പുതിയ ജോലി തേടാൻ സമയമായോ?; സ്വയം വിലയിരുത്താം 5 ചോദ്യങ്ങളിലൂടെ
വലിയ ലക്ഷ്യങ്ങളുമായി പ്രഫഷണല്‍ ജീവിതം ആരംഭിച്ചിട്ട് എവിടെയോ വച്ച് അതെല്ലാം നഷ്ടമായി എങ്ങോ പോയി നില്‍ക്കുന്നവരെ കണ്ടിട്ടില്ലേ. ലക്ഷ്യം വച്ചതൊന്നും നേടാനാകാതെ ഒഴുക്കിനൊത്ത് വേറെ എങ്ങോട്ടൊക്കെയോ നീങ്ങി പോകുന്നവര്‍. ജോലിയില്‍ സംതൃപ്‌തിയില്ലായ്‌മ, നിരാശ, നഷ്ടബോധം എന്നിവയെല്ലാം ഇത്തരക്കാരെ വേട്ടയാടും.
വലിയ ലക്ഷ്യങ്ങളുമായി പ്രഫഷണല്‍ ജീവിതം ആരംഭിച്ചിട്ട് എവിടെയോ വച്ച് അതെല്ലാം നഷ്ടമായി എങ്ങോ പോയി നില്‍ക്കുന്നവരെ കണ്ടിട്ടില്ലേ. ലക്ഷ്യം വച്ചതൊന്നും നേടാനാകാതെ ഒഴുക്കിനൊത്ത് വേറെ എങ്ങോട്ടൊക്കെയോ നീങ്ങി പോകുന്നവര്‍. ജോലിയില്‍ സംതൃപ്‌തിയില്ലായ്‌മ, നിരാശ, നഷ്ടബോധം എന്നിവയെല്ലാം ഇത്തരക്കാരെ വേട്ടയാടും.
വലിയ ലക്ഷ്യങ്ങളുമായി പ്രഫഷണല്‍ ജീവിതം ആരംഭിച്ചിട്ട് എവിടെയോ വച്ച് അതെല്ലാം നഷ്ടമായി എങ്ങോ പോയി നില്‍ക്കുന്നവരെ കണ്ടിട്ടില്ലേ. ലക്ഷ്യം വച്ചതൊന്നും നേടാനാകാതെ ഒഴുക്കിനൊത്ത് വേറെ എങ്ങോട്ടൊക്കെയോ നീങ്ങി പോകുന്നവര്‍. ജോലിയില്‍ സംതൃപ്‌തിയില്ലായ്‌മ, നിരാശ, നഷ്ടബോധം എന്നിവയെല്ലാം ഇത്തരക്കാരെ വേട്ടയാടും.
വലിയ ലക്ഷ്യങ്ങളുമായി പ്രഫഷനല്‍ ജീവിതം ആരംഭിച്ചിട്ട് എവിടെയോ വച്ച് അതെല്ലാം നഷ്ടമായി എങ്ങോ പോയി നില്‍ക്കുന്നവരെ കണ്ടിട്ടില്ലേ. ലക്ഷ്യം വച്ചതൊന്നും നേടാനാകാതെ ഒഴുക്കിനൊത്ത് വേറെ എങ്ങോട്ടൊക്കെയോ നീങ്ങിപ്പോകുന്നവര്‍. ജോലിയില്‍ സംതൃപ്‌തിയില്ലായ്‌മ, നിരാശ, നഷ്ടബോധം എന്നിവയെല്ലാം ഇത്തരക്കാരെ വേട്ടയാടും. ഇത്തരത്തില്‍ കരിയറില്‍ വഴിതെറ്റിപ്പോകാതിരിക്കാന്‍ ഇടയ്‌ക്കിടെ നാം സ്വയം ചോദിച്ചു വിലയിരുത്തേണ്ട ചില ചോദ്യങ്ങളുണ്ട്.
1. എന്തായിരുന്നു എന്റെ ലക്ഷ്യങ്ങള്‍?
നിങ്ങള്‍ ആഗ്രഹിച്ചിരുന്ന ആ സ്വപ്‌നജോലി എന്തായിരുന്നു? എന്തായിരുന്നു നിങ്ങള്‍ എത്തിപ്പെടാന്‍ കൊതിച്ച കരിയര്‍ ചുറ്റുപാടുകള്‍? ആരുടെ കൂടെ ജോലി ചെയ്യാനാണ് ആഗ്രഹിച്ചത്? എന്തൊക്കെ ചെയ്യാനാണ് ആഗ്രഹിച്ചത്? ഒറ്റയ്‌ക്കോ മറ്റുള്ളവരുടെ ഒപ്പമോ ജോലി ചെയ്യാനാണോ ആഗ്രഹിച്ചത്? ഒരു സ്ഥാപനത്തിന്റെ ഭാഗമാകാനാണോ അതോ സ്വന്തം ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാനാണോ ആഗ്രഹിച്ചത്? ഇത്തരം കാര്യങ്ങളെല്ലാം ഒന്ന് എഴുതിയിടുക. എന്നിട്ട് ഇപ്പോള്‍ എവിടെ നില്‍ക്കുന്നു എന്നും ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ആവശ്യമായ ശരിയായ പാതയിലാണോ ഇപ്പോഴുള്ളത് എന്നും പുനര്‍വിചിന്തനം നടത്തുക.
2. എന്തിനാണ് മൂല്യം നല്‍കുന്നത്?
