സാഗി സംസ്ഥാന അവാർഡ് ചെങ്ങന്നൂർ പ്രൊവിഡൻസ് എൻജിനീയറിങ് കോളജിന് ലഭിച്ചു. പാർലമെന്റ് അംഗങ്ങളുടെ ഗ്രാമം ദത്തെടുക്കൽ പദ്ധതിയായ സൻസദ് ആദർശ് ഗ്രാം യോജനയുടെ ഭാഗമായി ആലപ്പുഴ ആര്യാട് പഞ്ചായത്തിൽ നടപ്പാക്കിയ പദ്ധതികൾ പരിഗണിച്ചാണ് അംഗീകാരം. പ്രിയദർശനി പ്ലാനറ്റോറിയയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ഡോ.കെ ടി ജലീൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്ങന്നൂർ ∙ സാഗി സംസ്ഥാന അവാർഡ് ചെങ്ങന്നൂർ പ്രോവിഡൻസ് എൻജിനീയറിങ് കോളജിന്. പാർലമെന്റ് അംഗങ്ങളുടെ ഗ്രാമം ദത്തെടുക്കൽ പദ്ധതിയായ സൻസദ് ആദർശ് ഗ്രാം യോജനയുടെ ഭാഗമായി ആലപ്പുഴ ആര്യാട് പഞ്ചായത്തിൽ നടപ്പാക്കിയ പദ്ധതികൾ പരിഗണിച്ചാണ് അംഗീകാരം. പ്രിയദർശനി പ്ലാനറ്റോറിയയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കെ. ടി. ജലീൽ പ്രോവിഡൻസ് കോളജ് ഡയറക്ടർ ഡോ. കെ. ജി. ബാലകൃഷ്ണന് അവാർഡ് സമ്മാനിച്ചു. മികച്ച സാഗി ഓഫിസറായി കോളജിലെ എൻഎസ്എസ് പ്രോഗ്രാം ഓഫിസറും മെക്കാനിക്കൽ എൻജിനീയറിങ് അധ്യാപകനുമായ റോബിൻ ജയിംസിനെ തിരഞ്ഞെടുത്തു. 

ADVERTISEMENT

കേരള സംസ്ഥാന ടെക്നിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ ഡോ. ഇന്ദിരാ ദേവി, കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. രാജശ്രീ എം.എസ്, എഐസിടിഇ അഡ്വൈസർ പ്രഫ. ദിലീപ് എൻ മാൽഘഡേ, എഐസിടിഇ ഡയറക്ടർ ഡോ. രമേഷ് ഉണ്ണികൃഷ്ണൻ, സിഎപിടി ഡയറക്ടർ ഡോ. എം അബ്ദുൽ റഹ്മാൻ, സാഗി നോഡൽ ഓഫിസർ ഡോ. അബ്ദുൽ ജബ്ബാർ അഹമ്മദ് എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

ആലപ്പുഴ മുൻ എംപി കെ.സി.വേണുഗോപാൽ ദത്തെടുത്ത ആര്യാട് പഞ്ചായത്തിൽ, പഞ്ചായത്ത് പ്രസിഡൻറ്റ് കവിത ഹരിദാസിന്റെയും മറ്റു പ്രവർത്തകരുടെയും സഹകരണത്തോടെ, അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ നിർദ്ദേശ പ്രകാരം നടപ്പാക്കിയ 14 ഇന പരിപാടികൾ പരിഗണിച്ചാണ് അവാർഡിന് കോളജിനെ തിരഞ്ഞെടുത്തത്. കോളജ് എൻഎസ്എസ് യൂണിറ്റാണ് പദ്ധതി ഏറ്റെടുത്തു നടത്തിയത്. പ്രോവിഡൻസ് കോളജ് ഡയറക്ടർ ഡോ. കെ.ജി. ബാലകൃഷ്ണൻ വിഭാവനം ചെയ്ത "ഹൈ സ്കെയിൽ വേസ്റ്റ് വാട്ടർ പ്യൂരിഫിക്കേഷൻ "പദ്ധതി, ഹരിത ഭൂമി ആര്യാട് എന്ന ടൂറിസ്റ്റ് പ്രമോഷൻ പദ്ധതി, ആര്യാട് ഗ്രാമത്തിലെ തൊഴിൽ രഹിതർക്കു വേണ്ടി നടത്തിയ ഡാറ്റാ കളക്‌ഷനും തൊഴിൽ മേളയും, ഊർജ സംരക്ഷണ പരിപാടികൾ, ഡിജിറ്റൽ മണി ട്രാൻസാക്‌ഷൻ പരിപാടികൾ എന്നിവയ്ക്കു മികച്ച പ്രതികരണം ലഭിച്ചിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT