ഹൈബ്രിഡ് മോഡൽ വിരൽ ചൂണ്ടുന്നത്. നമ്മുടെ കഴിഞ്ഞ മൂന്ന് വർഷം പ്രത്യേകിച്ച് കോവിഡിന് ശേഷം ഹൈബ്രിഡ് പഠനരീതി ഒരു  അനുയോജ്യ രീതിയായി പരിഗണിക്കപ്പെടുന്നു. അപ്പോൾ യുഎൻഎന്നിന്റെ യുനെസ്കോയുടെ റിപ്പോർട്ടിൽ തന്നെ 2024ൽ 60% സർവ്വകലാശാലകളും ഹൈബ്രിഡ് രീതികൾ പിന്തുടരുന്നു എന്നുള്ളതാണ്. ഇതുവഴി ഓൺലൈൻ പഠനത്തിനു സൗകര്യവും ഭൗതിക ക്ലാസും ഉണ്ടാകും അതായത് ഓഫ് ലൈൻ പഠനത്തിന്റെ സാമൂഹിക ബന്ധവും ഒരുമിപ്പിക്കാം. ഹൈബ്രിഡ് രീതികൾ വിദ്യാർത്ഥികൾക്ക് അനുകൂലമായ ഒരുപഠന രീതിയാണ്. പ്രത്യേകിച്ച് സാങ്കേതിക പഠന പരിപാടികൾക്ക് പരിശീലന ക്ലാസുകൾക്ക് അല്ലെങ്കിൽ പ്രായോഗിക കോഴ്സുകൾക്ക് ഒക്കെ ഓൺലൈനും ഓഫ് ലൈനും സംയോജിപ്പിച്ചിട്ടുള്ള മോഡലുകളായിരിക്കും ഏറ്റവും കൂടുതൽ സ്വീകാര്യമാകുന്നത്. അതുകൊണ്ട് വിദ്യാഭ്യാസം സാങ്കേതികമായും സോഷ്യൽ കണക്റ്റും കൊണ്ടുവന്നു കൈകോർത്ത്  മുന്നേറാൻ ഭാവിയിൽ സമഗ്രമായ വികസനത്തിലൂടെ ഹൈബ്രിഡ് രീതികൾ തന്നെയായിരിക്കും ആശ്രയിക്കുക.

മാതാപിതാക്കളും കുട്ടികളും അദ്ധ്യാപകരും വിദ്യാലയങ്ങളും സമഗ്രമായ സാങ്കേതിക വിദ്യ സ്വീകരിച്ച്  വിദ്യാർത്ഥികളുടെ മുഴുവൻ വളർച്ചയ്ക്ക് ഇതിനുവേണ്ടി തുടക്കമിടേണ്ടതുണ്ട്.

ADVERTISEMENT

നമ്മൾ നോക്കുകയാണെങ്കിൽ കേരളത്തിന്റെ കാര്യം എടുത്തുകഴിഞ്ഞാൽ കേരളത്തിൽ ഒരുപാടു കുട്ടികൾ വിദേശം വിടുന്നതു കാണുന്നു. പുതിയകാലത്ത് കേരളത്തിലെ വിദ്യാർത്ഥികൾ മികച്ച വിദ്യാഭ്യാസത്തിനായി വിദേശ സർവകലാശാലകളിൽ പോകുന്നു. അതിനു പല കാരണങ്ങളുണ്ട്. ആഗോളനിലവാരത്തിലുള്ള പഠനം സൗകര്യങ്ങൾ അന്വേഷിച്ചു പോകുന്നു. ഗവേഷണ അവസരങ്ങൾ തേടി പോകുന്നു.  ജോലിയിലെ ആകർഷണീയമായ ശമ്പള പാക്കേജുകൾ തേടി പോകുന്നു. ഒരുപക്ഷേ ഇവിടുത്തെ ഒരു സാമൂഹിക അന്തരീക്ഷം മോശമാണെന്ന് കരുതി മറ്റൊരു രാജ്യത്തു പോയി സെറ്റിലും ചെയ്യാം എന്ന ആഗ്രഹത്തോടുകൂടി പോകുന്നു. ഇങ്ങനെ പല തരത്തിലുള്ള ആകർഷണങ്ങൾ കണ്ടിട്ടാണ് നമ്മുടെ കുട്ടികൾ വിദേശ പഠനത്തിനായി പോകുന്നത്. അപ്പോൾ പുതിയ കാലത്തിന്റെ പരിമിതികൾ ഉണ്ട്. പല രാജ്യങ്ങളും ചില നിയന്ത്രണങ്ങളും കൊണ്ടുവരുന്നതൊക്കെ വീണ്ടും ഇതിലേക്കു ചില മാറ്റം ഉണ്ടാക്കിയേക്കാം. അതിനാൽ പലരും നമ്മുടെ നാട്ടിലേക്ക്, പോയ കുട്ടികൾ തിരികെ എത്താൻ സാധ്യതയുണ്ട്. അപ്പോൾ അവരു തിരിച്ചുവരുമ്പോഴത്തേക്കു പുതിയ താൽപര്യങ്ങളും വ്യക്തിപരമായ സാഹചര്യങ്ങളും ഉണ്ടാക്കും.  അതിന് പല കാരണങ്ങളാണ്. ഒന്ന്. കുടിയേറ്റ നിയമങ്ങളുടെ നിയന്ത്രണങ്ങൾ. 2023 ൽ കേന്ദ്ര സർവ്വേ നടക്കുമ്പോൾ തന്നെ കാണിക്കുന്നത് വിവിധ രാജ്യങ്ങൾ കുടിയേറ്റ നിയമങ്ങൾ ശക്തമാക്കുന്നതിനാൽ പല വിദ്യാർത്ഥികളും ഇനി അവിടെപോയി പെർമനെന്റായിട്ട് സെറ്റിലു ചെയ്യാൻ, ഉള്ള ജീവിതം മോഹിച്ചു പോയ പലരും പല കടമ്പകൾ നേരിടേണ്ടി വന്ന് തിരിച്ച് വരുന്നു എന്നുള്ളതാണ്. 2022 ൽ കാനഡ ഏർപ്പെടുത്തിയ ഈ പറഞ്ഞ ചട്ടങ്ങൾ അനുസരിച്ച് വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് പഠനം കഴിഞ്ഞുള്ള തൊഴിൽ വിസകളുടെ സാധ്യത നിയന്ത്രിക്കപ്പെട്ടു.  ഇതുപോലുള്ള ഘട്ടങ്ങൾ അമേരിക്കയും ഓസ്ട്രേലിയയും പല യൂറോപ്യൻ രാജ്യങ്ങളും നിലവിൽ വന്നിരിക്കുകയാണ്. 

രണ്ടാമത് വിദ്യാർത്ഥികൾ തിരിച്ചു വരാനുള്ള കാരണം സാമ്പത്തിക ബാധ്യതയും ചിലവുമാണ്. വിദേശപഠനം വളരെ ചിലവേറിയ പദ്ധതിയാണ്.  പല രാജ്യങ്ങളിലും പോയി പഠിച്ചവർ ഒന്നര വർഷത്തെ രണ്ടു വർഷത്തെ പഠനം നടത്തിയി‌‌‌ട്ടുവരാൻ ഒരുകോടി രൂപയ്ക്കു മുകളിൽ ചിലവാകും. അപ്പോൾ അതിനകത്തെ ട്രാൻസ്പോർട്ടേഷൻ, താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങൾക്ക് ഉണ്ടാകുന്ന ഉയർന്ന ചിലവുകൂടി സാമ്പത്തിക ബാധ്യത ഉണ്ടാകുന്നു. അപ്പോൾ കേരളത്തിൽ നിന്നു പോയ കുട്ടികൾ ഈ ചിലവു കാരണം പഠനം നിർത്തി വെയ്ക്കുകയോ അല്ലെങ്കിൽ അവിടെ മറ്റു ജോലികളിൽ അവിടെ ലഭ്യമാകാതെ ചിലവുകൾ മീറ്റ് ചെയ്യാൻ പറ്റാത്തൊരു അവസ്ഥ വരുന്നതുകൊണ്ട് അവർ സമ്മർദം കാരണം തിരിച്ചുവരേണ്ടയൊരു അവസ്ഥയാണ് നമ്മൾ കാണുന്നത്.

മൂന്നാമത്തെ കാരണം. സ്വന്തം നാടിനോടുള്ള പ്രതിബദ്ധതയാണ്. പഠിക്കാൻ പോകുന്നവർക്ക് അവിടെ എങ്ങനെയെങ്കിലും പോയി സെറ്റിലു ചെയ്യാം അല്ലാതെ സ്വന്തം നാടിനുവേണ്ടി വർക്ക് ചെയ്യുന്നവരും ഉണ്ട്. മൂന്ന് വർഷം മുൻപ് അഞ്ച് വർഷം മുൻപ് സർവകലാശാലകളിൽ ചേക്കേറിയവർ വളരെയധികം മാറ്റങ്ങൾ ഉണ്ടായി. നമ്മുടെ നാട്ടിലെ വികസനം നമ്മുടെ കുടുംബ ബന്ധം ഇവയൊക്കെ വളരെ പങ്കുവഹിക്കുന്നുണ്ട്. കൂടുതൽ വിദ്യാർത്ഥികൾ സ്വന്തം നാടിനുവേണ്ടി പങ്കുവെയ്ക്കാമെന്ന തോന്നലുണ്ടാവുകയും അത് സമൂഹത്തിനും കുടുംബത്തിനെയും കണക്കിലെടുത്ത് പലരും തിരിച്ചുവരുന്നു എന്നുള്ളതാണ്. അപ്പോ ഇത് നമ്മുടെ സാമ്പത്തിക വളർച്ചയ്ക്കു  കാരണമാകും. സ്വന്തം നാടിനോടു പ്രതിബദ്ധത കൂട്ടാനും വരുംതലമുറയ്ക്കു നമ്മുടെ നാട്ടിൽ വിദേശത്തു പോയി പഠിച്ചാലും നമ്മുടെ നാട്ടിൽ വന്ന് ജോലി ചെയ്യാനുള്ള  താൽപര്യം ഉണർത്താനും ഇത്തരത്തിലുള്ള കാഴ്ചപാടു സഹായിച്ചേക്കാം.

മറ്റൊരു കാരണം വിദേശത്തു ജോലി നേടുന്നതിനുള്ള മത്സരവും ചട്ടങ്ങളും ഓരോ വർഷവും കടുപ്പമാക്കിയിട്ടുണ്ട്. 2023 ലെ കണക്കുകൾ പ്രകാരം 70% വിദ്യാർത്ഥികൾക്ക് പഠനാനന്തര തൊഴിൽ ഉറപ്പ് വളരെ കുറവായിട്ടാണ് അനുഭവപ്പെടുന്നത്. അവിടെ തൊഴിൽ നേടാൻ പറ്റിയില്ലെങ്കിൽ  പഠിച്ച രീതികൾ ഉപയോഗിച്ച് നാട്ടിൽ വന്ന് ജോലി ചെയ്യാം എന്നു പറഞ്ഞ് തിരിച്ചു വരുന്നവർ ഉണ്ട്.  ഏറ്റവും പ്രധാനം നമ്മുടെ ഭാരതത്തിൽ വന്നിരിക്കുന്ന മാറ്റമാണ്.  ഭാരതത്തിലെ വിദ്യാഭ്യാസ നിലവാരത്തിൽ പുതിയ വിദ്യാഭ്യാസ നയം 2020 കൊണ്ടു വന്ന മാറ്റങ്ങൾകൊണ്ട് അത് പ്രായോഗികമായി നടപ്പിലാക്കുകയാണെങ്കിൽ ഇവിടുത്തെ വിദ്യാഭ്യാസ രീതിയിൽ വൻ മാറ്റങ്ങൾ വരും. അത് ഇൻഡ്യയിലെ വിദ്യാഭ്യാസ മേഖല ആഗോള നിലവാരത്തിലേക്കു ഉയർത്തുക എന്നുള്ളതാണ് ട്രാൻസ്ഫോം ചെയ്യുകയെന്നുള്ളതാണ് ഒബ്ജറ്റീവിലാണ് 2020 വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ADVERTISEMENT

