നിസാരമല്ല ബുക്ക് പബ്ലിഷിങ്, പഠനസൗകര്യം പരിമിതമെങ്കിലും അവസരങ്ങളേറെ
Q ബുക്ക് പബ്ലിഷിങ്ങുമായി ബന്ധപ്പെട്ട പഠനസൗകര്യങ്ങൾ എവിടെയെല്ലാമുണ്ട് ? തൊഴിൽസാധ്യതയെങ്ങനെ ?– മജേഷ് A അനുയോജ്യമായ വിഷയങ്ങൾ കണ്ടെത്തുക, എഴുത്തുകാരെ തിരഞ്ഞെടുക്കുക, മികച്ച രീതിയിൽ പുസ്തകം രൂപകൽപന ചെയ്യുക, അവ ആകർഷകമായി അച്ചടിച്ചു വിതരണം ചെയ്യുക എന്നിവയെല്ലാം പുസ്തകപ്രസാധനരംഗത്തു ശ്രദ്ധിക്കേണ്ട

ചോദ്യം : ബുക്ക് പബ്ലിഷിങ്ങുമായി ബന്ധപ്പെട്ട പഠനസൗകര്യങ്ങൾ എവിടെയെല്ലാമുണ്ട് ? തൊഴിൽസാധ്യതയെങ്ങനെ ?
ഉത്തരം : അനുയോജ്യമായ വിഷയങ്ങൾ കണ്ടെത്തുക, എഴുത്തുകാരെ തിരഞ്ഞെടുക്കുക, മികച്ച രീതിയിൽ പുസ്തകം രൂപകൽപന ചെയ്യുക, അവ ആകർഷകമായി അച്ചടിച്ചു വിതരണം ചെയ്യുക എന്നിവയെല്ലാം പുസ്തകപ്രസാധനരംഗത്തു ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. യൂണിവേഴ്സിറ്റി പ്രോഗ്രാമുകൾ വളരെ പരിമിതമാണ്.
ഇന്ത്യയിലെ അവസരങ്ങൾ
സെന്റർ ഫോർ സ്റ്റഡീസ് ഇൻ ബുക്ക് പബ്ലിഷിങ്, കൽക്കട്ട സർവകലാശാല: പിജി ഡിപ്ലോമ ഇൻ ബുക്ക് പബ്ലിഷിങ്.
(എഡിറ്റോറിയൽ ടെക്നിക്കുകൾ, ബുക്ക് പ്രൊഡക്‌ഷൻ & ഡിസൈൻ, സെയിൽസ് & മാർക്കറ്റിങ് എന്നിങ്ങനെ വിവിധ വിഷയങ്ങളിലെ ഹ്രസ്വകാല കോഴ്സുകളും ഇവിടെയുണ്ട്.)
നാഷനൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ, ന്യൂഡൽഹി: വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകൾ
ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി: പിജി പ്രോഗ്രാം ഇൻ ബുക്ക് പബ്ലിഷിങ്
ന്യൂഡൽഹിയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബുക്ക് പബ്ലിഷിങ്, സീഗൾ സ്കൂൾ ഓഫ് പബ്ലിഷിങ് തുടങ്ങി ചില സ്വകാര്യ സ്ഥാപനങ്ങളിലും കോഴ്സുകൾ ലഭ്യമാണ്.