ഒന്നാന്തരം പ്രഫഷനൽ സാധ്യതകളുള്ള പാദരക്ഷാ വ്യവസായത്തിൽ ആവശ്യമായ വിദഗ്‌ധരെ പരിശീലിപ്പിക്കുന്ന ശ്രേഷ്‌ഠസ്‌ഥാപനമാണ് കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ 1986 മുതൽ പ്രവർത്തിക്കുന്ന എഫ്‌ഡിഡിഐ. (FDDI: Footwear Design & Development Institute, A-10/A, Sector-24, NOIDA – 201301, ഫോൺ:

ഒന്നാന്തരം പ്രഫഷനൽ സാധ്യതകളുള്ള പാദരക്ഷാ വ്യവസായത്തിൽ ആവശ്യമായ വിദഗ്‌ധരെ പരിശീലിപ്പിക്കുന്ന ശ്രേഷ്‌ഠസ്‌ഥാപനമാണ് കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ 1986 മുതൽ പ്രവർത്തിക്കുന്ന എഫ്‌ഡിഡിഐ. (FDDI: Footwear Design & Development Institute, A-10/A, Sector-24, NOIDA – 201301, ഫോൺ:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒന്നാന്തരം പ്രഫഷനൽ സാധ്യതകളുള്ള പാദരക്ഷാ വ്യവസായത്തിൽ ആവശ്യമായ വിദഗ്‌ധരെ പരിശീലിപ്പിക്കുന്ന ശ്രേഷ്‌ഠസ്‌ഥാപനമാണ് കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ 1986 മുതൽ പ്രവർത്തിക്കുന്ന എഫ്‌ഡിഡിഐ. (FDDI: Footwear Design & Development Institute, A-10/A, Sector-24, NOIDA – 201301, ഫോൺ:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാദരക്ഷാ വ്യവസായം മികച്ച പരിശീലനത്തിന് എഫ്‌ഡിഡിഐ 
ഒന്നാന്തരം പ്രഫഷനൽ സാധ്യതകളുള്ള പാദരക്ഷാ വ്യവസായത്തിൽ ആവശ്യമായ വിദഗ്‌ധരെ പരിശീലിപ്പിക്കുന്ന ശ്രേഷ്‌ഠസ്‌ഥാപനമാണ് കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ 1986 മുതൽ പ്രവർത്തിക്കുന്ന എഫ്‌ഡിഡിഐ. (FDDI: Footwear Design & Development Institute, A-10/A, Sector-24, NOIDA – 201301, ഫോൺ: 9205556336; admission@fddiindia.com, www.fddiindia.com). ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷനൽ ഇംപോർട്ടൻസ്’ പദവിയുണ്ട്. ഐടിയുടെ സൗകര്യങ്ങളും ഉൾച്ചേർത്ത് ആധുനിക പഠനക്രമം ആവിഷ്കരിച്ചിട്ടുണ്ട്. നോയിഡ, ചെന്നൈ, ഹൈദരാബാദ് ഉൾപ്പെടെ ഇൻസ്‌റ്റിറ്റ്യട്ടിന് 12 ക്യാംപസുകളുണ്ട്; കേരളത്തിലില്ല. ഓരോ ക്യാംപസിലെയും കോഴ്സും സീറ്റും പ്രോസ്പെക്ടസിലുണ്ട്. ഒന്നാന്തരം അടിസ്‌ഥാനസൗകര്യങ്ങളുണ്ട്. പഠിച്ചു ജയിക്കുന്നവർക്ക് നല്ല ജോലിസാധ്യത. കാര്യക്ഷമമായ പ്ലേസ്മെന്റ് സെൽ പ്രവർത്തിക്കുന്നുണ്ട്. ചേരുന്നതിനു മുൻപ് സ്ഥാപനത്തെപ്പറ്റി പൂർണവിവരങ്ങൾ നേരിട്ടു ശേഖരിക്കുന്നതു നന്ന്. ഇന്ത്യയിലെ മാത്രമല്ല, യൂറോപ്പിലേതടക്കമുള്ള വിദേശവിപണികളിലും നമ്മുടെ പാദരക്ഷാ / ഫാഷൻ ഉൽപന്നങ്ങൾക്ക് പ്രിയമേറെയാണ്. 

