സ്വകാര്യ സെൽ ഫിനാൻസിങ് എൻജിനീയറിങ് കോളജുകളിൽ കേരളത്തിൽ ആദ്യമായി എൻസിസി യൂണിറ്റ് ആരംഭിക്കുന്ന കോളജ് എന്ന ബഹുമതി സെന്റ് ജോസഫ്സ് എൻജിനീയറിങ് കോളജിന്. എൻജിനീയറിങ് കോഴ്‌സുകൾക്കൊപ്പം നൽകുന്ന എൻസിസി പരിശീലനം വിദ്യാർഥികൾക്ക് അച്ചടക്കവും ആത്മവിശ്വാസവും വളർത്തുന്നതിനും കായികക്ഷമത നിലനിർത്താനും  സഹായിക്കുമെന്ന് ഡോ.ഇഗ്നേഷ്യസ് കോര, ഫിസിക്കൽ എജ്യുക്കേഷൻ അസി.ഡയറക്ടർ ബൈജു ജേക്കബ്, പിആർഒ ജാക്‌സൺ ജോസഫ് എന്നിവർ പറഞ്ഞു.

സായുധ സേനകളിൽ ചേരുന്നതിനു വേണ്ട മാർഗ നിർദേശങ്ങളും പരിശീലനവും കെഡറ്റുകൾക്ക് നൽകും. കെഡറ്റുകൾക്ക് ആക്ടിവിറ്റി പോയിന്റുകൾ ലഭിക്കും. എൻസിസി സബ് യൂണിറ്റ് പാലാ-17 കേരള ബറ്റാലിയന്റെ കീഴിലാണ് പ്രവർത്തനം. 160 വിദ്യാർഥികൾക്ക് കെഡറ്റുകളാകാം. ഈ അധ്യയന വർഷം മുതൽ എൻസിസി പ്രവർത്തനം ആരംഭിക്കും.

English Summary : NCC unit in St Joseph Engineering college