അടുത്ത കൊല്ലം നിങ്ങൾക്ക് ജോലി കാണുമോ? ഇങ്ങനെ ചോദിച്ചാൽ എന്തിനാണ് അടുത്ത കൊല്ലം എന്നാവും പലരും തിരികെ ചോദിക്കുന്നത്. കാരണം ഇന്നത്തെ പല ജോലികളും അടുത്ത നിമിഷം അപ്രത്യക്ഷമായേക്കാം. പേടിപ്പെടുത്താൻ പറഞ്ഞതല്ലെങ്കിലും കാര്യങ്ങളുടെ പോക്ക് അങ്ങോട്ടാണ്. എല്ലാ മേഖലകളും ഡേറ്റയുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ

അടുത്ത കൊല്ലം നിങ്ങൾക്ക് ജോലി കാണുമോ? ഇങ്ങനെ ചോദിച്ചാൽ എന്തിനാണ് അടുത്ത കൊല്ലം എന്നാവും പലരും തിരികെ ചോദിക്കുന്നത്. കാരണം ഇന്നത്തെ പല ജോലികളും അടുത്ത നിമിഷം അപ്രത്യക്ഷമായേക്കാം. പേടിപ്പെടുത്താൻ പറഞ്ഞതല്ലെങ്കിലും കാര്യങ്ങളുടെ പോക്ക് അങ്ങോട്ടാണ്. എല്ലാ മേഖലകളും ഡേറ്റയുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്ത കൊല്ലം നിങ്ങൾക്ക് ജോലി കാണുമോ? ഇങ്ങനെ ചോദിച്ചാൽ എന്തിനാണ് അടുത്ത കൊല്ലം എന്നാവും പലരും തിരികെ ചോദിക്കുന്നത്. കാരണം ഇന്നത്തെ പല ജോലികളും അടുത്ത നിമിഷം അപ്രത്യക്ഷമായേക്കാം. പേടിപ്പെടുത്താൻ പറഞ്ഞതല്ലെങ്കിലും കാര്യങ്ങളുടെ പോക്ക് അങ്ങോട്ടാണ്. എല്ലാ മേഖലകളും ഡേറ്റയുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്ത കൊല്ലം നിങ്ങൾക്ക് ജോലി കാണുമോ? ഇങ്ങനെ ചോദിച്ചാൽ എന്തിനാണ് അടുത്ത കൊല്ലം എന്നാവും പലരും തിരികെ ചോദിക്കുന്നത്. കാരണം ഇന്നത്തെ പല ജോലികളും അടുത്ത നിമിഷം അപ്രത്യക്ഷമായേക്കാം. പേടിപ്പെടുത്താൻ പറഞ്ഞതല്ലെങ്കിലും കാര്യങ്ങളുടെ പോക്ക് അങ്ങോട്ടാണ്. എല്ലാ മേഖലകളും ഡേറ്റയുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ ഡേറ്റ പ്രഫഷനലുകൾക്ക് നല്ലകാലം എന്നതിൽ സംശയിക്കേണ്ട. ഡേറ്റ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കാൻ കമ്പനികൾ തീരുമാനിക്കുമ്പോൾ മികച്ച ഡേറ്റ പ്രഫഷനലുകൾ‌ക്ക് 12 ലക്ഷം വരെ വാർഷിക ശമ്പളം അനായാസം നേടാം. ഭാവിയിലേക്ക് ഇപ്പോൾ തയാറെടുക്കുന്നതല്ലേ നല്ലത്. അഭിരുചിയുണ്ടെങ്കിൽ നിങ്ങൾക്കും 24 മണിക്കൂർ കൊണ്ട് ഡേറ്റയിൽ അടിസ്ഥാന അറിവു നേടാം. പുതിയ കാലത്ത്‌ പലതരത്തിലുള്ള കരിയര്‍ സാധ്യതകള്‍ തുറന്നിടുന്ന മേഖലയാണ്‌ ഡേറ്റ അനലറ്റിക്‌സ്‌. ഈ മേഖലയിലെ ചില ജോലികളും അവയ്‌ക്കുള്ള യോഗ്യതകളും ഇവയാണ്‌.

