30.65 കോടി വിദ്യാർഥികൾക്ക് എബിസി അക്കൗണ്ടുണ്ട്; ആ കൂട്ടത്തിൽ നിങ്ങളുണ്ടോ?
ബാങ്ക് അക്കൗണ്ട് ഉള്ളവരാണു നമ്മിൽ ഭൂരിഭാഗവും. അക്കൗണ്ടിലെ പണം ഉപയോഗിച്ചു നമ്മൾ പലതും വാങ്ങുന്നു. സമാന രീതിയിലാണ് പഠനരംഗത്ത് അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിന്റെ (എബിസി) പ്രവർത്തനം. നമ്മൾ ഒരു കോഴ്സിന്റെ ഭാഗമായി പഠിച്ചെടുക്കുന്ന ക്രെഡിറ്റുകൾ നമ്മുടെ എബിസി അക്കൗണ്ടിൽ ഉൾപ്പെടുത്തുന്നു. ഭാവിയിൽ മറ്റു
ബാങ്ക് അക്കൗണ്ട് ഉള്ളവരാണു നമ്മിൽ ഭൂരിഭാഗവും. അക്കൗണ്ടിലെ പണം ഉപയോഗിച്ചു നമ്മൾ പലതും വാങ്ങുന്നു. സമാന രീതിയിലാണ് പഠനരംഗത്ത് അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിന്റെ (എബിസി) പ്രവർത്തനം. നമ്മൾ ഒരു കോഴ്സിന്റെ ഭാഗമായി പഠിച്ചെടുക്കുന്ന ക്രെഡിറ്റുകൾ നമ്മുടെ എബിസി അക്കൗണ്ടിൽ ഉൾപ്പെടുത്തുന്നു. ഭാവിയിൽ മറ്റു
ബാങ്ക് അക്കൗണ്ട് ഉള്ളവരാണു നമ്മിൽ ഭൂരിഭാഗവും. അക്കൗണ്ടിലെ പണം ഉപയോഗിച്ചു നമ്മൾ പലതും വാങ്ങുന്നു. സമാന രീതിയിലാണ് പഠനരംഗത്ത് അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിന്റെ (എബിസി) പ്രവർത്തനം. നമ്മൾ ഒരു കോഴ്സിന്റെ ഭാഗമായി പഠിച്ചെടുക്കുന്ന ക്രെഡിറ്റുകൾ നമ്മുടെ എബിസി അക്കൗണ്ടിൽ ഉൾപ്പെടുത്തുന്നു. ഭാവിയിൽ മറ്റു
ബാങ്ക് അക്കൗണ്ട് ഉള്ളവരാണു നമ്മിൽ ഭൂരിഭാഗവും. അക്കൗണ്ടിലെ പണം ഉപയോഗിച്ചു നമ്മൾ പലതും വാങ്ങുന്നു. സമാന രീതിയിലാണ് പഠനരംഗത്ത് അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിന്റെ (എബിസി) പ്രവർത്തനം. നമ്മൾ ഒരു കോഴ്സിന്റെ ഭാഗമായി പഠിച്ചെടുക്കുന്ന ക്രെഡിറ്റുകൾ നമ്മുടെ എബിസി അക്കൗണ്ടിൽ ഉൾപ്പെടുത്തുന്നു. ഭാവിയിൽ മറ്റു കോഴ്സുകളിലുൾപ്പെടെ ഇതുപയോഗപ്പെടുത്തുകയും ചെയ്യാം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി യുജിസി രണ്ടു വർഷം മുൻപ് അവതരിപ്പിച്ച എബിസി കേരളത്തിലുൾപ്പെടെ നിർബന്ധമാകുകയാണ്. ഭാവിയിൽ സ്കൂൾ തലം മുതൽ ഉന്നതവിദ്യാഭ്യാസ രംഗം വരെയുള്ള എല്ലാ പഠനവും എബിസിയുമായി ബന്ധിപ്പിച്ചായിരിക്കുമെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും പറയുന്നു.ഇന്റർഡിസിപ്ലിനറി പഠനം സാധ്യമാക്കാനും ഒരു കോളജിൽനിന്നോ സർവകലാശാലയിൽനിന്നോ മാറി മറ്റൊരിടത്ത് പഠനം തുടരാനും ഒരു ഇടവേളയെടുത്തശേഷം തിരികെയെത്തി പഠനം തുടരാനുമെല്ലാം (എക്സിറ്റ്–എൻട്രി) ഇതിലൂടെ സാധ്യമാകുമെന്നാണു വിശദീകരണം.