2020 നമ്മുടെ ഡിഗ്രി നാല് വർഷത്തേക്കു മാറ്റി. മൂന്ന് വർഷത്തിൽ നിന്നും നാലിലേക്കു മാറ്റിയതു തന്നെ ആഗോള തലത്തിലുള്ള സ്റ്റാൻഡേഴ്സിനു മാച്ചു ചെയ്യാൻ വേണ്ടിട്ടാണ്. അങ്ങനെ വരുമ്പോൾ പുറത്ത് ഉന്നത വിദ്യാഭ്യാസത്തിനു പോകുന്ന കുട്ടികൾക്ക് നാല് ഡിഗ്രി മാത്രമേ വിദേശ രാജ്യത്ത് അക്സപറ്റ് ചെയ്യത്തുള്ളൂ. അപ്പോൾ  അവർക്ക് അവിടെ പോയി ഫില്ലിങ് കോഴ്സുകൾ ചെയ്യേണ്ട ഇവിടുത്തെ നാലു വർഷ ഡിഗ്രികൊണ്ടു തന്നെ അവർക്ക് ഉയർന്ന പഠനവും ജോലിയും ലഭ്യമാകും. അതാണ് മറ്റൊരു പ്രധാനപ്പെട്ട എൻഐപി 2020 യുടെ പ്രത്യേകത. അതുപോലെ കുട്ടികളുടെ സമഗ്ര വികസനത്തിന് ആണ് ഊന്നൽ നൽകുന്നത്. അറിവിനോടൊപ്പം കഴിവും  അതോടൊപ്പം തൊഴിൽ സംസ്കാരവും വികസിപ്പിച്ചെടുക്കുക എന്നത്. ഒന്ന്.  ഇൻഡർ ഡിസിപ്ലിനറി അദ്ധ്യാപനം  2020 വിവിധ വിഷയങ്ങളിൽ കഴിവുകൾ വികസിപ്പിക്കുന്നതിന് ക്യാംപസുകളിൽ ഇൻഡർ ഡിസിപ്ലിനറി പഠന അവസരങ്ങളുണ്ട്. ഇതിലൂടെ വിദ്യാർത്ഥികൾക്ക് അവർക്ക് ഇഷ്ടമുള്ള വിഷയങ്ങളിൽ കോംപിനേഷനായി തിരഞ്ഞെടുക്കാനും അതുവഴി ആഗോള വിദ്യാഭ്യാസം നിലവാരത്തിലെത്താനും കഴിയും. കണക്കു പഠിക്കുന്ന ആൾക്ക് , സൈക്കോളജിയിൽ ചേർന്നു പഠിക്കാം. ഇക്കണോമിക്സുകാർക്ക് കംപ്യൂട്ടർ സയൻസ് ചേർന്നു പഠിക്കാനുമൊക്കെ ഉള്ള അവസരങ്ങൾ ഉണ്ടാക്കുന്നു. രണ്ട് വ്യത്യസ്ഥ ഭാഷകൾക്ക് പ്രധാന്യം കൊടുക്കുന്നു എന്നുള്ളതാണ്. മാതൃഭാഷയ്ക്കു വളരെയധികം പ്രാധാന്യം നൽകും. വിദ്യാർത്ഥികളുടെ സാമൂഹ്യവും ബൗദ്ധികവുമായ സമഗ്ര വികസനത്തിനുവേണ്ടിയിട്ട് ഭാഷകൾ പഠിച്ച് ആഗോളതലത്തിൽ മത്സരിക്കുവാൻ അവരെ സജ്ജമാക്കുന്നുയെന്നുള്ളതാണ്.  മൂന്നാമത് നമ്മുടെ പഠനത്തോടൊപ്പം ഇന്റേൺഷിപ്പ് പോലുള്ള തൊഴിൽ മേഖലയിൽ പോയി അവരുടെ കൂടെ നിന്ന് പഠിക്കാനും അതിനോടൊപ്പം കഴിവുകൾ വികസിപ്പിക്കാനുള്ള നൈപുണ്യ  വികസന സെന്ററുകൾ, സ്കിൽ ‍ഡെവലപ്പ്ഡ് സെന്ററുകൾ നമ്മുടെ സ്കൂളുകളിലും കോളജുകളിലും നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ പ്രാവർത്തിക പരിശീലന പ്രവർത്തന മേഖലകളിൽ കൊടുത്ത് കുട്ടികളെ കൊണ്ട് കഴിവുകൾ കൊടുത്ത് പഠനം കഴിഞ്ഞാൽ തന്നെ തൊഴിലേയ്ക്കു എത്താനുള്ള അവസരം നൽകുന്നു. അന്താരാഷ്ട്ര നിലവാരങ്ങളിലേക്കു പോകാനുള്ള കരുത്തും ഇത് നൽകുന്നു എന്നുള്ളതാണ്.