Representative Image. Photo Credit : Beeldbewerking / iStockPhoto.com

മുഖ്യപ്രോഗ്രാമുകൾ:
∙ 4–വർഷ ബിഡിസ് (ബാച്‌ലർ ഓഫ് ഡിസൈൻ): ഫുട്‌വെയർ ഡിസൈൻ ആൻഡ് പ്രൊഡക്‌ഷൻ / ഫാഷൻ ഡിസൈൻ / ലെതർ, ലൈഫ്സ്റൈൽ ആൻഡ് പ്രോഡക്ട് ഡിസൈൻ   
∙ 4–വർഷ ബിബിഎ : റീട്ടെയിൽ ആൻഡ് ഫാഷൻ മെർച്ചൻഡൈസ് 
∙ 2–വർഷ എംഡിസ് : ഫുട്‌വെയർ ഡിസൈൻ ആൻഡ് പ്രൊഡക്‌ഷൻ / ഫാഷൻ ഡിസൈൻ
∙ 2–വർഷ എംബിഎ  : റീട്ടെയ്ൽ ആൻഡ് ഫാഷൻ മർച്ചൻഡൈസ്
∙ പിഎച്ച്ഡി (2025  ജനുവരിയിൽ തുടങ്ങും. വിവരങ്ങൾ സൈറ്റിൽ വരും)

ADVERTISEMENT

12 കേന്ദ്രങ്ങളിലായി വിവിധ പ്രോഗ്രാമുകളിലെ ആകെ സീറ്റുകൾ 2390. നോയിഡ 430, ഫുർസത്ഗഞ്ച് (യുപി) 120, ചെന്നൈ 180, കൊൽക്കത്ത 180, റോത്തക് (ഹരിയാന) 120, ജോധ്പുർ 120, ചിന്ത്‍വാഡ (എംപി) 180, ഗുന (എംപി) 90, അങ്കലേശ്വർ (ഗുജറാത്ത്) 120, പട്ന 240, ഹൈദരാബാദ് 370, ചണ്ഡിഗഡ് 240. കൂടാതെ, എൻആർഐ /പിഐഒ / വ്യവസായ–സ്പോൺസേഡ് 10% (239) അധിക സീറ്റ്.  എല്ലാ പ്രോഗ്രാമുകളും എല്ലായിടത്തുമില്ല. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്കു യഥാക്രമം 15, 7.5, 27, 10, 3 % സംവരണമുണ്ട്. 

Representative Image. Photo Credit : Beeldbewerking / iStockPhoto.com

പ്രവേശനയോഗ്യത
ഏതെങ്കിലും വിഷയങ്ങൾ ഐഛികമായി പ്ലസ്‌ടു, അഥവാ 3–വർഷ എൻജിനീയറിങ് ഡിപ്ലോമ ജയിച്ചവർക്കു ബാച്‍ലർ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. എംബിഎയ്ക്കും എംഡിസ് ഫാഷൻ ഡിസൈനും ഏതെങ്കിലും വിഷയത്തിലെ ബിരുദം മതി. പക്ഷേ എംഡിസ്  ഫുട്‌വെയർ ഡിസൈൻ ആൻഡ് പ്രൊഡക്‌ഷന് ഏതെങ്കിലും വിഷയത്തിലെ ബിരുദം മതിയെങ്കിലും, ഡിസൈൻ പശ്ചാത്തലമില്ലാത്തവർ പ്രസക്തമായ രണ്ടോ മൂന്നോ വിഷയങ്ങൾ മാസ്റ്റർ പ്രോഗ്രാമിൽ കൂടുതലായി പഠിക്കേണ്ടതുണ്ട്. ഫൈനൽ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 2025 സെപ്റ്റംബർ 30ന് അകം സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. 
ബാച്‍ലർ അപേക്ഷകർക്ക് 2025 ജൂലൈ ഒന്നിന് 25 വയസ്സു കവിയരുത്. മാസ്റ്റർ ബിരുദപ്രവേശനത്തിനു പ്രായപരിധിയില്ല. 

