അത്യന്തം മത്സരാധിഷ്ഠിതമാണ് ഇന്നത്തെ തൊഴില്‍ വിപണി. ബിരുദസര്‍ട്ടിഫിക്കറ്റുകളുമായി നിരവധി അഭ്യസ്തവിദ്യര്‍ ജോലി കാത്തിരിക്കുന്ന ഈ കാലത്ത്, ഒരു ജോലി ലഭിക്കാന്‍ വെറുമൊരു ബിരുദമോ ബിരുദാനന്തരബിരുദമോ പോരാ. തൊഴില്‍ വൈദഗ്ധ്യവും നൈപുണ്യവുമുള്ള യുവാക്കളെയാണ് പല കമ്പനികളും നോട്ടമിടുന്നത്. ഇവിടെയാണ് ബിരുദ

അത്യന്തം മത്സരാധിഷ്ഠിതമാണ് ഇന്നത്തെ തൊഴില്‍ വിപണി. ബിരുദസര്‍ട്ടിഫിക്കറ്റുകളുമായി നിരവധി അഭ്യസ്തവിദ്യര്‍ ജോലി കാത്തിരിക്കുന്ന ഈ കാലത്ത്, ഒരു ജോലി ലഭിക്കാന്‍ വെറുമൊരു ബിരുദമോ ബിരുദാനന്തരബിരുദമോ പോരാ. തൊഴില്‍ വൈദഗ്ധ്യവും നൈപുണ്യവുമുള്ള യുവാക്കളെയാണ് പല കമ്പനികളും നോട്ടമിടുന്നത്. ഇവിടെയാണ് ബിരുദ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അത്യന്തം മത്സരാധിഷ്ഠിതമാണ് ഇന്നത്തെ തൊഴില്‍ വിപണി. ബിരുദസര്‍ട്ടിഫിക്കറ്റുകളുമായി നിരവധി അഭ്യസ്തവിദ്യര്‍ ജോലി കാത്തിരിക്കുന്ന ഈ കാലത്ത്, ഒരു ജോലി ലഭിക്കാന്‍ വെറുമൊരു ബിരുദമോ ബിരുദാനന്തരബിരുദമോ പോരാ. തൊഴില്‍ വൈദഗ്ധ്യവും നൈപുണ്യവുമുള്ള യുവാക്കളെയാണ് പല കമ്പനികളും നോട്ടമിടുന്നത്. ഇവിടെയാണ് ബിരുദ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അത്യന്തം മത്സരാധിഷ്ഠിതമാണ് ഇന്നത്തെ തൊഴില്‍ വിപണി. ബിരുദസര്‍ട്ടിഫിക്കറ്റുകളുമായി നിരവധി അഭ്യസ്തവിദ്യര്‍ ജോലി കാത്തിരിക്കുന്ന ഈ കാലത്ത്, ഒരു ജോലി ലഭിക്കാന്‍ വെറുമൊരു ബിരുദമോ ബിരുദാനന്തരബിരുദമോ പോരാ. തൊഴില്‍ വൈദഗ്ധ്യവും നൈപുണ്യവുമുള്ള യുവാക്കളെയാണ് പല കമ്പനികളും നോട്ടമിടുന്നത്. ഇവിടെയാണ് ബിരുദ വിദ്യാഭ്യാസത്തോടൊപ്പം  തൊഴിലധിഷ്ഠിത പരിശീലനം കൂടി നേടിയ വിദ്യാർഥികള്‍ക്ക് ഡിമാന്‍ഡേറുന്നത്. ഇത്തരത്തില്‍ ഡിഗ്രിക്കൊപ്പം ഒരു ആഡ്-ഓണ്‍ കോഴ്‌സ് കൂടി തിരഞ്ഞെടുക്കാന്‍ വിദ്യാർഥികള്‍ക്ക് അവസരം നല്‍കി അവരുടെ തൊഴില്‍ സാധ്യത പല മടങ്ങ് വര്‍ദ്ധിപ്പിക്കുകയാണ് മംഗലാപുരത്തെ യേനെപോയ സര്‍വകലാശാല. 