ഗവേഷണപ്രവർത്തനങ്ങളിലുള്ള ശാക്തീകരണം മൂന്ന് നാലു വർഷം ഫോക്കസ് ചെയ്ത കുട്ടി ഇൻഡസ്ട്രിയിലോ, ഗവേഷണ രംഗത്തോ ഫോക്കസ് ചെയ്യാൻ പറ്റും. പുതിയ വിദ്യാഭ്യാസ നയത്തിൽ  ഗവേണരംഗത്ത് പ്രധാന പ്രധാന്യം നൽകി നാഷണൽ റിസേർച്ച് ഫൗണ്ടേഷൻ രൂപീകരിച്ചിട്ടുണ്ട്. അതുവഴി വിവിധ വിഷയങ്ങളിൽ അന്തരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണ പ്രവർത്തനങ്ങൾക്ക് സാധ്യമാകുന്നു. ഇനി സാങ്കേതിക വിദ്യയുടെ പ്രയോജനം. അത് പുതിയ വിദ്യാഭ്യാസ നയം ഡിജിറ്റൽ പഠനവും ടെക്നോളജിയും വിദ്യാഭ്യാസ നയവും ഉൾപ്പെടുന്നു.  കുട്ടികൾക്ക് ആഗോളതലത്തിൽ പരിചയ സമ്പന്നരാകാൻ സഹായിക്കുന്നു. നേരത്തെ പറഞ്ഞതുപോലെ പല ഓൺലൈൻ ക്ലാസുകളിൽ കൂടി വിദേശത്തുള്ള സർട്ടിഫിക്കേഷൻ കോഴ്സുകളും അതുപോലെ പല വിദേശ സർവ്വകലാശാലകളുടെ പാരലൽ ഓൺലൈൻ ഡിപ്ലോമാ, ഡിഗ്രികളും നമ്മുടെ കുട്ടികൾക്ക് എടുക്കാനായിട്ടു പറ്റും. വിദേശത്തു പോകാതെ തന്നെ വിദേശ യൂണിവേഴ്സിറ്റികളുടെ പഠനം നമുടെ കുട്ടികൾക്ക് കരുത്ത് നൽകുന്നു. അതു താരതമ്യേന കുറഞ്ഞ ചിലവിൽ അത്തരത്തിലുള്ള പഠനം തുടരാനും സഹായിക്കുന്നു എന്നുള്ളതാണ്.

