ചേച്ചി സീത പ്രചോദനം, രണ്ടുപേരുടെ വാശി, നമ്പ്യാർ സാറിന്റെ പരിശീലനം: അത്ലീറ്റായ കഥ പറഞ്ഞ് പി. ടി. ഉഷ
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് കൂത്താളിയെന്ന ഗ്രാമത്തിലെ തെക്കെ വാഴവളപ്പ് എന്ന വീട്ടിൽ 1964 ജൂൺ 27 ന് ആണു ഞാൻ ജനിച്ചത്. അമ്മ ലക്ഷ്മിയുടെ വീടായിരുന്നു അത്. അച്ഛൻ പൈതൽ തുണിക്കച്ചവടക്കാരനായിരുന്നു. കോഴിക്കോട്ടു പോയി തുണി വാങ്ങിക്കൊണ്ടു വന്നു വിൽക്കും. സ്വന്തമായി ഒന്നു രണ്ടു തറികൾ വാങ്ങി,
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് കൂത്താളിയെന്ന ഗ്രാമത്തിലെ തെക്കെ വാഴവളപ്പ് എന്ന വീട്ടിൽ 1964 ജൂൺ 27 ന് ആണു ഞാൻ ജനിച്ചത്. അമ്മ ലക്ഷ്മിയുടെ വീടായിരുന്നു അത്. അച്ഛൻ പൈതൽ തുണിക്കച്ചവടക്കാരനായിരുന്നു. കോഴിക്കോട്ടു പോയി തുണി വാങ്ങിക്കൊണ്ടു വന്നു വിൽക്കും. സ്വന്തമായി ഒന്നു രണ്ടു തറികൾ വാങ്ങി,
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് കൂത്താളിയെന്ന ഗ്രാമത്തിലെ തെക്കെ വാഴവളപ്പ് എന്ന വീട്ടിൽ 1964 ജൂൺ 27 ന് ആണു ഞാൻ ജനിച്ചത്. അമ്മ ലക്ഷ്മിയുടെ വീടായിരുന്നു അത്. അച്ഛൻ പൈതൽ തുണിക്കച്ചവടക്കാരനായിരുന്നു. കോഴിക്കോട്ടു പോയി തുണി വാങ്ങിക്കൊണ്ടു വന്നു വിൽക്കും. സ്വന്തമായി ഒന്നു രണ്ടു തറികൾ വാങ്ങി,
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് കൂത്താളിയെന്ന ഗ്രാമത്തിലെ തെക്കെ വാഴവളപ്പ് എന്ന വീട്ടിൽ 1964 ജൂൺ 27 ന് ആണു ഞാൻ ജനിച്ചത്. അമ്മ ലക്ഷ്മിയുടെ വീടായിരുന്നു അത്. അച്ഛൻ പൈതൽ തുണിക്കച്ചവടക്കാരനായിരുന്നു. കോഴിക്കോട്ടു പോയി തുണി വാങ്ങിക്കൊണ്ടു വന്നു വിൽക്കും. സ്വന്തമായി ഒന്നു രണ്ടു തറികൾ വാങ്ങി, ആളെവച്ച് തുണി നെയ്തുണ്ടാക്കുകയും ചെയ്തിരുന്നു. പയ്യോളിയിൽ സ്ഥലം വാങ്ങി വീടുവച്ചു. ആ സ്ഥലത്തിന്റെ പേരാണ് എന്റെ പേരിനൊപ്പം ചേർന്ന പിലാവുള്ളകണ്ടി തെക്കേപ്പറമ്പ്. ഞങ്ങൾ ആറു മക്കളായിരുന്നു. സീതച്ചേച്ചി, ഞാൻ അനിയത്തിമാർ പുഷ്പ, ശോഭ, സുമ, പിന്നെ അനിയൻ പ്രദീപും. ഞാൻ പഠിച്ചിരുന്ന തൃക്കോട്ടൂർ സ്കൂളിൽ എല്ലാ വർഷവും ആഘോഷമായിത്തന്നെ സ്പോർട്സ് മീറ്റ് നടത്തുമായിരുന്നു. ചേച്ചി സീതട്രൗസറും ഷർട്ടുമിട്ട് ഓടുന്നതു കണ്ടപ്പോൾ എനിക്കും തോന്നി മത്സരിക്കണമെന്ന്. അങ്ങനെ നാലാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിലെ സ്പോർട്സ് ഡേയ്ക്ക് മത്സരിക്കാനിറങ്ങി. അന്ന് ആറാം ക്ലാസിലോ മറ്റോ പഠിച്ചിരുന്ന ഒരു കുട്ടിയായിരുന്നു ഓട്ടത്തിൽ ചാംപ്യൻ. സബ് ജില്ലാ മത്സരത്തിൽ അവളെ ഞാൻ ഓടി തോൽപിച്ചു.
