പത്താം ക്ലാസ് ജയിച്ച് പന്ത്രണ്ടു മാസത്തെ പരിശീലനം വഴി തൊഴിൽരംഗത്തു കടക്കാൻ വഴിയൊരുക്കുന്നുവെന്നതാണു ഫുഡ്‌ക്രാഫ്‌റ്റ് കോഴ്‌സുകളുടെ മെച്ചം. ഒൻപതു മാസത്തെ ക്ലാസ്‌റൂം പഠനവും മൂന്നു മാസത്തെ ഹോട്ടൽവ്യവസായ പരിശീലനവും. ഒട്ടുമിക്ക ജോലിസ്‌ഥലങ്ങളിലും ഭക്ഷണം, താമസം, യൂണിഫോം എന്നിവ സൗജന്യമായി ലഭിക്കും. പ്രവേശനത്തിൽ പ്രഫഷനൽ കോഴ്‌സുകൾക്കുള്ള സാമുദായിക സംവരണമുണ്ട്.
12 ഫുഡ്‌ക്രാഫ്‌റ്റ് ഇൻസ്‌റ്റിറ്റ്യൂട്ടുകളും അവയുടെ ഫോൺ നമ്പരുകളും
∙ കളമശ്ശേരി - 0484 229186, 2558385
∙ കോഴിക്കോട് - 0495 2372131
∙ തിരുവനന്തപുരം - 0471 2728340
∙ കോട്ടയം - 0481 2312504
∙ തൃശൂർ - 0487 2384253
∙ കണ്ണൂർ - 0497 2706904
∙ തിരൂർ - 0494 2430802
∙ തൊടുപുഴ - 0486 2224601
∙ പെരിന്തൽമണ്ണ - 0493 3224025
∙ ഉദുമ - 0467 2236347
∙ ചേർത്തല - 0478 2817234
∙ കൊല്ലം - 0474 2767635
ആറു കോഴ്സുകൾ: ഫ്രണ്ട് ഓഫിസ്, ഫുഡ് ആൻഡ് ബവ്‌റിജ് സർവീസ്, ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ, ഫുഡ് പ്രൊഡക്‌ഷൻ, ബേക്കറി ആൻഡ് കൺഫക്‌ഷനറി, കാനിങ് ആൻഡ് ഫുഡ് പ്രിസർവേഷൻ. ആദ്യമൂന്നു കോഴ്സുകളുടെ ഫീസ് 14,000 രൂപ. മറ്റു മൂന്നു കോഴ്സുകൾക്ക് 20,000 രൂപ. ഓരോ കേന്ദ്രത്തിലെയും കോഴ്സുകളേതെല്ലാമെന്നു പ്രോസ്പെക്ടസിലുണ്ട്
. പത്താം ക്ലാസ് പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കിയാണു സിലക്‌ഷൻ. പരീക്ഷ ജയിക്കാൻ മൂന്നിലേറെ ചാൻസ് എടുത്തവർ അപേക്ഷിക്കേണ്ടതില്ല. രണ്ടും മൂന്നും ചാൻസിൽ മാത്രം ജയിച്ചവർക്ക് റാങ്കിങ്ങിനു യഥാക്രമം അഞ്ച്, പത്തു മാർക്ക് വീതം കുറയ്‌ക്കും. അപേക്ഷാഫോമും പ്രോസ്‌പെക്‌ടസും ഏതു കേന്ദ്രത്തിൽ നിന്നും 50 രൂപയ്‌ക്ക് നേരിട്ടുവാങ്ങാം.
പട്ടികവിഭാഗക്കാർ 25 രൂപ നൽകിയാൽ മതി. 75 രൂപയുടെ ഡ്രാഫ്റ്റ് അയച്ച് തപാലിൽ വരുത്താനും സൗകര്യമുണ്ട്. (പട്ടികവിഭാഗം 35 രൂപ). Principal, Food Craft Institute എന്ന പേരിൽ അതതു സ്‌ഥലത്തെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ മാറാവുന്ന വിധം വേണം ഡ്രാഫ്‌റ്റ്. ഓരോ കേന്ദ്രത്തിലേക്കും വെവ്വേറെ അപേക്ഷ വേണം. പക്ഷേ ഒരു കേന്ദ്രത്തിലെ മൂന്നു കോഴ്‌സുകൾക്കു വരെയുള്ള താൽപര്യം മുൻഗണനാക്രമത്തിൽ ഒരു ഫോമിൽ കാണിക്കാം. അവസാന തീയതി: മേയ് 31 വരെ സ്വീകരിക്കും. അപേക്ഷാഫോമിന് വെബ്സൈറ്റ്: www.fcikerala.org