വെറും ഡിപ്ലോമയല്ല മറിച്ച് സംയോജിത ഡിഗ്രി പ്രോഗ്രാമാണ് യേനെപോയ ആഡ്-ഓണ്‍ കോഴ്‌സുകളുടെ രൂപത്തില്‍ നല്‍കുന്നത്. ഉദാഹരണത്തിന് ബിസിഎയുടെ കൂടെ നല്‍കുന്ന സൈബര്‍ ഫോറന്‍സിക്, ഡേറ്റാ അനലറ്റിക്‌സ് & സൈബര്‍ സെക്യൂരിറ്റി കമ്പൈന്‍ഡ് സര്‍ട്ടിഫൈഡ് പ്രോഗ്രാം ആണ്. അതേ പോലെ തന്നെയാണ് ബിബിഎയുടെ ഒപ്പമുള്ള ഏവിയേഷൻ ലോജിസ്റ്റിക്‌സ് കോഴ്‌സ്. ഇത്തരത്തില്‍ വിദ്യാർഥികൾക്ക്  മൂന്നു വര്‍ഷ ഡിഗ്രിക്കൊപ്പം അധിക കോഴ്‌സുകൂടി തെരഞ്ഞെടുക്കുകയും രണ്ടും ഒരുമിച്ചു പൂർത്തീകരിക്കുകയും ചെയ്യാം.  മള്‍ട്ടി നാഷണല്‍ കമ്പനികള്‍ അടക്കമുള്ള വന്‍കിട തൊഴിലിടങ്ങളിലേക്കുള്ള പാസ്‌പോര്‍ട്ടാണ് വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഇത്തരം കമ്പൈന്‍ഡ് സര്‍ട്ടിഫൈഡ് പ്രോഗ്രാം. 

ADVERTISEMENT

കോഴ്‌സുകളെടുക്കാന്‍ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ 

ഐബിഎം, മൈക്രോസോഫ്റ്റ്, റെഡ്ഹാറ്റ്, കേംബ്രിഡ്ജ് ബിസിനസ് ഇംഗ്ലീഷ്, സേഫ് എക്‌സ്പ്രസ് തുടങ്ങിയ മൾട്ടി നാഷണൽ കമ്പനികളും, സ്ഥാപനങ്ങളുമായി ചേർന്നാണ് യേനെപോയ ഇത്തരം  കോഴ്‌സുകൾ നടപ്പാക്കുന്നത്. ഈ കമ്പനികൾ കാമ്പസിലെത്തി നേരിട്ടും  ക്ലാസ് എടുക്കുന്നുണ്ട്.  

ആഗോള നിലവാരങ്ങൾക്ക് അനുസൃതമായി രൂപകല്‍പന ചെയ്തിരിക്കുന്ന സിലബസ് വിദ്യാർഥികളുടെ തൊഴില്‍ക്ഷമത ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇന്ത്യയിലെയും വിദേശത്തെയും പാഠ്യ പദ്ധതികളെ സാമന്വയിപ്പിച്ചുള്ള സമഗ്രമായ പാഠ്യ പദ്ധതി ലോകത്തെവിടെയും ജോലി നേടാനുള്ള പ്രാപ്തി വിദ്യാർഥികള്‍ക്ക് നല്‍കുന്നു. സൈബര്‍ ഫോറന്‍സിക്, ഡേറ്റാ അനലറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി, ക്‌ളൗഡ് കമ്പ്യൂട്ടിങ്, ഏവിയേഷൻ, ലോജിസ്റ്റിക്‌സ്,  എസിസിഎ, CMA,ട്രാവൽ ആൻഡ് ടൂറിസം  എന്നിങ്ങനെ കാലഘട്ടത്തിന്റെ ആവശ്യകതയ്ക്ക് അനുസരിച്ചുള്ള കോഴ്‌സുകളാണ് യേനെപോയ അവതരിപ്പിക്കുന്നത്. NABL,NABH എന്നീ കൗൺസിലുകളുടെ അംഗീകാരത്തോടപ്പം  മലേഷ്യ, മാലിദ്വീപ് എന്നീ രാജ്യങ്ങളുടെ അംഗീകാരവും ഇവിടുത്തെ കോഴ്‌സുകൾക്കുണ്ട്. 

