‘പണി’ തരും ഈ പത്തു ചോദ്യങ്ങൾ; കൺവിൻസിങ്ങായി ഉത്തരം നൽകേണ്ടത് എങ്ങനെ?

നല്ലൊരു ജോലി ലഭിക്കാനുള്ള പ്രധാന കടമ്പയാണ് അഭിമുഖ പരീക്ഷ. നിങ്ങള്‍ക്ക് എത്ര കഴിവുണ്ടെന്നു പറഞ്ഞാലും അഭിമുഖത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ ജോലി ലഭിച്ചെന്നു വരില്ല. എല്ലാ അഭിമുഖങ്ങളിലും പൊതുവായി ചോദിക്കാന്‍ സാധ്യതയുള്ള ചില ചോദ്യങ്ങളുണ്ട്. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ വൃത്തിയായി
നല്ലൊരു ജോലി ലഭിക്കാനുള്ള പ്രധാന കടമ്പയാണ് അഭിമുഖ പരീക്ഷ. നിങ്ങള്‍ക്ക് എത്ര കഴിവുണ്ടെന്നു പറഞ്ഞാലും അഭിമുഖത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ ജോലി ലഭിച്ചെന്നു വരില്ല. എല്ലാ അഭിമുഖങ്ങളിലും പൊതുവായി ചോദിക്കാന്‍ സാധ്യതയുള്ള ചില ചോദ്യങ്ങളുണ്ട്. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ വൃത്തിയായി
നല്ലൊരു ജോലി ലഭിക്കാനുള്ള പ്രധാന കടമ്പയാണ് അഭിമുഖ പരീക്ഷ. നിങ്ങള്‍ക്ക് എത്ര കഴിവുണ്ടെന്നു പറഞ്ഞാലും അഭിമുഖത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ ജോലി ലഭിച്ചെന്നു വരില്ല. എല്ലാ അഭിമുഖങ്ങളിലും പൊതുവായി ചോദിക്കാന്‍ സാധ്യതയുള്ള ചില ചോദ്യങ്ങളുണ്ട്. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ വൃത്തിയായി
നല്ലൊരു ജോലി ലഭിക്കാനുള്ള പ്രധാന കടമ്പയാണ് അഭിമുഖ പരീക്ഷ. നിങ്ങള്‍ക്ക് എത്ര കഴിവുണ്ടെന്നു പറഞ്ഞാലും അഭിമുഖത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ ജോലി ലഭിച്ചെന്നു വരില്ല. എല്ലാ അഭിമുഖങ്ങളിലും പൊതുവായി ചോദിക്കാന്‍ സാധ്യതയുള്ള ചില ചോദ്യങ്ങളുണ്ട്. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ വൃത്തിയായി പഠിച്ചുകൊണ്ട് പോയാല്‍ ഭയമില്ലാതെ, ആത്മവിശ്വാസത്തോടെ ഏത് അഭിമുഖത്തെയും നേരിടാന്‍ സാധിക്കും. ഇനി പറയുന്ന പത്തു ചോദ്യങ്ങളാണ് അഭിമുഖങ്ങളില്‍ ആവര്‍ത്തിച്ചു ചോദിക്കാറുള്ളത്.
1. നിങ്ങളെക്കുറിച്ച് പറയൂ
പലപ്പോഴും പല അഭിമുഖങ്ങളും ആരംഭിക്കുന്നത് ഈ ചോദ്യത്തോടുകൂടിയായിരിക്കും. ഇതിനുള്ള നിങ്ങളുടെ ഉത്തരമാണ് അഭിമുഖത്തിന്റെ അടിത്തറ. നിങ്ങളുടെ പ്രഫഷനല്‍ യാത്രയെ കുറിച്ചുള്ള ഒരു രത്‌നചുരുക്കം നല്‍കാനും നിങ്ങളുടെ അനുഭവപരിചയത്തിനും ആര്‍ജിച്ച ശേഷികള്‍ക്കും ഊന്നല്‍ നല്‍കാനും ഈ ഉത്തരത്തില്‍ ശ്രദ്ധിക്കുക.
