മെഡിക്കൽ എൻട്രൻസ് പ്രവേശന പരീക്ഷയെ നേരിടാൻ ഒരുങ്ങുന്ന വിദ്യാർത്ഥികൾക്കായി സൗജന്യ ഓഫ് ലൈൻ & ഓൺലൈൻ പരീക്ഷയുമായി മലയാള മനോരമയുടെ എഡ്യുക്കേഷൻ വെബ്സൈറ്റായ മനോരമ ഹൊറൈസൺ.
കേരളത്തിലും ഗൾഫ് നാടുകളിലും സാന്നിധ്യമറിയിച്ച മികച്ച എൻട്രൻസ് പരിശീലന സെന്ററായ പ്രൊഫസ്സേഴ്സ് അക്കാഡമി (ഇരിങ്ങാലക്കുട, തൃശ്ശൂർ, ബഹ്റൈൻ) യുടെ സഹകരണത്തോടെയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.
ജനുവരി 25 (വെള്ളിയാഴ്ച ദുബായ്, ബഹ്റൈൻ എന്നിവടങ്ങളിലും 26 (ശനിയാഴ്ച) കാസർഗോഡ്, കണ്ണൂർ, വയനാട്, കൽപ്പറ്റ, കോഴിക്കോട്, കോട്ടക്കൽ, പട്ടാമ്പി, ആലത്തൂർ എന്നിവടങ്ങളിലും 27 ഞായർ കുന്നംകുളം, തൃശ്ശൂർ, ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂര്‍, ആലുവ, എറണാകുളം, കട്ടപ്പന, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം , തിരുവനന്തപുരം എന്നിവടങ്ങളില്‍ ഓഫ് ലൈനായും ഫെബ്രുവരി 3 ഞായറാഴ്ച www.manoramahorizon.com െവബ്സൈറ്റില്‍ ഓൺലൈനായും പരീക്ഷ നടത്തുന്നു.
24 മണിക്കൂറിനുള്ളിൽ ഓൺലൈനായി എവിടെയിരുന്നും പരീക്ഷ എഴുതുവാനുളള സാങ്കേതിക സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇത്തവണത്തെ NEET പരീക്ഷ എങ്ങനെയായിരിക്കുമെന്ന് മനസ്സിലാക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുകയാണ് സൗജന്യ ടെസ്റ്റുകളിലൂടെ ലക്ഷ്യമിടുന്നത്. പരീക്ഷയെ നിർഭയം നേരിടാനും ചോദ്യങ്ങളെ സമയബന്ധിതമായി കൈകാര്യം ചെയ്യാനും ഈ ടെസ്റ്റിലൂടെ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.
ഇപ്പോൾ തന്നെ നിരവധി വിദ്യാർത്ഥികളാണ് ടെസ്റ്റിനായി റജിസ്റ്റർ ചെയ്തിരിക്കുന്നത്. മെഡിക്കൽ എൻട്രൻസ് പരീക്ഷക്ക് പരിശീലനം തുടങ്ങിയ വിദ്യാർത്ഥികൾക്ക് പഠനപുരോഗതി സ്വയം വിലയിരുത്താനും ടെസ്റ്റ് പ്രയോജനപ്പെടും. സമാന മേഖലകളിലെ വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിലാണ് മാതൃകാചോദ്യങ്ങൾ തയാറാക്കിയിരിക്കുന്നത്.
സൗജന്യ ടെസ്റ്റിൽ ഉയർന്ന മാർക്ക് നേടുന്നവർക്ക് ക്യാഷ് പ്രൈസുകളും മറ്റനേകം സമ്മാനങ്ങളും നേടാനുള്ള അവസരവും ലഭ്യമാണ്. സൗജന്യ ടെസ്റ്റിനുള്ള റജിസ്ട്രേഷനായി വിളിക്കൂ. 7403020361, 7012667138 ബഹ്റൈൻ– +973 36939596 അല്ലെങ്കിൽ www.manoramahorizon.com സന്ദർശിക്കുക.