മൂന്നു വയസ്സ് ; പക്ഷേ, ഓർമശക്തിയിൽ പുലി; ഒടുവിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും!
Mail This Article
×
ഇഷ ഖാന് 3 വയസ്സേ ഉള്ളൂവെങ്കിലും ഓർമശക്തിയിൽ ആളു പുലിയാണ്. ഇഷയുടെ കഴിവിന് അംഗീകാരമായി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി. കേവലം 2 വയസ്സും 10 മാസവും പ്രായമുള്ളപ്പോൾ 50 രാജ്യങ്ങളുടെ പതാകകൾ, 13 പൊതുസ്ഥലങ്ങൾ, 14 പഴവർഗങ്ങൾ, 18 വാഹനങ്ങൾ, 21 മൃഗങ്ങൾ, 21 തൊഴിലുകൾ, മാസങ്ങൾ, 29 രാഷ്ട്രീയ പ്രവർത്തകർ, ക്രിക്കറ്റ് താരങ്ങൾ, ബഹിരാകാശ യാത്രികർ എന്നിവയുടെ ചിത്രങ്ങൾ കണ്ട് പേരുകൾ കൃത്യമായി പറഞ്ഞാണ് ഇഷ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചത്.
കല്ലാട്ടുമുക്കിലെ ദി ഓക്സ്ഫഡ് സ്കൂളിലെ പ്രീ-കെ ജി വിദ്യാർഥിനിയാണ് ഈ കൊച്ചുമിടുക്കി. സ്കൂൾ വാർഷിക ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ ഇഷയ്ക്ക് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ സർട്ടിഫിക്കറ്റ് സമ്മാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.