ഒന്നാം ക്ലാസ് മുതൽ
സ്കൂൾ മുതൽ പഠനത്തിന്റെ ഓരോ തലവും പൂർത്തിയാക്കുമ്പോൾ നിശ്ചിത ക്രെഡിറ്റ് നമ്മുടെ അക്കൗണ്ടിലേക്കു ചേർക്കുന്ന വെർച്വൽ / ഡിജിറ്റൽ സംവിധാനമാണ് എബിസി. ഒന്നാം ക്ലാസിൽ 800 മണിക്കൂർ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥിക്ക് 8 ക്രെഡിറ്റാണു ലഭിക്കുക. 10–ാം ക്ലാസ് പൂർത്തിയാക്കുമ്പോൾ 120 ക്രെഡിറ്റാകും ഈ വിദ്യാർഥി ആർജിച്ചിരിക്കുക. അണ്ടർ ഗ്രാജ്വേറ്റ് ബിരുദപഠനത്തിന്റെ ആദ്യ വർഷം പൂർത്തിയാക്കുമ്പോൾ 180, രണ്ടാം വർഷം 200, മൂന്നാം വർഷം 220 എന്നിങ്ങനെയാകും ക്രെഡിറ്റ്. ഓരോ വർഷവും നിശ്ചിത മണിക്കൂർ പഠനം പൂർത്തിയാക്കിയിരിക്കണം. പരീക്ഷകൾക്കു പുറമേ ഇന്റേൺഷിപ്, ലാബ് വർക്ക്, പേപ്പർ പ്രസന്റേഷൻ എന്നിവയെല്ലാം ക്രെഡിറ്റിനായി കണക്കിലെടുക്കും. നിശ്ചിത ക്രെഡിറ്റ് സ്വന്തമാക്കിയാലേ ബിരുദം, പിജി, പിഎച്ച്ഡി തുടങ്ങിയ യോഗ്യതകൾ ലഭിക്കൂ.
പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്കൂൾ തലം മുതൽ വിദ്യാർഥികൾക്കായി ഓട്ടമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ട് റജിസ്ട്രി (ആപാർ) ആരംഭിച്ചിട്ടുണ്ട്. ‘ഒരു രാജ്യം ഒറ്റ വിദ്യാർഥി ഐഡി’ എന്ന ആശയത്തിന്റെ ഭാഗമായിട്ടാണിത്. ആധാർ നമ്പറിനു സമാനമായ ഈ 12 അക്ക ഡിജിറ്റൽ നമ്പറും എബിസിയുമായി ബന്ധിപ്പിക്കും.
മെച്ചങ്ങൾ
∙ കോഴ്സ് / സ്ഥാപന മാറ്റം കൂടുതൽ സുതാര്യമാകും.
∙ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വിദ്യാർഥികളുടെ പഠനവിവരങ്ങൾ പരിശോധിക്കാനും ക്രെഡിറ്റ് ട്രാൻസ്ഫർ ചെയ്യാനും ഏകജാലക സംവിധാനം ലഭ്യമാകുന്നു.
∙ ഒട്ടേറെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചു പ്രവേശനം നൽകുകയെന്ന സങ്കീർണത ഒഴിവാകും.