ഉന്നത  നിലവാരത്തിലുള്ള മികച്ച തൊഴിൽദാതാക്കളുമായുള്ള സഹകരണം യേനെപോയയിലെ പ്ലേയ്‌സ്‌മെന്റ് പ്രക്രിയയെയും മികവുറ്റതാക്കുന്നു. വിജയകരമായി പഠനം  പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഉയര്‍ന്ന പാക്കേജോടെ ക്യാമ്പസ് പ്ലേസ്‌മെന്റും സര്‍വകലാശാല ഉറപ്പുവരുത്തുന്നു. 

ADVERTISEMENT

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സിമുലേഷൻ ലാബ്, രാജ്യാന്തര  വിദ്യാഭ്യാസ നിലവാരം ഉറപ്പു വരുത്തുന്ന സയൻസ് ലാബ്,  വൈഫൈ ക്യാമ്പസ്, ഐസിടി പഠനമുറികൾ, ഓഡിയോ വിഷ്വൽ കോൺഫറൻസ് ഹാൾ എന്നിങ്ങനെ നീളുന്നു സൗകര്യങ്ങള്‍.  ലാബും സ്‌കിൽ ട്രെയിനിങ് സെന്ററുകളും എൻഎബിഎൽ, എഎച്ച്എ സർട്ടിഫൈഡ് ആണെന്നത് അവയുടെ മികവ് വിളിച്ചോതുന്നു. 

ഡിഗ്രി സർട്ടിഫിക്കറ്റുകളോടൊപ്പം നല്‍കുന്ന കേംബ്രിഡ്ജ് ബിസിനസ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് കോഴ്‌സാണ് യേനെപോയയുടെ മറ്റൊരു പ്രത്യേകത. വിദേശത്ത് പഠനവും മള്‍ട്ടിനാഷണല്‍ കോര്‍പ്പേറേഷനുകളില്‍ ജോലിയും ലക്ഷ്യമിടുന്ന വിദ്യാർഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അത്യാവശ്യമാണ്. വിദ്യാർഥികൾക്കു  ഉന്നത നിലവാരത്തിലുള്ള ഇംഗ്ലീഷ് ഭാഷാ ശേഷികൾ പ്രദാനം ചെയ്യാന്‍ കേംബ്രിഡ്ജ് ബിസിനസ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് കോഴ്‌സിന് സാധിക്കുന്നു. കേംബ്രിഡ്ജാണ് ബിസിനസ് ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ നടത്തുന്നത്. ഈ പരീക്ഷകൾ ഇന്ത്യയിലെയും വിദേശത്തെയും സർവകലാശാലകൾ, ബിസിനസ് സ്‌കൂളുകൾ, മൾട്ടി നാഷണൽ കോർപ്പറേഷനുകൾ എന്നിവയെല്ലാം അംഗീകരിച്ചിട്ടുണ്ട്. 

ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റം

മറ്റ് സർവകലാശാലകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഓരോ കോഴ്‌സിന്റെയും മൊത്തം ക്രെഡിറ്റ് 20 ശതമാനം മുതൽ കൂടുതലാണെന്നതും ഈ സര്‍വകലാശാലയുടെ പ്രത്യേകതയാണ്. ഇത് വിദ്യാർഥികൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നു. വിദ്യാർഥികൾക്ക് ആഡ്-ഓൺ കോഴ്‌സുകൾ തെരഞ്ഞെടുക്കാനും കൂടുതൽ ക്രെഡിറ്റ്‌സ് നേടാനും കഴിയുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്റർ കോളജ് / യൂണിവേഴ്‌സിറ്റി മൈഗ്രേഷനും ഇത് എളുപ്പമാക്കുന്നു.

ADVERTISEMENT

പഠനത്തോടൊപ്പം പാഠ്യേതര  പ്രവർത്തനങ്ങളിലും യേനെപോയ  മികവ് പുലർത്തുന്നു. ഫുട്‌ബോൾ, വോളിബോൾ, ബാസ്‌കറ്റ്ബാൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, സ്‌ക്വാഷ് തുടങ്ങിയ കായിക ഇനങ്ങളിൽ പരിശീലനം നടത്താൻ രാജ്യാന്തര നിലവാരമുള്ള ഇൻഡോർ  സ്റ്റേഡിയം, ഫിറ്റ്‌നസ് സെന്റർ, സോക്കർ  ഗ്രൗണ്ട് എന്നീ സൗകര്യങ്ങൾ ക്യാമ്പസിൽ ഉണ്ട്.

