sections
MORE

ബിറ്റ്‌സാറ്റ് മേയ് 16 മുതൽ

bits
SHARE

ബിറ്റ്സിന്റെ (ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ്) പിലാനി, ഗോവ, ഹൈദരാബാദ് ക്യാംപസുകളിൽ മികച്ച എൻജിനീയറിങ് - ടെക്‌നോളജി - സയൻസ് പഠനത്തിന് പ്ലസ്‌ ടുക്കാർക്ക് അവസരം. മാർച്ച് 20 വരെ അപേക്ഷിക്കാം. മേയ് 16 മുതൽ 26 വരെ നടത്തുന്ന ‘ബിറ്റ്‌സാറ്റ്’ എന്ന കംപ്യൂട്ടറൈസ്‌ഡ് ഓൺലൈൻ ടെസ്‌റ്റ് വഴിയാണ് ഇന്റഗ്രേറ്റഡ് ഫസ്‌റ്റ് ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം. സർവകലാശാലാ പദവിയുള്ള ശ്രേഷ്‌ഠ സ്‌ഥാപനമാണു ബിറ്റ്‌സ്. ശാസ്ത്ര, സാങ്കേതിക ഇതര വിഷയങ്ങളിലും പഠനസൗകര്യമുണ്ട്. 

യോഗ്യത:  ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ് എന്നിവയ്‌ക്ക് മൊത്തം 75%, ഇവയിലോരോന്നിനും 60% എന്നീ ക്രമത്തിലെങ്കിലും മാർക്കോടെ 2019 ൽ പ്ലസ്‌ടു ജയിക്കുന്നവർക്കും 2018 ൽ പ്ലസ്‌ടു ജയിച്ചവർക്കും ആണു പ്രവേശനം. ബിഫാമിനു മാത്‌സിന്റെ സ്‌ഥാനത്തു ബയോളജി നന്ന്. മാത്‌സുകാരെയും പരിഗണിക്കും. 

ബിറ്റ്‌സാറ്റിലെ പ്രകടന മികവു മാത്രം നോക്കിയാണു പ്രവേശനം. ഏതെങ്കിലും കേന്ദ്ര/സംസ്‌ഥാന ബോർഡിന്റെ 2019 ലെ പ്ലസ്‌ടു പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്‌ഥമാക്കിയവർക്കു ബിറ്റ്‌സാറ്റ് സ്‌കോർ നോക്കാതെ തന്നെ ഇഷ്‌ടപ്പെട്ട പ്രോഗ്രാമിൽ പ്രവേശനം നൽകും. ഇവർ 12ലെ പരീക്ഷയിൽ മേൽസൂചിപ്പിച്ച ക്രമത്തിലെങ്കിലും മാർക്ക് നേടിയിരിക്കണം.

പരീക്ഷ: 4 ഭാഗങ്ങളിലായി 150 ചോദ്യങ്ങളുള്ള 3 മണിക്കൂർ പരീക്ഷ. ഫിസിക്‌സ് (40 ചോദ്യം), കെമിസ്‌ട്രി (40), മാത്‌സ്/ബയോളജി (45) എന്നിവയ്‌ക്കു പുറമേ ഇംഗ്ലിഷ് (15), യുക്‌തിചിന്ത (10) എന്നിവയും പരിശോധിക്കും. ശരിയുത്തരത്തിന് 3 മാർക്ക്. തെറ്റിന് ഒരു മാർക്ക് കുറയ്‌ക്കും. അതിസമർഥരെ തിരിച്ചറിയാൻ 12 അധികചോദ്യങ്ങൾക്ക് ചില നിബന്ധനകൾക്കു വിധേയമായി, ഉത്തരമെഴുതാനുള്ള സൗകര്യവുമുണ്ട്. 

മേയ് 16 മുതൽ 26 വരെയുള്ള ദിവസങ്ങളിലായി ഓരോരുത്തർക്കും നിശ്‌ചയിച്ചു നൽകുന്ന സമയത്ത് ടെസ്‌റ്റിന് എത്തണം. ബിറ്റ്‌സ് ക്യാംപസുകൾക്കു പുറമേ തിരുവനന്തപുരം, കോയമ്പത്തൂർ, മംഗളൂരു, ബെംഗളൂരു, ചെന്നൈ,  മുംബൈ, ഡൽഹി, ദുബായ് എന്നിവയും പരീക്ഷാകേന്ദ്രങ്ങളിൽപ്പെടും. എല്ലാവർക്കും ഒരേ ചോദ്യങ്ങളല്ല കിട്ടുക. ടെസ്‌റ്റ് കഴിയുന്നയുടൻ കംപ്യൂട്ടറിൽ നിന്ന് സ്‌കോർ അറിയാം.  

അപേക്ഷിക്കാൻ വെബ്സൈറ്റ്: www.bitsadmission.com. 

രേഖകൾ തപാലിൽ അയയ്‌ക്കേണ്ടതില്ല. അപേക്ഷാ ഫീ 3150 രൂപ. പെൺകുട്ടികൾ 2650 രൂപ അടച്ചാൽ മതി. ദുബായ് കേന്ദ്രത്തിലെഴുതേണ്ടവരെല്ലാം 5600 രൂപ (80 ഡോളർ) അടയ്‌ക്കണം. 

മാർച്ച് 27നു പരീക്ഷാകേന്ദ്രം അലോട്ട് ചെയ്യും. 28 മുതൽ ഏപ്രിൽ 8 വരെ ദിവസങ്ങളിൽ ടെസ്‌റ്റ് തീയതി റിസർവ് ചെയ്യാം. വിശദാംശങ്ങൾ വെബ്സൈറ്റിൽ. 

ഫോൺ: 07349470595, 

ഇ മെയിൽ: bitsat2019@pilani.bits-pilani.ac.in.     

എ) പിലാനി 

ബിഇ: കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ, മെക്കാനിക്കൽ, മാനുഫാക്‌ചറിങ്, ബയോടെക്നോളജി   ബിഫാം  

എംഎസ്‌സി: ബയളോജിക്കൽ സയൻസസ്, കെമിസ്ട്രി, ഇക്കണോമിക്സ്, മാത്‌സ്, ഫിസിക്സ്, ജനറൽ സ്‌റ്റഡീസ്

ബി) ഗോവ

 ബിഇ: കെമിക്കൽ, കംപ്യൂട്ടർ സയൻസ്, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ,ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ, മെക്കാനിക്കൽ

 എംഎസ്‌സി: ബയളോജിക്കൽ സയൻസസ്, കെമിസ്ട്രി, ഇക്കണോമിക്സ്, മാത്‌സ്, ഫിസിക്സ് 

സി) ഹൈദരാബാദ്

 ബിഇ: കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്‌ട്രോണിക്‌സ് ആൻഡ് 

ഇൻസ്‌ട്രുമെന്റേഷൻ, മെക്കാനിക്കൽ 

എംഎസ്‌സി: ബയളോജിക്കൽ സയൻസസ്, കെമിസ്ട്രി, ഇക്കണോമിക്സ്, മാത്‌സ്, ഫിസിക്സ്

* 4 വർഷ ഇന്റഗ്രേറ്റഡ് എംഎസ്‌സി പ്രോഗ്രാമുകളിൽ ചേരുന്നവർക്ക് ബിഎസ്‌സി മാത്രം നേടി ഇടയ്ക്കു കോഴ്സ് വിടാനാവില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA