ന്യൂഡൽഹിയുടെ അതിർത്തിയാണു ഹരിയാനയിലെ ഗുരുഗ്രാം. മൾട്ടിനാഷനൽ കമ്പനികളും ഷോപ്പിങ് മാളുകളും പബ്ബുകളുമെല്ലാം നിറഞ്ഞ, ഇന്ത്യൻ യുവതയുടെ ആഘോഷ നഗരം. അവിടെനിന്ന് അധികം ദൂരമില്ല താവ്‌ഡു ബ്ലോക്കിലെ ഗുസ്ബേത്തിയിലേക്ക്. നിതി ആയോഗിന്റെ പഠനമനുസരിച്ച് രാജ്യത്തെ ഏറ്റവും പിന്നാക്ക ഗ്രാമങ്ങളിലൊന്ന്. കുട്ടികളെ സ്കൂളിൽ

ന്യൂഡൽഹിയുടെ അതിർത്തിയാണു ഹരിയാനയിലെ ഗുരുഗ്രാം. മൾട്ടിനാഷനൽ കമ്പനികളും ഷോപ്പിങ് മാളുകളും പബ്ബുകളുമെല്ലാം നിറഞ്ഞ, ഇന്ത്യൻ യുവതയുടെ ആഘോഷ നഗരം. അവിടെനിന്ന് അധികം ദൂരമില്ല താവ്‌ഡു ബ്ലോക്കിലെ ഗുസ്ബേത്തിയിലേക്ക്. നിതി ആയോഗിന്റെ പഠനമനുസരിച്ച് രാജ്യത്തെ ഏറ്റവും പിന്നാക്ക ഗ്രാമങ്ങളിലൊന്ന്. കുട്ടികളെ സ്കൂളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹിയുടെ അതിർത്തിയാണു ഹരിയാനയിലെ ഗുരുഗ്രാം. മൾട്ടിനാഷനൽ കമ്പനികളും ഷോപ്പിങ് മാളുകളും പബ്ബുകളുമെല്ലാം നിറഞ്ഞ, ഇന്ത്യൻ യുവതയുടെ ആഘോഷ നഗരം. അവിടെനിന്ന് അധികം ദൂരമില്ല താവ്‌ഡു ബ്ലോക്കിലെ ഗുസ്ബേത്തിയിലേക്ക്. നിതി ആയോഗിന്റെ പഠനമനുസരിച്ച് രാജ്യത്തെ ഏറ്റവും പിന്നാക്ക ഗ്രാമങ്ങളിലൊന്ന്. കുട്ടികളെ സ്കൂളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹിയുടെ അതിർത്തിയാണു ഹരിയാനയിലെ ഗുരുഗ്രാം. മൾട്ടിനാഷനൽ കമ്പനികളും ഷോപ്പിങ് മാളുകളും പബ്ബുകളുമെല്ലാം നിറഞ്ഞ, ഇന്ത്യൻ യുവതയുടെ ആഘോഷ നഗരം. അവിടെനിന്ന് അധികം ദൂരമില്ല താവ്‌ഡു ബ്ലോക്കിലെ ഗുസ്ബേത്തിയിലേക്ക്. നിതി ആയോഗിന്റെ പഠനമനുസരിച്ച് രാജ്യത്തെ ഏറ്റവും പിന്നാക്ക ഗ്രാമങ്ങളിലൊന്ന്. കുട്ടികളെ സ്കൂളിൽ അയയ്ക്കേണ്ടതില്ലെന്നു കരുതിയിരുന്ന ആളുകൾ. ഇന്ന് പക്ഷേ, അവിടം മാറിക്കൊണ്ടിരിക്കുന്നു; 7 മലയാളികൾ ചേർന്ന് ഡൽഹിയിൽ ആരംഭിച്ച ‘ദീപാലയ’ എന്ന സന്നദ്ധ സംഘടനയുടെ കൈപിടിച്ച്. 

