ബാർക്കിൽ എംഎസ്‌സി; ഓൺലൈൻ അപേക്ഷ 25 വരെ
∙ കേന്ദ്ര അണുശക്‌തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭാഭ അറ്റോമിക് റിസർച് സെന്ററിൽ (ബാർക്) 2 വിശേഷ എംഎസ്‌സി പ്രോഗ്രാമുകളിലെ (2024–26) പ്രവേശനത്തിന് 25നു രാത്രി 11.59 വരെ ഓൺലൈനായി അപേക്ഷിക്കാം. കോഴ്സ് ദൈർഘ്യം 2 വർഷം. വെബ്: https://recruit.barc.gov.in. 1. എംഎസ്‌സി–ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി ആൻഡ്

∙ കേന്ദ്ര അണുശക്‌തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭാഭ അറ്റോമിക് റിസർച് സെന്ററിൽ (ബാർക്) 2 വിശേഷ എംഎസ്‌സി പ്രോഗ്രാമുകളിലെ (2024–26) പ്രവേശനത്തിന് 25നു രാത്രി 11.59 വരെ ഓൺലൈനായി അപേക്ഷിക്കാം. കോഴ്സ് ദൈർഘ്യം 2 വർഷം. വെബ്: https://recruit.barc.gov.in.
1. എംഎസ്‌സി–ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി ആൻഡ് ഹോസ്പിറ്റൽ റേഡിയോഫാർമസി
പ്രവേശനയോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് / ബയോളജി അടങ്ങിയ പ്ലസ്ടുവിനു ശേഷം കെമിസ്ട്രി അടങ്ങിയ ബിഎസ്‌സി, അഥവാ ബിഫാം. ബിരുദതലത്തിൽ സയൻസ് വിഷയങ്ങൾക്ക് മൊത്തം 60% എങ്കിലും മാർക്ക് വേണം.
2. എംഎസ്‌സി–ന്യൂക്ലിയർ മെഡിസിൻ ആൻഡ് മോളിക്യുലർ ഇമേജിങ് ടെക്നോളജി.
പ്രവേശനയോഗ്യത: സയൻസ് വിഷയങ്ങൾക്ക് 60% എങ്കിലും മൊത്തം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, ബയോളജി, സുവോളജി, ബോട്ടണി, മൈക്രോബയോളജി, ബയോകെമിസ്ട്രി, ബയോഇൻഫർമാറ്റിക്സ്, ബയോടെക്നോളജി ഇവയൊന്നിലെ ബിഎസ്‌സി (ബിരുദകോഴ്സിൽ ഫിസിക്സോ കെമിസ്ട്രിയോ ഉണ്ടായിരിക്കണം), അഥവാ അറ്റോമിക് എനർജി റഗുലേറ്ററി ബോർഡിന്റെ (AERB) അംഗീകാരമുള്ള ബിഎസ്‌സി ന്യൂക്ലിയർ മെഡിസിൻ. കറസ്പോണ്ടൻസ് ബിരുദക്കാർ അപേക്ഷിക്കേണ്ട.
പൊതുവ്യവസ്ഥകൾ
ഓരോ പ്രോഗ്രാമിനും 10 സീറ്റ്. ഇതിൽ 5 സീറ്റ് സ്പോൺസേഡ് വിഭാഗത്തിനുള്ളതാണ്. ഏതു തരത്തിലുള്ള സ്ഥാപനങ്ങൾക്കാണ് സ്പോൺസർ ചെയ്യാവുന്നതെന്നു വിജ്ഞാപനത്തിലുണ്ട്.2024 മേയ് ഒന്നിനു 35 വയസ്സ് കവിയരുത്. പട്ടികവിഭാഗക്കാർക്ക് അഞ്ചും പിന്നാക്കക്കാർക്ക് മൂന്നും ഭിന്നശേഷിയുള്ളവർക്കും സ്പോൺസേഡ് വിഭാഗക്കാർക്കും പത്തും വയസ്സുവരെ കൂടുതലാകാം. കോഴ്സിൽ ഫലപ്രദമായി പങ്കെടുക്കാൻ സാധ്യമാകുന്ന പരിമിതി മാത്രമേ ഭിന്നശേഷിക്കാർക്കു പാടുള്ളൂ. ഡിസംബർ 15ന് പൊതുവായ പ്രവേശനപരീക്ഷ (CAT) മുംബൈയിൽ നടത്തും. പ്ലസ്ടു നിലവാരത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്/ബയോളജി വിഷയങ്ങളിലെ 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. ഇതിൽ 50% എങ്കിലും മാർക്ക് നേടണം. പരീക്ഷയിലെ മികവു നോക്കി ക്ഷണിക്കുന്നതിനനുസരിച്ച് കൗൺസലിങ്ങിനു മുംബൈയിൽ നേരിട്ടെത്തണം.സ്പോൺസർഷിപ് ഇല്ലാത്തവർക്കു 18,500 രൂപ പ്രതിമാസ സ്റ്റൈപൻഡുണ്ട്. ബാർക് സൗജന്യമായാണു കോഴ്സ് നടത്തുന്നത്. പക്ഷേ, ബിരുദം നൽകുന്നതുൾപ്പെടെ അക്കാദമിക കാര്യങ്ങൾ നിയന്ത്രിക്കുന്ന ഹോമി ഭാഭ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിലെ എൻറോൾമെന്റിന് 11,000 രൂപയും നിരതദ്രവ്യമായി 2000 രൂപയും അടയ്ക്കണം. കോഴ്സ് പൂർത്തിയാക്കിക്കൊള്ളാമെന്ന് തുടക്കത്തിൽ കരാർ ഒപ്പിടണം. ഹോസ്റ്റൽ സൗകര്യമുണ്ട്. ക്ലാസുകൾ ജനുവരിയിൽ തുടങ്ങും. സർക്കാർ, പൊതുമേഖലാ ജീവനക്കാർ മേലധികാരി വഴി അപേക്ഷിക്കണം. പക്ഷേ, ഓൺലൈനായി മുൻകൂർ അപേക്ഷ സമർപ്പിക്കാം. അപേക്ഷാരീതിയടക്കം കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.