പിന്നെ മറ്റൊന്നു വ്യക്തിത്വ വികസന കഴിവുകൾ വികസിപ്പിക്കുക. പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ്.  2020 നാല് 21st സ്കിൽസിൽ ആണ് ഊന്നൽ നൽകുന്നത്. ആശയവിനിമയം, കമ്മ്യൂണിക്കേഷൻ, ക്രിയേറ്റിവിറ്റി, ക്രിട്ടിക്കൽ തിങ്കിങ്, കൊളാബറിങ് ഇതോടൊപ്പം ഡിജിറ്റൽ സ്കിൽസിനു വളരെയധികം പ്രാധാന്യം നൽകികൊണ്ട്  കുട്ടികളുടെ നൈപുണ്യങ്ങളെ 21–ാം സെഞ്ച്വറിക്ക് ആവശ്യമായ രീതിയിൽ വളർത്തിയെടുക്കുക. അത് തൊഴിൽ മേഖലയ്ക്കു ആവശ്യമായിട്ടുള്ള രീതിയിൽ അവരെ മോൾഡ് ചെയ്തെടുക്കുക. പിന്നെ ഇൻഡ്യയെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കൽ ഒരു  ഡ്രാൻസ്ഫോമിങ് ഇൻഡ്യ ഗ്ലോബൽ എജ്യൂക്കേഷൻ ഹബ് എന്നുള്ളതാണ് 2020 ന്റെ മറ്റൊരു ഒബജറ്റ്. സ്റ്റഡിങ് ഇൻ ഇൻഡ്യ വിട്ടുപോകാതെ ഇൻഡ്യയിൽ തന്നെ പഠിക്കുക. സ്റ്റഡിങ് ഇൻ ഇൻഡ്യ എന്ന പദ്ധതിയിലൂടെ ഇൻഡ്യൻ സർവകലാശാല ആഗോളനിലവാരത്തിലേക്കു പോകാനുള്ള ഒരു പഠനമികവ് നൽകുന്നതിനുവേണ്ടിട്ട് ടീച്ചേഴ്സിനെയും എക്യുപ്പ് ചെയ്യുക അതുപോലെ ഇൻഫ്രാ സ്ട്രക്ച്ചർ കൊണ്ടുവരുക, ആഗോള രീതിയിലുള്ള  വിദ്യാഭ്യാസ അസസ്മെന്റുകൾ അതായത് കുട്ടികളുടെ മികവ് അളക്കുന്നതിനു ആഗോള നിലവാരത്തിലുള്ള സ്കെയിലുകൾ കൊണ്ടുവരുക ഇങ്ങനെയുള്ള ഫീഡ് ബാക്കുകൾ കൊണ്ടുവരുക. അങ്ങനെ വരുമ്പോൾ വിദ്യാർത്ഥികൾക്ക് ഇൻഡ്യയിൽ നിന്നുകൊണ്ട് അതിന്റെ ആഗോള നിലവാരത്തിലേയ്ക്കു പഠിച്ചുവരാൻ സാധിക്കും എന്നുള്ളതാണ്.

വിദ്യാഭ്യാസ രംഗത്ത് ഇൻഡ്യൻ യൂണിവേഴ്സിറ്റികൾ അന്തർദേശീയ സഹകരണം ഓൺലൈൻ പഠനവും വർദ്ധിപ്പിക്കുന്നു എന്നുള്ളതാണ്.  2020 അന്താരാഷ്ട്ര സർവകലാശാലകളുമായി സഹകരിച്ച് ഡിജിറ്റൽ കോഴ്സുകളും പഠന പരിപാടികളും ആരംഭിക്കുന്നു. അപ്പോൾ  അതിന് എക്സ്ചേഞ്ച് പ്രോഗ്രാം വിദേശത്തുള്ള കോഴ്സുകൾ ഇവിടെ ഇരുന്ന് ഓൺലൈനിൽ കൂടി പഠിക്കാൻ പറ്റുന്നു.  എക്സ്ചേഞ്ചിന്റെ ഭാഗമായി കോഴ്സിന്റെ ഒരു സമയത്തു  ഇവർക്ക് വിദേശ രാജ്യങ്ങളിൽ സഞ്ചരിച്ച് അവിടെ പ്രത്യേകം സമയം ചിലവഴിച്ച് പഠനം പൂർത്തിയാക്കി തിരിച്ചു വന്നു ബാക്കിയുള്ള സമയം പഠനം ഇവിടെ പൂർത്തിയാക്കി. കോഴ്സു കംപ്ലീറ്റ് ആക്കാൻ സാധിക്കുന്നു.  ഒപ്പം ഇവിടെ നിന്നു പഠിച്ച് അപ്പോൾ വെളിയിലുള്ള എക്സ്പേർട്ടു കൂടി കിട്ടുന്ന രീതിയിൽ എക്സ്ചേഞ്ച് പ്രോഗ്രാമും അന്തർദേശീയ സഹകരണവും ഓൺലൈൻ പഠനവും പുതിയ വിദ്യാഭ്യാസ രീതിയിൽ പ്രത്യേക ഊന്നൽ നൽകുന്നു.

നമ്മുടെ വിദ്യാഭ്യാസ രീതിയിലെ ഒരു ഗ്ലോബലി കോംമ്പറ്റേറ്റീവ് ആക്കാനും കുറെ കൂടി ഇൻക്ലൂസിവ് ആക്കാനും ഓരോ വിദ്യാർത്ഥിയുടെയും സമഗ്ര വികസനത്തിന് തൊഴിലിലേയ്ക്കു നയിക്കുന്ന രീതിയിലാണ് ഇവിടുത്തെ വിദ്യാഭ്യാസ രീതി മാറിക്കൊണ്ടിരിക്കുന്നത്. അത് നമ്മുടെ രാജ്യവും സംസ്ഥാനവും ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തിൽ 2024 ലാണ് നാല് വർഷ ഡിഗ്രി കോഴ്സ് പുതിയ വിദ്യാഭ്യാസ രീതി നയം അനുസരിച്ചുള്ള നാല് വർഷം ഡിഗ്രി. ആദ്യമൊക്കെ ചെറിയ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ തന്നെ അത് ഒരു അവസരത്തിലേക്കു ഉടൻ തന്നെ മാറും. ഒന്നു രണ്ടു വർഷത്തിനുള്ളിൽ കാതലായ മാറ്റം തന്നെ ഉണ്ടാകും. അപ്പോൾ ഇതിനകത്തെ ഏതു രീതിയിലുള്ള വിദ്യാഭ്യാസ നയം ആണ് എന്നു ചോദിച്ചു കഴിഞ്ഞാൽ  ഓൺലൈനും ഓഫ് ലൈനും സംയോജിപ്പിച്ചിട്ടുള്ള ഹൈബ്രിഡ് മോഡൽ തന്നെയായിരിക്കും.  ഇനി അങ്ങോട്ടു മുന്നോട്ടുപോകാൻ പോകുന്നത്. അതിനകത്ത് അന്തർദേശീയ രീതിയിലുള്ള കോൺസപ്റ്റ് പഠിക്കാനും ഡിജിറ്റലിയുള്ള അവസരങ്ങൾ മുതലാക്കാനും അതോടൊപ്പം ഭൗതിക സാഹചര്യങ്ങളിൽ അദ്ധ്യാപകരും കുട്ടികളുമായിട്ട് നേരിട്ട്  ഇടപെട്ട്  വ്യക്തിത്വ വികസനം വളർത്താനും തൊഴിൽ രംഗത്ത് പോയി നേരിട്ട് കുട്ടികൾക്ക് പ്രാക്ടീസ് ചെയ്തു ഇൻറ്റൻഷിപ്പ് പോലുള്ള തൊഴിൽ സംസ്കാര രീതികൾ പഠിക്കാനും അതു തൊഴിലിലേയ്ക്കു നയിക്കാനും നമ്മുടെ വിദ്യാഭ്യാസ രീതിയും പുതിയ വിദ്യാഭ്യാസവും സഹായിക്കും എന്നുള്ളത് യാതൊരു സംശയവുമില്ല. അതുകൊണ്ട് പുതിയ 2024 കേരള പിറവി ആശങ്കയല്ല അത് അഭിമാനവും കൂടുതൽ ഹോപ്പും പ്രതീക്ഷയുമാണ് നൽകുന്നത്. അത് അങ്ങനെ തന്നെ മുന്നോട്ടു പോകാം.