തുടക്കം അക്ഷരവഴിയിൽ 
കരോൾബാഗ് മാർത്തോമ്മാ പള്ളി അംഗങ്ങളായിരുന്നു, ഗ്രേസ് തോമസ്,  വൈ.ചാക്കോച്ചൻ, പി.ജെ.തോമസ്, ടി.കെ.മാത്യു, പുന്നൂസ് തോമസ്, സി.എം. മത്തായി, ടി.എം. ഏബ്രഹാം എന്നിവർ. എല്ലാവരും ഒത്തുകൂടിയ ഒരു ഞായറാഴ്ചയാണ് പതിവു വിഷയങ്ങൾക്കൊപ്പം സാമൂഹിക അവസ്ഥകളും ചർച്ചയായത്. അധ്യാപികയായ ഗ്രേസ് സ്കൂളിൽ നിന്നു വിരമിച്ചിരിക്കുന്ന സമയം. തെരുവിലെ പാവപ്പെട്ട കുട്ടികൾക്കായി പഠനകേന്ദ്രം ആരംഭിച്ചാലോ എന്ന ആശയം പങ്കുവച്ചത് അവരാണ്. അങ്ങനെ ചാക്കോച്ചന്റെ വീട്ടുമുറിയിൽ 1979 ജൂലൈ 16നാണു ദീപാലയയുടെ തുടക്കം.  2,500 രൂപ വീതം പിരിവിട്ട് 17,500 രൂപ മൂലധനമുണ്ടാക്കി. ഓരോരുത്തർക്കും പരമാവധി 500 രൂപ മാത്രം ശമ്പളമുള്ള കാലമാണെന്നോർക്കണം. 

ADVERTISEMENT

പഠനം മുടങ്ങിയ മൂന്നു കുട്ടികളും ചാക്കോച്ചന്റെ മകളും ഉൾപ്പെടെ നാലു പേരുമായി ദീപാലയ സ്കൂളിന് തുടക്കം. ഗ്രേസ് തോമസായിരുന്നു പ്രിൻസിപ്പൽ. ഭാരതി എന്നൊരു അധ്യാപികയും. യാത്രയ്ക്കായി ഒരു സൈക്കിൾ റിക്ഷയും വാങ്ങി. പിന്നീടു തെരുവിലെ അനാഥബാല്യങ്ങളുടെ ജീവിതത്തിൽ പ്രകാശം പരത്തി ദീപാലയ വളർന്നു. ജോലി ഉപേക്ഷിച്ച് ടി.െക. മാത്യു മുഴുവൻ സമയം ദീപാലയയ്ക്കു വേണ്ടി സജീവമായതോടെ പ്രവർത്തനം കൂടുതൽ സജീവമായി. കണ്ടും കേട്ടും അറിഞ്ഞവർ സഹായഹസ്തം നീട്ടിയപ്പോൾ പുതിയ സ്ഥലങ്ങളിലേക്കും പുതിയ മേഖലയിലേക്കും  ദീപാലയ വ്യാപിച്ചു. 

ദീപാലയ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഇതിനകം പഠനം പൂർത്തിയാക്കിയത് മൂന്നരലക്ഷത്തോളം കുട്ടികൾ. ഡൽഹി കാൽക്കാജി എക്സ്റ്റൻഷനിലെ സ്കൂളിൽ ഇന്ന് 1800 വിദ്യാർഥികൾ പഠിക്കുന്നു. രാജ്യത്തിനാകെ മാതൃകയായി ഗുസ്ബേത്തിയിലെ ദീപാലയ വില്ലേജ് തലയുയർത്തി നിൽക്കുന്നു. വിദ്യാലയവും തൊഴിൽ പരിശീലനകേന്ദ്രവും കമ്യൂണിറ്റി സെന്ററും കൃഷിയും എല്ലാമുള്ള കൊച്ചുഗ്രാമത്തിൽ ദീപാലയ ഒരുക്കുന്നത് പുതിയ ജീവിതശൈലി. പ്രതികൂല സാഹചര്യങ്ങളെ നേരിടാനും കുട്ടികളെ പ്രാപ്തരാക്കുന്ന പാഠ്യപദ്ധതി.

ADVERTISEMENT

മാറ്റത്തിന്റെ ദീപം
മക്കൾക്കു വിദ്യാഭ്യാസം നൽകേണ്ടെന്നു കരുതിയിരുന്ന ജനങ്ങൾ. പെൺകുട്ടികളെ സ്കൂൾ കാണിക്കുക പോലും വേണ്ടെന്നു ധരിച്ചിരുന്നവർ. പറക്കമുറ്റുമ്പോഴേ കുട്ടികളെ കൃഷിയിടത്തിൽ ജോലിക്കയച്ചാൽ അത്രയും പണം കൂടി വീട്ടിലെത്തുമല്ലോ എന്ന് ആശ്വസിച്ചിരുന്ന ദരിദ്ര സമൂഹം. 

അങ്ങനെയുള്ള ഗുസ്ബേത്തിയിലേക്കാണ് വിദ്യാഭ്യാസത്തിന്റെ ആവശ്യത്തെക്കുറിച്ചു ബോധവൽക്കരണവുമായി ദീപാലയ എത്തുന്നത്. ആദ്യം പല പ്രതിബന്ധങ്ങളും േനരിട്ടു. എന്നാൽ ഇന്ന് 10 ക്ലാസ് വരെയായി 1400 കുട്ടികൾ ഇവിടെ പഠിക്കുന്നു. പ്രദേശത്തിന്റെ മൊത്തം മാറ്റത്തിനുള്ള വെളിച്ചമാകുകയാണ് സ്കൂളെന്ന് ദീപാലയയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എ.ജെ. ഫിലിപ്പ് പറയുന്നു. ഈ രണ്ടു സ്കൂളുകൾക്കു പുറമേ സഞ്ജയ് കോളനി, ഹരിനഗർ, മാളവ്യനഗർ, യുപിയിലെ സഹറൻപുർ എന്നിവിടങ്ങളിൽ ലേണിങ് സെന്ററുകളുണ്ട്. സർക്കാർ സ്കൂളുകൾ ഏറ്റെടുത്തു നടത്തുന്ന പദ്ധതിയുമുണ്ട്. 

ADVERTISEMENT

ആരോഗ്യം, സുരക്ഷ, സമ്പാദ്യം, തൊഴിൽ
സാമൂഹിക ബോധവൽക്കരണത്തിനും ആരോഗ്യ സംരക്ഷണത്തിനുമായുള്ള ക്യാംപുകൾ, ക്ലിനിക്കുകൾ, വികലാംഗ- വൃദ്ധസംരക്ഷണം, നിയമപരിരക്ഷ, തൊഴിൽ പരിശീലനം തുടങ്ങി ദീപാലയയുടെ പദ്ധതികൾ ഇന്ന് ഒട്ടേറെ. കുടുംബശ്രീ മാതൃകയിലുള്ള 1200 കൂട്ടായ്മകളിലൂടെ 15,000 സ്ത്രീകളിൽ സമ്പാദ്യശീലം വളർത്താൻ സാധിച്ചുവെന്ന് പ്രവർത്തകർ അഭിമാനത്തോടെ പറയുന്നു. 

ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുമായി (എയിംസ്) ചേർന്നുള്ള നേത്രസംരക്ഷണ ക്യാംപ് എല്ലാ ആഴ്ചയുമുണ്ട്. ഡൽഹിയിലെ 5 സ്ഥലങ്ങളിൽ സൗജന്യപരിശോധന നടത്തുന്നു. ആവശ്യമായവർക്ക് എയിംസിൽ ശസ്ത്രക്രിയയും.

കേരളത്തിൽ, പ്രളയത്തിൽ തകർന്ന ചേന്ദമംഗലം സർക്കാർ എൽപി, യുപി സ്കൂളുകൾ നവീകരിച്ചു നൽകിയതും ദീപാലയയുടെ നേതൃത്വത്തിലാണ്. 4 കമ്യൂണിറ്റി ലൈബ്രറികൾ, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള കേന്ദ്രങ്ങൾ എന്നിവയുമുണ്ട് ദീപാലയയ്ക്ക്.

ഇവയ്‌ക്കെല്ലാം ദൈനംദിന നിർദേശങ്ങളും നേതൃത്വവും നൽകുന്നത് മുന്നൂറ്റിയമ്പതിലേറെ പ്രവർത്തകർ. ഉപജീവനത്തിനുള്ള വകയൊഴിച്ച് ബാക്കി സമ്പാദ്യം സാമൂഹികസേവനത്തിനായി മാറ്റിവയ്‌ക്കുന്ന ‘സാമാജിക് ഉദ്യമി’കളാണ് (സാമൂഹിക വ്യവസായി) നല്ലൊരു ഭാഗം. ഇവരിൽ വിദേശികളുമുണ്ട്. ഒപ്പം ഇരുന്നൂറോളം കരാർ ജീവനക്കാരും. 

ദീപാലയയ്ക്കു തുടക്കമിട്ടവരിൽ ഇപ്പോൾ ഈ ലോകത്തുള്ളത് 4 പേർ മാത്രം. ചാക്കോച്ചൻ, തോമസ്, മാത്യു, ഏബ്രഹാം എന്നിവർ. 12 പേരുടെ ട്രസ്റ്റിനാണ് ഇപ്പോൾ നടത്തിപ്പ് ചുമതല. പേരു പോലും വെളിപ്പെടുത്താനാഗ്രഹിക്കാതെ പ്രതിമാസം നിശ്ചിത തുക നൽകുന്ന നൻമമരങ്ങളാണു ദീപാലയയുടെ കരുത്ത്.