സ്കൂളിലെ കായികാധ്യാപകൻ ബാലകൃഷ്ണൻ മാഷും സംസ്കൃതാധ്യാപകൻ നാണുമാഷും സ്പോർട്സ് ചെയ്യുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ മുന്നിട്ടിറങ്ങുമായിരുന്നു. എന്നാൽ, അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ടൈഫോയ്ഡ് വന്നു. അതിനുശേഷം ചുണ്ടിന് ഒരു തടിപ്പു വന്നു. അത് മാറ്റാൻ സർജറി വേണ്ടിവന്നു. അങ്ങനെ കുറേക്കാലം ഓട്ടത്തിൽ നിന്നൊക്കെ മാറി നിൽക്കേണ്ടി വന്നു. എങ്കിലും ഏഴാം ക്ലാസിലെത്തുമ്പോഴേക്കും ഞാൻ ഒരു ഓട്ടക്കാരിയായി മാറിക്കഴിഞ്ഞിരുന്നു. അമ്മയുടെ ഒരു സഹോദരൻ ശ്രീധരൻ മാമൻ ഞാൻ പഠിച്ചിരുന്ന തൃക്കോട്ടൂർ സ്കൂളിലെ മലയാളം അധ്യാപകനായിരുന്നു. മറ്റൊരു സഹോദരൻ നാരായണൻ മാമന്‍ ഇലക്ട്രിസിറ്റി ബോർഡിൽ സൂപ്രണ്ടും.
ഇവർ രണ്ടുപേരും എന്നെ ഒരു അത്‌ലീറ്റാക്കിത്തീർക്കണമെന്ന വാശിയിലായിരുന്നു. ഞാൻ പുറത്തൊക്കെ മത്സരിക്കാൻ പോവുമ്പോൾ ഇവരിലാരെങ്കിലും ഒപ്പം വരുമായിരുന്നു. 1976 ൽ സ്പോർട് സ്കൂൾ ട്രയൽസിൽ പങ്കെടുത്തു. വടകരയിലെ പുറമേരി സ്കൂളിലായിരുന്നു ട്രയൽസ്. ബാലകൃഷ്ണ മാമനാണ് ഒപ്പം വന്നത്. ട്രയൽസിൽ എല്ലാ മത്സരത്തിലും ഞാൻ ഒന്നാമതെത്തി. രണ്ടാം ഘട്ടം ട്രയൽസ് തിരുവനന്തപുരത്ത് ജി. വി. രാജയിലായിരുന്നു. നാരായണൻ മാമനൊപ്പമാണു പോയത്. അവിടെയും എല്ലാറ്റിലും ഒന്നാമതെത്തി.
കണ്ണൂരിൽ പുതുതായി ആരംഭിക്കുന്ന സ്പോർട്സ് സ്കൂളിൽ ചേരാനായിരുന്നു നിർദേശം. അവിടെ മൂന്നുപരിശീലകരായിരുന്നു. അത്‌ലറ്റിക്സിന് ഒ.എം. നമ്പ്യാർ സാറായിരുന്നു പരിശീലകൻ. മധ്യവേനൽ അവധിക്കാലത്ത് ജി.വി. രാജ സ്കൂളിൽ ഒരു മാസം ക്യാംപുണ്ടാവും. പിന്നെ ഒരു മാസം വീട്ടിലാണ്. ഇൗ സമയത്ത് നമ്പ്യാർ സാർ എനിക്കു പ്രത്യേക പരിശീലനം തരാൻ തുടങ്ങി. 1978 ൽ കോട്ടയത്തു നടന്ന സംസ്ഥാനമീറ്റിൽ 14 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തിൽ 100 മീറ്റർ, 60 മീറ്റർ ഹർഡിൽസ്, ഷോട്പുട്ട്, ഹൈജംപ് എന്നിവയിലെല്ലാം ഒന്നാംസ്ഥാനം. പിന്നീടു മേളകളിൽ നിന്നു മേളകളിലേക്ക്. മെഡലുകൾ എന്റെ വഴിക്കു വന്നു തുടങ്ങി. പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ തന്നെ രാജ്യാന്തര മീറ്റുകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. 1980 ൽ പാക്കിസ്ഥാനിലെ കറാച്ചിയിൽ നടന്ന ഇന്റർനാഷണൽ ഇൻവിറ്റേഷൻ മീറ്റിലാണ് ആദ്യമായി ഇന്ത്യയ്ക്കുവേണ്ടി മത്സരിച്ചത്. ഇന്ത്യയ്ക്കു പുറത്തേക്കുള്ള ആദ്യയാത്രയും അതുതന്നെയായിരുന്നു. 100, 200 മീറ്ററുകളിലും 2 റിലേകളിലും സ്വർണം നേടി. കരിയറിലെ ആദ്യ രാജ്യാന്തര മെഡലുകളായിരുന്നു അവ.
പി.ടി ഉഷ
കേരളം രാജ്യത്തിനു സമ്മാനിച്ച ഏറ്റവും മികച്ച ട്രാക്ക് അത്‌ലീറ്റ്. വിവിധ ഏഷ്യ ഗെയിംസുകളിൽ നിന്നായി 4 സ്വർണവും 7 വെള്ളിയും നേടി. ഒളിംപികസിൽ ട്രാക്കിനത്തിൽ ഫൈനലിൽ എത്തുന്ന ആദ്യ വനിതാ അത്‌ലീറ്റ്. പതിനാറാം വയസ്സിൽ മോസ്കോ ഒളിംപിക്സിൽ ഇന്ത്യയ്ക്കായി ട്രാക്കിലിങ്ങി. 1984 ൽ അവാർഡ് നേടി. 1985 ൽ പത്മശ്രീ ലഭിച്ചു. ഇപ്പോൾ രാജ്യസഭാ എംപി. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ്.