Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്ഷ്യം കൊണ്ട് ഡിസൈൻ ചെയ്തെടുത്ത റാങ്ക്

soniya സോണിയ സ്റ്റെല്ല

നാഷനൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്) ഓൾ ഇന്ത്യ എൻട്രൻസിൽ ഒന്നാം റാങ്കും നാഷനൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് ഡിസൈനിൽ (എൻഐഡി) 53–ാം റാങ്ക് നേട്ടവുമായി കൊച്ചിക്കാരി സോണിയ സ്റ്റെല്ല. രണ്ടു നേട്ടത്തിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കേണ്ടി വന്നപ്പോൾ സോണിയ പറഞ്ഞു എൻഐഡി.    പത്താം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ നാഷനൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് ഡിസൈൻ എന്ന ആഗ്രഹം മനസ്സിൽ പ്രതിഷ്ഠിച്ചിരുന്നു സോണിയ. പ്ലസ്ടു കഴിഞ്ഞപ്പോൾ തൃക്കാക്കര ഗവ. മോഡൽ എൻജിനീയറിങ് കോളജിൽ ബിടെക്കിനു ചേർന്നു. ബിടെക് പഠനത്തിനിടെ എൻഐടി എൻട്രൻസ് പരീക്ഷയെഴുതി. പക്ഷേ, വളരെക്കുറച്ചു മാർക്കിനു സീറ്റ് നഷ്ടമായി.  വീണ്ടും നിഫ്റ്റ്,  എൻഐഡി എൻട്രൻസ് പരീക്ഷകൾ എഴുതി. രണ്ടാം തവണ വിജയം സോണിയക്കൊപ്പം നിന്നു. 

24,000 പേർ എഴുതിയ പരീക്ഷയിലാണു സോണിയ ഒന്നാമതെത്തിയത്. എൻജിനീയറിങ്ങിനു ചേർന്നെങ്കിലും എൻഐഡി എൻട്രൻസിന്റെ പരിശീലനത്തിനാണ് സോണിയ പ്രാധാന്യം നൽകിയത്. സെമസ്റ്റർ പരീക്ഷയുടെ സമയത്തായിരുന്നു എൻട്രൻസ് പരീക്ഷ.  നന്നായി എഴുതിയെങ്കിലും ഒന്നാം റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നു സോണിയ പറയുന്നു. അമേരിക്കൻ കമ്പനിയായ ഡ്രീംവർക്സ് അനിമേഷൻ ആണ് സോണിയയുടെ സ്വപ്നം. ലോകം അറിയപ്പെടുന്ന ഡിസൈനറാകണം. ടെക്സ്റ്റൈലോ, എൻജിനീയറിങ് അടിസ്ഥാനമുള്ളതിനാൽ ഡിസൈൻ ടെക്ക് മേഖലയിലോ തിളങ്ങണമെന്നാണ് ആഗ്രഹം. 

എൻഐഡിയിലെ പഠന രീതികളാണ് സോണിയയെ ആകർഷിച്ചത്. അവിടെ പരീക്ഷകളില്ല. ക്രിയേറ്റിവിറ്റിയാണ് അളക്കപ്പെടുന്നത്. കൊച്ചി എളമക്കരയിൽ ഷിപ്‌യാർഡ് ജീവനക്കാരനായ എം.ജി. ക്ലീറ്റസിന്റെയും ഷൈനി ക്ലീറ്റസിന്റെയും മകളാണ്