സിവിൽ സർവീസിൽ 16–റാങ്ക് നേടിയ ശിഖ സുരേന്ദ്രനു പ്ലസ‍്‍ടുവിൽ മലയാളത്തിനു മുഴുവൻ മാർക്കുണ്ടായിരുന്നു. സിവിൽ സർവീസ് പരീക്ഷയ്ക്ക് ഐച്ഛിക വിഷയമായി തിരഞ്ഞെടുത്തതും മലയാളം. ശിഖ എക്സ്പയറി ഡേറ്റ് വയ്ക്കാതെ കണ്ട സ്വപ്നങ്ങളിലൂടെ, മുന്നേറിയ വഴികളിലൂടെ...
സിവിൽ സർവീസിലേക്കുള്ള വഴിത്തിരിവ് ?
ആറാം ക്ലാസിൽ വച്ച് അച്ഛനാണു വഴി തിരിച്ചുവിട്ടത്. ഒൻപതിൽ വച്ച് കലക്ടർ ഡോ. എം. ബീനയിൽ നിന്നു സമ്മാനം വാങ്ങുമ്പോൾ ലക്ഷ്യം മനസ്സിലുറപ്പിച്ചു.
സ്കൂൾ, കോളജ്...
സ്കൂൾ: ഗവ.എച്ച്എസ്എസ്, കടയിരുപ്പ്
പ്ലസ്‍ടു: സെന്റ് പീറ്റേഴ്‍സ്, കോലഞ്ചേരി
ബിടെക് : എംഎ കോളജ്, കോതമംഗലം
തയാെറടുപ്പ്, ദിനചര്യ ?
രാവിലെ എട്ടു മുതൽ അഞ്ചു വരെ കോച്ചിങ്. വീട്ടിൽ ഉള്ളപ്പോൾ പുലർച്ചെ നാലു മുതൽ വായന. രാത്രി ഒൻപതിനു ശേഷം കിടക്കും. ഉച്ചയ്ക്ക് ഉറക്കം. എങ്കിലും പഠനത്തിനുള്ള ടാർഗറ്റ് പൂർത്തിയാക്കും.
വായന, സോഷ്യൽ മീഡിയ
ചെറു പ്രായം മുതൽ വടയമ്പാടി പബ്ലിക് ലൈബ്രറിയുമായി കൂട്ടാണ്. വാങ്ങേണ്ട പുസ്‍തകം വരെ വായനശാല ഭാരവാഹികൾ ചോദിക്കുമായിരുന്നു.ചാറ്റിങ് ഇല്ല. പോസ്‍റ്റുകളും കുറവ്.
സിവിൽ സർവീസ് പരീക്ഷയിലെ ഐച്ഛിക വിഷയം ?
ഐച്ഛികം മലയാളം. മലയാള സാഹിത്യത്തോടു ചെറുപ്പം മുതൽ താൽപര്യമുണ്ട്. പ്ലസ‍്‍ടുവിൽ മലയാളത്തിനു മുഴുവൻ മാർക്ക് നേടിയതും പ്രചോദനമായി.
ഇന്റർവ്യൂവിലെ ഓർത്തിരിക്കുന്ന ചോദ്യങ്ങൾ ?
ചോദ്യം: 'When you read more, you realise you are more ignorant' - ഇതു വിലയിരുത്തൂ.
ഉത്തരം: അറിവുകൾ പരിമിതമാണെന്ന് സിവിൽ സർവീസിനു തയാറെടുക്കുമ്പോഴാണു മനസ്സിലായത്. വായനയിലൂടെ ലഭിക്കുന്നതിനേക്കാൾ അറിവ് ആളുകളുമായി സംസാരിക്കുമ്പോൾ കിട്ടും. ഇന്റർവ്യൂവിനൊടുവിൽ ബോർഡ് ചെയർമാൻ പറഞ്ഞു: എനിക്കറിയാവുന്നതിനെക്കുറിച്ചു നിങ്ങൾക്ക് അറിയണമെന്നില്ല. നിങ്ങൾക്കറിയാവുന്നത് എനിക്കും.
ഇഷ്ട കേഡർ
െഎഎസ്, കേരള കേഡർ