തമിഴ്നാട് സർക്കാരിന്റെ നിയന്ത്രണത്തിൽ ചെന്നൈയിൽ പ്രവർത്തിക്കുന്ന എംജിആർ ഇൻസ്റ്റിറ്റ്യൂട്ടിലെ ആറു ‘ബാച്‌ലർ ഓഫ് വിഷ്വൽ ആർട്സ്’ കോഴ്സുകളിലേക്കു മേയ് 25 വരെ വരെ അപേക്ഷിക്കാം.

ഓരോ കോഴ്സിനും 14 സീറ്റ്. തമിഴ്നാടിനു പുറത്തുള്ള പ്രദേശക്കാർക്ക് എല്ലാ കോഴ്സിലും ഒരു സീറ്റ് വീതം സംവരണം ചെയ്തിട്ടുണ്ട്. ഒരു സീറ്റ് വീതം സിനിമാവ്യവസായത്തിൽ പ്രവർത്തിച്ചവരുടെ മക്കൾക്കുണ്ട്. ഇതിന് സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് ‌കൊമേഴ്സിന്റെ സ്പോൺസർഷിപ് വേണം. ബിരുദം നൽകുന്നത് തമിഴ്നാട് മ്യൂസിക് & ഫൈൻ ആർട്സ് യൂണിവേഴ്സിറ്റി.

കോഴ്സുകൾ

  1. സിനിമറ്റോഗഫി
  2. ഡിജിറ്റൽ ഇന്റർമീഡിയറ്റ്
  3. ഓഡിയോഗ്രഫി
  4. ഡയറക്‌ഷൻ ആൻഡ് സ്ക്രീൻപ്ലേ റൈറ്റിങ്
  5. ഫിലിം എഡിറ്റിങ്
  6. അനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ്

നിർദിഷ്ട വിഷയങ്ങൾ ഐച്ഛികമായി 40 % മാർക്കോടെ പ്ലസ്ടു / ഡിപ്ലോമ ജയിച്ചവർക്കാണു പ്രവേശനം. പട്ടികവിഭാഗക്കാർ പരീക്ഷ ജയിച്ചിരുന്നാൽ മതി. ജൂലൈ ഒന്നിന് 24 വയസ്സ് കവിയരുത്. പട്ടികവിഭാഗക്കാർക്ക് 26‌ വരെയാകാം. 

യോ‌ഗ്യതാപരീക്ഷയിലെ മാർക്ക്, അഭിരുചിപരീക്ഷ / ഇന്റർവ്യൂ പ്രകടനം എന്നിവ നോക്കിയാണു സിലക്‌ഷൻ. വാർഷിക കോഴ്സ് ഫീ ഉദ്ദേശം 20,000 രൂപ.

വെബ്സൈറ്റിൽ നിന്ന് പ്രോസ്പെക്ടസും അപേക്ഷാഫോമും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും, MGR Government Film and Television Training Institute, Chennai - 600 113 എന്ന പേരിൽ ചെന്നെയിൽ മാറാവുന്ന 200 ര‌ൂപയുടെ ഡ്രാഫ്റ്റും ചെന്നൈ‌യിലെത്തിക്കുക. 

വെബ്സൈറ്റ്: www.tndipr.gov.in/television-traininginstitute.aspx