നോർക്ക റൂട്സിന്റെ നഴ്സിങ് റിക്രൂട്മെന്റ് പദ്ധതിയായ ‘ട്രിപ്പിൾ വിൻ കേരള’യുടെ എഴാം ഘട്ടത്തിലേക്ക് ഈമാസം 6 വരെ അപേക്ഷിക്കാം. ജർമനിയിൽ 250 ഒഴിവിലേക്കാണു നിയമനം. ഇന്റർവ്യൂ മേയ് 20 മുതൽ 27 വരെയായി എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ. ∙ യോഗ്യത: ബിഎസ്‌സി/ജനറൽ നഴ്സിങ്. ബിഎസ്‌സി/പോസ്റ്റ് ബേസിക് ബിഎസ്‌സി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോർക്ക റൂട്സിന്റെ നഴ്സിങ് റിക്രൂട്മെന്റ് പദ്ധതിയായ ‘ട്രിപ്പിൾ വിൻ കേരള’യുടെ എഴാം ഘട്ടത്തിലേക്ക് ഈമാസം 6 വരെ അപേക്ഷിക്കാം. ജർമനിയിൽ 250 ഒഴിവിലേക്കാണു നിയമനം. ഇന്റർവ്യൂ മേയ് 20 മുതൽ 27 വരെയായി എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ.
∙ യോഗ്യത: ബിഎസ്‌സി/ജനറൽ നഴ്സിങ്. ബിഎസ്‌സി/പോസ്റ്റ് ബേസിക് ബിഎസ്‌സി യോഗ്യതക്കാർക്ക് തൊഴിൽപരിചയം ആവശ്യമില്ല. ജനറൽ നഴ്സിങ് പാസായവർക്ക് രണ്ടു വർഷം പരിചയം വേണം.
∙ പ്രായപരിധി (2025 മേയ് 31ന്): 38
∙ ശമ്പളം: 2300 യൂറോയും റജിസ്റ്റേഡ് നഴ്സ് തസ്തികയിൽ 2900 യൂറോയും. ജർമൻ ഭാഷാപരി‍‍ജ്ഞാനം നിർബന്ധമില്ല.‍ എന്നാൽ, ജർമൻ ഭാഷയിൽ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ് ട്രാക്ക് പ്രോഗ്രാമിലൂടെ പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർ എറണാകുളം/തിരുവനന്തപുരം സെന്ററിൽ 9 മാസത്തെ സൗജന്യ ജർമൻ ഭാഷാ പരിശീലനത്തിൽ (ബി1 വരെ) പങ്കെടുക്കണം. ജർമനിയിൽ നിയമനത്തിനുശേഷം ബി2 ലെവൽ പരിശീലനവും ലഭിക്കും. ടിക്കറ്റ് ഉൾപ്പടെ എല്ലാ ചെലവും സൗജന്യം. ആദ്യ ചാൻസിൽ ജർമൻ ഭാഷയിൽ എ2 അല്ലെങ്കിൽ ബി1 പാസാവുന്നവർക്ക് 250 യൂറോ ബോണസ്. റജിസ്റ്റേഡ് നഴ്സ് ആകുന്ന മുറയ്ക്ക് കുടുംബാംഗങ്ങളെ കൂടെക്കൊണ്ടുപോകാം. കേരളീയ ഉദ്യോഗാർഥികൾക്കുമാത്രമാണ് അപേക്ഷിക്കാനാവുക. വെബ്സൈറ്റ്: www.norkaroots.org, www.nifl.norkaroots.org 
ഫോൺ: 0471–2770577.

English Summary:

Free German Training & Paid Flight to Germany: 250 Nurse Vacancies. Urgent! 250 Nurse Jobs in Germany, NORKA ROOTS' Triple Win Program – Apply Now Before it's Too Late.

Show comments