ഏറ്റവും  അവസാനം പറഞ്ഞോട്ടോ ഒരു കുട്ടിയുടെ ഉന്നത വിദ്യാഭ്യാസ രംഗം തിരഞ്ഞെടുക്കുമ്പോൾ  കുട്ടിയുടെ അഭിരുചിയും താൽപര്യവും അതുപോലെ കുടുംബവും രക്ഷിതാക്കൾ ഉൾപ്പെട്ട കുടുംബവുമായിട്ട് ചർച്ച ചെയ്തുള്ള തീരുമാനവും വളരെ അത്യാവശ്യവുമാണ്. പലപ്പോഴും മറ്റ് വിദ്യാർത്ഥികൾ പോകുന്നതു കണ്ടിട്ടും അല്ലെങ്കിൽ വിദേശ രാജ്യത്തുള്ള അറ്റ്ട്രാക്ഷൻ കണ്ടിട്ടും വളരെ ചിലവേറിയതാണെന്നു മനസ്സിലാക്കിയിട്ടും കുടുംബങ്ങൾ സഹിച്ച് പ്രഷർ സഹിച്ച് വിടുന്ന രീതിയാണ് കാണുന്നത്. കുട്ടിയുടെ കഴിവ് താൽപര്യം മനസ്സിലാക്കിയിട്ടുവേണം അതിനോടൊപ്പം  പഠിക്കുന്ന വിഷയങ്ങൾ അതിനുള്ള സാധ്യത കൂടി കണക്കിലെടുത്തുവേണം  ഉന്നത വിദ്യാഭ്യാസ രംഗം  വിദേശത്താണെങ്കിലും നാട്ടിലാണെങ്കിലും തിരഞ്ഞെടുക്കേണ്ടത്. കഴിഞ്ഞ ദിവസം ഞാനൊരു  കേരളത്തിലെ ഗ്രാമത്തിൽ പോയപ്പോൾ അവിടുത്തെ ഒരു അമ്മ കുട്ടിയെ നേഴ്സിങ്ങിന് ചേർക്കണം. എത്രയും  പെട്ടെന്ന് കാനഡയിലേക്ക് അയയ്ക്കണം എന്നു പറഞ്ഞു. ആ കുട്ടിയെ മാറ്റി നിർത്തിയിട്ട് ചോദിച്ചു നേഴ്സിങ്ങ് ഇഷ്ടമാണോ ? എനിക്ക് നേഴ്സിങ് ഇഷ്ട്ടമേ അല്ല സാർ എന്നു പറഞ്ഞു.  മാത്തമാറ്റിക്സ് ആണ് ഇഷ്ടം. ആ കുട്ടി കംപ്യൂട്ടേഷൻ മാത്തമാറ്റിക്സിനെപ്പറ്റിയും നോബൈൽ പ്രൈസ് കിട്ടിയ പുതിയ അൾട്ര കണ്ടുപിടുത്തത്തെക്കുറിച്ചു ഒക്കെ പറഞ്ഞപ്പോൾ ഞാൻ അതിശയപ്പെട്ടു. അമ്മ പറയുന്നത് മാത്തമാറ്റിക്സ് ഒന്നും പഠിച്ചാൽ ഒരു ജോലിയും കിട്ടത്തില്ല. എത്രയും പെട്ടെന്ന് നേഴ്സിങ് പഠിച്ച്  ഓസ്ട്രേലിയയിലേക്ക് കാനഡയിലേക്കോ കൊച്ചിനെ കേറ്റിവിടാൻ, എന്റെ നാട്ടിലുള്ള എല്ലാവരും പറയുന്നു പ്രഷർ സഹിക്കാൻ വയ്യാതെയാണ് ഞാൻ വന്നത്. നമ്മുടെ നാട്ടിലുള്ള ആൾക്കാർ ആരെക്കെയോ പോകുന്നതു കണ്ടിട്ട് അവരെയും അങ്ങോട്ടു വിടണം എന്ന കാഴ്ചപ്പാടാണ് കാണുന്നത്. അതല്ലാ വേണ്ടത്.  തുറന്ന ആശയവിനിമയവും അഭിരുചിയും മനസ്സിലാക്കി വേണം കുട്ടികളെ പഠനത്തിന് അയയ്ക്കാൻ. 

English Summary:

This article delves into the future of education in Kerala, exploring the shift towards online and hybrid learning models, the impact of NEP 2020, and the trend of reverse brain drain. It highlights the need to balance technological advancements with holistic student development, encouraging open communication between students, parents, and educators to make informed decisions about educational pathways.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT