ഒൻപതു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കീഴിലുള്ള മൗലാനാ ആസാദ് എജ്യൂക്കേഷനൽ ഫൗണ്ടേഷൻ (എം.എ.ഇ.എഫ്) നൽകുന്ന ബീഗം ഹസ്റത്ത് സ്കോളർഷിപ്പിന് അപേക്ഷിക്കാം. മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധിസ്റ്റ്, പാർസി, ജെയിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒൻപതു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കീഴിലുള്ള മൗലാനാ ആസാദ് എജ്യൂക്കേഷനൽ ഫൗണ്ടേഷൻ (എം.എ.ഇ.എഫ്) നൽകുന്ന ബീഗം ഹസ്റത്ത് സ്കോളർഷിപ്പിന് അപേക്ഷിക്കാം. മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധിസ്റ്റ്, പാർസി, ജെയിൻ സമുദായങ്ങളിലൊന്നിൽ ഉൾപ്പെട്ടവരാകണം അപേക്ഷകർ. അപേക്ഷാർഥിക്ക് തൊട്ടുമുൻപത്തെ പൊതുപരീക്ഷയിൽ/തൊട്ടുമുൻപത്തെ ക്ലാസിൽ 50 % മാർക്ക്/തത്തുല്യ ഗ്രേഡ് ലഭിച്ചിരിക്കണം. അപേക്ഷാർഥിയുടെ രക്ഷിതാക്കളുടെ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപ (എല്ലാ മേഖലകളിൽ നിന്നുമായി കണക്കാക്കുമ്പോൾ) കവിഞ്ഞിരിക്കരുത്. ഒരേ ക്ലാസിലെ പഠനത്തിൽ ഒരേ കുടുംബത്തിലെ പരമാവധി രണ്ടു പേർക്കേ സ്കോളർഷിപ്പ് നൽകുകയുള്ളൂ. വിദേശ പഠനത്തിന് ഇതു ലഭിക്കില്ല. 9, 10 ക്ലാസിലെ പഠനത്തിന് 5000 രൂപ വീതവും 11, 12 ക്ലാസിലെ പഠനത്തിന് 6000 രൂപ വീതവുമാണ് സ്കോളർഷിപ്പ്.

അപേക്ഷ ഓൺലൈനായി www.maef.nic.in വഴി സെപ്റ്റംബർ 30 വരെ നൽകാം. വെബ്സൈറ്റിലുള്ള ‘സ്റ്റുഡന്റ് വെരിഫിക്കേഷൻ ഫോം’ ഡൗൺലോഡ് ചെയ്തെടുക്കണം. വിശദമായ മാർഗനിർദേശം വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. 

ADVERTISEMENT