നാട്ടിന്‍പുറത്തെ ചെറിയ സ്‌കൂളുകള്‍ പോലും ഡൊണേഷനു വേണ്ടി നിര്‍ബന്ധം പിടിക്കുന്ന കാലമാണ് ഇത്. അപ്പോഴാണ് കൊച്ചിയിലൊരു ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഡൊണേഷന്‍ എന്ന സമ്പ്രദായം തന്നെ ഒഴിവാക്കി അഡ്മിഷന്‍ നടത്തുന്നത്. ആഗോള പൗരന്മാരെ വാര്‍ത്തെടുക്കുന്ന വേറിട്ട അധ്യാപന, പഠനശൈലികൾ കൊണ്ട് മാത്രമല്ല, അഡ്മിഷന്‍ ഉള്‍പ്പെടെ പല കാര്യങ്ങളിലും വ്യത്യസ്തമാവുകയാണ് കൊച്ചിയിലെ ജെംസ് മോഡേണ്‍ അക്കാദമി. 

കുട്ടികളെ വിശ്വസിച്ച് തങ്ങളുടെ പക്കല്‍ ഏല്‍പ്പിക്കുക എന്നതു മാത്രമാണ് അക്കാദമി ആവശ്യപ്പെടുന്ന ഡൊണേഷന്‍. ഡൊണേഷനു പുറമേ പ്രീ കെജി മുതല്‍ ഗ്രേഡ് 3 വരെയുള്ള വിഭാഗങ്ങളില്‍ ജൂണ്‍ 30 വരെയുള്ള പ്രവേശനത്തിന് അഡ്മിഷന്‍ ഫീസും ജെംസ്  ഒഴിവാക്കിയിട്ടുണ്ട്. കൂടുതല്‍ കുട്ടികള്‍ക്ക് ലോകോത്തര വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം. ലോകപ്രശസ്ത വിദ്യാഭ്യാസ ഗ്രൂപ്പായ ജെംസ് എജ്യുക്കേഷന്‍ ദുബായുടെ ഭാഗമായി നാല് വര്‍ഷം മുന്‍പാണ് ജെംസ് മോഡേണ്‍ അക്കാദമി കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. കുറഞ്ഞ കാലം കൊണ്ടു തന്നെ ഗുണമേന്മയുള്ള രാജ്യാന്തര വിദ്യാഭ്യാസത്തിന്റെ പര്യായമായി ജെംസ് മാറി. നിലവിൽ 13 രാജ്യങ്ങളിലായി രണ്ടര ലക്ഷം വിദ്യാർഥികളാണ് ജെംസില്‍നിന്നു വിദ്യ അഭ്യസിക്കുന്നത്.

രാജ്യാന്തര നിലവാരത്തിലുള്ള IB (International Baccalaureate)/IGCSE സിലബസ്സാണ് പ്രീ കെജി മുതല്‍ ഗ്രേഡ് 9 വരെയുള്ള ക്ലാസ്സുകളില്‍ ജെംസ് പിന്തുടരുന്നത്. മക്കളെ രാജ്യാന്തര വിദ്യാഭ്യാസത്തിന്റെ മികവോടെ വാര്‍ത്തെടുക്കണമെന്നാഗ്രഹിക്കുന്ന മാതാപിതാക്കള്‍ ഇരുകയ്യും നീട്ടിയാണ് അക്കാദമിയെ വരവേറ്റത്. കൊച്ചിക്കും കേരളത്തിനും അതുവരെ പരിചിതമായിരുന്ന വിദ്യാഭ്യാസരീതികളെല്ലാം ഒരു ദിവസം കൊണ്ട് പഴങ്കഥയാക്കി മാറ്റിയ ജെംസിലെ പഠനസമ്പ്രദായം അമ്പരപ്പാണ് ആദ്യകാലങ്ങളില്‍ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും സമ്മാനിച്ചത്. എന്നാല്‍ പഠനം ആരംഭിച്ച് കുറച്ചുകാലത്തിനുള്ളിൽത്തന്നെ തന്നെ കുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വലിയ മാറ്റങ്ങളാണ് അക്കാദമി കൊണ്ടു വന്നത്. 

ഇത് ഉന്നത നിലവാരമുള്ള ജെംസ് വിദ്യാഭ്യാസരീതിയുടെ പ്രകടമായ തെളിവായി. അക്കാദമിക പഠനത്തിലുപരി യഥാർഥ ജീവിതത്തില്‍ വിദ്യാർഥികള്‍ക്ക് ആവശ്യമായ നൈപുണ്യങ്ങളെ വാര്‍ത്തെടുക്കാനാണ് ജെംസ് ശ്രമിച്ചത്. ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ മാനദണ്ഡങ്ങളെല്ലാം പാലിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ത്തന്നെ കേംബ്രിജ് യൂണിവേഴ്‌സിറ്റിയുടെ അംഗീകാരവും ഇക്കാലയളവില്‍ ജെംസ് സ്വന്തമാക്കി.

സ്മാര്‍ട്ട് ക്ലാസ്സുകള്‍, ഏറ്റവും മികച്ച അധ്യാപകര്‍, അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള നിരന്തരമായ ആശയവിനിമയങ്ങള്‍ എന്നിങ്ങനെ കേരളത്തിലെ ഒരു സ്‌കൂളിനും കിടപിടിക്കാനാകാത്ത സൗകര്യങ്ങളാണ് ജെംസ് വിദ്യാർഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. മാറുന്ന കാലത്തോടും സാഹചര്യങ്ങളോടും മത്സരിച്ച് വിജയം കൈവരിക്കുവാനുതകുന്നവരായാണ് ഓരോ വിദ്യാർഥിയേയും ജെംസ് വാര്‍ത്തെടുക്കുന്നത്. പഠനത്തിന് പുറമേ കുട്ടികളിലെ സര്‍ഗ്ഗാത്മകതയും കായികപരമായ കഴിവുകളും വളര്‍ത്തിയെടുക്കുന്നതിലും ജെംസ് സവിശേഷ ശ്രദ്ധ നല്‍കുന്നു. 

കൂടുതൽ വിവരങ്ങൾക്ക്:

http://www.gemsmodernacademy-kochi.com/book-a-school-tour/