കോവിഡ് കാലത്തും മുടങ്ങാത്ത പഠനം 

ഡിജിറ്റലൈസ്ഡ് ലേണിങ്ങും ടീച്ചിങ്ങും കൊണ്ടാണ് യേനെപോയ കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധിയെ മറികടക്കുന്നത്. യേനെപോയ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയിൽ യെന്‍ഗേജ് എന്ന പേരിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉണ്ട്. അവിടെ ഓരോ വിദ്യാർഥിക്കും ഓരോ മെന്റർ ഉണ്ടാകും. ഓൺലൈൻ, ഓഫ് ലൈൻ ക്ലാസ്സുകളിലൂടെ കോവിഡ്-19 പകർച്ചവ്യാധി ഭീഷണിയെ പ്രതിരോധിക്കാനാകുന്ന അധ്യാപനം ഈ പ്ലാറ്റ്‌ഫോം സാധ്യമാക്കുന്നു.

യേനെപോയ: എന്നും മികവിന്റെ പര്യായം

നാക്  A ഗ്രേഡും അക്കാദമിക് തലത്തിൽ മറ്റ് ഒട്ടേറെ അംഗീകാരങ്ങളും യേനെപോയ സർവകലാശാലയെ തേടിയെത്തിയിട്ടുണ്ട്.  കർണാടകത്തിലെ മൂന്നാമത്തെ മികച്ച സർവകലാശാലയായി സംസ്ഥാന ഉന്നത  വിദ്യാഭ്യാസവകുപ്പ് സർവകലാശാലയെ തിരഞ്ഞെടുത്തിട്ടുണ്ട്. വിവിധ കമ്പനികൾ ക്യാമ്പസ്  റിക്രൂട്ട്‌മെന്റ് നടത്തുമ്പോൾ നാക് എ ഗ്രേഡ് അക്രെഡിറ്റേഷനുള്ള സ്ഥാപനങ്ങൾക്കാണ് ആദ്യ പരിഗണന നൽകുന്നത്. ഇത് വിദ്യാർഥികൾക്ക് വ്യത്യസ്ത കമ്പനികളിൽ നിരവധി മെച്ചപ്പെട്ട തൊഴിലവസരങ്ങൾ ലഭിക്കാനിടയാക്കുന്നു. രാജ്യാന്തര സർവകലാശാലകളും വിദ്യാർഥികളെ പ്രവേശിപ്പിക്കുമ്പോൾ നാക് ഗ്രേഡിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്.

വിദ്യാഭ്യാസ വെബിനാർ സംഘടിപ്പിക്കുന്നു

യേനെപോയ യൂണിവേഴ്‌സിറ്റിയും IBM കമ്പനിയും മലയാള മനോരമയുടെ സഹകരണത്തോടെ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കുന്നു. 

ഓഗസ്റ്റ് 23ാം തീയതി രാവിലെ 10.30 മുതൽ 12.30 വരെയാണ് സെമിനാർ.

വിഷയം 

ബിഎസ്‌സി / ബിസിഎ : സൈബർ ഫോറൻസിക്, ഡാറ്റാ അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി.

ബിബിഎ : ബിസിനസ് അനലിറ്റിക്സ് & ഇന്റർനാഷണൽ ബിസിനസ്.

റജിസ്റ്റർ ചെയ്യുന്നതിനായി പേര്, ഫോൺ നമ്പർ, ഇമെയിൽ എന്നിവ 7356606921 എന്ന നമ്പറിൽ വാട്സ് ആപ്പ് ചെയ്യുക.

Website- www.yenepoya.edu.in

Contact Number -  +91 81975 65555  / +91 76187 68710

To view the campus- https://youtu.be/rMTYE96ZwQk

Advantages of studying at Yenepoya: Click Here

To Know more about IBM Program: Click Here

English Summary: Yenepoya University