ജീവിതത്തില്‍ മാത്രമല്ല തൊഴിലിടത്തിലും നമ്മെ പ്രതികൂലമായി ബാധിക്കുന്ന ഒരു ദുശ്ശീലമാണ്‌ കാര്യങ്ങള്‍ പിന്നത്തേക്കു മാറ്റിവയ്‌ക്കുന്നത്‌. ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യാതിരിക്കാന്‍ ഇതിടയാക്കും. ജോലിയിലെ ഉൽപാദനക്ഷമത കുറയാനും സമ്മര്‍ദം കൂട്ടാനും ഈ കാലതാമസം കാരണമാകും. വ്യക്തിഗത വളര്‍ച്ചയ്‌ക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തില്‍ മാത്രമല്ല തൊഴിലിടത്തിലും നമ്മെ പ്രതികൂലമായി ബാധിക്കുന്ന ഒരു ദുശ്ശീലമാണ്‌ കാര്യങ്ങള്‍ പിന്നത്തേക്കു മാറ്റിവയ്‌ക്കുന്നത്‌. ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യാതിരിക്കാന്‍ ഇതിടയാക്കും. ജോലിയിലെ ഉൽപാദനക്ഷമത കുറയാനും സമ്മര്‍ദം കൂട്ടാനും ഈ കാലതാമസം കാരണമാകും. വ്യക്തിഗത വളര്‍ച്ചയ്‌ക്കും കരിയറിലെ വിജയത്തിനും ഈ ദുശ്ശീലത്തെ അതിജീവിക്കേണ്ടത്‌ അത്യാവശ്യമാണ്‌. കാര്യങ്ങളെ പിന്നത്തേക്കു മാറ്റിവയ്‌ക്കുന്ന സ്വഭാവത്തെ മറികടക്കാന്‍ ഇനി പറയുന്ന വഴികള്‍ സഹായിക്കും.

1. കൃത്യമായ ലക്ഷ്യങ്ങള്‍ കുറിക്കുക
ദിശാബോധമില്ലായ്‌മ പലപ്പോഴും കാര്യങ്ങള്‍ വൈകിപ്പിക്കാന്‍ ഇടയാക്കാറുണ്ട്‌. ഇതിനാല്‍ തൊഴിലില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്‌ കൃത്യമായ ഒരു ദിശാബോധവും പ്രചോദനവും ആവശ്യമാണ്‌. വലിയ ജോലികളെ ചെറിയ ചെറിയ ടാസ്‌കുകളായി വിഭജിച്ച്‌  അവയ്‌ക്ക്‌ ഡെഡ്‌ലൈനുകള്‍ വയ്‌ക്കുക. ഓരോ ഘട്ടവും പിന്നിടുമ്പോള്‍ നിങ്ങള്‍ക്ക്‌ ഒരു സംതൃപ്‌തിയും പ്രചോദനവും നല്‍കാന്‍ ഇതു സഹായിക്കും.

Representative Image: Photo Credit : SeventyFour / iStock Photo.com
ADVERTISEMENT

2. ടാസ്‌കുകള്‍ക്ക്‌ മുന്‍ഗണന നിശ്ചയിക്കുക
കാര്യക്ഷമമായി നമ്മുടെ സമയം വിനിയോഗിക്കാന്‍ നമ്മുടെ ജോലികള്‍ക്കു മുന്‍ഗണന നിശ്ചയിക്കേണ്ടതുണ്ട്‌. ഒരു ദിവസം ആരംഭിക്കുമ്പോള്‍ അന്ന്‌ ചെയ്‌തു തീര്‍ക്കേണ്ട കാര്യങ്ങള്‍ ഒരു പട്ടികയായി എഴുതി വയ്‌ക്കുക. അവയുടെ അടിയന്തര സ്വഭാവം പരിഗണിച്ച്‌ ഏതാണ്‌ ആദ്യമാദ്യം തീര്‍ക്കേണ്ടത്‌ എന്ന മുന്‍ഗണനയും നിശ്ചയിക്കുക. ഏതാണ്‌ അടിയന്തിര സ്വഭാവമുള്ളതും ഏതൊക്കെയാണ്‌ മാറ്റിവയ്‌ക്കുകയോ മറ്റുള്ളവര്‍ക്ക്‌ ഡെലിഗേറ്റ്‌ ചെയ്യാനാവുന്നതെന്നോ അറിയാനായി ഐസന്‍ഹോവര്‍ മെട്രിക്‌സ്‌ പോലുള്ള സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തുക. ഏറ്റവും മുന്‍ഗണന നല്‍കുന്ന ജോലികള്‍ ആദ്യം തീര്‍ക്കുന്നത്‌ ജോലിസ്ഥലത്തെ നിര്‍ണായക കാര്യങ്ങള്‍ നിങ്ങള്‍ വൈകിപ്പിക്കില്ല എന്നുറപ്പാക്കും.