എബിസി അക്കൗണ്ട് ഉണ്ടെങ്കിലും അതിൽ ക്രെഡിറ്റ് വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നവർ രാജ്യത്താകെയും, കേരളത്തിൽ പ്രത്യേകിച്ചും, കുറവാണ്. ഫലത്തിൽ എബിസി അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഏതാനും വർഷം കൂടി കാത്തിരിക്കേണ്ടിവരും. ഒട്ടേറെ സ്ഥാപനങ്ങൾ ഇനിയും റജിസ്റ്റർ ചെയ്തിട്ടില്ലെന്നതിനാൽ ക്രെഡിറ്റ് ട്രാൻസ്ഫർ സാധ്യമാകാനും വൈകും.
ചില കണക്കുകൾ, വെല്ലുവിളികൾ
∙ എബിസി അക്കൗണ്ടുള്ള വിദ്യാർഥികൾ: 30.65 കോടി
∙ റജിസ്റ്റർ ചെയ്ത ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ: 2154
∙ കേരളത്തിൽനിന്നു റജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ: 70
∙ കേരളത്തിലെ എബിസി അക്കൗണ്ടുകൾ: 5,51,788
∙ കേരളത്തിൽ ക്രെഡിറ്റ് വിവരങ്ങളുള്ള അക്കൗണ്ടുകൾ: 27,043
എബിസിയുടെ പ്രവർത്തനം
വിദ്യാർഥിയുടെ പേരിലാണ് എബിസി അക്കൗണ്ടെങ്കിലും ഇത് ആരംഭിക്കേണ്ടതും ക്രെഡിറ്റ് രേഖപ്പെടുത്തേണ്ടതും വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഒരിക്കൽ നേടുന്ന ക്രെഡിറ്റിന് 7 വർഷം കാലാവധിയുണ്ട്. പഠനം മുടങ്ങിയാലും ഇതിനുള്ളിൽ തിരികെയെത്തി പുനരാരംഭിക്കാം.
∙ കുറഞ്ഞത് 50 % ക്രെഡിറ്റ് ബിരുദം നൽകുന്ന സ്ഥാപനത്തിൽനിന്നായിരിക്കണം. ബാക്കി ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. ഓൺലൈൻ, വിദൂരപഠന രീതികളിൽ നേടിയ ക്രെഡിറ്റുകളും പരിഗണിക്കും.
∙ നിശ്ചിത ശതമാനം ക്രെഡിറ്റ് പഠന പ്രോഗ്രാമിലെ മുഖ്യ വിഷയങ്ങളിലാകണം. ഇതിന്റെ തോത് സ്ഥാപനങ്ങൾക്കു നിശ്ചയിക്കാം.
∙ ഒരിക്കൽ ക്രെഡിറ്റ് ഉപയോഗിച്ചാൽ (ബിരുദ, ഡിപ്ലോമ സർട്ടിഫിക്കറ്റ് കിട്ടാൻ) അതു ബാങ്കിൽനിന്നു നീക്കും. വീണ്ടും ലഭ്യമാകില്ല.
∙ നിശ്ചിത ക്രെഡിറ്റ് സ്വന്തമാക്കിയശേഷം പഠനത്തിനിടെ പരമാവധി ഒരു സെമസ്റ്റർ വരെ ഇടവേളയെടുക്കാം (പഠന കാലയളവ് രണ്ടു വർഷമെങ്കിലുമായിരിക്കണം).
∙ ഒരു സ്ഥാപനത്തിൽനിന്നു മറ്റൊന്നിലേക്കോ ഒരു പഠന പ്രോഗ്രാമിൽനിന്നു മറ്റൊരു പ്രോഗ്രാമിലേക്കോ മാറുമ്പോൾ ക്രെഡിറ്റ് ട്രാൻസ്ഫർ ചെയ്യണമെങ്കിൽ അതിന് അപേക്ഷ നൽകണം.
∙ ഓരോ സ്ഥാപനവും എബിസി പ്രവർത്തനങ്ങളുടെ വാർഷിക റിപ്പോർട്ട് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. വിദ്യാർഥികൾക്കു പരാതി പരിഹാരസംവിധാനവും വേണം. സ്ഥാപനങ്ങൾക്കു പുറമേ കേന്ദ്ര സർക്കാർ, യുജിസി തലത്തിലും ഇതുണ്ടാകും.