1. ഡേറ്റ സയന്റിസ്‌റ്റ്‌ 
സങ്കീര്‍ണമായ വലിയ അളവിലുള്ള ഡേറ്റ ശേഖരിച്ച്‌, വിശകലനം ചെയ്‌ത്‌, അവയെ വ്യാഖ്യാനിക്കുകയാണ്‌ ഡേറ്റ സയന്റിസ്‌റ്റിന്റെ ജോലി. ഈ ഡേറ്റയില്‍നിന്ന്‌ പാറ്റേണുകളും ട്രെന്‍ഡുകളും കണ്ടെത്തുന്നതിന്‌ സ്റ്റാറ്റിസ്റ്റിക്കല്‍, മെഷീന്‍ ലേണിങ്‌ സങ്കേതങ്ങള്‍ ഇവര്‍ ഉപയോഗപ്പെടുത്തും. വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ബിസിനസ് തീരുമാനങ്ങളെടുക്കാന്‍ ഡേറ്റ സയന്റിസ്റ്റ്‌ സഹായിക്കും. കംപ്യൂട്ടര്‍ സയന്‍സ്‌, സ്റ്റാറ്റിസ്റ്റിക്‌സ്‌, മാത്‌സ് എന്നിവയിലെ പശ്ചാത്തലവും പൈത്തണ്‍, ആര്‍ പോലുള്ള പ്രോഗ്രാമിങ്‌ ഭാഷകളിലെ പരിജ്ഞാനവും ഡേറ്റ സയന്റിസ്റ്റിന്‌ ആവശ്യമാണ്‌. ഡേറ്റ സയന്റിസ്റ്റ്‌ ജോലികള്‍ക്ക്‌ അടുത്ത 10 വര്‍ഷത്തില്‍ 36% വളര്‍ച്ചയാണ്‌ അമേരിക്കയിലെ ബ്യൂറോ ഓഫ്‌ ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ്‌ കണക്കാക്കുന്നത്‌.

2. ബിസിനസ് ഇന്റലിജന്‍സ്‌ അനലിസ്റ്റ്‌
സങ്കീര്‍ണമായ ഡേറ്റകളെ ഇഴതിരിച്ചെടുത്ത്‌ ബിസിനസ് തീരുമാനങ്ങളെടുക്കാന്‍ കമ്പനികളെ സഹായിക്കുന്നവരാണ്‌ ബിസിനസ് ഇന്റലിജന്‍സ്‌ അനലിസ്റ്റുകള്‍. ടെക്‌നിക്കല്‍ പശ്ചാത്തലമില്ലാത്തവര്‍ക്ക്‌ എളുപ്പം മനസ്സിലാകുന്ന രീതിയില്‍ ഡേറ്റ അവതരിപ്പിക്കുന്നതിന്‌ ഡേറ്റ വിഷ്വലൈസേഷന്‍ സോഫ്റ്റ്‌വെയറുകൾ ഇവര്‍ ഉപയോഗപ്പെടുത്തുന്നു. ബിസിനസ്‌ അല്ലെങ്കില്‍ അനുബന്ധ മേഖലകളിലെ പശ്ചാത്തലത്തിനൊപ്പം പവര്‍ ബിഐ, എസ്‌ക്യുഎല്‍, എക്‌സല്‍, ടാബ്ലോ തുടങ്ങിയ ഡേറ്റ വെയര്‍ഹൗസിങ്‌, ബിഐ ടൂളുകള്‍ അറിഞ്ഞിരിക്കേണ്ടത്‌ ഈ മേഖലയിലെ ജോലികള്‍ക്ക്‌ ആവശ്യമാണ്‌. അടുത്ത 10 വര്‍ഷത്തില്‍ 11% വളര്‍ച്ച പ്രതീക്ഷിക്കുന്ന മേഖലയാണ്‌ ഇത്‌.

Representative Image. Photo Credit : Monkeybusinessimages / iStockPhoto.com
ADVERTISEMENT

3. ഡേറ്റ എന്‍ജിനീയര്‍ 
ഡേറ്റ ശേഖരണത്തെയും അവയുടെ സംഭരണത്തെയും വിശകലനത്തെയും സഹായിക്കുന്ന സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും രൂപകല്‍പന ചെയ്യുകയാണ്‌ ഡേറ്റ എന്‍ജിനീയറുടെ ജോലി. വലിയ തോതിലുള്ള ഡേറ്റ ബേസുകളെ മാനേജ്‌ ചെയ്യുകയെന്ന  ഉത്തരവാദിത്തവും ഇവര്‍ക്കുണ്ട്‌. ഡേറ്റയുടെ കൃത്യതയും ലഭ്യതയും സുരക്ഷയും ഡേറ്റ എന്‍ജിനീയര്‍ ഉറപ്പാക്കുന്നു. പൈത്തണ്‍, ജാവ, എസ്‌ക്യുഎല്‍ തുടങ്ങിയ പ്രോഗ്രാമിങ്‌ ഭാഷകളിലെ ശേഷികള്‍ക്കൊപ്പം ഹഡൂപ്‌, സ്‌പാര്‍ക്‌ പോലുള്ള ബിഗ്‌ ഡേറ്റ സാങ്കേതിക വിദ്യകളിലും ഡേറ്റ എന്‍ജിനീയര്‍ക്ക്‌ അറിവ്‌ ആവശ്യമാണ്‌.

4. മാര്‍ക്കറ്റിങ്‌ അനലറ്റിക്‌സ്‌ മാനേജര്‍ 
മാര്‍ക്കറ്റിങ്‌ നയതന്ത്രങ്ങള്‍ക്ക്‌ രൂപം നല്‍കാന്‍ ഡേറ്റയെയും അനലറ്റിക്‌സിനെയും ഉപയോഗിക്കുന്നവരാണ്‌ ഇക്കൂട്ടര്‍. ഉപഭോക്താക്കളുടെ മനോഭാവം, വിപണ ക്യാംപെയ്നുകളുടെ പ്രകടനം, മാര്‍ക്കിറ്റിങ്‌ ട്രെന്‍ഡുകള്‍ തുടങ്ങിയ മേഖലകളിലാണ്‌ ഒരു മാര്‍ക്കറ്റിങ്‌ അനലറ്റിക്‌സ്‌ മാനേജര്‍ ഡേറ്റയെ ഉപയോഗപ്പെടുത്തുക. എസ്‌ക്യുഎല്‍, എക്‌സല്‍, പൈത്തണ്‍, ആര്‍ തുടങ്ങിയ പ്രോഗാമിങ്‌ ഭാഷ വിജ്ഞാനത്തിനൊപ്പം ശക്തമായ അനലറ്റിക്കല്‍, പ്രശ്‌നപരിഹാരശേഷിയും ഡേറ്റ വിഷ്വലൈസേഷന്‍ ടൂളുകളുമായുള്ള പരിചയവും ശക്തമായ ആശയവിനിമയ ശേഷികളും ഇവര്‍ക്ക്‌ ആവശ്യമാണ്‌.

ADVERTISEMENT

5. ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്‌ 
ബിസിനസ് തീരുമാനങ്ങളെടുക്കാന്‍ ഫിനാന്‍ഷ്യല്‍ ഡേറ്റ ശേഖരിച്ച്‌, വിലയിരുത്തുന്നവരാണ്‌ ഫിനാന്‍ഷ്യല്‍ അനലിസ്റ്റുകള്‍. ഫിനാന്‍ഷ്യല്‍ ഡേറ്റയിലെ ട്രെന്‍ഡുകളും പാറ്റേണുകളും തിരിച്ചറിഞ്ഞ്‌ ധനകാര്യ മോഡലുകള്‍ക്കും പ്രവചനങ്ങള്‍ക്കും ഇവര്‍ രൂപം നല്‍കുന്നു. ധനകാര്യ മേഖലയിലെ പശ്ചാത്തലത്തിനൊപ്പം എസ്‌ക്യുഎല്‍, എക്‌സല്‍, പൈത്തണ്‍, ആര്‍ തുടങ്ങിയ പ്രോഗാമിങ്‌ ഭാഷകളിലെ പരിജ്ഞാനവും ഫിനാന്‍ഷ്യല്‍ അനലിസ്റ്റിന്‌ ആവശ്യമാണ്‌.

6. ക്വാണ്ടിറ്റേറ്റീവ്‌ അനലിസ്റ്റ്‌ 
ധനകാര്യ തീരുമാനങ്ങളെടുക്കാന്‍ സ്ഥാപനങ്ങളെ സഹായിക്കുന്ന ക്വാണ്ട്‌ അനലിസ്റ്റ്‌ റിസ്‌ക്‌ മാനേജ്‌മെന്റ്‌, പോര്‍ട്ഫോളിയോ മാനേജ്‌മെന്റ്‌, ട്രേഡിങ്‌ തുടങ്ങിയ മേഖലകളിലും ജോലി ചെയ്യുന്നു. പ്രോഗ്രാമിങ്‌ ഭാഷകളിലെ അറിവിനൊപ്പം എന്‍ജിനീയറിങ്‌, ഫിസിക്‌സ്‌, മാത്‌സ് പശ്ചാത്തലവും അഭികാമ്യമാണ്‌.

Representative Image. Photo Credit : Dimple Bhati / iStockPhoto.com
ADVERTISEMENT

7. റിസ്‌ക്‌ അനലിസ്റ്റ്‌ 
ബിസിനസ്‌ ഓപ്പറേഷനുകളെ ബാധിക്കാവുന്ന റിസ്‌കുകള്‍ കണ്ടെത്താനും വിലയിരുത്താനും അവയെ നേരിടുന്നതിനുള്ള നയപരിപാടികള്‍ ആസൂത്രണം ചെയ്യാനും സഹായിക്കുന്നവരാണ്‌ റിസ്‌ക്‌ അനലിസ്റ്റുകള്‍. ഇതിനവര്‍ ഉപയോഗപ്പെടുത്തുന്നത്‌ ഡേറ്റ വിശകലനത്തെയാണെന്നുമാത്രം. പൈത്തണ്‍, ആര്‍, എസ്‌ക്യുഎല്‍ വിജ്ഞാനത്തിനൊപ്പം റിസ്‌ക്‌ മാനേജ്‌മെന്റ്‌, പ്രശ്‌നപരിഹാരശേഷികളും ആവശ്യമാണ്‌.

Representative Image. Photo Credit : Artem Peretiatko / iStockPhoto.com

8. ഡേറ്റ ഗവേണന്‍സ്‌ അനലിസ്റ്റ്‌ 
കമ്പനികളുടെ കൈവശമുള്ള ഡേറ്റ കൃത്യവും സ്ഥിരതയുള്ളതുമാണോ എന്നും അവ നിയമപരവും ഗവണ്‍മെന്റ്‌ നിബന്ധനകള്‍ക്ക്‌ അനുസൃതമാണോ എന്നും ഉറപ്പാക്കുന്ന പ്രഫഷനിലുകളാണ്‌ ഡേറ്റ ഗവേണന്‍സ്‌ അനലിസ്റ്റുമാര്‍. ഡേറ്റ മാനേജ്‌മെന്റിനുള്ള നയങ്ങള്‍ക്കും കാര്യപരിപാടികള്‍ക്കും നിലവാരങ്ങള്‍ക്കും രൂപം നല്‍കാനും ഇവര്‍ സഹായിക്കുന്നു. എസ്‌ക്യുഎല്‍, പൈത്തണ്‍, ജാവ എന്നിവയ്‌ക്കൊപ്പം ഡേറ്റ ഗവേണന്‍സ്‌, ഡേറ്റ മാനേജ്‌മെന്റ്‌ എന്നിവയിലെ അറിവും ഈ പ്രഫഷനലുകള്‍ക്ക്‌ ആവശ്യമാണ്‌.

ഡേറ്റ അനലറ്റിക്‌സ്‌ പഠിച്ചാലോ?
മനോരമ ഹൊറൈസണും ആക്ടീവ് എഡ്യൂവിന്റെ സഹകരണത്തോടെ ഒാൺലൈനായി സംഘടിപ്പിക്കുന്ന പീയേഴ്സൺ വ്യൂ െഎടി സ്പെഷിലിസ്റ്റ് ഡേറ്റ ട്രെയിനിങ് ആൻഡ് സർട്ടിഫിക്കേഷൻ പ്രോഗ്രാമിൽ ചേരാം. ഫെബ്രുവരി 12നു ആരംഭിക്കുന്ന ഒാൺലൈൻ ക്ലാസ് വൈകിട്ട് 8.30 മുതൽ 10.30 വരെയാണ്. 12 ദിവസങ്ങളിലായി വൈകിട്ട് നടത്തുന്ന ഒാൺലൈൻ ക്ലാസ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും. ഒാൺലൈനായി റജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. കോഴ്സിനെക്കുറിച്ച് കൂടുതൽ അറിയാൻ വിളിക്കുക +91 9048991111

English Summary:

Data science jobs offer high salaries and career growth. Learn in-demand data skills and secure a high-paying career through Pearson Vue's online training program.

Show comments