ADVERTISEMENT

അപേക്ഷയും പരീക്ഷയും
2025-26 പ്രവേശനത്തിന് 2025 ഏപ്രിൽ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. റജിസ്ട്രേഷൻ ഫീ 600 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 300 രൂപ. ലേറ്റ്ഫീ 800 രൂപയടച്ച് ഏപ്രിൽ 30 വരെ അപേക്ഷിക്കാനും സൗകര്യമുണ്ട്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കു ലേറ്റ്ഫീ 400 രൂപ. കടലാസിൽ ഉത്തരം അടയാളപ്പെടുത്തേണ്ട 200 മാർക്കു വീതമുള്ള സിലക്‌ഷൻ ടെസ്‌റ്റുകൾ മേയ് 11ന്. ബാച്‌ലർ / മാസ്റ്റർ പ്രോഗ്രാമുകൾക്കു വെവ്വേറെ ടെസ്‌റ്റുകൾ. കൊച്ചി, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി ഉൾപ്പെടെ 36 പരീക്ഷാകേന്ദ്രങ്ങൾ. പരീക്ഷാവിഷയങ്ങളും ചോദ്യക്രമവും സൈറ്റിലുണ്ട്. ദേശീയതലത്തിൽ ബന്ധപ്പെട്ട ഏതെങ്കിലും എൻട്രൻസ് പരീക്ഷയിലെ സ്കോറുള്ളവർ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന യുജി / പിജി ഓൾ ഇന്ത്യ സിലക്‌ഷൻ ടെസ്റ്റ് (AIST) എഴുതണമെന്നില്ല. പക്ഷേ മറ്റുള്ളവരെപ്പോലെ അപേക്ഷ സമർപ്പിക്കണം; 2025 മേയ് 31ന് അകം ടെസ്റ്റ് സ്കോർ സമർപ്പിക്കുകയും വേണം. പെർസന്റൈൽ സ്കോറുകൾ വേണ്ടവിധം സമീകരിച്ച് റാങ്ക് തീരുമാനിക്കും. അവർ ഫുട്‌വെയറിന്റെ സിലക്‌ഷൻ ടെസ്റ്റെഴുതിയാൽ അതിലെ സ്കോറാണു പരിഗണിക്കുക.ജൂൺ മധ്യത്തോടെ മെറിറ്റ്–ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. ജൂൺ–ജൂലൈ മാസങ്ങളിൽ നടത്തുന്ന കൗൺസലിങ് വഴിയാണ് സിലക്‌ഷൻ. ജൂലൈ 15ന് അകം ഫീസടയ്ക്കണം. ജൂലൈ 21ന് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരണം.ക്യാംപസുകൾ തമ്മിൽ ഫീസ് നിരക്കുകളിൽ വ്യത്യാസമുണ്ട്. സെമസ്റ്റർഫീ ഒരു ലക്ഷത്തോടടുത്തെന്നു പറയാം. അപേക്ഷാരീതി, ഫീസ് നിരക്കുകൾ എൻആർഐ / പിഐഒ / സ്പോൺസേഡ് വിദ്യാർഥികൾക്കുള്ള വിശേഷവ്യവസ്ഥകൾ അടക്കമുള്ള വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് സൈറ്റിലുണ്ട്.  ചെന്നൈ ഫോൺ: 8015099716.

English Summary:

The Footwear Design and Development Institute (FDDI) offers aspiring designers a gateway to a thriving career in footwear and fashion. With its esteemed reputation, industry-focused programs, and commitment to innovation, FDDI equips graduates with the skills and knowledge to excel in this dynamic field.