സിവിൽ സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുന്നവരുടെ ആദ്യ സംശയം എന്ത് വായിക്കണമെന്നാവും. കൈയ്യിൽ കിട്ടിയത് മുഴുവൻ വായിച്ചാൽ പരീക്ഷയ്ക്ക് ഗുണം ചെയ്യുമോ? സിവിൽ സർവീസിൽ 26–ാം റാങ്ക് നേടിയ എസ്. അഞ്ജലി പറയുന്നത് കേൾക്കൂ...
സിവിൽ സർവീസിലേക്കുള്ള വഴിത്തിരിവ് ?
ബെംഗളൂരു ഡിലോയ്റ്റിൽ ജോലിക്കു ചേർന്ന ശേഷമാണ് സിവിൽ സർവീസ് ആണു വഴിയെന്നു തീരുമാനിച്ചത്. പഴയ അധ്യാപകർ പ്രചോദനം പകർന്നു.
സ്കൂൾ, കോളജ്...
സ്കൂൾ: വെനേറിനി, കോഴിക്കോട്
പ്ലസ്‍ടു: പ്രോവിഡൻസ്, കോഴിക്കോട്
ബിടെക്: എൻഐടി കാലിക്കറ്റ്
തയാെറടുപ്പ്, ദിനചര്യ ?
രാത്രി 12 മുതൽ നാലുവരെ പഠനം. പകൽ 11 വരെ ഉറക്കം. തുടർന്ന് രാത്രി 9.30 വരെ ഓഫിസിൽ. പത്തിനു വീട്ടിലെത്തിയാൽ രണ്ടു മണിക്കൂർ വിശ്രമം / ഉറക്കം. 12ന് എഴുന്നേൽക്കും. ശനിയും ഞായറും കറക്കം, സിനിമ.
വായന, സോഷ്യൽ മീഡിയ
ഹാരി പോർട്ടർ മുതൽ എല്ലാം വായിക്കും. അതേസമയം, സിവിൽ സർവീസ് കിട്ടാന്‍ പരന്ന വായന വേണമെന്നില്ല. പരീക്ഷയ്ക്ക് ഒരുങ്ങാൻ വേണ്ടി മാത്രമുള്ള പുസ്തകങ്ങളുണ്ട്. അവ പഠിച്ചാലും മതി.
സിവിൽ സർവീസ് പരീക്ഷയിലെ ഐച്ഛിക വിഷയം ?
ഐച്ഛിക വിഷയം ഇംഗ്ലിഷ്. ജോലിയുടെ സ്ട്രെസിനൊപ്പം പഠനത്തിന്റെ സ്ട്രെസ് കൂടി താങ്ങാൻ കഴിയില്ലായിരുന്നു. ആസ്വദിച്ചുപഠിക്കാൻ സാഹിത്യം തിരഞ്ഞെടുത്തു.
ഇന്റർവ്യൂവിലെ ഓർത്തിരിക്കുന്ന ചോദ്യങ്ങൾ ?
അഭിമുഖം വ്യാഴാഴ്ച ദിവസമായിരുന്നു. ഇന്നു ശനിയാണെന്നു വാദിച്ചാൽ എന്തു പറയുമെന്നു ചോദ്യം. കലണ്ടർ നോക്കി ഉറപ്പു വരുത്താമെന്നു പറഞ്ഞു. കലണ്ടർ തെറ്റില്ലേയെന്നു മറുചോദ്യം. ഗ്രിഗോറിയൻ കലണ്ടറിന്റെ കാര്യമൊക്കെ പറഞ്ഞപ്പോൾ നിലപാടിൽ ഉറച്ചുനിൽക്കുകയാണോ എന്നു മറ്റൊരു ബോർഡ് അംഗം. ഒടുവിൽ ഇന്നു വ്യാഴമാണെന്ന വാദം പിൻവലിക്കേണ്ടി വന്നു. ശരിക്കും എന്താണു ശരിയായ മറുപടി എന്ന് ഇപ്പോഴും അറിയില്ല.
ഇഷ്ട കേഡർ
െഎഎഫ്എസ്. ഏതു രാജ്യവും ഇഷ്ടം