ലക്ഷ്യങ്ങള്‍ നിങ്ങള്‍ എത്തിച്ചേരാന്‍ ആഗ്രഹിക്കുന്ന ഇടം നിർണയിക്കും. എന്നാല്‍, അതിനുവേണ്ടി നിങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെ നിശ്ചയിക്കുന്നത് നിങ്ങളുടെ മൂല്യങ്ങളാണ്. നിങ്ങള്‍ എന്തിനാണ് ഏറ്റവും പ്രാധാന്യം കൊടുക്കുന്നത്? എന്താണ് നിങ്ങളെ മുന്നോട്ടു നയിക്കുന്നത്? ലക്ഷ്യം കൈവരിക്കാന്‍ നിങ്ങള്‍ എന്തു ചെയ്യും, ചെയ്യാതിരിക്കും? നിങ്ങളുടെ പരിധികള്‍ എന്തെല്ലാമാണ്? ഈ മൂല്യങ്ങള്‍ നിങ്ങളെ പ്രത്യേക ദിശയില്‍ മുന്നേറാന്‍ സഹായിക്കും. ഉദാഹരണത്തിന്, കുടുംബവുമായി സമയം ചെലവഴിക്കുന്നതിന് പ്രാധാന്യം നല്‍കുന്ന ഒരാള്‍ ദിവസം മുഴുവനും ഫോണ്‍ കോളുകളിലും മീറ്റിങ്ങുകളിലും പങ്കെടുക്കേണ്ടിവരുന്നതരം ഒരു പ്രമോഷന്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്. സ്വാതന്ത്ര്യമുള്ളതും അയവുള്ളതുമായ തൊഴിലന്തരീക്ഷത്തിന് മുന്‍ഗണന കൊടുക്കുന്ന ഒരാള്‍ക്ക് ഫ്രീലാന്‍സ് ജോലിയോ സ്വതന്ത്ര കൺസൽറ്റൻസിയോ ബിസിനസോ ഒക്കെയാകും കൂടുതല്‍ അനുയോജ്യം.
3. ഈ ജോലിയിലും മുന്‍ജോലികളിലും നിങ്ങള്‍ മൂല്യം നല്‍കിയ കാര്യങ്ങള്‍
ഇനി നിങ്ങള്‍ മുന്നോട്ടു വയ്‌ക്കുന്ന മൂല്യങ്ങള്‍ ഏതെന്നു തിരിച്ചറിയാന്‍ സാധിക്കുന്നില്ലെങ്കിലും വിഷമിക്കേണ്ട. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ കൈകാര്യം ചെയ്‌ത റോളുകളുടെ ഒരു പട്ടികയുണ്ടാക്കുക. ഒരു കോളത്തില്‍ ആ റോളില്‍ നിങ്ങള്‍ ആസ്വദിച്ച കാര്യങ്ങള്‍ എല്ലാം നിരനിരയായി എഴുതുക. അടുത്ത കോളത്തില്‍ നിങ്ങള്‍ ആസ്വദിക്കാത്ത കാര്യങ്ങള്‍ എഴുതുക. ഈ പട്ടിക കാണുമ്പോള്‍ ചില പ്രത്യേക പാറ്റേണുകള്‍ ഉയര്‍ന്നുവരും. ഇത് മൂല്യങ്ങളെ നിർണയിക്കാന്‍ സഹായിക്കും.
4. മൂല്യങ്ങള്‍ ലക്ഷ്യങ്ങള്‍ക്കു സഹായകമോ വിഘാതമോ?
നിങ്ങളുടെ എല്ലാ മൂല്യങ്ങളും നിങ്ങളെ ലക്ഷ്യങ്ങളിലേക്കു നയിച്ചെന്നു വരില്ല. ചില മൂല്യങ്ങള്‍ നിങ്ങളെ പിന്നോട്ടു വലിച്ച് ലക്ഷ്യങ്ങളില്‍നിന്നു പിന്തിരിപ്പിക്കും. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് സ്വന്തം ബിസിനസ് ചെയ്യാന്‍ ആഗ്രഹമുണ്ട്, പക്ഷേ സാമ്പത്തിക സുരക്ഷിതത്വത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെങ്കില്‍ ലക്ഷ്യത്തിലേക്കു ചില ചുവടുകള്‍ വയ്‌ക്കുന്നതിന് നിങ്ങള്‍ പലവട്ടം ആലോചിച്ചെന്നു വരും. മൂല്യങ്ങള്‍ സഹായകരമാണോ തടസ്സമാണോ എന്നുള്ള ചിന്ത, ചില ലക്ഷ്യങ്ങള്‍ പുനര്‍നിർണയിക്കാനും മൂല്യങ്ങള്‍ക്കനുസരിച്ച് പുതുക്കാനും സഹായിക്കും.
5. അടുത്ത ചുവടുവയ്‌പ് ലക്ഷ്യത്തിലേക്കോ?
കരിയറില്‍ അടുത്ത ചുവടുവയ്‌പ് നടത്തുമ്പോള്‍ നിങ്ങള്‍എഴുതിവച്ചതും പുനര്‍വിചിന്തനം നടത്തിയതുമായ കാര്യങ്ങള്‍ നിങ്ങള്‍ക്കു കൃത്യമായ ധാരണ നല്‍കും. അടുത്ത ചുവടുവയ്‌പ് ശരിയായ ദിശയിലാണോ അതോ അല്‍പം വളഞ്ഞ വ്യത്യസ്‌തമായ വഴിയിലേക്കാണോ നിങ്ങളെ നയിക്കുന്നതെന്ന് നിങ്ങള്‍ക്കു മനസ്സിലാകും. ഇത്തരത്തില്‍ അറിഞ്ഞുകൊണ്ടുള്ള തിരഞ്ഞെടുപ്പുകള്‍ നടത്തുന്നവര്‍ക്ക് കരിയറിലും പ്രഫഷനല്‍ ജീവിതത്തിലും വഴി തെറ്റിപ്പോയതായി പിന്നീടു പശ്ചാത്തപിക്കേണ്ടിവരില്ല.