2. നിങ്ങളുടെ ശക്തിദൗര്‍ബല്യങ്ങള്‍
ഈ ചോദ്യത്തിനുള്ള ഉത്തരം ശ്രദ്ധാപൂര്‍വം നല്‍കണം. നിങ്ങളുടെ ശക്തികള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ നിങ്ങള്‍ അപേക്ഷിച്ചിരിക്കുന്ന ജോലിക്ക് ആവശ്യമായ ഗുണങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സംസാരിക്കുക. നിങ്ങളുടെ ദൗര്‍ബല്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ നിങ്ങള്‍ മെച്ചപ്പെടാന്‍ വേണ്ടി നടപടികള്‍ ആരംഭിച്ചു തുടങ്ങിയ ദൗര്‍ബല്യങ്ങളെപ്പറ്റി മാത്രം സംസാരിക്കാനും ശ്രദ്ധിക്കണം.
3. എന്തുകൊണ്ട് ഇവിടെ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നു
ആ സ്ഥാപനത്തില്‍ അപേക്ഷിക്കാനുള്ള നിങ്ങളുടെ പ്രചോദനമാണ് അവര്‍ക്ക് ഈ ചോദ്യത്തിലൂടെ അറിയേണ്ടത്. കമ്പനിയുടെ മൂല്യങ്ങള്‍, വീക്ഷണം, അടുത്ത കാലത്തായി കൈവരിച്ച നേട്ടങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം ഗവേഷണം നടത്തിയാല്‍ മാത്രമേ ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയൂ. കമ്പനി മുന്നോട്ടുവയ്‌ക്കുന്ന മൂല്യങ്ങളില്‍ നിങ്ങള്‍ക്ക് ശരിക്കും താൽപര്യം ഉണ്ടെന്ന് ഈ ചോദ്യത്തിന്റെ ഉത്തരത്തിലൂടെ അവര്‍ക്ക് ബോധ്യപ്പെടണം.
4. എന്തിന് ഞങ്ങള്‍ നിങ്ങളെ ജോലിക്കെടുക്കണം
ആ ജോലിക്കായി ലഭ്യമായ ഏറ്റവും മികച്ച മത്സരാർഥിയായി സ്വയം അവതരിപ്പിക്കാനുള്ള അവസരമാണ് ഈ ചോദ്യം. നിങ്ങളുടെ പ്രത്യേക ശേഷികള്‍, അനുഭവപരിചയങ്ങള്‍ എന്നിവയെ കുറിച്ചു പറഞ്ഞ് അവ എങ്ങനെ കമ്പനിയുടെ ആവശ്യങ്ങള്‍ക്കു യോജിക്കുന്നു എന്ന് സ്ഥാപിക്കണം. നിങ്ങളെ മറ്റ് ഉദ്യോഗാർഥികളില്‍നിന്ന് വ്യത്യസ്‌തനാക്കുന്ന ഘടകങ്ങളും പറയാം.
5. നിങ്ങള്‍ ജോലിസ്ഥലത്ത് നേരിട്ട വെല്ലുവിളി
നിങ്ങളുടെ പ്രശ്‌നപരിഹാര ശേഷിയെ അളക്കുന്നതിനാണ് ഈ ചോദ്യം. ഇതിന് ഉത്തരം നല്‍കാന്‍ സിറ്റുവേഷന്‍, ടാസ്‌ക്, ആക്‌ഷന്‍, റിസല്‍ട്ട് രീതി പിന്തുടരാം. ജോലിക്കിടെ വന്നു പെട്ട ഒരു വെല്ലുവിളി നിറഞ്ഞ സാഹചര്യം. അത് പരിഹരിക്കാന്‍ എടുക്കേണ്ട നടപടി. നിങ്ങള്‍ സ്വീകരിച്ച മാർഗം. അതിന്റെ ഫലം. ഇതെല്ലാം ഒരു കഥപോലെ അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ ബെസ്റ്റ്.
6. എന്തുകൊണ്ട് നിലവിലെ ജോലി വിടുന്നു?
ഇത് വളരെ സൂക്ഷ്‌മതയോടെ കൈകാര്യം ചെയ്യേണ്ട ചോദ്യമാണ്. പോസിറ്റീവ് ടോണില്‍ മാത്രം ഉത്തരം നല്‍കണം. വളര്‍ച്ചയ്‌ക്കും പുതു വെല്ലുവിളികള്‍ക്കും ആയിട്ടുള്ള നിങ്ങളുടെ ആഗ്രഹത്തെ കുറിച്ചും നിങ്ങളുടെ കരിയര്‍ ലക്ഷ്യങ്ങള്‍ക്കായി പുതിയ ജോലി പിന്തുടരേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പറയാം. നിലവിലെ കമ്പനിയെയോ വ്യക്തികളെയോ കുറിച്ച് നെഗറ്റീവായി ഒരിക്കലും സംസാരിക്കരുത്.
7. അടുത്ത അഞ്ചു വര്‍ഷത്തില്‍ നിങ്ങളെ എവിടെ കാണുന്നു?
നിങ്ങളുടെ ദീര്‍ഘകാല കരിയര്‍ അഭിലാഷങ്ങള്‍ അറിയാനാണ് ഈ ചോദ്യം. നിങ്ങളുടെ വ്യക്തിഗത വളര്‍ച്ചലക്ഷ്യങ്ങളെ കുറിച്ചും അവ കമ്പനിയുടെ വരുംവര്‍ഷങ്ങളിലെ വളര്‍ച്ചയുമായി എങ്ങനെ ചേര്‍ന്നു പോകുന്നു എന്നതിനെ കുറിച്ചും സംസാരിക്കാവുന്നതാണ്.
8. ശമ്പളം എത്ര പ്രതീക്ഷിക്കുന്നു
ശമ്പളത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ചില തയാറെടുപ്പുകള്‍ ആവശ്യമാണ്. നിങ്ങള്‍ അപേക്ഷിക്കുന്ന ജോലിക്കു നിലവില്‍ ശരാശരി എത്ര ലഭിക്കുന്നുണ്ട് എന്നത് തിരക്കിയറിയണം. നിങ്ങളുടെ തൊഴില്‍പരിചയവും ശമ്പളം കണക്കാക്കുമ്പോള്‍ പരിഗണിക്കണം. നിങ്ങളുടെ മൂല്യത്തെക്കുറിച്ച് വ്യക്തമായ ധാരണയോടെ വേണം ശമ്പളക്കാര്യത്തിലെ ചര്‍ച്ചകള്‍.
9. ജോലിക്ക് എപ്രകാരം മുന്‍ഗണന നല്‍കുന്നു?
ടൈം മാനേജ്‌മെന്റ് എല്ലാ ജോലിക്കും മുഖ്യമാണ്. ജോലികള്‍ തരംതിരിക്കുന്നതിലും മുന്‍ഗണനകള്‍ നിശ്ചയിക്കുന്നതിലും ഡെഡ്‌ലൈനുകള്‍ക്കുള്ളില്‍ അവ തീര്‍ക്കുന്നതിലുമുള്ള നിങ്ങളുടെ സമീപനം വ്യക്തമാക്കുക. നിങ്ങളുടെ ഉത്തരങ്ങള്‍ മുന്‍ തൊഴിലിടത്തിലെ ഉദാഹരണങ്ങള്‍ക്കൊപ്പം സമർഥിക്കുക.
10. ഞങ്ങളോട് എന്തെങ്കിലും ചോദ്യമുണ്ടോ?
നിങ്ങള്‍ക്ക് കമ്പനിയിലും ആ ജോലിയിലുമുള്ള താൽപര്യം പ്രകടമാക്കുന്നതിനുള്ള അവസരമാണ് ഇത്. കമ്പനി സംസ്‌കാരത്തെക്കുറിച്ചും ടീംവര്‍ക്കിനെ കുറിച്ചും വരുന്ന പ്രോജക്ടുകളെക്കുറിച്ചും ചില നല്ല ചോദ്യങ്ങള്‍ തയാറാക്കി വയ്‌ക്കുക. നിങ്ങളെക്കുറിച്ച് നല്ല അഭിപ്രായമുണ്ടാക്കാന്‍ മാത്രമല്ല, കമ്പനി നിങ്ങള്‍ക്കു ചേര്‍ന്നതാണോ എന്നറിയാനും ഈ ചോദ്യങ്ങള്‍ സഹായിക്കും.