3. ശ്രദ്ധ തെറ്റിക്കുന്ന കാര്യങ്ങള്‍ ഇല്ലാതാക്കുക
ജോലിസ്ഥലത്ത്‌ നിങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ഫോണ്‍, സാമൂഹിക മാധ്യമങ്ങള്‍, ഇവയിലെ നോട്ടിഫിക്കേഷനുകള്‍, ഇ–മെയില്‍ നോട്ടിഫിക്കേഷനുകള്‍ എന്നിവയെ കരുതിയിരിക്കേണ്ടതുണ്ട്‌. ഇത്തരം തടസ്സങ്ങള്‍ കുറയ്‌ക്കാനുള്ള നടപടിയെടുക്കുക. ഇ–മെയിലുകളും സമൂഹമാധ്യമ അപ്‌ഡേറ്റുകളും ഒരു നിശ്ചിത സമയം നിര്‍ണയിച്ച്‌ അപ്പോള്‍ മാത്രം പരിശോധിക്കാം. അനാവശ്യ വ്യതിചലനങ്ങള്‍ ഉണ്ടാക്കുന്ന നോട്ടിഫിക്കേഷനുകള്‍ ബ്ലോക്ക്‌ ചെയ്‌തു വയ്‌ക്കാം.

ADVERTISEMENT

4. ടൈം മാനേജ്‌മെന്റ്‌ ടെക്‌നിക്കുകള്‍
കാര്യക്ഷമമായ ടൈം മാനേജ്‌മെന്റ്‌ സങ്കേതങ്ങള്‍ ജോലികള്‍ പിന്നത്തേക്കു മാറ്റിവയ്‌ക്കുന്ന ശീലം കുറയ്‌ക്കാന്‍ സഹായിക്കും. 25 മിനിറ്റ് ജോലി ചെയ്‌തശേഷം അഞ്ചു മിനിറ്റ് ബ്രേക്ക്‌ എടുക്കുന്ന തരം പൊമൊഡോറോ ടെക്‌നിക്ക്‌ ശ്രദ്ധ കൂട്ടുകയും പ്രചോദനം നിലനിര്‍ത്തുകയും ചെയ്യുന്ന ഒരു ടെക്‌നിക്കാണ്‌. വിവിധ ടാസ്‌കുകള്‍ക്ക്‌ പ്രത്യേക ടൈം സ്ലോട്ടുകള്‍ നിശ്ചയിക്കുന്ന ടൈം ബ്ലോക്കിങ്‌ സങ്കേതവും പരീക്ഷിക്കാവുന്നതാണ്‌.

5. അച്ചടക്കവും ഉത്തരവാദിത്തവും ശീലിക്കുക
സ്വയം അച്ചടക്കം വളര്‍ത്തുന്നതും കാര്യങ്ങള്‍ മാറ്റിവയ്‌ക്കുന്ന ശീലം ഒഴിവാക്കാന്‍ സഹായിക്കും. വ്യക്തിഗത ഡെഡ്‌ലൈനുകള്‍ നിശ്ചയിച്ച്‌ അത്‌ നിറവേറ്റാന്‍ സ്വയം ഉത്തരവാദിയാണെന്ന ബോധ്യം ഉണ്ടാക്കുക. ഇക്കാര്യങ്ങളിലെ നിങ്ങളുടെ പുരോഗതി ഇടയ്‌ക്കു പരിശോധിക്കാന്‍ ഒരു സുഹൃത്തോ പങ്കാളിയോ ഉള്ളതും നല്ലതാണ്‌. നിങ്ങളുടെ നേട്ടങ്ങള്‍ ഇടയ്‌ക്കിടെ വിലയിരുത്തുകയും ടാസ്‌കുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ സ്വയം പ്രതിഫലങ്ങള്‍ നല്‍കുകയും ചെയ്യേണ്ടതാണ്‌.

English Summary:

Overcoming procrastination is crucial for success. By implementing effective time management techniques and prioritizing tasks, you can significantly improve your productivity and reduce stress.