ജൂനിയേഴ്സ് ആദ്യം സംസാരിക്കണം, മീറ്റിങ് ഹാളിൽ വേണം ഒഴിച്ചിട്ട കസേര; ‘തലതിരിഞ്ഞ’ ഐഡിയയുമായി ബെസോസ്
നമ്മുടെ നാട്ടിലെ ഔദ്യോഗിക യോഗങ്ങള്‍ക്ക് ഒരു പൊതുസ്വഭാവമുണ്ട്. കൂട്ടത്തിലെ മുഖ്യ വ്യക്തിയാകും ആദ്യം സംസാരിച്ചു തുടങ്ങുക, അല്ലെങ്കില്‍ കൂട്ടത്തിലെ ഏറ്റവും സീനിയര്‍. അതിപ്പോ ക്ലബ് യോഗമായാലും കമ്പനിയുടെ ഔദ്യോഗിക യോഗമായാലും ഇതൊരു കീഴ്‌വഴക്കമായി തുടരുന്നു. എന്നാല്‍, ഒാഫിസ് മീറ്റിങ്ങുകള്‍ കൂടുതല്‍

നമ്മുടെ നാട്ടിലെ ഔദ്യോഗിക യോഗങ്ങള്‍ക്ക് ഒരു പൊതുസ്വഭാവമുണ്ട്. കൂട്ടത്തിലെ മുഖ്യ വ്യക്തിയാകും ആദ്യം സംസാരിച്ചു തുടങ്ങുക, അല്ലെങ്കില്‍ കൂട്ടത്തിലെ ഏറ്റവും സീനിയര്‍. അതിപ്പോ ക്ലബ് യോഗമായാലും കമ്പനിയുടെ ഔദ്യോഗിക യോഗമായാലും ഇതൊരു കീഴ്‌വഴക്കമായി തുടരുന്നു. എന്നാല്‍, ഒാഫിസ് മീറ്റിങ്ങുകള്‍ കൂടുതല്‍ ഉൽപാദനക്ഷമമാകണമെങ്കില്‍ ജൂനിയറായ വ്യക്തികളെ ആദ്യം സംസാരിക്കാന്‍ വിടണമെന്നും ഏറ്റവും ഒടുവില്‍ വേണം സീനിയര്‍ പ്രഫഷനലുകള്‍ സംസാരിക്കാനെന്നും ആമസോണ്‍ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ജെഫ് ബെസോസ് പറയുന്നു.
സീനിയറായ വ്യക്തികള്‍ ആദ്യം സംസാരിച്ചാല്‍ പിന്നാലെ സംസാരിക്കുന്നവരെല്ലാം അവര്‍ പറഞ്ഞ കാര്യങ്ങള്‍ ഏറ്റുപാടുകയോ കൂടുതല്‍ ഉറപ്പിക്കുകയോ ചെയ്‌തു കളയുമെന്നും യഥാർഥ ചിന്തകള്‍ സീനിയോറിറ്റിയുടെ തലതിരിഞ്ഞ ക്രമത്തിലാണ് പുറത്തു വരികയെന്നും ജെഫ് അഭിപ്രായപ്പെടുന്നു. മീറ്റിങ് നടക്കുന്ന ഹാളില്‍ ഉപഭോക്താവിനെ പ്രതിനിധീകരിച്ചുകൊണ്ട് ഒരു കസേര കാലിയാക്കി ഒഴിച്ചിടണമെന്നും ജെഫ് നിർദേശിക്കുന്നു. ഓരോ തീരുമാനമെടുക്കുമ്പോഴും ഉപഭോക്താവിനെ തൃപ്‌തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാവരെയും ഓർമിപ്പിക്കാനാണ് ഈ കാലിക്കസേര. ചര്‍ച്ചകളാല്‍ ആകെ ബഹളമയമാകുയും മറ്റ് കാര്യപരിപാടികളെ തെറ്റിച്ചുകൊണ്ട് വൈകുകയുമൊക്കെ ചെയ്യുന്ന കമ്പനി യോഗങ്ങള്‍ തനിക്ക് ഇഷ്ടമാണെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ ഡീല്‍ബുക്ക് ഉച്ചകോടിയില്‍ സംസാരിക്കവേ ജെഫ് വ്യക്തമാക്കി. 246 ബില്യണ്‍ ഡോളറിന്റെ ആകെ മൂല്യവുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ വ്യക്തിയാണ് ജെഫ് ബെസോസ് എന്ന് ബ്ലൂംബര്‍ഗ് ശതകോടീശ്വര സൂചിക ചൂണ്ടിക്കാട്ടുന്നു.